THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA

Friday, January 02, 2009

നക്ഷത്ര സാമീപ്യങ്ങള്‍ : A 100 % TRUTH STORIES


തൃഷ : " ഉമ എന്ന അമ്മ "

ഞാ‍ന്‍ കണ്ടിരുന്ന തൃഷ യല്ല ഇന്നു കാണുന്ന തൃഷ . 1997 - 98 സമയത്താണ് , അന്ന് ഞാന്‍ 2000 AD productions എന്ന പരസ്യ നിര്‍മ്മാണ സ്ഥാപനത്തില്‍ production controller cum technical support ആയിചുമതല ഏറ്റു നടത്തുന്നു. ആയിടക്കാണ് ആലുവയിലെ ഗോള്‍ഡ് ഫോര്‍ട്ട്‌ സ്വര്‍ണ ആഭരണ സ്ഥാപനത്തിന്‍റെ ഒരുപരസ്യം 2000 AD director ആയ സൂര്യ ശ്രീകുമാറിന് കരാര്‍ ലഭിക്കുന്നത്‌. ഷിബു ചക്രവര്‍ത്തിഎഴുതി ഒരു പുതുമുഖ സംഗീത സംവിധായകന്‍ ഈണം നല്കിയ ഒരു മനോഹര ഗാനത്തിന്‍റെ അകമടിയോടെയുള്ള പരസ്യത്തിനു ഒരു പുതുമുഖ നായകനെയും നായികയെയും ആവസ്യമുണ്ടായിരുന്നു. തീരെ പ്രാധാന്യംകുറഞ്ഞ നായക വേഷത്തിനു ഇടപ്പള്ളി യിലെ ബോസ് എന്നൊരു യുവാവിനെ കണ്ടെത്തി യെങ്കിലും നായികയെലഭിച്ചില്ല. തുടര്‍ന്ന് മീനു എന്ന ഒരു മോഡല്‍ co-ordinator വഴി മദ്രാസ്സില്‍ നിന്നും ഒരു പ്ലസ് വണ്ണ്‍ കുട്ടിയെലഭിച്ചു. ഏതാണ്ടു രണ്ടു മാസക്കലതോളം ഒടുവില്‍ ആണ് നായികയെ ലഭിക്കുന്നത്‌. ഇതിനിടയില്‍എറണാകുളത്തെ ഒരു Home Applince സ്ഥാപനതിന്റെയും പരസ്യ ചിത്രീകരനതി നു കരാര്‍ ലഭിച്ചു. രണ്ടുംഫിലിം ഫോര്‍മാറ്റ് ക്യാമറ യില്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചു.

