ഒരു കഥ: " മകളേ, എന്തിനായിരുന്നു നീ ..."
സോഫി അന്ന് പതിവിലും സുന്ദരിയായിരുന്നു. അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട ചുവന്ന പാവാടയും പച്ച ബ്ലൌസും ആയിരുന്നു അന്ന് ധരിച്ചിരുന്നത് . അക്ഷമയോടെ അവള്‍ സ്റ്റോപ്പില്‍ കാത്തു നിന്നത് പക്ഷെ ബസ്സ് കയറുവാന്‍ ആയിരുന്നില്ല. വലതു കയ്യില്‍ കെട്ടിയിരുന്ന വാച്ചിന്‍റെ മിടിപ്പിനെക്കാള്‍ കൂടുതലായിരുനു അവളുടെ ഹൃദയത്തിന്‍റെ താളം. വീട്ടിലെത്തേണ്ട സമയം അതിക്ക്രമിച്ചിട്ടും അവള്‍ ആരെയോ പ്രതീക്ഷിച്ചു ബസ്സ് സ്റ്റോപ്പില്‍ തന്നെ നിന്നു .
സമയം അവള്‍ക്കു വേണ്ടി കത്ത് നിന്നില്ല. തന്‍റെ നാട്ടിലേക്കുള്ള ബസ്സ് അകലെ നിന്നു വരുന്നതു കണ്ടപ്പോള്‍ തന്നെ അവളുടെ ഹൃദയം അതിന്‍റെ പരമോന്നതിയില്‍ തുള്ളി.
ഇരുളിന് വഴിമാറാന്‍ കൂട്ടാക്കാതെ പകലിന്‍റെ നേര്‍ത്ത വെളിച്ചം ഇടവഴിയില്‍ ഉണ്ടായിരുന്നു. അതിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ വൈകിയതിന്‍റെ കാരണം ബോധിപ്പിക്കനുള്ളത് ചികയുകയായിരുന്നു മനസ് . അപ്പോഴും മനസ്സിന്‍റെ ഒരുകൊണില്‍ അക്ഷമയുടെയും നിരാശയുടെയും ഒരു അഗ്നിപര്‍വ്വതം ഉടലെടുക്കുകയായിരുന്നു.
കൊയ്ത്തു നിന്നുപോയ കണ്ടത്തിന്‍റെ വരമ്പിലൂടെ വീട്ടിലേക്ക് വേഗം നടക്കുമ്പോള്‍ അറിയാതെ സോഫിയുടെ കാലൊന്നു തെന്നി. മാറിന്‍റെ ഇളം ചൂടില്‍ വിശ്രമിച്ചിരുന്ന പുസ്തകങ്ങള്‍ ഒക്കെ ഞൊടി യിടയില്‍ താഴെ വീണു. നിലയ്ക്കാത്ത ഹൃദയ മിടിപ്പോടെ അവയൊക്കെ വാരിക്കൂട്ടി എടുതെഴുന്നെള്‍ക്കുമ്പോള്‍ മുന്നില്‍ രണ്ടു കാലടികള്‍. " പപ്പാ..." സോഫി പറഞ്ഞെങ്കിലും ശബ്ദം പുറത്തു വന്നില്ല. ആ കാലടികളെ പിന്തുടര്‍ന്ന് വീടിന്‍റെ ഉമ്മറത്തേക്ക് പ്രവേശിക്കുമ്പോള്‍ ഒരു വാതില്‍ പ്പാളിയുടെ പുറകില്‍ നിന്നും മമ്മ പോകുന്നത് സോഫി കണ്ടു. ആ കണ്ണുകള്‍ കലങ്ങിയിരുന്നോ എന്ന സംശയം അവള്‍ക്കുണ്ടായി. പപ്പാ ഒന്നും പറയാതെ അകത്തേക്കും പോയി. അവളുടെ മാനസിക സംഘര്‍ഷത്തിനു അല്പം അയവ് വന്നിരുന്നു. തന്‍റെ മുറിയിലേക്ക് കയറിയ അവളെ അനുജന്‍റെ രൂക്ഷമായ കണ്ണുകളാണ് എതിരേറ്റത്. ഒന്നും പറയാതെ അവന്‍ പഠനത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.
രാത്രി അത്താഴതിനിരിക്കുമ്പോഴും ആരും ഒന്നും മിണ്ടാതിരിക്കുന്നത് അവളെ അലസോരപ്പെടുത്തിയെങ്കിലും പതിവു പോലെ പാത്രങ്ങളെല്ലാം കഴുകിവെക്കാന്‍ അവള്‍ മമ്മയെ സഹായിച്ചതിന് ശേഷം ഉറങ്ങാന്‍ കിടന്നു.
