നമ്മുടെ പ്രിയ രാജീവ് ഗാന്ധി യെ കൊന്നവരെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രസ്താവനകള്‍ ചാനലുകളിലും പത്ര മാസികകളിലും നിറഞ്ഞു കവിയുന്നു. .........
നമ്മുടെ അയാള്‍ രാജ്യമായ ശ്രീലങ്കയിലാണ് പ്രശ്നം . വേലുപ്പിള്ള പ്രഭാകരന്‍ എന്ന ഭീകരപ്രവര്തകനെ ഇല്ലായ്മചെയ്യാന്‍ അവിടുത്തെ സര്‍ക്കാര്‍ കാണിച്ചു കൂട്ടുന്ന പ്രവര്‍ത്തികള്‍ പൂര്‍ണ്ണമായും ലോകം അറിയുന്നില്ല. പത്ര വാര്‍ത്തകളും ദ്രിശ്യ മാധ്യമങ്ങളും സെന്‍സര്‍ ചെയ്തു വിടുന്നു. യു എന്‍ പ്രതിനിധികളെ പ്പോലും സര്‍ക്കാര്‍ അങ്ങോട്ടേക്ക് അടുപ്പിക്കുന്നില്ല. എല്‍ ടി ടി ഇ ഇക്കഴിഞ്ഞ ദിവസം പുറത്തു വിട്ട ചില വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും സര്‍ക്കാരിന്റെ ഭീകരതയെ തുറന്നു കാട്ടുന്നവയാണ്. തമിഴ് സംസാരിക്കുന്നു വെന്ന കാരണത്താല്‍ അനേകം ജനങ്ങള്‍ സൈന്യത്തിന്റെ അക്രമങ്ങള്‍ക്ക് ഇരയായിക്കഴിഞ്ഞു. മാതാവിന്റെ ഗര്‍ഭപാത്രത്തിലെ തുടിക്കുന്ന ജീവനെ പ്പോലും അവര്‍ വെറുതെ വിടുന്നില്ല. ഇവയെ ക്കുറിച്ച് വാക്കുകളില്‍ അധികം വിശദമാക്കുന്നില്ല. താഴെ നല്‍കിയിരിക്കുന്ന ചിത്രങ്ങളില്‍ നിന്നും എല്ലാവര്ക്കും ഈ ഭീകരതയെ അടുത്തറിയാം
ശ്രദ്ധിക്കുക :
താഴെ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ വളരെ ഭീഭല്സമാണ്. ഇത് നിങ്ങള്‍ കാണണം എന്ന് ഞാന്‍ നിര്‍ബന്ധിക്കുന്നില്ല. മനസ്സിന് കട്ടിയുള്ളവര്‍ മാത്രം ഈ ചിത്രങ്ങള്‍ കണ്ടാല്‍ മതി എന്ന് ഞാന്‍ ഒരിക്കല്‍ ക്കൂടി വ്യക്തമാക്കുന്നു. ഈ ചിത്രങ്ങള്‍ മെയില്‍ ചെയ്തു തന്ന എന്റെ പ്രിയ സുഹൃത്തുക്കള്‍ കുവൈറ്റിലെ വിസാദ്, തിരുവനന്തുപുരത്തെ ഷാബു ഇളംപ , പാലക്കാട്ടെ ഷാജി മുള്ളൂക്കാരാന്‍ എന്നിവര്‍ക്ക് കടപ്പാട് ഇതോടൊപ്പം രേഖപ്പെടുത്തുന്നു.
ഒരിക്കല്‍ക്കൂടി, കാണാതിരിക്കുന്നതാണ് നല്ലത്.......
ഇതു ഒരു ഗര്‍ഭിണി യായ സ്ത്രീ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ട ചിത്രം. നോക്കൂ, ആ കുഞ്ഞിക്കാലുകള്‍......





ചിത്രങ്ങള്‍ ഒട്ടനവധി ഇനിയും ഉണ്ട്. ....പക്ഷെ പ്രസിദ്ധീകരിക്കുന്നില്ല. .....