THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA

Saturday, January 31, 2009

ബെര്‍ളിച്ചായ, ക്ഷമീ ..........

www.infution.co.ccങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല......


കോലാഹലങ്ങള്‍ അത്രയ്ക്കൊക്കെ ഉണ്ടാക്കിയിട്ടുണ്ടല്ലോ.......


എങ്കില്‍ ഒരു " ഫ്ലാഷ് ബാക്ക് " തന്നെ ആവട്ടെ ആദ്യം !

2008 ജനുവരി യില്‍ യുള്ളവന്‍ ഒരു ബ്ലോഗ്ഗുണ്ടാക്കിwww.infution.co.cc പേരുമിട്ടു ---- വാ മൊഴികളും വര മൊഴികളും "


നാളുകള്‍ അങ്ങനെ കടന്നു പോയി . ഒന്നു എഴുതാതെ ആറേഴു മാസം . പക്ഷെ ഇതിനിടയിലും പല ബ്ലോഗുകള്‍ വായിക്കുകയും മനസ്സിലാക്കുകയും ഒക്കെ ചെയ്തിരുന്നു. ചില ബ്ലോഗ്ഗര്‍ മാരുമായി വ്യക്തിബന്ധങ്ങള്‍ വരെ ഉണ്ടാക്കിയെടുത്തു. സ്ഥിരമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇവരൊക്കെ ബ്ലോഗ്ഗെഴുതാന്‍ എന്നെ പ്രേരിപ്പിച്ചു .

അപ്പോഴാണ്‌ ഒരു ബൈക്ക് അപകടം പറ്റി കാലിനു റെസ്റ്റ് കൊടുത്തു വീട്ടില്‍ ഇരിക്കേണ്ടി വന്നത്. അങ്ങനെ യാണ് വെറുതെയുള്ള സമയം ബ്ലോഗേഴുതിലേക്ക് മാറ്റി വച്ചത്.
ചില വിഷയങ്ങള്‍ എഴുതി .
വിഷയം നാന്നായിരിക്കുന്നു എന്ന് രണ്ടു മൂന്നു പേര്‍ നേരിട്ടു വിളിച്ചു പറഞ്ഞു വീണ്ടും വീണ്ടും എഴുതുവാനുള്ള പ്രചോദനം തന്നു . പക്ഷെ അധികമാരും അത് വായിക്കുന്നില്ല . കാരണം" ജോ" എന്ന ബ്ലോഗറിനെ ആരും അറിയുകയില്ലല്ലോ.www.infution.co.cc

അങ്ങനെയാണ് എന്‍റെ ഒരു ബ്ലോഗ് സുഹൃത്ത് ,എന്‍റെ ബ്ലോഗ് നാലാള്‍ അറിയണമെങ്കില്‍ എന്തൊക്കെ ചെയ്യണം എന്ന ആശയം പറഞ്ഞു തന്നത്. കേട്ടപ്പോള്‍ അല്പം "ചീപ് " ആണെന്കിലും സംഗതി ഫലിക്കുമെന്ന് തോന്നി . ആദ്യാക്ഷരിയിലും ലൈവ് മലയാളത്തിലും ഇന്ദ്രധനുസ്സിലും ഇന്ഫുഷനിലും ടൈം മലയാളം ബ്ലോഗ് ടിപ്പുകളിലും ഒന്നും ഇല്ലാത്ത ഒരു രീതി.

അദ്ദേഹം പറഞ്ഞതു ഇങ്ങിനെയായിരുന്നു. .....ആദ്യം ഏതെങ്കിലും ഒരു അഗ്രിഗേട്ടരില്‍ പോയി രജിസ്റ്റര്‍ ചെയ്യൂ. എന്നിട്ട് നാലാളറിയുന്ന ഏതെങ്കിലും ഒരു ബ്ലോഗറിന്റെ വിഷയത്തിലോ മറ്റോ മറു കമന്റ് പ്രസിദ്ധീകരിച്ചു ശ്രദ്ധ നേടിയെടുക്കൂ . പക്ഷെ എഴുതുമ്പോള്‍ അദ്ധേഹത്തിന്റെ ഓരോ വരികളെ മാത്രമല്ല ,വാക്കുകളെ ക്കൂടി കീറിമുറിച്ച്‌ വിമര്‍ശിക്കൂ. " തെറി www.infution.co.cc" എന്ന സാധനം ധാരാളമായി കിട്ടിയേക്കാം , അവയെക്കുറിച്ച് ബോതെര്‍ ചെയ്യുകയില്ലെന്കില്‍ മാത്രം ഈ പണിക്ക് ഇറങ്ങുക. മുന്നോട്ട് ഇറങ്ങിയാല്‍ പിന്നെ തിരിഞ്ഞു നോക്കാതെ പോകണം .പ്രകോപനം മാത്രമായിരിക്കണം ലക്‌ഷ്യം.

അങ്ങനെ ഞാന്‍ "ചിന്ത
" യില്‍ പോയിജിസ്റ്റര്‍www.infution.co.cc ചെയ്തു. പഴയ ചി പോസ്റ്റുകളൊക്കെ വീണ്ടും പുതുക്കിയിട്ടു.
പക്ഷെ ഹിറ്റ് കൌണ്ട് കാര്യമായി കൂടാതെ
തന്നെ നില്‍ക്കുകയാണ്‌. അപ്പോഴാണ്‌ ഏതാണ്ട് ഒട്ടു മിക്ക ബ്ലോഗുകളിലും ചിത്രകാരന്‍റെ "മുല" മുഴച്ചു നില്ക്കുന്നത് കണ്ടത്. ആ സബ്ജക്റ്റില്‍ തലയിട്ടാല്‍ ഏവരും ചര്‍ച്ച ചെയ്യുന്നത് കൊണ്ടു ഞാന്‍ കൂടി തലയിടണ്ട എന്ന് കരുതി.

വീണ്ടും ബ്ലോഗര്‍ സുഹൃത്തിനെ വിളിച്ചു . അപ്പോഴാണ്‌ ബെര്‍ളീ എന്നൊരു പ്രശസ്ത ബ്ലോഗ്ഗേറെ കുറിച്ചു അദ്ദേഹം പറയുന്നതു. പണ്ടൊരിക്കല്‍ ഒരു അപ്രകാശിത പ്രേമ ലേഖനം ആരോ ഫോര്‍ വാര്‍ഡ് ചെയ്തു തന്നത് ഞാനോര്‍ത്തു. നേരെ അങ്ങോട്ട് പോയി . ആ പ്രേമലേഖനം തന്നെയാവട്ടെ എ
ന്‍റെ സബ്ജക്റ്റ് എന്ന് തീരുമാനിച്ചു. മനസ്സിരുത്തി അതൊക്കെ വായിച്ചു. " സു "എഴുതിയ സംഗീത എന്ന കഥാപാത്രത്തെ റൊമ്പ പിടിച്ചു. ഐഡിയ മനസ്സിലേക്കോടിയെത്തി.

നേരെ ഫോട്ടോ ഷോപ്പ് എടുത്തു ഒരു പരസ്യ ഇമേജ് ഉണ്ടാക്കി പോസ്റ്റ് ചെയ്തു. അതിന്‍റെ ഉള്ളടക്കം ഇതായിരുന്നു. ----" ബെര്‍ളിച്ചായന്റെ www.infution.co.ccചാര്‍ളിയും സു വിന്റെ www.infution.co.ccസംഗീതയും " ഒരു പോസ്റ്റുണ്ട് . പ്രസിദ്ധീകരിക്കണോ വേണ്ടയോ . നിങ്ങള്‍ പറയൂ.

പോസ്റ്റു ചെയ്തു റിഫ്രെഷ് ഫീഡ് ചിന്തയിലും കൊടുത്തു .ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞു ബ്ലോഗിലെ കൌണ്ട് നോക്കിയ ഞാന്‍ ഞെട്ടിപ്പോയി .ഏകദേശം ഇരുന്നൂറോളം പേര്‍ കൂടിയിരിക്കുന്നു. ബെര്‍ലിചായന്റെ പേരുകൊണ്ട് മാത്രം !!!!!!!!

ആദ്യത്തെ കമന്റു തന്നെ ബെര്‍ളിച്ചായന്റെ........ മനസ്സ് പുളകിതമായി. പക്ഷെ എല്ലാവരോടും പറഞ്ഞു പോയില്ലേ . അതിനാല്‍ ആ മാറ്റര്‍ പ്രസിധീകരിക്കെണ്ടേ ? അങ്ങനെ ബെര്‍ളിച്ചായന്റെ ബ്ലോഗില്‍ മണിക്കൂറുകളോളം കുത്തിയിരുന്ന് ചാര്‍ളി യെയും സംഗീതയേയും അടുത്തറിഞ്ഞു. ഡ്രാഫ്റ്റില്‍ ചിലതൊക്കെ കുത്തിയിട്ടു.

പിന്നീടുള്ള ദിവസങ്ങളിലൊക്കെ കൌണ്ട് ഒരു ദിവസം നൂറിനു മുകളിലുള്ള സംഖ്യകളാല്‍ കൂടി വരുന്നു. ബ്ലോഗര്‍ സുഹൃത്ത് പറഞ്ഞതു ഫലം കണ്ടു തുടങ്ങി എ
ന്ന് മനസ്സിലായ ഞാന്‍ വീണ്ടും അദ്ധേഹത്തെ വിളിച്ചു. ......തിരിഞ്ഞു നോക്കാതെ തന്നെ പൊയ്ക്കൊള്ളാന്‍ അദ്ദേഹം പറഞ്ഞു. ഒരുപാടു നന്ദിയും പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു.

നോക്കിയപ്പോള്‍ ദാണ്ടേ , കിടക്കുന്നു. ബെര്‍ളിച്ചായന്റെ പുതിയ പോസ്റ്റ് . കളേഴ്സ് റിവ്യൂ.
കേറിയങ്ങ് കൊത്തി. പ്രതീക്ഷിച്ച പോലെ ദാ വരുന്നു
www.infution.co.ccതെറികള്‍ . എല്ലാം കണ്ടും കേട്ടും ഞാന്‍ എന്‍റെ കൌണ്ടറില്‍ കണ്ണും നട്ടിരുന്നു. ഒപ്പം പ്രകോപനവും തുടര്‍ന്നു. മേമ്പോടിക്ക് n.b യിട്ട് ഒരു കുത്തും കൂടി കൊടുത്തു. രണ്ടു ദിവസം മുന്‍പ് ഞാന്‍ ബെര്‍ളി ചായാന് ഒരു റിക്വസ്റ്റ് കൊടുത്തിട്ടുണ്ടായിരുന്നു, ഓര്‍ക്കുട്ടില്‍.
അത് പരിഗണിക്കേണ്ടതില്ല എന്ന് പറഞ്ഞായിരുന്നു
കുത്ത് കൊടുത്തത്. അതും ഏറ്റു. കണ്ടും കേട്ടുമിരുന്നവര്‍ ദാ ഇപ്പൊ ഒരു കത്തിക്കുത്ത് നടക്കുമെന്ന് പ്രതീക്ഷിചിരുന്നുവെന്നു തോന്നി. പക്ഷെ എല്ലാം കണ്ടു ഞാനും എന്‍റെ ബ്ലോഗര്‍ സുഹൃത്തും ഊറിചിരിച്ചുകൊണ്ടിരുന്നു.

ബെര്‍ളിച്ചായന്റെ പോസ്റ്റില്‍ കമന്റിട്ട ചില ബ്ലോഗര്‍മാര്‍ ഈ വസ്തുത മനസ്സിലാക്കി പ്രതികരിച്ചിരുന്നത് ഈയവസരത്തില്‍ ഞാന്‍ ഓര്‍ക്കുന്നു.


ബെര്‍ളിച്ചായന്റെ ചാര്‍ളിയും സു വിന്‍റെ സംഗീതയും എന്ന പരസ്യ പോസ്റ്റിലെ ബെര്‍ളിച്ചായന്റെ
കമന്റിനു എന്‍റെ മറുപടി ഇങ്ങനെയായിരുന്നു.


