
ജനങ്ങള്‍ വീണ്ടും വീണ്ടും വിഡ്ഢികള്‍ ആയിക്കൊണ്ടിരിക്കുന്നു . എന്താണ് സത്യം ...... അത് പുറത്ത് കൊണ്ടുവരുവാന്‍ സി ബി ഐ പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ചു. ബ്രെയിന്‍ മാപ്പിംഗ്, നാര്‍കോട്ടിക് അനാലിസിസ് എന്ന് വേണ്ടസകല പരീക്ഷണങ്ങളുടെയും ഫലങ്ങളും അവര്‍ക്ക് ലഭിച്ചു. എന്നിട്ടും എന്തിന് വേണ്ടി അവര്‍ വച്ചു നീട്ടുന്നു. പാതിരിമാരും കന്യാസ്ത്രീയും കുറ്റക്കാര്‍ ആണെങ്കില്‍ പിന്നെ എന്തിനാ അന്തിമ നടപടിക്ക് കാലതാമസം വരുത്തുന്നത്. 14 വര്‍ഷമായി പൊതുജനം എന്ന കോവര്‍ക്കഴുതകള്‍ ഈ നാടകം കണ്ടു തുടങ്ങിയിട്ട്. എപ്പോഴെങ്കിലുംഒരവസാനം ഉണ്ടാവുമോ? "മിന്നുകെട്ട്" സീരിയലിന്‍റെ പരസ്യ വാചകം ഓര്‍മവരുന്നു - ദൈവത്തിന്‍റെ വിധി ന്യായംമാറ്റിയെഴുതിയ ക്ലൈമാക്സുമായി ജനുവരി 2 നു ഞങ്ങള്‍ വിടപറയുന്നു-
അവസാനം സി ബി ഐ യും ദൈവത്തിന്‍റെ വിധി ന്യായം മാറ്റി എഴുതുമോ ? അങ്ങനെയെങ്കിലും ഇതിന് ഒരവസാനംഉണ്ടാകുമോ? എന്നിരുന്നാലും , ഒരുപാടു കുറ്റവാളികള്‍ രക്ഷ പെട്ടോട്ടേ, പക്ഷെ നിരപരാധികള്‍ ആണ് സി ബി ഐയുടെ ഇരയെങ്കില്‍ കാലം മറുപടി നല്‍കും.
1 അഭിപ്രായം:
enthu parayana...panathinu mukalil parunthum parakkilla...
Post a Comment