മലയാള സിനിമയില്‍ ഈയിടെ റിലീസ് ചെയ്ത രണ്ടു സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ ആണ് മാടമ്പിയും പരുന്തും. ഏതാനും ദിവസങ്ങള്‍ ഇടവിട്ട് റിലീസ് ചെയ്ത ഈ സൂപ്പര്‍ താര ചിത്രങ്ങളില്‍ ഒരെണ്ണം മൂക്കുകുത്തി വീണത് നാം കണ്ടു കഴിഞ്ഞു . ഷൂട്ടിങ്ങിന് മുന്‍പേ സമാന കഥാ സന്ദര്‍ഭങ്ങള്‍ കൊണ്ടു വിവാദമായതാണ് ഈ രണ്ടു ചിത്രങ്ങളും. അപ്പോഴെങ്കിലും ഇതിന്‍റെ അണിയറയിലുള്ളവര്‍ അല്പം വാശി ഉപേക്ഷിച്ചിരുന്നുവെങ്കില്‍ ഒരു പാവം നിര്‍മ്മാതാവിന്‍റെ കോടികള്‍ വെള്ളത്തിലാവില്ലായിരുന്നു. കൂടാതെ റിലീസ് കാര്യത്തിലും ഈ ചിത്രങ്ങള്‍ പരസ്പരം മത്സരിച്ചു. മലപ്പുറത്ത് മാടമ്പി പുലര്‍ച്ചെ 3 മണിക്ക് റിലീസ് ചെയ്തപ്പോള്‍ പരുന്ത്, ഇനിയാരും റെക്കോര്‍ഡ് മറികടക്കാതിരിക്കാന്‍ 12.01 നു റിലീസ് ചെയ്തു.
അതിന് ശേഷമാണ് പരസ്യ യുദ്ധം ആരംഭിച്ചത്. മാടമ്പിയിലെ പ്രസിദ്ധമായ ഡയലോഗ് -നെ എതിര്‍ത്ത് പരുന്തിന്‍റെ പോസ്റ്റര്‍കള്‍ ഇറങ്ങി. പക്ഷെ ഇതു ഏറ്റവും ഗുണം ചെയ്തത് മാടമ്പി ക്കായിരുന്നു. ഒരാഴ്ച തികക്കും മുന്‍പേ
പരുന്തിനു തീയേറ്ററുകള്‍ വിടേണ്ടി വന്നു .
മല്‍സരങ്ങള്‍ അനാരോഗ്യകരമാകുമ്പോള്‍ ഞെരുങ്ങേണ്ടി വരുന്ന നിര്‍മ്മാതാവിനെ നാം ഓര്‍ക്കണം. ഹൌളി പോട്ടൂരിനെ പോലുള്ള മികച്ച നിര്‍മ്മാതാവിനെ കിട്ടിയിട്ടുപോലും ചിത്രത്തെ മികച്ചതാക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. എം . പദ്മകുമാര്‍ മൂന്നു ചിത്രങ്ങളേ സംവിധാനം ചെയ്തിട്ടുള്ളൂവെന്നാലും പ്രതിഭ തെളിയിച്ചുകഴിഞ്ഞയാളാണ്. ഇരുത്തം വന്ന തിരക്കതാകൃതായിട്ടു പോലും ടി എ റസാക്ക് ചില നീക്ക് പോക്കലുകള്‍ക്ക് വിധേയമായതായി ചിത്രം കാണുമ്പോള്‍ തോന്നാം. മമ്മൂട്ടി യുടെ ചില കോമാളിത്തരങ്ങള്‍ ഇക്കഴിഞ്ഞ കുറെ ചിത്രങ്ങളില്‍ നാം കണ്ടു. അതില്‍ നിന്നൊക്കെ ഏറെ മികച്ചതാണ് പരുന്ത്. പക്ഷെ പോയപ്പോള്‍ നിര്‍മ്മാതാവിന് പോയി. ബാലേട്ടന്‍മാമ്പഴക്കാലം തുടങ്ങിയ ചിത്രങ്ങളുടെ പതിവു ശൈലിയിലുള്ള പ്രകടനത്തെകവിഞ്ഞു മികച്ചതാക്കാന്‍ മാടമ്പി യുടെ സംവിധായകന്‍ ബി .ഉണ്ണികൃഷ്ണന്കഴിഞ്ഞിട്ടില്ല. എങ്കില്‍ ക്കൂടിയും ആദ്യം റിലീസ് ചെയ്തതിന്‍റെ ആനുകൂല്യംചിത്രത്തിന് ലഭിച്ചു. ഇനിയെങ്കിലും സംവിധായകരും നിര്‍മ്മാതാക്കളും ഒരുകാര്യം ഓര്‍ത്താല്‍ നന്ന്. മല്‍സരങ്ങളില്‍ ദയനീയ പരാജയംഉണ്ടാകേണ്ടിവരുമ്പോള്‍ അത് തനിക്ക് കൂടി ബാധകമാകും എന്ന് .
* * * ശുഭം * * *