" Dear Berlee, ...I got it what I mean "

അതെ ഇത്രയുമേ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ... അതെനിക്ക് കിട്ടുകയും ചെയ്തു.

പിന്നെ എല്ലാവരോടുമായി ഒരു സന്തോഷ വര്‍ത്തമാനം ഇതു പോസ്റ്റ് ചെയ്യുന്നതിന് മൂന്നാല് മണിക്കൂര്‍ മുന്‍പ് എന്‍റെ ഓര്‍കൂട്ടിലെ റിക്വസ്റ്റ് ബെര്‍ലിചായന്‍ പരിഗണിച്ചിരിക്കുന്നു.


ഇനി , അച്ചായന്റെ വിലപ്പെട്ട
സമയം അപഹരിച്ചതിനു മാപ്പ്. .....അച്ചായന്റെ ഫോണ്‍ നമ്പര്‍ എനിക്ക് മെയില്‍ ചെയ്തു തന്നാല്‍ ഞാന്‍ നേരിട്ടു വിളിച്ചു മാപ്പു പറഞ്ഞേക്കാം.www.infution.co.cc

നന്ദി ബെര്‍ളിച്ചായാ , നന്ദി . ഒരാഴ്ച കൊണ്ടു എന്‍റെ ഹിറ്റ് കൌണ്ടര്‍ 1700 കവിഞ്ഞു. ജോ എന്ന ബ്ലോഗറെ നാലാള്‍ അറിഞ്ഞു. നന്ദിയുണ്ട്........ നന്ദി മാത്രം. ഇനി സ്വസ്ഥമായി ഒരു കോണിലിരുന്നു എന്തെങ്കിലും കുത്തിക്കുറിക്കാം. അച്ചായോ,ഇടയ്ക്കിടയ്ക്ക് എന്‍റെ ബ്ലോഗു സന്ദര്‍ശിക്കാന്‍ മറക്കരുതേ.
പിന്നെ ഇതോടൊപ്പം പരാമര്‍ശിക്കേണ്ട ചിലര്‍ കൂടിയുണ്ട്. കമന്റിട്ടു ഈ വിഷയം പരിപോഷിപ്പിച്ചവര്‍. എല്ലാവരെയും പേരെടുത്തു തന്നെ പറയാം .അല്ലെങ്കില്‍ അതും നന്ദികേടാവും.

ആദ്യമായി അനോണികള്‍ക്ക്‌.
www.infution.co.ccപിന്നെ , മനു ,ശ്രീക്കുട്ടന്‍,ആദിത്യന്‍,ചെലക്കാണ്ട് പോടാ, വടക്കൂടന്‍, ദീപക് രാജ് ,തോമാച്ചന്‍, പ്രമോദ്, രായപ്പ, കിരണ്‍സ്,ഹരി, എക്സെന്ട്രിക്,ര്യന്, അരുണ്‍ കായംകുളം, അഞ്ചല്‍ക്കാരന്‍ , ഗുപ്തന്‍, ശ്രീ @ ശ്രേയസ് , അഹങ്കാരീ...........ആരെങ്കിലും പേര് വിട്ടുപോയവര്‍ ....
എല്ലാര്‍ക്കും നന്ദി . സഭ്യമായും അസഭ്യമായും എന്നെ ചീത്ത പറഞ്ഞതിന്, കാരണം കൂട്ടത്തില്‍ നിങ്ങള്‍ എന്‍റെ ബ്ലോഗിലും ഒന്നു കേറിപ്പോയല്ലോ.......

പിന്നെ കമന്റിടാതെ പോയ മറ്റുള്ളവര്‍......അവരും വന്നു എന്‍റെ ബ്ലോഗില്‍ കയറിപ്പോയി.


ഇനി ഈ പണി ഒപ്പിച്ചതിനു , ധൈര്യമായി എല്ലാര്‍ക്കും എന്നെ തെറി വിളിക്കാം. ....വിനയാന്വീതനായി ഞാന്‍ കേള്‍ക്കാന്‍ കാത്തു നില്‍ക്കുന്നു.
www.infution.co.cc

കരുണയുടെ ജപമാല

ഈ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പാട്ടിനെ കുറിച്ചു ധാരാളം ആളുകള്‍ എനിക്ക് ഇ മെയില്‍ അയച്ചു അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനാല്‍ അതിന്‍റെ വിവരങ്ങള്‍ ഇവിടെ രേഖപ്പെടുത്താന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അതിനാല്‍ ഈ പോസ്റ്റ് ഇവിടെ ഇടുന്നു.


കറുകുറ്റി യിലെ കാര്‍മല്‍ ഭവന്‍ ആശ്രമത്തിലെ റവ.ഫ.ബോസ്കോ ഞാളിയത്ത് അച്ഛന്‍റെ മേല്‍നോട്ടത്തില്‍ ആവിഷ്കൃതമായ ജപമാലയുടെ സംഗീത രൂപം ആണ് "കരുണയുടെ ജപമാല " എന്ന ആല്‍ബം . വിപണിയില്‍ ഇതു ഉണ്ട് . എല്ലാ ഞായറാഴ്ചയും 3 മണിക്ക് ശാലോം ടി വി ഇതു സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
അതിലെ രണ്ടു ഗാനങ്ങളുടെ ചിത്രീകരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഞാന്‍. താഴെ പറയുന്നവരാണ് ഇതിന്‍റെ അണിയറ ശില്‍പ്പികള്‍ .


സംഗീതം : പീറ്റര്‍ ചേരാനെല്ലൂര്‍
രചന : റവ.ഫ.ബോസ്കോ ഞാളിയത്ത്,
ബേബി ജോണ്‍ കലയന്താനി , ഷൈജു കേളന്തര
പാടിയവര്‍ : കെസ്റ്റര്‍, സിസിലി, മനോജ്
നിര്‍മ്മാണം : റവ.ഫ.ബോസ്കോ ഞാളിയത്ത്
വിതരണം : ഗ്രെയ്സ് ഓടിയോസ്


വീഡിയോ ചിത്രീകരണം

സംവിധാനം : തോമസ് തോപ്പില്‍ക്കുടി
ക്യാമറ ,എഡിറ്റിംഗ് : ജോഹര്‍ .കെ.ജെ.



ഇതിന്‍റെ സംപ്രേക്ഷണം വരുന്ന ഈസ്റ്റര്‍ ദിനത്തിന് മുന്‍പായി ഒരു പ്രമുഖ ചാന്നലില്‍ ഉണ്ടായിരിക്കും.







Thursday, January 29, 2009

ബില്ലു ബാര്‍ബര്‍ : കാണാക്കഥകള്‍ പറയുമ്പോള്‍

തലക്കെട്ടില്‍ ഒരു വ്യത്യാസം വേണ്ടി വന്നു . അതിനാല്‍ വീണ്ടും പോസ്റ്റ് ചെയ്യുന്നു. എടുത്തു പറഞ്ഞവര്‍ക്ക് നന്ദി. പക്ഷെ ഞാന്‍ ഉദ്ദേശിച്ച തലക്കെട്ട്‌ ആദ്യത്തേത് തന്നെ യായിരുന്നു....വിശദമായി മറ്റൊരു പോസ്റ്റില്‍ പറയാം...


ഷാരുഖ് ഖാന്‍റെ " ബില്ലു ബാര്‍ബര്‍ " എന്ന ചിത്രം വരുന്ന ഫെബ്രുവരി 13 നു റിലീസ് ചെയ്യുകയാണ്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ആയ "കഥ പറയുമ്പോള്‍" എന്ന ചിത്രത്തിന്‍റെ പുനര്‍ നിര്‍മ്മാണം. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ പിന്നെ മറ്റൊന്ന് കൂടി പറയാനുണ്ട്. "മലയാളത്തിലെ " കഥ പറയുമ്പോള്‍ എണ്ണ കാരണം
തിരക്കഥയില്‍ ചില മിനുക്ക്‌ പണികള്‍ നടത്തി സംവിധായകന്‍ " പ്രിയദര്‍ശന്‍ " റിലീസിംഗ് അല്പമൊന്നു ന്നീട്ടി.
നിര്‍മ്മാണം നായകന്‍റെ തന്നെ കമ്പനി യായ " റെഡ് ചില്ലീസ് "

തങ്ങളുടെ പ്രിയ സുഹൃത്തും നിര്‍മ്മാതാവും ആയ താരത്തിന്‍റെ സിനിമയിലെ ഒരു ഗാന രംഗത്തില്‍ അഭിനയിക്കാന്‍ (ഗസ്റ്റ് റോളില്‍) വന്ന കരീന കപൂര്‍, പ്രിയങ്ക ചോപ്ര , ദീപിക പാദു കോണ്‍, കത്രീനാ കൈഫ്‌* എന്നിവര്‍ക്ക് 40 ലക്ഷത്തിന്‍റെ ചെക്ക് വീതം ഖാന്‍ സാഹിബ് എടുത്തു നീട്ടി. കരീനയും പ്രിയന്കയും വിനയപുരസ്സരം അത് നിഷേധിച്ചു. തങ്ങളുടെ കരിയറില്‍ ഖാന്‍ സാഹിബിന്‍റെ ചിത്രങ്ങള്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്ന കാരണം പറഞ്ഞായിരുന്നു അവര്‍ സ്നേഹപൂര്‍വ്വം അത് നിഷേധിച്ചത്. എന്നാല്‍ ദീപികയാവട്ടെ ചെക്ക് വാങ്ങി അക്കൌണ്ടില്‍ ഇട്ടു . എന്നിട്ടൊരു പ്രസ്താവനയും.

" കരീനയ്ക്കും പ്രിയങ്കയ്ക്കും അതാവാം.കാരണം അവര്‍ കാലങ്ങള്‍ ആയി സമ്പാദിക്കുന്നതല്ലേ . എന്‍റെ സ്ഥിതി അങ്ങനെയാണോ? ഞാന്‍ സമ്പാദിച്ചു തുടങ്ങിയിട്ടല്ലെയുള്ളൂ..."

*കത്രീനാ കൈഫിന്‍റെ വിവരങ്ങള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നു .


മറ്റൊരു കഥ .........

ബില്ലു ബാര്‍ബറിന്റെ ഷൂട്ടിംഗ് പൊള്ളാച്ചിയില്‍ നടക്കുന്നു. പൊള്ളാച്ചിയില്‍ ദൃശ്യ ഭംഗി മാത്രമല്ല ,ഭാഗ്യവും കൂടി ഒളിച്ചിരിപ്പുണ്ടെന്ന് പ്രിയനറിയാം . നമ്മുടെ പ്രിയന്‍റെ ഇഷ്ട ലൊക്കേഷന്‍ പൊള്ളാച്ചി ,പക്ഷെ ഖാന്‍ സാഹിബിനു ണ്ടപ്പോള്‍ പിടിച്ചില്ല. പ്രൊഡക്ഷന്‍ മാനേജരും പിള്ളാരും പിന്നെ നെട്ടോട്ടമായിരുന്നു. അങ്ങനെ അദ്ദേഹം താമസിക്കുന്നിടത്ത് ലോഡ് കണക്കിന് മിനറല്‍ വാട്ടര്‍ എത്തി.....ന്തിനെന്നല്ലേ......." ഒന്നു കുളിക്കാന്‍....പിന്നെ..... "