കണ്ണുകള്‍ നിദ്രയ്ക്ക് വഴിമാറിക്കൊടുക്കുമ്പോള്‍ സോഫിയുടെ മനസ്സ് ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുകയായിരുന്നു. അനേകം പൂക്കള്‍ വിരിഞ്ഞു നിന്ന ഒരിടം സ്വപ്നങ്ങളില്‍ നിറഞ്ഞു. അതിലൊരു പൂവില്‍ ഒരു കുഞ്ഞു പൂമ്പാറ്റ യായി അവള്‍ കിടന്നു. ഏറെ സുരക്ഷിതത്വം അതില്‍ ഉള്ളതായി സോഫി യുടെ മനസ് മന്ത്രിച്ചു. ക്രമേണ ആ പൂവിന്‍റെ ഇതളുകള്‍ തന്നെആശ്ലേഷിക്കുന്നതായി സോഫി കണ്ടു. പാതിയടഞ്ഞ മിഴികള്‍ കൊണ്ടു അവള്‍ അതിനെനോക്കി. ആ പൂവിതളുകള്‍ ഒരു മനുഷ്യ കരങ്ങള്‍ ആയി മാറുകയായിരുന്നു. കരങ്ങളില്‍തന്നെയും എടുത്തുകൊണ്ടു പൂക്കള്‍ക്കിടയിലൂടെ നടന്നു നീങ്ങുന്ന ആ യുവാവിന്‍റെ മുഖം അവള്‍ കണ്ടു. " ആനന്ദ് ...." വിറയലാര്ന്നചുണ്ടുകളോടെ സോഫി അവനെ വിളിച്ചു. ഒരു മന്ദഹാസം മാത്രമായിരുന്നു അതിന്മറുപടി . " ഞാന്‍ കാത്തിരുന്നു ആനന്ദ്, ഒരുപാടുനേരം ...എന്തേ വരാതിരുന്നത് ? " അവന്‍ മന്ന്ദഹാസത്തോടെ പ്രേമാര്‍ദ്രമായി അവളെ നോക്കി. അവന്‍റെ കണ്ണുകള്‍ഈറനണിയുന്നതായി അവള്‍ക്കു തോന്നി. അവന്‍റെ കയ്യുകളുടെ ശക്തി ക്ഷയിക്കുന്നു ..അവന്‍റെ ശരീരംതളരുന്നു ... അവരിരുവരും പൂച്ചെടികള്‍ക്കിടയിലേക്ക് വീണു. വീഴ്ച യുടെ ആഘാതത്തില്‍ നിന്നും എഴുന്നേറ്റ സോഫി ചുറ്റും നോക്കി. ആനന്ദിനെ കാണുന്നില്ല. " ആനന്ദ് ........" അവള്‍ നീട്ടി വിളിച്ചു. നാലുചുറ്റും നോക്കെത്താദൂരത്തോളം സൂര്യകാന്തിപ്പൂക്കള്‍ മാത്രം. ഭയവും ആശങ്കയും അവളില്‍ നിറഞ്ഞു. വീണ്ടും വീണ്ടും ആനന്ദിനെ അവള്‍ വിളിച്ചു കൊണ്ടിരുന്നു. ക്രമേണെ അവിടമാകെ ഇരുട്ട് പരന്നു . ഒന്നും കാണാന്‍ വയ്യ . നാലുപാടും കൂരിരുട്ട് . പൊടുന്നനെ ശക്തിയായ ഒരു വെളിച്ചം അവള്‍ക്കു മുന്നില്‍ തെളിഞ്ഞു. " മോളേ ..." ആരോ തന്നെ കുലുക്കി വിളിക്കുന്നതായി സോഫിക്ക് തോന്നി. കണ്ണുതുറന്ന സോഫിക്ക് മുന്‍പില്‍ പപ്പയും മമ്മയും ."