അങ്ങനെ ചിത്രീകരണ തീയ്യതി വന്നെത്തി. ഇംഗ്ലീഷില്‍ സംസാരിക്കുവാന്‍ എനിക്ക് ചമ്മലായതിനാല്‍ ( ഇപ്പോഴുംഅതേയ് ) സഹായത്തിനു ബിനോയ് എന്ന എന്‍റെ ഒരു സുഹൃത്തിനെ യാണ് ഞാന്‍ സഹായത്തിനു വിളിച്ചിരുന്നത്. ആലുവായിലായിരുന്നു ഷൂട്ടിംഗ്. അന്നേ ദിവസം രാവിലെ ഏഴ് മണിയോടെ തൃഷ യും അമ്മ മഹേശ്വരിയുംആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ഒരു ഓംനി വാനില്‍ ആയിരുന്നു. അവരെ പിക്ക് ചെയ്തത്. അതി രാവിലെആയതുകാരണം സഹായത്തിനു എന്‍റെ കൂട്ടുകാരന്‍ എത്തിയിരുന്നില്ല. " ഉമ" എന്ന അമ്മയുടെ ആവര്‍ത്തിച്ചുള്ളചോദ്യങ്ങള്‍ ക്ക് എസ് - നോ രീതിയില്‍ എന്‍റെ മറുപടി ഒതുക്കി. താമസിക്കുവാനുള്ള സ്ഥലത്തെ ക്കുറിച്ച് ആണ്അവര്ക്കു പ്രധാനമായും അറിയേണ്ടത്. /സി മുറി വേണം എന്നായിരുന്നു അവരുടെ ആവശ്യം. ശരിയാക്കാം എന്ന് ഞാന്‍ മറുപടിയും കൊടുത്തു. പക്ഷെ ആദ്യം ഷൂട്ടിംഗ് സ്ഥലത്തെ മനോഹര വില്ലയിലാണ് അവര്‍ക്ക് റിഫ്രെഷ് ആകാനുള്ള സൌകര്യം ചെയ്തു കൊടുത്തത്. കാരണം ആലുവയില്‍ നിന്നും
എറണാകുളത്തെ ഹോട്ടലില്‍ ചെന്നു തിരിച്ചു എത്തുമ്പോള്‍ ഏതാണ്ട് 3 മണിക്കൂറോളം നഷ്ടമാകും . വളരെ പരിമിത ബഡ്ജറ്റ് ആണ് ഉള്ളത്.
ഒരു ദിവസത്തേക്ക് യാത്രാപ്പടി കൂടാതെ 10,000 രൂപയ്ക്കാണ് തൃഷ യെഅഭിനയിക്കാന്‍ കരാര്‍ ചെയ്തിരിക്കുന്നത്. നടി യുടെ ആദ്യ സംരംഭം. വില്ലയിലെ സൌകര്യങ്ങള്‍ പോകാതിരുന്നത് കൊണ്ടാണോ എന്നറിയില്ലഅപ്പോള്‍ മുതല്‍ അമ്മ യുടെ മുഖം മങ്ങിയിരുന്നു. ആലുവയിലെപാര്‍ക്കില്‍ ആയിരുന്നു ആദ്യ ഷൂട്ടിങ്. മലയാളി മങ്കമാരുടെ കസവ്സാരിയും സ്വര്‍ണ്ണ ആഭരണങ്ങളും അണിഞ്ഞു പെരിയാര്‍ പുഴ തീരത്തെമാവിന്‍ ചില്ലയില്‍ കെട്ടിയ ഊഞ്ഞാലില്‍ ആട്ടുന്ന രംഗമായിരുന്നു ആദ്യം . റെഡി യായി വന്ന തൃഷയും അമ്മയും ഊഞ്ഞാലില്‍ ഇരിക്കുന്ന സുമുഖനെകണ്ടു ഞെട്ടി. .. .. "ഒരു പുരുഷനെ ക്കൂടി അഭിനയിക്കാന്‍ എന്‍റെ മകള്‍ക്ക്പറ്റില്ല " അമ്മയുടെ ആദ്യ ആവശ്യം കേട്ട സംവിധായകന്‍ ശ്രീകുമാര്‍ ഞെട്ടി. പിന്നെ ഫോണ്‍ വിളികളുടെ ബഹളം ആയിരുന്നു. അങ്ങനെ മദ്രാസിലെ co ordinator ഇടപെട്ട് ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം ഊഞ്ഞാല്‍ആട്ടുന്ന സീന്‍ എടുത്തു. തുടര്‍ന്നുള്ള സീനുകളില്‍ നിന്നും ആണ്‍ പ്രാധിനിധ്യംകുറയ്ക്കുകയും ചെയ്തു. ക്യാമറ ഷിഫ്റ്റ് സമയത്തു അതതു കോസ്ടുമുകളില്‍ സ്റ്റില്‍ എടുക്കണമെന്നു ശ്രീകുമാര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഫിലിം ക്യാമറ മാന്‍ പുഷ്പന്‍ സാറിന്‍റെ സഹായത്താല്‍ കുറച്ചു വെയിലത്തും മറ്റും നിര്‍ത്തിയാണ്പോസ് ചെയ്യിപ്പിച്ചത്. അധികകാലം സ്റ്റില്‍ എടുത്തു പരിച്ചയമില്ലാതിരുന്നതിനാല്‍ കുറെയേറെ സമയംചിലവഴിച്ചാണ് ഞാന്‍ ഫ്രെയിമുകള്‍ പകര്‍ത്തിയത്. ഉമ എന്ന അമ്മയുടെ ദേഷ്യം പിന്നെ എന്നോടായി. എങ്കിലുംനായകനെ കൂടെ പോസ് ചെയ്യിക്കാതിരുന്നതിനാല്‍ എന്നോടൊന്നും പറയാനും അവര്‍ക്ക് സാധിച്ചില്ല. ( പറഞ്ഞിരുന്നെങ്കില്‍ എസ് - നോ മറുപടി മാത്രമെ കിട്ടൂ എന്ന് അവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നിരിക്കും ) . അങ്ങനെ ഉമ എന്ന അമ്മ സംവിധായകനെ നിയന്ത്രിച്ചും ഇണങ്ങിയും പിണങ്ങിയും ഷൂട്ടിംഗ് തുടര്‍ന്നു. പിന്നെരാത്രി ഒരു മഴ സീന്‍ ചിത്രീകരണ മുണ്ടായിരുന്നു. ആലുവ ബാങ്ക് ജംഗ്ഷന് അടുത്ത മെയിന്‍ റോഡിലുള്ള ഗോള്‍ഡ്ഫോര്‍ട്ട്‌ ജൂവല്ലരി ക്ക് പുറത്തായിരുന്നു ചിത്രീകരണം. ട്രാഫിക് പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ രാത്രി 9 മണിക്ക് ശേഷംആയിരുന്നു അവിടെ ചിത്രീകരണം. അവിടെയും അമ്മ ആകെ പ്രശ്നമായിരുന്നു. പഴയ ഫോക്സ് വാഗന്‍ ടൈപ്പ്കാര്‍ മഴയത്ത് തള്ളിക്കൊണ്ടുവരുന്ന ഒരു ഷോട്ട് ചിത്രീകരിക്കാന്‍ ഏതാണ്ട് മൂന്നു മണിക്കൂര്‍ സമയം എടുത്തു. ഒരു പക്ഷെ മഴയ്ക്കായി അറേഞ്ച് ചെയ്ത ടാങ്കിലെ വെള്ളം തീര്‍ന്നതായിരിക്കാം കട്ട് പറയാന്‍ സംവിധായകനെപ്രേരിപ്പിച്ചത്. എന്തായാലും കരാര്‍ അവര്‍ പൂര്‍ത്തിയാക്കിയില്ല . പിറ്റേ ദിവസത്തെ ഷൂട്ടിംഗ് ക്യാന്‍സല്‍ ചെയ്തുഅവര്‍ മദ്രാസ്സിന് മടങ്ങി. മറ്റൊരു നായികയെ കണ്ടു പിടിച്ച് പിറ്റേന്നു home appliance ടീമിന്‍റെ ഷൂട്ടിംഗ് നടത്താന്‍ ഞാനും സംവിധായകനും പക്ഷെ ഏറെ കഷ്ടപ്പെട്ടു.
ഉമ എന്ന അമ്മ പാലക്കാട്ട് അഗ്രഹാരത്തിലെ ഒരു സ്ത്രീയായിരുന്നു. തനി മലയാളി. പക്ഷെ അവര്‍ക്ക് മലയാളികളോട് പുച്ഛം ആയിരുന്നു. മറ്റു ക്രൂ അംഗങ്ങളെ അവര്‍ വെറുപ്പോടെയാണ് കണ്ടത്. അവരുടെ ഭര്‍ത്താവ് തമിഴ് നാട്ടിലെ ഏതോ ഉയര്‍ന്ന വനും.