ദോഷം പറയരുതല്ലോ............ഖാന്‍ സാഹിബ്‌ സഹിക്കുന്നുണ്ട്............ഒരുപാട് ...ഒരുപാട്...
സഹനത്തിന്റെ കഥയിതാ.........
ബില്ലു ബാര്‍ബറിന്റെ ഷൂട്ടിംഗ് തീര്‍ന്നു. ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടക്കുന്നു. മുന്‍ നിശ്ചയ പ്രകാരം മുദസ്സര് അസീസിന്‍റെ " ദുല്ഹ മില്‍ ഗയ " എന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്തു. ബാന്ദ്രയിലെ മെഹബൂബ് സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം . ചിത്രീകരണം തീരാറായപ്പോള്‍ ഒരു ആക്ഷന്‍ സീനില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ഓട്ടത്തില്‍ കൈകുത്തി വീഴുകയുണ്ടായി . വേദന കാര്യമാക്കാതെ ഖാന്‍ സാഹിബ്‌ ജോലി തുടര്‍ന്നു. വൈകിട്ടായപ്പോള്‍ വേദന കലശലായി. " നവരാത്രി " ആശുപത്രിയില്‍ എത്തിയ ഖാന്‍ സാഹിബിനെ ഡോക്ടര്‍മാര്‍ കാര്യമായി പരിശോധിച്ചു. ഫിസിയോ തെറാപ്പി കൊണ്ടോന്ന്യം ശമിക്കാതിരുന്ന വേദനയ്ക്ക് ഡോക്ടര്‍മാര്‍ തോളെല്ലിന് ശസ്ത്രക്രിയ നിര്‍ദേശിച്ചു. ഖാന്‍ സാഹിബ്ബിനെ ഇതു വല്ലാതെ കുഴക്കി. കാരണം തന്‍റെ പ്രിയ സംവിധായകന്‍ കരന്‍ ജോഹര്‍ സര്‍വ്വ സന്നാഹങ്ങളും ആയി ലോസ് ആന്ജലസ്സില്‍ കാത്തിരിക്കുന്നു. എത്രയും വേഗം അവിടെ എത്തിയെ തീരൂ.....എന്തു ചെയ്യാം.... " മൈ നെയിം ഇസ് ഖാന്‍ " എന്ന ചിത്രത്തിന്‍റെ ഒരുമാസത്തെ ലോസ് ആന്ജലസ്സിലെ ചിത്രീകരണം കഴിഞ്ഞിട്ട് വേണം " ബില്ലു ബാര്‍ബറിന്റെ " രണ്ടാഴ്ചത്തെ പരസ്യ പ്രചരണം കഴിഞ്ഞു ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യാന്‍.

വേദന കാര്യമാക്കാതെ അദ്ദേഹം ലോസ് ആന്ജലസ്സിലേക്ക് പറന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഇതിന് മുന്‍പ് മുതുകിനും മുട്ടിനും വേണ്ടി വന്ന രണ്ടു ശസ്ത്രക്രിയ കളും ഖാന്‍ സാഹിബ് ലണ്ടനിലാണ് ചെയ്തത്. പക്ഷെ ഇത്തവണ അദ്ദേഹം പറഞ്ഞു......
" ഞാന്‍ വേദനയാല്‍ വിങ്ങുന്നു. ശാസ്ത്ര ക്രിയ ഇന്ത്യയില്‍ ചെയ്യണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ " മൈ നെയിം ഈസ് ഖാന്‍ " എന്ന ചിത്രം പൂര്‍തീകരിക്കുവാനും എന്‍റെ "ബില്ലു ബാര്‍ബര്‍ " റിലീസ് ചെയ്യുവാനും അതിലേറെ ഞാന്‍ ആഗ്രഹിക്കുന്നു. ..."

ഖാന്‍ സാഹിബിന്‍റെ അര്‍പ്പണ ബോധം മഹനീയം തന്നെ....... അല്ലെ?


പിന്നെ മറ്റൊന്ന് കൂടി പറയാനുണ്ട് . മലയാളത്തിലെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ കഥ
തന്നെയായിരുന്നു നായകന്‍. പക്ഷെ കുസേലനിലും ബില്ലു ബാര്‍ബരിലും സൂപ്പര്‍ താരത്തെ പൊക്കി പരസ്യം ചെയ്യുന്നു. ഒന്നിന്‍റെ ഫലം കണ്ടു. മറ്റേതു കാത്തിരുന്നു കാണുക.

Wednesday, January 28, 2009

കഥ പറയുമ്പോള്‍........: കാണാക്കഥകള്‍

ഷാരുഖ് ഖാന്‍റെ " ബില്ലു ബാര്‍ബര്‍ " എന്ന ചിത്രം ഈ വരുന്ന ഫെബ്രുവരി 13 നു റിലീസ് ചെയ്യുകയാണ്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ആയ "കഥ പറയുമ്പോള്‍" എന്ന ചിത്രത്തിന്‍റെ പുനര്‍ നിര്‍മ്മാണം. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ദീപാവലിക്കായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. "കുസേലന്‍ " ന്‍റെ ദയനീയ പരാജയം കാരണം
തിരക്കഥയില്‍ ചില മിനുക്ക്‌ പണികള്‍ നടത്തി സംവിധായകന്‍ " പ്രിയദര്‍ശന്‍ " റിലീസിംഗ് അല്പമൊന്നു ന്നീട്ടി.
നിര്‍മ്മാണം നായകന്‍റെ തന്നെ കമ്പനി യായ " റെഡ് ചില്ലീസ് "

തങ്ങളുടെ പ്രിയ സുഹൃത്തും നിര്‍മ്മാതാവും ആയ താരത്തിന്‍റെ സിനിമയിലെ ഒരു ഗാന രംഗത്തില്‍ അഭിനയിക്കാന്‍ (ഗസ്റ്റ് റോളില്‍) വന്ന കരീന കപൂര്‍, പ്രിയങ്ക ചോപ്ര , ദീപിക പാദു കോണ്‍, കത്രീനാ കൈഫ്‌* എന്നിവര്‍ക്ക് 40 ലക്ഷത്തിന്‍റെ ചെക്ക് വീതം ഖാന്‍ സാഹിബ് എടുത്തു നീട്ടി. കരീനയും പ്രിയന്കയും വിനയപുരസ്സരം അത് നിഷേധിച്ചു. തങ്ങളുടെ കരിയറില്‍ ഖാന്‍ സാഹിബിന്‍റെ ചിത്രങ്ങള്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്ന കാരണം പറഞ്ഞായിരുന്നു അവര്‍ സ്നേഹപൂര്‍വ്വം അത് നിഷേധിച്ചത്. എന്നാല്‍ ദീപികയാവട്ടെ ആ ചെക്ക് വാങ്ങി അക്കൌണ്ടില്‍ ഇട്ടു . എന്നിട്ടൊരു പ്രസ്താവനയും.

" കരീനയ്ക്കും പ്രിയങ്കയ്ക്കും അതാവാം.കാരണം അവര്‍ കാലങ്ങള്‍ ആയി സമ്പാദിക്കുന്നതല്ലേ . എന്‍റെ സ്ഥിതി അങ്ങനെയാണോ? ഞാന്‍ സമ്പാദിച്ചു തുടങ്ങിയിട്ടല്ലെയുള്ളൂ..."

*കത്രീനാ കൈഫിന്‍റെ വിവരങ്ങള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നു .


മറ്റൊരു കഥ .........

ബില്ലു ബാര്‍ബറിന്റെ ഷൂട്ടിംഗ് പൊള്ളാച്ചിയില്‍ നടക്കുന്നു. പൊള്ളാച്ചിയില്‍ ദൃശ്യ ഭംഗി മാത്രമല്ല ,ഭാഗ്യവും കൂടി ഒളിച്ചിരിപ്പുണ്ടെന്ന് പ്രിയനറിയാം . നമ്മുടെ പ്രിയന്‍റെ ഇഷ്ട ലൊക്കേഷന്‍ ആ യ പൊള്ളാച്ചി ,പക്ഷെ ഖാന്‍ സാഹിബിനു കണ്ടപ്പോള്‍ പിടിച്ചില്ല. പ്രൊഡക്ഷന്‍ മാനേജരും പിള്ളാരും പിന്നെ നെട്ടോട്ടമായിരുന്നു. അങ്ങനെ അദ്ദേഹം താമസിക്കുന്നിടത്ത് ലോഡ് കണക്കിന് മിനറല്‍ വാട്ടര്‍ എത്തി.....എന്തിനെന്നല്ലേ......." ഒന്നു കുളിക്കാന്‍....പിന്നെ..... "

ദോഷം പറയരുതല്ലോ............ഖാന്‍ സാഹിബ്‌ സഹിക്കുന്നുണ്ട്............ഒരുപാട് ...ഒരുപാട്...
ആ സഹനത്തിന്റെ കഥയിതാ.........
ബില്ലു ബാര്‍ബറിന്റെ ഷൂട്ടിംഗ് തീര്‍ന്നു. ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടക്കുന്നു. മുന്‍ നിശ്ചയ പ്രകാരം മുദസ്സര് അസീസിന്‍റെ " ദുല്ഹ മില്‍ ഗയ " എന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്തു. ബാന്ദ്രയിലെ മെഹബൂബ് സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം . ചിത്രീകരണം തീരാറായപ്പോള്‍ ഒരു ആക്ഷന്‍ സീനില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ഓട്ടത്തില്‍ കൈകുത്തി വീഴുകയുണ്ടായി . വേദന കാര്യമാക്കാതെ ഖാന്‍ സാഹിബ്‌ ജോലി തുടര്‍ന്നു. വൈകിട്ടായപ്പോള്‍ വേദന കലശലായി. " നവരാത്രി " ആശുപത്രിയില്‍ എത്തിയ ഖാന്‍ സാഹിബിനെ ഡോക്ടര്‍മാര്‍ കാര്യമായി പരിശോധിച്ചു. ഫിസിയോ തെറാപ്പി കൊണ്ടോന്ന്യം ശമിക്കാതിരുന്ന വേദനയ്ക്ക് ഡോക്ടര്‍മാര്‍ തോളെല്ലിന് ശസ്ത്രക്രിയ നിര്‍ദേശിച്ചു. ഖാന്‍ സാഹിബ്ബിനെ ഇതു വല്ലാതെ കുഴക്കി. കാരണം തന്‍റെ പ്രിയ സംവിധായകന്‍ കരന്‍ ജോഹര്‍ സര്‍വ്വ സന്നാഹങ്ങളും ആയി ലോസ് ആന്ജലസ്സില്‍ കാത്തിരിക്കുന്നു. എത്രയും വേഗം അവിടെ എത്തിയെ തീരൂ.....എന്തു ചെയ്യാം.... " മൈ നെയിം ഇസ് ഖാന്‍ " എന്ന ചിത്രത്തിന്‍റെ ഒരുമാസത്തെ ലോസ് ആന്ജലസ്സിലെ ചിത്രീകരണം കഴിഞ്ഞിട്ട് വേണം " ബില്ലു ബാര്‍ബറിന്റെ " രണ്ടാഴ്ചത്തെ പരസ്യ പ്രചരണം കഴിഞ്ഞു ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യാന്‍.

വേദന കാര്യമാക്കാതെ അദ്ദേഹം ലോസ് ആന്ജലസ്സിലേക്ക് പറന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഇതിന് മുന്‍പ് മുതുകിനും മുട്ടിനും വേണ്ടി വന്ന രണ്ടു ശസ്ത്രക്രിയ കളും ഖാന്‍ സാഹിബ് ലണ്ടനിലാണ് ചെയ്തത്. പക്ഷെ ഇത്തവണ അദ്ദേഹം പറഞ്ഞു......
" ഞാന്‍ വേദനയാല്‍ വിങ്ങുന്നു. ഈ ശാസ്ത്ര ക്രിയ ഇന്ത്യയില്‍ ചെയ്യണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ " മൈ നെയിം ഈസ് ഖാന്‍ " എന്ന ചിത്രം പൂര്‍തീകരിക്കുവാനും എന്‍റെ "ബില്ലു ബാര്‍ബര്‍ " റിലീസ് ചെയ്യുവാനും അതിലേറെ ഞാന്‍ ആഗ്രഹിക്കുന്നു. ..."

ഖാന്‍ സാഹിബിന്‍റെ അര്‍പ്പണ ബോധം മഹനീയം തന്നെ....... അല്ലെ?

Sunday, January 25, 2009

പ്രാര്‍ത്ഥിക്കാന്‍ ഒരു കരാര്‍ !


പ്രാര്‍ത്ഥിക്കാന്‍ ഒരു കരാര്‍ !

