എന്റെ ബ്ലോഗ് വായിച്ചു കഴിഞ്ഞ ചിലര്‍ ഫോണിലും ഇ മെയിലിലും ഞാനുമായി ബന്ധപ്പെട്ടു. പലര്‍ ക്കും ഒരുബ്ലോഗ് തുടങ്ങുവാന്‍ ആഗ്രഹം ഉണ്ട്. പക്ഷെ സാങ്കേതിക ജ്ഞാനം ഇല്ല. എങ്ങനെ മലയാളത്തില്‍ ഇതുപോലെഎഴുതാന്‍ സാധിക്കുന്നു ? , നീ നേരത്തെ മലയാളം ടൈപ്പ് പഠിച്ചിട്ടുണ്ടോ? കമ്പ്യൂട്ടര്‍ ഡിപ്ലോമ ആണോ തുടങ്ങിസംശയങ്ങള്‍ നീളുന്നു. ആദ്യത്തെ ചിലരോടൊക്കെ സംശയം തീര്‍ത്തു കഴിഞ്ഞപ്പോള്‍ എന്‍റെ ഫോണിലെ ബാറ്ററിയുംതീര്‍ന്നു, വായിലെ വെള്ളവും പറ്റി. പിന്നെ വിളിക്കുന്നവരോടൊക്കെ ഞാന്‍ പറഞ്ഞു. വിശദ വിവരങ്ങള്‍ ഉടന്‍തന്നെ എന്‍റെ ബ്ലോഗില്‍ വായിക്കാം. അതിന് വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് എഴുതുന്നത്.
സംഗതി വളരെ എളുപ്പമാണ് . അത് വിശദമായി ഇവിടെ എഴുതാന്‍ സാധിക്കുന്നതല്ല. ഈ വക തന്ത്രങ്ങളൊക്കെഎന്നെ പഠിപ്പിച്ചത് ഇന്‍റര്‍നെറ്റ് എന്ന മഹാ സാഗരമാണ്. നമ്മുടെ കേരളത്തിലെ ചില വ്യക്തികള്‍ അവരുടെ ബ്ലോഗ്പേജിലൂടെ എല്ലാം നമുക്കു പഠിപ്പിച്ചു തരുന്നു. അവയെക്കുറിച്ച് പ്രതിപാദിക്കാം .
പത്തനംതിട്ടയിലെ പന്തളം കുടശനാട്ടെ അപ്പു എന്ന് വിളിക്കുന്ന ഷിബു , ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്നു. അദ്ദേഹം ബ്ലോഗ് എഴുത്ത് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വളരെ ലളിതമായി മലയാളത്തില്‍ ഒരു പഠനബ്ലോഗ് തുടങ്ങിയിട്ടുണ്ട്. " ആദ്യാക്ഷരി " എന്നതാണ് ബ്ലോഗിന്‍റെ പേര് . ഒരു ബ്ലോഗ്ഉണ്ടാക്കുന്നത് മുതല്‍ അതിന്റെ സാങ്കേതിക ജ്ഞാനം വരെ വളര വ്യക്തവുംമനോഹരവും ആയി ഇതില്‍ വിവരിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ സഹായംആവശ്യമുള്ളവര്‍ക്ക് ആ ചിത്രത്തില്‍ ക്ലിക്ക് ചെയ്യാം.
"ആദ്യാക്ഷരി " ബ്ലോഗ് ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക
പിന്നെ ബ്ലോഗ്ഗിനെ ക്കുറിച്ചും ,ഇന്‍റര്‍നെറ്റ് സംബന്ധമായ എല്ലാ വിവരങ്ങളെക്കുരിച്ചും വിശദമായിപ്രദിപാദിക്കുന്ന ഒരു ബ്ലോഗ് ആണ് സാബിത് കെ പി എന്ന കൊച്ചു പയ്യന്‍റെ. പ്രായം 18 ആണെങ്കിലും ഓന്‍ ഒരുപഹയന്‍ തന്നെ. അത് കൂടുതല്‍ ഞാന്‍ പറയാതെ തന്നെ മനസ്സിലാകും. മലപ്പുറം വാറന്‍ കോട് എന്ന സ്ഥലത്തെ ഈപയ്യന്റെ " ലൈവ് മലയാളം " എന്ന ബ്ലോഗ് കാണാന്‍ ആ ചിത്രത്തില്‍ ഒന്നു തൊട്ടാല്‍ മതി.