എന്താ മോളേ " പപ്പാ ചോദിച്ചു. സമചിത്തത വീണ്ടെടുത്ത സോഫി കിടക്കയില്‍ എഴുന്നേറ്റിരുന്നു. അല്പം മുന്‍പ് കണ്ടത് സ്വപ്നമായിരുന്നു എന്ന് അവള്‍ക്കു വിശ്വസിക്കാനായില്ല . അവളുടെ അടുത്ത് കിടന്നിരുന്ന അനുജനും കട്ടിലിന്‍റെ ഒരു വശത്തായി എഴുന്നേറ്റിരിപ്പുണ്ട്. അവന്‍റെ മുഖം ആകെ ഭയന്ന പോലെ. മമ്മയുടെ മുഖം ദേഷ്യത്താല്‍ തുടുത്തിട്ടുണ്ട്. പപ്പയ്ക്ക് നിസ്സംഗ ഭാവം. പപ്പാ ഒന്നും മിണ്ടാതെ അവളുടെ കട്ടിലിന്‍റെ ഓരത്തായി ഇരുന്നു. താന്‍ സ്വപ്നത്തില്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞതായി അവള്‍ക്കു തോന്നി. " ദൈവമേ...കുഴപ്പമായോ" അവളുടെ മനസ്സു പിടഞ്ഞു. ഇത്രയും നാള്‍ താന്‍ മനസ്സില്‍ കൊണ്ടു നടന്നിരുന്ന പ്രേമം എല്ലാവരും അറിഞ്ഞോ എന്ന് അവള്‍ക്കു സംശയമായി. " മോളേ ...മാതാവിനെ മനസ്സില്‍ വിചാരിച്ചു കിടക്കു " എന്ന് പറഞ്ഞു കൊണ്ടു പപ്പാ എഴുന്നേറ്റു പോകുന്നത് അവള്‍ കണ്ടു, പുറകെ മമ്മയും. അവളും അനുജനും തനിച്ചായി ആ മുറിയില്‍. " ചേച്ചീ ..ആരാ ആനന്ദ്?....." തല ചെരിച്ച് അവള്‍ അവനെ നോക്കി. അവള്‍ക്കു എല്ലാം മനസ്സിലായി വരുന്നുണ്ടായിരുന്നു. അനുജന്‍ തുടര്‍ന്നു " ഇന്നു വൈകിട്ട് ഇവിടെ ഫോണില്‍ വിളിച്ചിരുന്നു. മമ്മ യാ ഫോണെടുത്തത്...." സോഫി ഒന്നും പറയാതെ കിടക്കയിലേക്ക് ചരിഞ്ഞു.
അവസാനം താന്‍ പിടിക്കപ്പെട്ടു." ആനന്ദ് ,നീ മമ്മ യോട് എന്തൊക്കെ പറഞ്ഞിരിക്കും ? .... " പക്ഷെ പാപ്പായും മമ്മായും എന്തേ ഒന്നുംചോദിക്കാതെ പോയത്? മനസ്സിന്‍റെ ഭാരം ഇപ്പോള്‍ കൂടിയത് പോലെ....
ആനന്ദ് - നെ ക്കുറിച്ച് ഞാന്‍ എന്താ അവരോട് പറയേണ്ടത്...എന്‍റെ
എല്ലാമെല്ലാമാനെന്നോ.... പറയാനുള്ളതെല്ലാം മനസ്സില്‍ കണക്കാക്കി അവള്‍പിറ്റേന്ന് പുലരാന്‍ കാത്തിരുന്നു.
പതിവിലും നേരത്തെ എഴുന്നേറ്റ സോഫി അടുക്കളയിലേക്കു ചെന്നു. മമ്മ എന്തൊക്കെയോ പാകം ചെയ്തുകൊണ്ടിരിക്കുന്നു. അവളെ കണ്ടതായി അവര്‍ ഭാവിച്ചില്ല. മമ്മ തയ്യാറാക്കി വച്ചിരുന്ന കട്ടന്‍ കാപ്പി ഒരു ഗ്ലാസില്‍ അനതിക്കൊണ്ട്സോഫി ഉമ്മറത്തേക്ക് നടന്നു. പപ്പാ പത്ര വായനയില്‍ മുഴുകിയിരിക്കുന്നു . മുറ്റത്തു
പുഷ്പിച്ചു നില്ക്കുന്ന റോസാപ്പൂക്കളില്‍ കണ്ണും നട്ട് സോഫി നിന്നു. അല്‍പസമയം കഴിഞ്ഞു പത്രം മാറ്റി വച്ചു പപ്പാ അവളുടെ അടുത്ത് ചെന്നു വിളിച്ചു. " മോളേ.." സോഫി നിശബ്ധമായിതന്നെ നിന്നു.