വളരെ രസാവഹമായ ഒരു പരസ്യം ഇന്നലത്തെ (2009 ജനുവരി 24 ) ഒട്ടു മിക്ക പത്രത്തിലും കണ്ടു. എറണാകുളം ജില്ലയിലെ ഒരു ആരാധനാലയത്തില്‍ ചെന്നു പ്രാര്‍ത്ഥിക്കാന്‍ ഉള്ള ഒരു കരാര്‍ . കാരാര്‍ ഉണ്ടാക്കിയിട്ട് മൂന്നു കൊല്ലം ആയെങ്കിലും പൊതു ജന സമക്ഷം ഇതു കൊണ്ടു വരുന്നതു ഇന്നലെയാണ്. അതില്‍ മുഖ്യമന്ത്രി,ജില്ലാ കലക്ടര്‍, എസ്.പി തുടങ്ങിയ അധികാര കേന്ദ്രങ്ങള്‍ക്കൊപ്പം സഭ അധികാരികളും ചേര്‍ന്നാണ് ഈ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. പള്ളിയിലെ പ്രധാന ആഘോഷം ആയ " ഓര്‍മ്മപ്പെരുന്നാളിന്റെ " തലേന്നാണ് ഇത്തരമൊരു പരസ്യം വന്നിരിക്കുന്നത്. പിന്നീടാണ് വിശദ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞത്.

സഭയിലെ രണ്ടു വിഭാഗങ്ങള്‍ക്കും പ്രത്യേകം സമയം നിശ്ചയിച്ചു ആണ് കരാര്‍. ആലു വായിലെ ഒരു പ്രധാന വഴി യിലെ ഗതാഗതം 12 മണിക്കൂര്‍ നേരത്തേക്ക് നിരോധിച്ചിരിക്കുന്നു. ........സുരക്ഷയ്ക്കായി ആയിരത്തോളം പോലീസുകാര്‍ ......ദേവാലയത്തിന് സമീപത്തെ വീടുകളിലും വാഹനങ്ങളിലും കര്‍ശന പരിശോധന......മെറ്റല്‍ ഡിറ്റക്ടര്‍ വഴി മാത്രം പള്ളിക്കകത്തേക്ക് പ്രവേശിക്കാം, അതും മൂന്നു പേരില്‍ കൂടാത്ത ചെറു സംഘം ആയി മാത്രം......
ഒരാള്‍ക്ക്‌ പരമാവധി പത്തു മിനിട്ട് പ്രാര്‍ത്ഥിക്കാം ..........

ഇതൊക്കെ കണ്ടു എന്റെ ഉള്ളില്‍ ഒരു സംശയം ഇല്ലാതില്ല......ഈ ചിലവിനൊക്കെ ഉപയോഗിക്കുന്നത് നികുതിപ്പണം അല്ലെ ! ഏതാണ്ട് അഞ്ചു ലക്ഷത്തിലധികം ചെലവ് ഈ സന്നാഹങ്ങള്‍ക്ക്‌ വേണ്ടി വരും എന്ന് വിചാരിക്കുന്നു.

അതിനകത്ത്‌ കയറിയാല്‍ തന്നെ സ്വസ്ഥമായി ഒന്നു പ്രാര്‍ത്ഥിക്കാന്‍ സാധിക്കുമോ ? അപ്പനും അമ്മയും രണ്ടു കുട്ടികളും ഉള്ള ഒരു കുടുംബത്തിനു പോലും ഒരുമിച്ച് പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ കഴിയില്ലെന്നിരിക്കെ ഈ നിബന്ധനകള്‍ പ്രായോഗികമാണോ?.......
പള്ളിക്കടുതായിപ്പോയി താമസം എന്നതിനാല്‍ ഇതര മതസ്ഥരുടെ വീടുകളില്‍ പ്പോലും പോലീസ് പരിശോധന നടത്തുന്നത് അഭികാമ്യം ആണോ ? ....
എന്തായാലും ഒരു കാര്യം ഉറപ്പ് , ആ പള്ളിക്കകത്ത്‌ ഒരു ഈശ്വര ചൈതന്യവും കുടിയിരിപ്പുണ്ടാവില്ല. ഈ സന്നാഹങ്ങള്‍ കണ്ടു അതൊക്കെ എപ്പോഴേ സ്ഥലം വിട്ടു കാണും.

എന്തിന് വേണ്ടി .....ഒരു കരാര്‍ പോലുമില്ലാതെ നമുക്കു സ്വസ്ഥമായി നമ്മുടെ വീടുകളില്‍ ഇരുന്നു പ്രാര്‍ത്ഥിച്ചു കൂടെ ?


യഥാര്‍ത്ഥത്തില്‍ പള്ളി സ്വത്തിനു വേണ്ടിയാണ് ഈ തര്‍ക്കങ്ങളൊക്കെ. തര്‍ക്കിക്കുന്നവര്‍ വിശ്വാസികളല്ല ..പാതിരി മാരാണ്. "മതം " എന്ന വിഷത്തെ വിശ്വാസികളില്‍ കുത്തി വച്ചു പാതിരിമാര്‍ നേട്ടം കൊയ്യുന്നതിനു വേണ്ടി ഉപയോഗപ്പെടുത്തുന്നു.

ഈ വിശ്വാസികളൊക്കെ ഇതെല്ലാം എപ്പോഴാണ് മനസ്സിലാക്കുകയെന്നാവോ?

ഒരു ക്രിസ്ത്യാനിയായിപ്പോയത്തില്‍ ഈ അവസരത്തില്‍ എനിക്ക് ലജ്ജ തോന്നുന്നു.......

Thursday, January 22, 2009

അനാഥത്വത്തിലെ ചില യാഥാര്‍ത്യങ്ങള്‍


" കരുണയുടെ ജപമാല " എന്ന ഈസ്റ്റര്‍ ടെലിവിഷന്‍ പ്രോഗ്രാം ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയില്‍ എനിക്ക് ഒരു അനാഥാലയം സന്ദര്‍ശിക്കേണ്ടി വന്നു. നിര്‍മ്മാതാവ് ഫാദര്‍ ബോസ്കോയും സംവിധായകന്‍ തോമസ് തോപ്പില്‍ക്കുടിയും പിന്നെ എന്‍റെ രണ്ടു ശിഷ്യരും എന്നോടൊപ്പം ഉണ്ടായിരുന്നു. പെരുമ്പാവൂര്‍ മൂവാറ്റുപുഴ റൂട്ടിലെ പുല്ലുവഴി എന്ന സ്ഥലത്തു പുതിയതായി ആരംഭിച്ച ഒരു അനാഥാലയത്തില്‍ ആണ് ഞങ്ങള്‍ ചെന്നത്.

ഞങ്ങള്‍ ചെന്നപ്പോള്‍ കുട്ടികള്‍ എല്ലാം ഉറക്കം. ഏഴ് മാസം മുതല്‍ നാല് വയസ്സ് വരെ പ്രായമുള്ള 14 കുട്ടികളാണ് അവിടെ ഉണ്ടായിരുന്നത്. നാലുപേരെ തുണി തോട്ടിലിലും ബാക്കിയുള്ളവരെ രണ്ടു കട്ടിലിലും ആയി നിരത്തി കിടത്തിയുറക്കുന്ന ആ കാഴ്ച കണ്ടപ്പോള്‍ തന്നെ മനമൊന്നു തേങ്ങി. മഞ്ഞിന്‍റെ നൈര്‍മല്യമുള്ള പിഞ്ചു കുഞ്ഞുങ്ങള്‍ ഒന്നുമറിയാതെ കിടന്നുറങ്ങുന്നു. അവര്‍ ഉറക്കം വിട്ടെഴുന്നേല്‍ക്കാന്‍ ഒന്നര മണിക്കൂറുകളോളം എടുക്കും. അത്ര നേരം കാത്തു നില്‍ക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.

അതിനിടയിലാണ് സി .ജെസ്സ പിന്നാമ്പുറ കഥകള്‍ വിശദീകരിച്ചത്. അതാണ്‌ ഈ ലേഖനത്തിലെ പ്രതിപാദ്യ വിഷയം.


CMI സഭയിലെ ഒരു കന്യാസ്ത്രീ ആയിരുന്നു സി.ജെസ്സ . ഒരു അധ്യാപിക കൂടി ആയിരുന്ന സി.ജെസ്സ യ്ക്ക് എപ്പോഴോ അനാഥ ബാല്യത്തിന്‍റെ തേങ്ങലുകളുടെ ശബ്ദം തുടര്‍ച്ചയായി കാതില്‍ മുഴങ്ങാന്‍ തുടങ്ങിയപ്പോള്‍ , വളരെ ശക്തമായ ഒരു തീരുമാനം എടുത്തു. സഭ വിടുക. കാരണം അനാഥ ബാല്യങ്ങളുടെ സംരക്ഷണം അവര്‍ ഉള്‍പ്പെട്ട സഭയുടെ ഒരു സേവനം ആയിരുന്നില്ല എന്നത് തന്നെ. അങ്ങനെ സഭയുടെ അനുവാദത്തോടുകൂടി അവര്‍ തിരുവസ്ത്രം അഴിച്ചു. പിന്നെ തൊടുപുഴയില്‍ ഒരു വീട് വാടകയ്ക്കെടുത്തു ആ സമയത്തു കൂടെയുണ്ടായിരുന്ന അനാഥരെ സനാതര്‍ ആക്കി . നാള്‍ വഴിയില്‍ ഉറ്റവരും ഉടയവരും ഇല്ലാത്ത ചില ചേച്ചിമാരെയും സഹാചാരികളായി കിട്ടി . കാലക്രമേനെ ബാങ്ക് വായ്പ തരപ്പെടുത്തി പുല്ലുവഴിയില്‍ ചെറിയ സൌകര്യങ്ങളോടെ ഒരു അനാഥാലയം തുടങ്ങി . ഇതാണ് ആമുഖം. കഥ ഇനിയാണ്.

ഈ കഥ യുടെ ആദ്യ ഘട്ടം എവിടെ നിന്നും പറഞ്ഞു തുടങ്ങണം എന്നെനിക്കു വ്യക്തമായി അറിയില്ല. എങ്കിലും തുടങ്ങട്ടെ .......കൌമാരം വിട്ടു യൌവ്വനത്തിന്റെ നടപ്പുവഴിയില്‍
ഒരു ആങ്ങളയും പെങ്ങളും എപ്പോഴോ പരസ്പരം ലൈന്ഗികപരമായി ഇടപഴുകേണ്ടി വന്നു.
ഒരു പക്ഷെ പല ഘട്ടങ്ങളിലും ഇതു തുടര്‍ന്നിട്ടുണ്ടാവാം. കാലം കാത്തു നിന്നില്ല . ചെയ്ത തെറ്റിന് ദൈവം ശിക്ഷ കൊടുക്കുവാനും വൈകിയില്ല. പെങ്ങളുടെ വയര്‍ വീര്‍ത്തു വരുന്നു. പരിഭ്രാ
ന്ത്രര്‍ ആയ അവര്‍ രഹസ്യമായി ഒരു ഡോക്ടര്‍ -റെ കണ്ടു. വിഷമ ഘട്ടം മനസ്സിലാക്കി ഡോക്ടര്‍ ഗര്‍ഭം അലസ്സിപ്പിക്കുവാനുള്ള മരുന്ന് അവര്‍ക്ക് നല്കി . പക്ഷെ ആ മരുന്ന് ഫലം കണ്ടില്ല . എന്നാല്‍ ആങ്ങളയും പെങ്ങളും ഇതു മനസ്സിലാക്കാന്‍ ഏറെ വൈകിപ്പോയിരുന്നു. ഇനി ഒരു അബോര്‍ഷനുള്ള അപകടം മനസ്സിലാക്കി ഡോക്ടര്‍ അതില്‍ നിന്നും പിന്തിരിഞ്ഞു.

