മണി പിന്നെയും മുഴങ്ങുന്നു
കലാഭവന്‍ മണിയെക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ . ഇക്കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍പ്രക്ഷേപണം ചെയ്ത ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പ്രോഗ്രാമ്മിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഒരു പ്രത്യേക സ്ഥാനം നേടാന്‍ മണിക്ക് കഴിഞ്ഞു . കേരളത്തിലെ പൊതു ആഘോഷമായ പവ്വര്‍ കട്ട് കാരണം ഈ പരിപാടി മുഴുവനായി എനിക്ക് കാണാന്‍ കഴിഞ്ഞില്ല . എന്നാല്‍ ക്കൂടിയും , പിറ്റേന്നു ഈ പരിപാടിയുടെ "മൌത്ത് പബ്ലിസിറ്റി " മൂലം ഒരുപാടു ആസ്വദിക്കാന്‍ കഴിഞ്ഞു . ഒരുപക്ഷെ തന്‍റെ പഴയകാലം ഓര്‍ത്തതുകൊണ്ടാകം മണി പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞത് . അതുവഴി മണിയിലെ മനുഷ്യനെ ജനം തിരിച്ചറിഞ്ഞു എന്നതാണ് മൌത്ത് പബ്ലിസിറ്റി യുടെ കാതല്‍. റിയാലിറ്റി ഷോ കളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ഏഷ്യാനെറ്റും അമൃതയും ആണ്. ഇതു രണ്ടും ഒന്നിനൊന്നു മെച്ചമായ പ്രകടനങ്ങള്‍ ആണ് ഓരോ ഭാഗത്തിലും കാഴ്ചവയ്ക്കുന്നത്. സ്റ്റാര്‍ സിങ്ങറില്‍ എന്നെ ആദ്യം സ്വാധീനിച്ച വ്യക്തി സന്നിധാനം ( അതിന്‍റെ കാരണം മൌനം )ആണ് . എന്നാല്‍ നമ്മുടെ കലാഭവന്‍ മണി സ്റ്റാര്‍ സിങ്ങറില്‍
ഒരു സെലിബ്രിറ്റി ഗസ്റ്റ് ആയി വന്നു .....തന്‍റെ കഴിവുകള്‍ പ്രകടിപ്പിച്ചു. ഓക്കേ ..നാം വര്‍ഷങ്ങളായി കാണുന്നതാണ് ....ഒരുപാടു ഗസ്റ്റുകള്‍ ആ ഷോ യില്‍ പങ്കെടുത്തു. പക്ഷെ ഒരു മല്‍സരാര്‍ത്ഥിക്ക്
ഇരുപത്തയ്യായിരം രൂപയുടെ സമ്മാനം സ്വന്തം നിലയില്‍ നല്‍കാനുള്ള സന്മനസ്സ് ഒരു സെലിബ്രിറ്റി ഗസ്റ്റ് ഉം ഇതുവരെ കാണിച്ചിട്ടില്ല . ആ മല്‍സരാര്‍ത്ഥി യെ ക്കുറിച്ച് പറയുകയാണെങ്കില്‍ അച്ഛനും അമ്മയ്ക്കുംജോലിയൊന്നുമില്ലാതെ അയാളെ ഇത്രയുമാക്കി. ഇപ്പോള്‍ ഓട്ടോ ഓടിച്ചുഅയാള്‍ കുടുംബം പുലര്‍ത്തുന്നു . ഇക്കാര്യം ആ പരിപാടിയിലെ ഒരാള്‍ക്കുംഅറിഞ്ഞുകൂടായിരുന്നു. മണിയുടെ ചോദ്യങ്ങളാണ് ലോകം മുഴുവന്‍ ആവ്യക്തിയെ നമ്മോടു അടുപ്പിച്ചത്. ഇയാളുടെ മുന്നത്തെ ആഴ്ചയിലെഅവതരണം ഞാന്‍ കണ്ടിരുന്നു. ഉണ്ണിക്കൃഷ്ണന്‍ എഴുന്നേറ്റു ചെന്നു ആവ്യക്തിയെ ആശ്ലെഷിക്കുന്നത് കണ്ടപ്പോള്‍ എന്‍റെ മനസ്സിലും കുളിര്കോരിയിരുന്നു.
ലോകത്തില്‍ എന്തിനും ഏതിനും ഒരു മറു പുറം ഉണ്ടാവും. മൌത്ത്പബ്ലിസിറ്റി യില്‍ ചിലത്, മണിക്ക് ഒരു ഓട്ടോ സ്വന്തമായി അയാള്‍ക്ക്‌നല്കാമായിരുന്നില്ലേ എന്നതായിരുന്നു. അവരോട് എനിക്കൊരുചോദ്യമുണ്ട് , നമ്മുടെ വീടിനു മുന്നില്‍ വരുന്ന ഭിക്ഷക്കാര്‍ക്ക് നിറഞ്ഞമനസ്സോടെ ഒരു രൂപാ കൊടുക്കാറുണ്ടോ?
ഒപ്പം ഒരു ബൈബിള്‍ വചനവും " നിങ്ങളില്‍ പാപമില്ലാത്തവര്‍ ആദ്യംകല്ലെറിയട്ടെ.."
* * * ശുഭം * * *