വാല്‍ക്കഷ്ണം : home aaplaince സ്ഥാപനം കരാര്‍ തുകയില്‍ ബാക്കിയുള്ള ഒന്നര ലക്ഷത്തോളം രൂപ ശ്രീകുമാറിന് നല്‍കിയില്ല. കാരണം പറഞ്ഞിരുന്ന നായിക മാറിയത്രേ ! പക്ഷെ സ്ഥാപന മുതലാളി പിന്നീട് ,അതായത് ഒരു കൊല്ലം മുന്‍പ് ഒരു മലയാള സിനിമ എടുത്തു ലക്ഷങ്ങള്‍ നഷ്ടം വന്നത്രേ ! അന്നത്തെ നായികയോ ഇന്നു കോടികള്‍ കൈപ്പറ്റുന്ന , ടു പീസ് ഉടുക്കുന്ന ,തകൃതിയായി ചുംബന രംഗങ്ങളും കിടപ്പറ രംഗങ്ങളും അഭിനയിക്കുന്ന സൂപ്പര്‍ നായിക.


എനിക്ക് നേരിട്ടു പലരീതിയിലും ബന്ധപ്പെടേണ്ടി വന്നിട്ടുള്ള പ്രശസ്ത വ്യക്തികളായ മോഹന്‍ ലാല്‍, സിദ്ധിക്ക് ലാല്‍ , കെ പി സി ലളിത , ജയസൂര്യ ,ഇന്നസെന്റ്റ് , തുടങ്ങിയ ഒത്തിരിപ്പേരുടെ അറിയാത്ത കഥകള്‍ തുടര്‍ന്നുള്ള സമയങ്ങളില്‍ പ്രസിദ്ധപ്പെടുത്താം.



0 അഭിപ്രായം:

Go To Indradhanuss