ഈ ഘട്ടത്തിലാണ് ആശു പത്രിയില്‍ നിന്നുമുള്ള സന്ദേശം സി.ജെസ്സയ്ക്ക് ലഭിക്കുന്നത്‌. അവര്‍ ചെന്നു ആങ്ങളെയും പെങ്ങളെയും ഒരു കൌന്സിലിംഗിനു വിധേയമാക്കി. അങ്ങനെ അവസാനം അവര്‍ കുഞ്ഞിനു ജന്മം നല്‍കാമെന്ന് സമ്മതിച്ചു. സി.ജെസ്സയുടെ സംരക്ഷണയില്‍ വീട്ടില്‍ നിന്നും ദൂരെ ഒരിടത്ത് മാറി ആ പെങ്ങള്‍ ഒരു ആണ്‍ കുഞ്ഞിനു ജന്മം നല്കി. പക്ഷെ ,പത്തു മാസം ചുമന്നു പ്രസവിച്ച ആ കുഞ്ഞിനെ ഒരു നോക്ക് പോലും നോക്കാതെ, ഒന്നു തലോടാതെ ആ പെങ്ങള്‍ സഹോദരന്‍റെ കൂടെ യാത്രയായി. ഇപ്പോള്‍ ഈ കുട്ടിക്ക് എട്ടു മാസത്തോളം ആയി. നശിപ്പിക്കാന്‍ മരുന്ന് കഴിച്ചിട്ടുകൂടി ഒരു പോറല്‍ പോലും ഏല്‍ക്കാതെ ആ കുഞ്ഞു വളരെ സ്മാര്‍ട്ട് ആയി ഇന്നു ജീവിക്കുന്നു.എല്ലാവരുടെയും ഉണ്ണിക്കുട്ടനായി.
ഉറക്കത്തില്‍ നിന്നും ആദ്യം എഴുന്നേറ്റത്‌ ഉണ്ണിക്കുട്ടനായിരുന്നു. തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുങ്ങളെ ചിത്രീകരിക്കാനായി ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ അവന്‍ ഉണര്‍ന്നത്. വളരെ കൌതുകത്തോടെ അവന്‍ എന്നെയും കാമറയിലും നോക്കി. പിന്നെ ഒരു ചിരി ചിരിച്ചു.....നൈര്‍മ്മല്യമാര്‍ന്ന ഒരു ചിരി. ...ക്യാമറ മാറി വച്ചു ഞാന്‍ അവന് നേര്‍ക്ക്‌ കൈനീട്ടി. ഇത്രയും നാളും പരിചരിചിരുന്നവര്‍ സ്ത്രീകള്‍ ആയതിനാല്‍ ആവും അവന്‍ എന്റടുത്തു ചാടി വന്നു. ...ചിട്ടയായ സമയ ക്രമം പാലിക്കുന്നതിനാലാവും ഓരോരുത്തര്‍ ആയി എഴുന്നേറ്റു തുടങ്ങിയിരുന്നു.

വൈകാതെ കുട്ടികളെ എല്ലാം റെഡി ആക്കി ഞങ്ങള്‍ ആല്‍ബത്തിന് വേണ്ട കാര്യങ്ങള്‍ ചിത്രീകരിച്ചു.
ഇതിനിടയില്‍ മുഖ സാദൃശ്യം ഉള്ള രണ്ടു കുട്ടികളെ കണ്ടു സംവിധായകന്‍ തോമസ് തോപ്പില്‍ക്കുടി അവരെ ക്കുറിച്ച് സി.ജെസ്സയോട് ആരാഞ്ഞു. ആ കഥ ഇങ്ങിനെ.

തിരുവനന്തുപുരത്തെ ഒരു യുവാവും യുവതിയും. തല്‍ക്കാലം നമ്മുക്കിവരെ രാമനെന്നും സീത എന്നും വിളിക്കാം. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനോടുവില്‍ ഇവര്‍ ബന്ധുക്കളുടെ എതിര്‍പ്പുകളെ അവഗണിച്ച് വിവാഹിതരായി. തുടര്‍ന്ന് ചങ്ങനാശ്ശേരിയില്‍ ഒരു വാടക വീടെടുത്ത് അവര്‍ താമസവും ആരംഭിച്ചു. വളരെ സന്തോഷകരമായി ജീവിതം അവര്‍ മുന്നോട്ടുകൊണ്ടുപോയി. പക്ഷെ ഉറ്റവരും ഉടയവരും മാത്രം അവരെ പുറന്തള്ളി. കാലങ്ങള്‍
കടന്നു . അവര്‍ക്ക് രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ രണ്ടര വയസ്സുള്ള "നിരന്‍ " പിന്നെ ഏഴ് മാസമുള്ള " നിര്‍മല്‍ " രണ്ടാമത്തെ കുഞ്ഞു ജനിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ നാം രാമനെന്നു വിളിക്കുന്ന കുട്ടികളുടെ അച്ഛന്‍ ഏതോ കേസില്‍ പ്പെട്ടു ജയിലില്‍ ആയി. അതൊരു കള്ളക്കേസായിരുന്നു. എന്നാല്‍ നിരപരാധിയായ ആ അച്ഛന്‍റെ മനസ്സിന് അത് താങ്ങാന്‍ കഴിഞ്ഞില്ല. അതിനാല്‍ അദ്ധേഹത്തിന്റെ സമനില തെറ്റി . വാടകവീട്ടില്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരം പോലും കഴിയാതെ സീത വലഞ്ഞു. അവസാനം വീട്ടുടമ അവരെ ആ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. അങ്ങനെ കുട്ടികളുമായി ജീവന്‍ വെടിയാന്‍ തീരുമാനിച്ച സീതയെ ആരൊക്കെയോ ചേര്‍ന്ന് സി.ജെസ്സയുടെ അടുത്തെത്തിച്ചു. കുട്ടികളെ ഏറ്റെടുത്ത സി.ജെസ്സ സീത യെ മറ്റൊരിടത്ത് സുരക്ഷിതമായി പാര്‍പ്പിച്ചു. തുടര്‍ന്നുള്ള തീരുമാനങ്ങള്‍ നടപ്പ് വഴിയില്‍....


തുടരും ........




മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഇടതു വശത്ത് കാണുന്നതാണ് "നിര്‍മല്‍ " അച്ഛന്‍റെ (ഫ.ബോസ്കോ) മടിയില്‍ ഇരിക്കുന്നത് ഉണ്ണിക്കുട്ടന്‍

ആരോരുമറിയാതെ ഒരു തോന്ന്യാസം ....... AIMS,KOCHI


അമൃത ആശുപത്രി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്ന് വച്ചാല്‍ അതിന്‍റെ വ്യാപ്തി. പോണേക്കര ഭൂരിഭാഗവും ഇന്നു അവരുടെ കൈവശമാണ്. എങ്കില്‍ക്കൂടിയും ചിലരൊക്കെ ഇപ്പോഴും മാറാതെ ആശുപത്രി പരിസരത്ത് ജീവിക്കുന്നുണ്ട്. അവരില്‍ പലരുടെയും വീടുകളിലേക്ക് അമൃത ആശുപത്രി കോമ്പൌണ്ടിലൂടെ കയറി വേണം പോകാന്‍. താരതമ്യേനെ വളരെ കുറഞ്ഞ വില നല്‍കിയാണ്‌ അമൃത ജന്മ നാട്ടുകാരെ കുടിയൊഴിപ്പിച്ചത്. എങ്കിലും പലര്‍ ബാക്കി നില്ക്കുന്നു. ഉടന്‍ തന്നെ ഇവരൊക്കെ ഒഴിഞ്ഞു കൊടുക്കേണ്ടി വരും. കാരണം ചുറ്റുമുള്ള സ്ഥലങ്ങളൊക്കെ തന്നെ ആശുപത്രി അധികൃതര്‍ സ്വന്തമാക്കിയിരിക്കുന്നു. ഗത്യന്തരമില്ലാതേ ഇവര്‍ക്കൊക്കെ സ്വന്തം ജന്മ സ്ഥലം വിട്ടു ഒഴിയെണ്ടിവരും, അതും നിലവിലുള്ളതിനേക്കാള്‍ തുച്ചമായ സംഖ്യ വാങ്ങിക്കൊണ്ട്. നാടുകാര്‍ സംഘടിച്ചു ശക്തി ചേരാതിരിക്കാന്‍ അധികൃതര്‍ നടത്തിയ ശ്രമങ്ങളൊക്കെ വിജയം കണ്ടു. എല്ലാം കൂടി ഒരുമിച്ചു കൈവശം ആക്കാതെ, പതുക്കെ പതുക്കെ ആശുപത്രി അധികൃതര്‍ ചരട് വലിച്ചു. അങ്ങനെ റോഡിന്‍റെ ഒരു വശത്തെ സ്ഥലം മുഴുവന്‍ എതാണ്ട് ആശുപത്രി അധീനതയിലായി. റോഡിന്‍റെ മറു വശത്തുള്ളവരും മറ്റു പ്രദേശവാസികള്‍ക്കും ആശുപത്രിയുടെ വരവോടെ ചില വരുമാന മാര്‍ഗ്ഗങ്ങള്‍ തുറന്നു കിട്ടിയതിനാല്‍ ഈ പ്രശ്നത്തില്‍ താത്പര്യം തീരെ കാട്ടിയില്ല. PLEASE CLICK ON THE PICTURE TO ZOOM
അങ്ങനെ കാലം പുരോഗമിക്കുന്നതിനിടയില്‍ അപ്പുറത്തെ നദിക്കരയ്ക്കു മറുവശം കിടക്കുന്ന ഏക്കറു കണക്കിന് നിലം അധികൃതരുടെ കണ്ണില്‍ പ്പെട്ടത്. വളരെ കണ്ണായ സ്ഥലം . തങ്ങളുടെ കൊംബൌണ്ടില്‍ നിന്നും ഒരു ചെറിയ പാലം നിര്‍മ്മിച്ചു , ആ സ്ഥലം നികത്തിയെടുതാല്‍ , എറണാകുളം മറൈന്‍ ഡ്രൈവില്‍ നിന്നും വെറും 10 - 15 മിനിട്ട് കൊണ്ടു വാഹനത്തില്‍ എത്തിച്ചേരാവുന്ന ഈ സ്ഥലത്തിന്‍റെ മൂല്യം ദശ കോടികള്‍ക്കും ഏറെ. വടുതല പാലം കഴിഞ്ഞുള്ള ചിറ്റൂര്‍ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ 5 മിനുട്ടില്‍ താഴെ നടന്നു ഈ സ്ഥലത്തു എത്തിച്ചേരാം. " റ " ആകൃതിയില്‍ ഈ സ്ഥലത്തിന് ചുറ്റും പുഴ ഒഴുകുന്നതിനാല്‍, മെഡിക്കല്‍ ടുറിസത്തിനു നല്ല ഭാവി. കുറച്ചു കാലം കഴിഞ്ഞാല്‍ കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ മികച്ച മെഡിക്കല്‍ കാമ്പസ് ആക്കി ആശുപത്രിയെ മാറ്റാം. നിലമെല്ലാം കൈക്കലാക്കി ചിറ്റൂര്‍ വടുതല പാലത്തിന്‍റെ വശത്തേക്ക്‌ ഒരു നല്ല റോഡു കൂടെ നിര്‍മ്മിച്ചാല്‍ കൊച്ചി നഗരവുമായി കര - കായല്‍ മാര്‍ഗ്ഗം നല്ലൊരു ഗതാഗത സംവിധാനവും ഉണ്ടാക്കാം. പിന്നെ മറ്റനേകം പദ്ധതികളും.