" ആരാ ആനന്ദ്?.." പപ്പയുടെ സ്വരത്തില്‍ അല്പം കനമുള്ളതായി സോഫിക്ക് തോന്നി,പക്ഷെ അവള്‍ ഒട്ടും കൂസാതെ പറഞ്ഞു " എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാ ..." പപ്പാ തന്‍റെ കൈകള്‍ കൊണ്ടു മെല്ലെ അവളുടെ മുടിയില്‍ തലോടിക്കൊണ്ട് ചോദിച്ചു " മോള്‍ പഠിക്കാന്‍ മിടുക്കിയല്ലേ ,ഇനി ഒരു വര്ഷം കൂടിയല്ലേയുള്ളൂ....അതിനിടയില്‍ ഇതൊക്കെ വേണോ?" സോഫി പതുക്കെ പപ്പയുടെ കൈ മുടിയില്‍ നിന്നും എടുത്തു മാറ്റി.എന്നിട്ട് ദൃശ്ചയധാര്ഢൃത്തോടെ പറഞ്ഞു " പപ്പാ ആനന്ദിനെ എനിക്കൊരിക്കലും മറക്കാന്‍ പറ്റില്ല...."
"പപ്പയെയും മമ്മയെയും ഓര്‍ത്തു മോള്‍ക്ക് ആദ്യമേ നോ പറയാമായിരുന്നില്ലേ. ആ കുട്ടി നമ്മുടെ ജാതി പോലുമല്ലല്ലോ?"
" ഇല്ല പപ്പാ....നോ എന്ന് ഇനിയൊരിക്കലും എനിക്ക് പറയാന്‍ കഴിയില്ല .."
ആനന്ദിന് വേണ്ടി എത്ര നിസ്സാരമായിട്ടാണ് തങ്ങളെ മകളുടെ മനസ്സില്‍ നിന്നും എടുത്തു കളഞ്ഞതെന്നറിഞ്ഞ ആ പിതാവിന്‍റെ നൊമ്പരം ഒരു വിതുംബലായി ചുണ്ടുകളില്‍ പ്രതിഫലിച്ചു.
എന്നാലും അയാള്‍ ഒരു ശ്രമം കൂടി നടത്തി " മോളേ.. ഈ സമയത്ത് ...." പക്ഷെ അത് പറഞ്ഞു മുഴുമിക്കാന്‍ സോഫി സമ്മതിച്ചില്ല. അവള്‍ പറഞ്ഞു " പപ്പാ...ഞാന്‍ കൊച്ചുകുട്ടിയൊന്നുമല്ല....എനിക്കും എന്‍റെതായ ചില സ്വാതന്ത്ര്യങ്ങള്‍ വേണം...എനിക്കൊരു ജീവിതം ഉണ്ടെന്കില്‍ അത് ആനന്ദിന്‍റെ കൂടെ മാത്രമായിരിക്കും"
മകളുടെ മനസ്സിന്റെ കാഠിന്യം കണ്ടു ആ പിതാവിന് പിന്നെ ഒന്നും പറയാന്‍ സാധിച്ചില്ല. വിങ്ങുന്ന മനസ്സുമായി അദ്ദേഹം അകത്തേക്ക് കയറിപ്പോയി.
* * *
"ആനന്ദ് നിന്നെ ഉടനെ എനിക്ക് കാണണം.....പറ്റില്ല ....ഇപ്പോള്‍ തന്നെ.... ഞാന്‍ ദാ , കോളേജിന്മുന്നിലെ ബൂത്തില്‍ നിന്നുമാ സംസാരിക്കുന്നെ. ....ശരി." ബൂത്തില്‍ നിന്നും ഇറങ്ങിയ സോഫി തൊട്ടടുത്ത മരത്തണലില്‍ നിന്നു. അല്‍പനേരം കഴിഞ്ഞപ്പോള്‍ അന്നന്ദ് അവന്‍റെ സൈക്കി ളില്‍
എത്തി. " ആനന്ദ്, എനിക്ക് അത്യാവശ്യമായി നിന്നോട് ചിലത് സംസാരിക്കണം. വരൂ നമുക്കു അല്പം മാറി നില്‍ക്കാം.