തദ്ദെശവാസിയായ ഒരു ഇടനിലക്കാരനെ കൂട്ട് പിടിച്ചു അവയില്‍ ഭൂരി ഭാഗവും ആശുപത്രി അധികൃതര്‍ സ്വന്തമാക്കി. അതും സെന്‍റിന് പതിനായിരത്തില്‍ താഴെയുള്ള തുച്ച വിലകള്‍ക്ക്. ഏതാനും മീറ്റര്‍ അപ്പുറം മാറിയാല്‍ സെന്‍റിന് 2-3 ലക്ഷം വില ഉള്ളപ്പോള്‍ ആണ് ഇതെന്ന് ഓര്‍ക്കണം. പക്ഷെ ഇതിനിടയില്‍ക്കിടക്കുന്ന ചില സ്ഥലങ്ങള്‍ സ്വന്തമാക്കാന്‍ അവര്‍ക്ക് സാധിക്കാതെ വന്നു. അതായത് ആ പാടശേഖരത്തിന്റെ നടു ഭാഗത്തുള്ള ഏതാനും ഏക്കര്‍ സ്ഥലം. കുറഞ്ഞ വിലയ്ക്ക് ഉടമകള്‍ തയ്യാര്‍ആവാതിരുന്നതാണ് അതിന് കാരണം. പക്ഷെ ആശു പത്രി അധികൃതര്‍ കൂടുതല്‍ വിലപെശലിനു നിന്നില്ല. കാരണം അവരുടെ സ്ഥലത്തിന്‍റെ മൂന്നു വശമെങ്കിലും തങ്ങളുടെ അധീനത യിലാണെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനാല്‍ എന്നെങ്കിലും ഉടമകള്‍ തങ്ങളെ തേടി വരുമെന്നും അന്ന് കുറഞ്ഞ വിലയ്ക്ക് നിലം സ്വന്തമാക്കാംഎന്നും അവര്‍ വ്യാമോഹിച്ചു. മാത്രമല്ല അങ്ങോട്ടേക്ക് നിലവിലുണ്ടായിരുന്ന വഴിയും അവര്‍ കല്ലും സിമന്റും ഉപയോഗിച്ചു അടച്ചുകെട്ടി. ഒരിടത്ത് മേല്ക്കൂരയോടു കൂടിയ ഒരു കെട്ടിടവും ( അനധികൃതമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ) ഇപ്പോള്‍ ഉടമകള്‍ക്ക് സ്വന്തം സ്ഥലത്തേക്ക് പോകണമെങ്കില്‍ അമൃത ആശുപത്രി ഉടമസ്ഥതയിലുള്ള സ്ഥലത്തിലെ രണ്ടു മതിലുകള്‍ ചാടിക്കടന്നു പോകണം. അങ്ങനെ കുറച്ചു കാലത്തോളം അവിടെ സ്ഥലം കിടന്നു.
നിലമൊക്കെ വന്‍ പുല്ലുകള്‍ പടര്‍ന്നു. ഇഴ ജന്തുക്കളുടെ ആവാസ - വിഹാര കേന്ദ്രം . ആകെ ഒരു ഭീകരാന്തരീക്ഷം. പകല് പോലും ആള്‍ക്കാര്‍ക്ക് അവിടെ പോകുവാന്‍ ഭയം. ഇങ്ങനെ ഒരു ഭയാവസ്ഥ സൃഷ്ടിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് സാധിച്ചു. അതിന് ശേഷമാണ് അവരുടെ കുബുദ്ധി തെളിഞ്ഞത്. പ്രസ്തുത സ്ഥലങ്ങള്‍ ആശുപത്രി മാലിന്യങ്ങള്‍ കൊണ്ടു നിറയ്ക്കുക. അങ്ങനെയെന്കിലും ഗത്യന്തരമില്ലാതെ മറ്റു ഉടമകള്‍ സ്ഥലം കുറഞ്ഞ വിലയ്ക്ക് തങ്ങള്‍ക്കു തരുവാന്‍ തയ്യാറാകും.

അങ്ങനെ പുഴയില്‍ നിന്നും കണ്ടത്തിലേക്ക്‌ ഒരു ചാല്‍ വെട്ടിയുണ്ടാക്കി. അതുവഴി തോണിയില്‍ മാലിന്യം നിറച്ചു അവരുടെ അധീനതയിലുള്ള സ്ഥലത്തു നിറയ്ക്കാന്‍ തുടങ്ങി. ഈ രീതി തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു വര്‍ഷത്തോളം ആയി എന്ന് കരുതുന്നു. മാംസ പിണ്ടങ്ങള്‍ ഉള്ള ആശുപത്രി മാലിന്യങ്ങള്‍ അവര്‍ തന്നെ സംസ്കരിച്ചതിന് ശേഷം മറ്റു മരുന്ന് വേസ്റ്റുകള്‍, വ്രനങ്ങളിലും ചോരകളിലും ഉപയോഗിച്ച പഞ്ഞികള്‍ , സിറിഞ്ചുകള്‍ , വേസ്റ്റു തുണികള്‍ തുടങ്ങിയ മാലിന്യങ്ങള്‍ ആണ് ഇവിടെ നിറച്ചു കൊണ്ടിരിക്കുന്നത്. അവിടെ നിന്നും ഏതാനും മീറ്ററുകള്‍ മാറിയാല്‍ ജന നിബിഡ വാസ സ്ഥലം ആണ്. എന്നാല്‍ ഈ വസ്തുത പ്രദേശത്തെ ജനങ്ങള്‍ക്കൊന്നും അറിയില്ല. ഈ ലേഖകനും മറ്റു രണ്ടു പേരുമായി മേല്‍ പറഞ്ഞ സ്ഥലങ്ങള്‍ സന്ദര്‍ശിക്കേണ്ട അവസ്ഥ ഉണ്ടായപ്പോഴാണ് ഇത്തരമൊരു ഭീകരത യുടെ ആഴം മനസ്സിലായത്. കുറച്ചൊക്കെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഇതിന്‍റെ രൂക്ഷ വശങ്ങള്‍ ജനങള്‍ക്ക് മനസ്സിലാകണമെങ്കില്‍ ഇനിയും കാലങ്ങള്‍ കഴിയേണ്ടിയിരിക്കുന്നു. എന്തിനും ഏതിനും കൊടിയെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുപക്ഷെ ഇതു കണ്ടില്ലെന്നു നടിചേക്കാം. കാരണം കൂടുതല്‍ വിശദീകരിക്കാതെ എല്ലാവര്‍ക്കും മനസ്സിലാക്കാമല്ലോ.

അപ്പോഴും ഒരുകാര്യം നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിലെ കൊച്ചി കോര്‍പറേഷന്‍ - ന്‍റെ മാലിന്യ സംസ്കരണ പ്രതി സന്ധി. മാലിന്യ മാണെന്ന് തിരിച്ചറിഞ്ഞു തമിഴ് നാട്ടില്‍ സംസ്കരിക്കാന്‍ കൊണ്ടുപോയ ലോറികള്‍ അതെ പോലെ തിരിച്ചു വന്നത്. അത് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ സംസ്കരിക്കാന്‍ കൊണ്ടു പോയിട്ടുകൂടി ആശുപത്രി മാലിന്യം ആണെന്ന് തിരിച്ചറിഞ്ഞു നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. പക്ഷെ ചിറ്റൂര്‍ക്കാര്‍ക്ക് ഇനിയും ആശുപത്രി മാലിന്യ ത്തിന്‍റെ രൂക്ഷത തിരിച്ചറിയണമെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം തങ്ങളുടെ സന്താനങ്ങള്‍ക്കും മറ്റു പ്രിയപ്പെട്ടവര്‍ക്കും വന്നേക്കാവുന്ന മാറാ രോഗങ്ങളും മറ്റു രൂക്ഷ രോഗങ്ങളും തെളിവായി ലഭിച്ചിട്ട് വേണം.

2008 ഒക്ടോബര്‍ 16 - നു നോക്കിയ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചതാണ് ഇതോടനുബന്ധിച്ച് നല്‍കിയിരിക്കുന്ന ഈ വീഡിയോ. മൊബൈലില്‍ ആയതു കാരണം
വ്യക്തത കുറയാം. എങ്കിലും മേല്‍പറഞ്ഞ വസ്തുതയെ സാധൂകരിക്കുന്നു.



ഈ വീഡിയോ അല്പം കൂടി വലുതായി കാണാന്‍ ഇവിടെ അമര്‍ത്തുക
ഒരല്‍പം കൂടി....
അമൃതാനന്ദമയീ ദേവിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. അമൃത ടി വി യിലെ അവരുടെ പ്രഭാഷണങ്ങള്‍ക്ക് ഞാന്‍ കാതോര്‍ക്കാറുണ്ട്. പക്ഷെ മേല്‍പറഞ്ഞ ആരോപണങ്ങള്‍ ആ മഹദ് വ്യക്തിത്വത്തിന് എതിരെയല്ല ഞാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരുപക്ഷെ ഇത്തരം ഒരു പദ്ധതിയെക്കുറിച്ച് ആ
വ്യക്തിത്വത്തിന്   അറിവ് പോലും ഉണ്ടാവില്ല. ഒരു സാമൂഹ്യ പ്രശ്നം എന്ന രീതിയില്‍ ഞാന്‍ ഇവിടെ പ്രതികരിച്ചു എന്ന് മാത്രം.    



Sorry for adding the tail words Here, I am takingthis back  : Update on 20 th Feb 2014   










Tuesday, January 13, 2009

മനമുരുകുന്നു.... കണ്ണുകള്‍ നിറയുന്നു.....വാക്കുകള്‍ എന്തിനധികം......





പലസ്തീനിലെ ഒരമ്മയും മകനും.

കടപ്പാട് : ഈ ചിത്രം മെയില്‍ ചെയ്ത തിരുവനന്തുപുരത്തെ
എന്‍റെ പ്രിയ സുഹൃത്ത് ഷാബു ഇളംപ യ്ക്ക്


Wednesday, January 07, 2009

ഇതോ പത്ര ധര്‍മ്മം?



മലയാള
പത്ര ലോകത്ത് മനോരമയുടെ സാന്നിദ്ധ്യം ശക്തമാണ്. അവര്‍ എഴുതുന്ന പോലെയാണ് ലോക സത്യം എന്നതാണ് വായനക്കാരുടെ ധാരണ. ധാരണ തിരുത്തിക്കുറിക്കാന്‍ ഞാ‍ന്‍ ആളല്ല . എന്നാല്‍ മനോരമയ്ക്ക് ഏറ്റവുംകൂടുതല്‍ അറിയാവുന്ന ഒരു വാര്‍ത്ത അവര്‍ പ്രാധാന്യത്തോടെ പുറത്തു വിട്ടില്ല. അവയെക്കുറിച്ച് കൂടുതല്‍അറിയാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക.




ഇതോ പത്ര ധര്‍മ്മം?

Monday, January 05, 2009

എങ്ങനെ ഒരു ബ്ലോഗര്‍ ആകാം ?

എന്‍റെ ബ്ലോഗ് വായിച്ചു കഴിഞ്ഞ ചിലര്‍ ഫോണിലും മെയിലിലും ഞാനുമായി ബന്ധപ്പെട്ടു. പലര്‍ ക്കും ഒരുബ്ലോഗ് തുടങ്ങുവാന്‍ ആഗ്രഹം ഉണ്ട്. പക്ഷെ സാങ്കേതിക ജ്ഞാനം ഇല്ല. എങ്ങനെ മലയാളത്തില്‍ ഇതുപോലെഎഴുതാന്‍ സാധിക്കുന്നു ? , നീ നേരത്തെ മലയാളം ടൈപ്പ് പഠിച്ചിട്ടുണ്ടോ? കമ്പ്യൂട്ടര്‍ ഡിപ്ലോമ ആണോ തുടങ്ങിസംശയങ്ങള്‍ നീളുന്നു. ആദ്യത്തെ ചിലരോടൊക്കെ സംശയം തീര്‍ത്തു കഴിഞ്ഞപ്പോള്‍ എന്‍റെ ഫോണിലെ ബാറ്ററിയുംതീര്‍ന്നു, വായിലെ വെള്ളവും പറ്റി. പിന്നെ വിളിക്കുന്നവരോടൊക്കെ ഞാന്‍ പറഞ്ഞു. വിശദ വിവരങ്ങള്‍ ഉടന്‍തന്നെ എന്‍റെ ബ്ലോഗില്‍ വായിക്കാം. അതിന് വേണ്ടിയാണ് ഞാന്‍ പോസ്റ്റ് എഴുതുന്നത്.

സംഗതി വളരെ എളുപ്പമാണ് .
അത് വിശദമായി ഇവിടെ എഴുതാന്‍ സാധിക്കുന്നതല്ല. വക തന്ത്രങ്ങളൊക്കെഎന്നെ പഠിപ്പിച്ചത് ഇന്‍റര്‍നെറ്റ് എന്ന മഹാ സാഗരമാണ്. നമ്മുടെ കേരളത്തിലെ ചില വ്യക്തികള്‍ അവരുടെ ബ്ലോഗ്പേജിലൂടെ എല്ലാം നമുക്കു പഠിപ്പിച്ചു തരുന്നു. അവയെക്കുറിച്ച് പ്രതിപാദിക്കാം .

പത്തനംതിട്ടയിലെ പന്തളം കുടശനാട്ടെ അപ്പു
എന്ന് വിളിക്കുന്ന ഷിബു , ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്നു. അദ്ദേഹം ബ്ലോഗ് എഴുത്ത് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വളരെ ലളിതമായി മലയാളത്തില്‍ ഒരു പഠനബ്ലോഗ് തുടങ്ങിയിട്ടുണ്ട്. " ആദ്യാക്ഷരി " എന്നതാണ് ബ്ലോഗിന്‍റെ പേര് . ഒരു ബ്ലോഗ്ഉണ്ടാക്കുന്നത് മുതല്‍ അതിന്റെ സാങ്കേതിക ജ്ഞാനം വരെ വളര വ്യക്തവുംമനോഹരവും ആയി ഇതില്‍ വിവരിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ സഹായംആവശ്യമുള്ളവര്‍ക്ക് ചിത്രത്തില്‍ ക്ലിക്ക് ചെയ്യാം.

"ആദ്യാക്ഷരി " ബ്ലോഗ് ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക

പിന്നെ
ബ്ലോഗ്ഗിനെ ക്കുറിച്ചും ,ഇന്‍റര്‍നെറ്റ് സംബന്ധമായ എല്ലാ വിവരങ്ങളെക്കുരിച്ചും വിശദമായിപ്രദിപാദിക്കുന്ന ഒരു ബ്ലോഗ്
ണ് സാബിത് കെ പി എന്ന കൊച്ചു പയ്യന്‍റെ. പ്രായം 18 ആണെങ്കിലും ഓന്‍ ഒരുപഹയന്‍ തന്നെ. അത് കൂടുതല്‍ ഞാന്‍ പറയാതെ തന്നെ മനസ്സിലാകും. മലപ്പുറം വാറന്‍ കോട് എന്ന സ്ഥലത്തെ പയ്യന്‍റെ " ലൈവ് മലയാളം " എന്ന ബ്ലോഗ് കാണാന്‍ ചിത്രത്തില്‍ ഒന്നു തൊട്ടാല്‍ മതി.
" ലൈവ് മലയാളം " എന്ന ബ്ലോഗിനായി ഇവിടെ അമര്‍ത്തുക

പിന്നെയുള്ളത് ഷാജി എന്ന മുള്ളൂര്‍ക്കാരന്‍ ബ്ലോഗര്‍. കണ്ണൂര്‍ സ്വദേശി ആണെന്കിലും ഇപ്പോള്‍ പാലക്കാട് സര്‍വീസ് എന്‍ജിനീയര്‍ ആയി
ജോലി ചെയ്യുന്നു. അദ്ധേഹത്തിന്റെ " ഇന്ദ്രധനുസ് " എന്ന ബ്ലോഗില്‍ സാങ്കേതിക കാര്യങ്ങള്‍ ധാരാളമായി വിവരിച്ചിട്ടുണ്ട്. മനോഹരമായ വിവിധ സൌകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു ബ്ലോഗ് നിര്‍മ്മിക്കാന്‍ ഈ ബ്ലോഗും അത്യാവശ്യം മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യമാണ്. ആ ബ്ലോഗ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഇവര്‍ക്ക് മൂന്നു പേര്‍ക്കും നാലാള്‍ കാണ്‍കെ ഒരു നന്ദി പറഞ്ഞില്ലെങ്കില്‍ അത് നിന്ദയാകും . നന്ദി പറയാനായി അവസരം ഉപയോഗിക്കുന്നു.
മൂന്നു ബ്ലോഗുകളും സസൂക്ഷ്മം പഠിച്ചാല്‍ നല്ലൊരു ബ്ലോഗര്‍ ആകാം. പക്ഷെ മനസ്സില്‍ കുറച്ചു ആശയങ്ങള്‍ കൂടി കരുതണം. ബ്ലോഗ് തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന എന്‍റെ നല്ല സുഹൃത്തുക്കള്‍ക്ക് മുന്‍കൂട്ടി തന്നെ ബൂലോകത്തേക്ക് സുസ്വാഗതം.

പിന്നെ ഒന്നു കൂടി ! ഷാജി എന്ന മുള്ളൂര്‍ക്കാരനെ പ്രത്യേകം അഭിനന്ദിക്കണം. എന്‍റെ ബ്ലോഗില്‍ സാങ്കേതികമായി ചില പ്രശ്നങ്ങള്‍ . ഞാനും മറ്റു ചില ബ്ലോഗര്‍മാരും എത്ര ശ്രമിച്ചിട്ടും "കമന്‍റ്" ഓപ്ഷന്‍ ഓണ്‍ ആവുന്നില്ല. സെറ്റിങ്ങുകള്‍ എല്ലാം തന്നെ ശരിയായി കൊടുത്തിരിക്കുന്നു. അവസാനം ഷാജി സ്വന്തമായി ആവിഷ്കരിച്ച ഒരു ബ്ലോഗ് ടെമ്പ്ലേറ്റില്‍ എന്റെ ബ്ലോഗിനെ പറിച്ചു നട്ടു. എന്നിട്ടും എന്തോ ആ ഓപ്ഷന്‍ മാത്രം ശരിയാകുന്നില്ല. അവസാനം എന്‍റെ യൂസര്‍ നെയിമും പാസ് വേര്‍ഡും ഞാ‍ന്‍ അദ്ധേഹത്തിനു കൈമാറി. 2009 ജനുവരി 13 പുലര്‍ച്ചെ 2 മണിക്ക് സംഗതിശരിയായി എന്ന് എനിക്ക് അദ്ധേഹത്തിന്റെ sms ലഭിച്ചു. അതായത് ഞാന്‍ പോലും ഉറങ്ങുമ്പോള്‍ അദ്ദേഹം മണിക്കൂറുകളോളം ഇരുന്ന് എന്‍റെ ബ്ലോഗിലെ പ്രശ്നങ്ങള്‍ തീര്‍ത്തെടുത്തു. അദ്ധേഹത്തിന്റെ മഹാമനസ്കത യെ എടുത്തു പറയാതെ വയ്യ.

ഇന്റര്‍നെറ്റില്‍ മലയാളത്തിന്റെ ആധിപത്യം വര്‍ധിപ്പിക്കാന്‍ ആണ് ഈ സഹോദരര്‍ ശ്രമിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ നാം ഇവരോടോത്ത് കൈകോര്‍ത്തു മുന്നോട്ടു നീങ്ങേണ്ടത് വളരെ ആവശ്യമായ ഒന്നാണ് . താല്പര്യമുള്ള മൂന്നോ നാലോ പേര്‍ ചേര്‍ന്ന് ഒരു ബ്ലോഗര്‍ കൂട്ടായ്മയും അത് വഴി ഒരു പഠന സിമ്പോസിയവും സംഘടിപ്പിക്കുകയാണെങ്കില്‍ വളരെ നന്ന്. ബൂലോകത്തേക്ക് ഒത്തിരി പ്പേരെ അതുവഴി ആകര്‍ഷിക്കാന്‍ കഴിയും. വയനാട് ഏരിയയില്‍ ഇതുപോലെ ഒരു കൂട്ടായ്മ നടന്നു എന്ന് കേട്ടു. വന്‍ വിജയ മായിരുന്ന ഇത്തര മൊരു പരിപാടി മധ്യകേരളത്തില്‍ സംഘടിപ്പിച്ചാല്‍ നന്ന്. മമ്മൂട്ടി ബ്ലോഗ് എഴുതിയ വാര്‍ത്ത വന്നതോടുകൂടി ഒരുപടാള്‍ക്കാര്‍ ഇതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
കൂട്ടായ്മക്ക് ഞാന്‍ റെഡി. താല്പര്യമുള്ളവര്‍ ബന്ധപ്പെട്ടാല്‍ സഹകരിക്കാം.

എന്‍റെ മെയില്‍ വിലാസം :

joharkj@gmail.com


എന്‍റെ മൊബൈല്‍ നമ്പര്‍ :


9447326743





Friday, January 02, 2009

നക്ഷത്ര സാമീപ്യങ്ങള്‍ : A 100 % TRUTH STORIES


തൃഷ : " ഉമ എന്ന അമ്മ "

ഞാ‍ന്‍ കണ്ടിരുന്ന തൃഷ യല്ല ഇന്നു കാണുന്ന തൃഷ . 1997 - 98 സമയത്താണ് , അന്ന് ഞാന്‍ 2000 AD productions എന്ന പരസ്യ നിര്‍മ്മാണ സ്ഥാപനത്തില്‍ production controller cum technical support ആയിചുമതല ഏറ്റു നടത്തുന്നു. ആയിടക്കാണ് ആലുവയിലെ ഗോള്‍ഡ് ഫോര്‍ട്ട്‌ സ്വര്‍ണ ആഭരണ സ്ഥാപനത്തിന്‍റെ ഒരുപരസ്യം 2000 AD director ആയ സൂര്യ ശ്രീകുമാറിന് കരാര്‍ ലഭിക്കുന്നത്‌. ഷിബു ചക്രവര്‍ത്തിഎഴുതി ഒരു പുതുമുഖ സംഗീത സംവിധായകന്‍ ഈണം നല്കിയ ഒരു മനോഹര ഗാനത്തിന്‍റെ അകമടിയോടെയുള്ള പരസ്യത്തിനു ഒരു പുതുമുഖ നായകനെയും നായികയെയും ആവസ്യമുണ്ടായിരുന്നു. തീരെ പ്രാധാന്യംകുറഞ്ഞ നായക വേഷത്തിനു ഇടപ്പള്ളി യിലെ ബോസ് എന്നൊരു യുവാവിനെ കണ്ടെത്തി യെങ്കിലും നായികയെലഭിച്ചില്ല. തുടര്‍ന്ന് മീനു എന്ന ഒരു മോഡല്‍ co-ordinator വഴി മദ്രാസ്സില്‍ നിന്നും ഒരു പ്ലസ് വണ്ണ്‍ കുട്ടിയെലഭിച്ചു. ഏതാണ്ടു രണ്ടു മാസക്കലതോളം ഒടുവില്‍ ആണ് നായികയെ ലഭിക്കുന്നത്‌. ഇതിനിടയില്‍എറണാകുളത്തെ ഒരു Home Applince സ്ഥാപനതിന്റെയും പരസ്യ ചിത്രീകരനതി നു കരാര്‍ ലഭിച്ചു. രണ്ടുംഫിലിം ഫോര്‍മാറ്റ് ക്യാമറ യില്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചു.