ഒഴിഞ്ഞ കോളേജ് മൈതാനത്ത് പൂവിട്ടു നില്ക്കുന്ന വാകമരത്തിന്‍ ചോട്ടില്‍ സോഫിയും ആനന്ദും ഒന്നും മിണ്ടാതെ നിന്നു. " സോഫി ഈ ലോകം നമ്മെ മനസ്സിലാക്കുന്നില്ലല്ലോ. എല്ലാവര്‍ക്കും ജാതിയും സ്വന്തം അഭിമാനങ്ങളും അല്ലെ വലുത്. നമ്മുടെ താല്പര്യങ്ങളെക്കാളും സന്തോഷങ്ങളെക്കാളും വലുതായി അവര്‍ അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ക്ക് മുന്‍തൂക്കം നല്കുന്നു. എന്‍റെ വീട്ടിലും സ്ഥിതി മറ്റൊന്നല്ല സോഫി. ഇവര്‍ക്കിടയില്‍ നമുക്കൊരു ഭാരമവാണോ സോഫീ ..." എന്തോ നിശ്ചയിച്ചുറപ്പിച്ച വാക്കുകളാല്‍ അര്‍ദ്ധോഗ്തിയില്‍ വാചകം പൂര്‍ത്തിയാക്കാത്ത ആനന്ദിനെ സോഫി തുറിച്ചു നോക്കി. ആനന്ദ് തുടര്‍ന്നു '...അതെ സോഫി, ഒരു ക്രിസ്ത്യാനിയും ബ്രാഹ്മണനും ആയ നമ്മളെ ജീവിക്കാന്‍ ഈ ലോകം അനുവദിക്കുകയില്ല. പക്ഷെ, സ്നേഹം ത്യജിച്ചുകൊണ്ട് ഒരു ജീവിതവും നമ്മുക്ക് വേണ്ടാ..."
ആനന്ദ് സോഫിയുടെ അടുത്ത് ചെന്നു അവളുടെ ഇരു ചുമലിലും പിടിച്ചു. ഒരു ഭയപ്പാടിന്‍െറ ലക്ഷണമൊന്നും സോഫിയില്‍ ഉണ്ടായിരുന്നില്ല. അവള്‍ ആലോചിക്കുകയായിരുന്നു, ആനന്ദുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ അന്ന് മുതല്‍ തന്നോടു മമ്മ മിണ്ടിയിട്ടില്ല. പപ്പയാണെങ്കില്‍ രാവിലെ ജോലിക്ക് പോയി പിന്നെ ഇരുട്ടിയിട്ടാണ് വരുന്നത് , എങ്കില്ക്കൂടിയും തന്നോടോന്നു സംസാരിക്കാന്‍ പപ്പാ യും മിനക്കെടാറില്ല. അനുജനാനെന്കിലും ആവശ്യത്തിനു മാത്രമെ തന്നോടു മിണ്ടാറുള്ളൂള്ളൂ.
എല്ലാവര്‍ക്കും താനൊരു ഭാരമായി മാറിക്കഴിഞ്ഞു.എത്ര നാള്‍ ഇങ്ങിനെ? എന്തോ നിശ്ചയിച്ച പോലെ അവള്‍ മിഴികള്‍ അടച്ചു മെല്ലെ ആനന്ദിന്‍റെ മാറോടു ചേര്‍ന്നു.
* * *തുടരും
പ്രത്യേകം ശ്രദ്ധിക്കുക : ഇത് ഒരു പൈങ്കിളി സാഹിത്യം ആയി മുന്‍ വിധി നിര്‍നയിക്കരുത്. ഈ കഥ യുടെ യഥാര്‍ത്ഥ വിഷയം ഇതുവരെ പ്രതി പാദിചിട്ടില്ല. വരും ദിവസങ്ങളില്‍ ഇതിന്‍റെ തുടര്‍ ഭാഗം വായിക്കാം. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനാല്‍ അക്ഷരത്തറ്റുകള്‍ കണ്ടേക്കാം . ദയവായി ക്ഷമിക്കുക.
നാലു മാസത്തോളമായി ഈ കഥ മുഴുമിപ്പിക്കാതെ കിടക്കുന്നു. ക്ലൈമാക്സില്‍ കുറച്ചു മാറ്റമുണ്ട് അഥവാ ക്ലൈമാക്സ് നടന്നു കൊണ്ടിരിക്കുന്നു. ഈ മാസം അവസാനം ഇതിന്‍റെ ബാക്കി പ്രതീക്ഷിക്കാം. എന്‍റെ പ്രിയ വായനക്കാരുടെ അഭ്യര്‍ഥന മാനിച്ചാണ് ഈ കുറിപ്പ്.സമയം അവള്‍ക്കു വേണ്ടി കത്ത് നിന്നില്ല. തന്‍റെ നാട്ടിലേക്കുള്ള ബസ്സ് അകലെ നിന്നു വരുന്നതു കണ്ടപ്പോള്‍ തന്നെ അവളുടെ ഹൃദയം അതിന്‍റെ പരമോന്നതിയില്‍ തുള്ളി.

2008 ഓഗസ്റ്റ് 1 - 14 വനിത (പുസ്തകം 34 ലക്കം 11 ) യില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ആണ് ഈ കഥ എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം
0 അഭിപ്രായം:
Post a Comment