അങ്ങനെ ചിത്രീകരണ തീയ്യതി വന്നെത്തി. ഇംഗ്ലീഷില്‍ സംസാരിക്കുവാന്‍ എനിക്ക് ചമ്മലായതിനാല്‍ ( ഇപ്പോഴുംഅതേയ് ) സഹായത്തിനു ബിനോയ് എന്ന എന്‍റെ ഒരു സുഹൃത്തിനെ യാണ് ഞാന്‍ സഹായത്തിനു വിളിച്ചിരുന്നത്. ആലുവായിലായിരുന്നു ഷൂട്ടിംഗ്. അന്നേ ദിവസം രാവിലെ ഏഴ് മണിയോടെ തൃഷ യും അമ്മ മഹേശ്വരിയുംആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ഒരു ഓംനി വാനില്‍ ആയിരുന്നു. അവരെ പിക്ക് ചെയ്തത്. അതി രാവിലെആയതുകാരണം സഹായത്തിനു എന്‍റെ കൂട്ടുകാരന്‍ എത്തിയിരുന്നില്ല. " ഉമ" എന്ന അമ്മയുടെ ആവര്‍ത്തിച്ചുള്ളചോദ്യങ്ങള്‍ ക്ക് എസ് - നോ രീതിയില്‍ എന്‍റെ മറുപടി ഒതുക്കി. താമസിക്കുവാനുള്ള സ്ഥലത്തെ ക്കുറിച്ച് ആണ്അവര്ക്കു പ്രധാനമായും അറിയേണ്ടത്. /സി മുറി വേണം എന്നായിരുന്നു അവരുടെ ആവശ്യം. ശരിയാക്കാം എന്ന് ഞാന്‍ മറുപടിയും കൊടുത്തു. പക്ഷെ ആദ്യം ഷൂട്ടിംഗ് സ്ഥലത്തെ മനോഹര വില്ലയിലാണ് അവര്‍ക്ക് റിഫ്രെഷ് ആകാനുള്ള സൌകര്യം ചെയ്തു കൊടുത്തത്. കാരണം ആലുവയില്‍ നിന്നും
എറണാകുളത്തെ ഹോട്ടലില്‍ ചെന്നു തിരിച്ചു എത്തുമ്പോള്‍ ഏതാണ്ട് 3 മണിക്കൂറോളം നഷ്ടമാകും . വളരെ പരിമിത ബഡ്ജറ്റ് ആണ് ഉള്ളത്.
ഒരു ദിവസത്തേക്ക് യാത്രാപ്പടി കൂടാതെ 10,000 രൂപയ്ക്കാണ് തൃഷ യെഅഭിനയിക്കാന്‍ കരാര്‍ ചെയ്തിരിക്കുന്നത്. നടി യുടെ ആദ്യ സംരംഭം. വില്ലയിലെ സൌകര്യങ്ങള്‍ പോകാതിരുന്നത് കൊണ്ടാണോ എന്നറിയില്ലഅപ്പോള്‍ മുതല്‍ അമ്മ യുടെ മുഖം മങ്ങിയിരുന്നു. ആലുവയിലെപാര്‍ക്കില്‍ ആയിരുന്നു ആദ്യ ഷൂട്ടിങ്. മലയാളി മങ്കമാരുടെ കസവ്സാരിയും സ്വര്‍ണ്ണ ആഭരണങ്ങളും അണിഞ്ഞു പെരിയാര്‍ പുഴ തീരത്തെമാവിന്‍ ചില്ലയില്‍ കെട്ടിയ ഊഞ്ഞാലില്‍ ആട്ടുന്ന രംഗമായിരുന്നു ആദ്യം . റെഡി യായി വന്ന തൃഷയും അമ്മയും ഊഞ്ഞാലില്‍ ഇരിക്കുന്ന സുമുഖനെകണ്ടു ഞെട്ടി. .. .. "ഒരു പുരുഷനെ ക്കൂടി അഭിനയിക്കാന്‍ എന്‍റെ മകള്‍ക്ക്പറ്റില്ല " അമ്മയുടെ ആദ്യ ആവശ്യം കേട്ട സംവിധായകന്‍ ശ്രീകുമാര്‍ ഞെട്ടി. പിന്നെ ഫോണ്‍ വിളികളുടെ ബഹളം ആയിരുന്നു. അങ്ങനെ മദ്രാസിലെ co ordinator ഇടപെട്ട് ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം ഊഞ്ഞാല്‍ആട്ടുന്ന സീന്‍ എടുത്തു. തുടര്‍ന്നുള്ള സീനുകളില്‍ നിന്നും ആണ്‍ പ്രാധിനിധ്യംകുറയ്ക്കുകയും ചെയ്തു. ക്യാമറ ഷിഫ്റ്റ് സമയത്തു അതതു കോസ്ടുമുകളില്‍ സ്റ്റില്‍ എടുക്കണമെന്നു ശ്രീകുമാര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഫിലിം ക്യാമറ മാന്‍ പുഷ്പന്‍ സാറിന്‍റെ സഹായത്താല്‍ കുറച്ചു വെയിലത്തും മറ്റും നിര്‍ത്തിയാണ്പോസ് ചെയ്യിപ്പിച്ചത്. അധികകാലം സ്റ്റില്‍ എടുത്തു പരിച്ചയമില്ലാതിരുന്നതിനാല്‍ കുറെയേറെ സമയംചിലവഴിച്ചാണ് ഞാന്‍ ഫ്രെയിമുകള്‍ പകര്‍ത്തിയത്. ഉമ എന്ന അമ്മയുടെ ദേഷ്യം പിന്നെ എന്നോടായി. എങ്കിലുംനായകനെ കൂടെ പോസ് ചെയ്യിക്കാതിരുന്നതിനാല്‍ എന്നോടൊന്നും പറയാനും അവര്‍ക്ക് സാധിച്ചില്ല. ( പറഞ്ഞിരുന്നെങ്കില്‍ എസ് - നോ മറുപടി മാത്രമെ കിട്ടൂ എന്ന് അവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നിരിക്കും ) . അങ്ങനെ ഉമ എന്ന അമ്മ സംവിധായകനെ നിയന്ത്രിച്ചും ഇണങ്ങിയും പിണങ്ങിയും ഷൂട്ടിംഗ് തുടര്‍ന്നു. പിന്നെരാത്രി ഒരു മഴ സീന്‍ ചിത്രീകരണ മുണ്ടായിരുന്നു. ആലുവ ബാങ്ക് ജംഗ്ഷന് അടുത്ത മെയിന്‍ റോഡിലുള്ള ഗോള്‍ഡ്ഫോര്‍ട്ട്‌ ജൂവല്ലരി ക്ക് പുറത്തായിരുന്നു ചിത്രീകരണം. ട്രാഫിക് പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ രാത്രി 9 മണിക്ക് ശേഷംആയിരുന്നു അവിടെ ചിത്രീകരണം. അവിടെയും അമ്മ ആകെ പ്രശ്നമായിരുന്നു. പഴയ ഫോക്സ് വാഗന്‍ ടൈപ്പ്കാര്‍ മഴയത്ത് തള്ളിക്കൊണ്ടുവരുന്ന ഒരു ഷോട്ട് ചിത്രീകരിക്കാന്‍ ഏതാണ്ട് മൂന്നു മണിക്കൂര്‍ സമയം എടുത്തു. ഒരു പക്ഷെ മഴയ്ക്കായി അറേഞ്ച് ചെയ്ത ടാങ്കിലെ വെള്ളം തീര്‍ന്നതായിരിക്കാം കട്ട് പറയാന്‍ സംവിധായകനെപ്രേരിപ്പിച്ചത്. എന്തായാലും കരാര്‍ അവര്‍ പൂര്‍ത്തിയാക്കിയില്ല . പിറ്റേ ദിവസത്തെ ഷൂട്ടിംഗ് ക്യാന്‍സല്‍ ചെയ്തുഅവര്‍ മദ്രാസ്സിന് മടങ്ങി. മറ്റൊരു നായികയെ കണ്ടു പിടിച്ച് പിറ്റേന്നു home appliance ടീമിന്‍റെ ഷൂട്ടിംഗ് നടത്താന്‍ ഞാനും സംവിധായകനും പക്ഷെ ഏറെ കഷ്ടപ്പെട്ടു.
ഉമ എന്ന അമ്മ പാലക്കാട്ട് അഗ്രഹാരത്തിലെ ഒരു സ്ത്രീയായിരുന്നു. തനി മലയാളി. പക്ഷെ അവര്‍ക്ക് മലയാളികളോട് പുച്ഛം ആയിരുന്നു. മറ്റു ക്രൂ അംഗങ്ങളെ അവര്‍ വെറുപ്പോടെയാണ് കണ്ടത്. അവരുടെ ഭര്‍ത്താവ് തമിഴ് നാട്ടിലെ ഏതോ ഉയര്‍ന്ന വനും.

വാല്‍ക്കഷ്ണം : home aaplaince സ്ഥാപനം കരാര്‍ തുകയില്‍ ബാക്കിയുള്ള ഒന്നര ലക്ഷത്തോളം രൂപ ശ്രീകുമാറിന് നല്‍കിയില്ല. കാരണം പറഞ്ഞിരുന്ന നായിക മാറിയത്രേ ! പക്ഷെ സ്ഥാപന മുതലാളി പിന്നീട് ,അതായത് ഒരു കൊല്ലം മുന്‍പ് ഒരു മലയാള സിനിമ എടുത്തു ലക്ഷങ്ങള്‍ നഷ്ടം വന്നത്രേ ! അന്നത്തെ നായികയോ ഇന്നു കോടികള്‍ കൈപ്പറ്റുന്ന , ടു പീസ് ഉടുക്കുന്ന ,തകൃതിയായി ചുംബന രംഗങ്ങളും കിടപ്പറ രംഗങ്ങളും അഭിനയിക്കുന്ന സൂപ്പര്‍ നായിക.


എനിക്ക് നേരിട്ടു പലരീതിയിലും ബന്ധപ്പെടേണ്ടി വന്നിട്ടുള്ള പ്രശസ്ത വ്യക്തികളായ മോഹന്‍ ലാല്‍, സിദ്ധിക്ക് ലാല്‍ , കെ പി സി ലളിത , ജയസൂര്യ ,ഇന്നസെന്റ്റ് , തുടങ്ങിയ ഒത്തിരിപ്പേരുടെ അറിയാത്ത കഥകള്‍ തുടര്‍ന്നുള്ള സമയങ്ങളില്‍ പ്രസിദ്ധപ്പെടുത്താം.



അഭയ കേസ് : സത്യം പുറത്തു വരുമോ ?



നങ്ങള്‍
വീണ്ടും വീണ്ടും വിഡ്ഢികള്‍ ആയിക്കൊണ്ടിരിക്കുന്നു . എന്താണ് സത്യം ...... അത് പുറത്ത് കൊണ്ടുവരുവാന്‍ സി ബി പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ചു. ബ്രെയിന്‍ മാപ്പിംഗ്, നാര്‍കോട്ടിക് അനാലിസിസ് എന്ന് വേണ്ടസകല പരീക്ഷണങ്ങളുടെയും ഫലങ്ങളും അവര്‍ക്ക് ലഭിച്ചു. എന്നിട്ടും എന്തിന് വേണ്ടി അവര്‍ വച്ചു നീട്ടുന്നു. പാതിരിമാരും കന്യാസ്ത്രീയും കുറ്റക്കാര്‍ ആണെങ്കില്‍ പിന്നെ എന്തിനാ അന്തിമ നടപടിക്ക് കാലതാമസം വരുത്തുന്നത്‌. 14 വര്‍ഷമായി പൊതുജനം എന്ന കോവര്‍ക്കഴുതകള്‍ നാടകം കണ്ടു തുടങ്ങിയിട്ട്. എപ്പോഴെങ്കിലുംഒരവസാനം ഉണ്ടാവുമോ? "മിന്നുകെട്ട്" സീരിയലിന്‍റെ പരസ്യ വാചകം ഓര്‍മവരുന്നു - ദൈവത്തിന്‍റെ വിധി ന്യായംമാറ്റിയെഴുതിയ ക്ലൈമാക്സുമായി ജനുവരി 2 നു ഞങ്ങള്‍ വിടപറയുന്നു-

അവസാനം സി ബി യും ദൈവത്തിന്‍റെ വിധി ന്യായം മാറ്റി എഴുതുമോ ? അങ്ങനെയെങ്കിലും ഇതിന് ഒരവസാനംഉണ്ടാകുമോ? എന്നിരുന്നാലും , ഒരുപാടു കുറ്റവാളികള്‍ രക്ഷ പെട്ടോട്ടേ, പക്ഷെ നിരപരാധികള്‍ ആണ് സി ബി യുടെ ഇരയെങ്കില്‍ കാലം മറുപടി നല്‍കും.

Go To Indradhanuss