" ലൈവ് മലയാളം " എന്ന ബ്ലോഗിനായി ഇവിടെ അമര്‍ത്തുക
പിന്നെയുള്ളത് ഷാജി എന്ന മുള്ളൂര്‍ക്കാരന്‍ ബ്ലോഗര്‍. കണ്ണൂര്‍ സ്വദേശി ആണെന്കിലും ഇപ്പോള്‍ പാലക്കാട് സര്‍വീസ് എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്നു. അദ്ധേഹത്തിന്റെ " ഇന്ദ്രധനുസ് " എന്ന ബ്ലോഗില്‍ സാങ്കേതിക കാര്യങ്ങള്‍ ധാരാളമായി വിവരിച്ചിട്ടുണ്ട്. മനോഹരമായ വിവിധ സൌകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു ബ്ലോഗ് നിര്‍മ്മിക്കാന്‍ ഈ ബ്ലോഗും അത്യാവശ്യം മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യമാണ്. ആ ബ്ലോഗ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഇവര്‍ക്ക് മൂന്നു പേര്‍ക്കും നാലാള്‍ കാണ്‍കെ ഒരു നന്ദി പറഞ്ഞില്ലെങ്കില്‍ അത് നിന്ദയാകും . നന്ദി പറയാനായി ഈ അവസരം ഉപയോഗിക്കുന്നു.ഈ മൂന്നു ബ്ലോഗുകളും സസൂക്ഷ്മം പഠിച്ചാല്‍ നല്ലൊരു ബ്ലോഗര്‍ ആകാം. പക്ഷെ മനസ്സില്‍ കുറച്ചു ആശയങ്ങള്‍ കൂടി കരുതണം. ബ്ലോഗ് തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന എന്‍റെ നല്ല സുഹൃത്തുക്കള്‍ക്ക് മുന്‍കൂട്ടി തന്നെ ബൂലോകത്തേക്ക് സുസ്വാഗതം.
പിന്നെ ഒന്നു കൂടി ! ഷാജി എന്ന മുള്ളൂര്‍ക്കാരനെ പ്രത്യേകം അഭിനന്ദിക്കണം. എന്‍റെ ബ്ലോഗില്‍ സാങ്കേതികമായി ചില പ്രശ്നങ്ങള്‍ . ഞാനും മറ്റു ചില ബ്ലോഗര്‍മാരും എത്ര ശ്രമിച്ചിട്ടും "കമന്‍റ്" ഓപ്ഷന്‍ ഓണ്‍ ആവുന്നില്ല. സെറ്റിങ്ങുകള്‍ എല്ലാം തന്നെ ശരിയായി കൊടുത്തിരിക്കുന്നു. അവസാനം ഷാജി സ്വന്തമായി ആവിഷ്കരിച്ച ഒരു ബ്ലോഗ് ടെമ്പ്ലേറ്റില്‍ എന്റെ ബ്ലോഗിനെ പറിച്ചു നട്ടു. എന്നിട്ടും എന്തോ ആ ഓപ്ഷന്‍ മാത്രം ശരിയാകുന്നില്ല. അവസാനം എന്‍റെ യൂസര്‍ നെയിമും പാസ് വേര്‍ഡും ഞാന്‍ അദ്ധേഹത്തിനു കൈമാറി. 2009 ജനുവരി 13 പുലര്‍ച്ചെ 2 മണിക്ക് സംഗതിശരിയായി എന്ന് എനിക്ക് അദ്ധേഹത്തിന്റെ sms ലഭിച്ചു. അതായത് ഞാന്‍ പോലും ഉറങ്ങുമ്പോള്‍ അദ്ദേഹം മണിക്കൂറുകളോളം ഇരുന്ന് എന്‍റെ ബ്ലോഗിലെ പ്രശ്നങ്ങള്‍ തീര്‍ത്തെടുത്തു. അദ്ധേഹത്തിന്റെ മഹാമനസ്കത യെ എടുത്തു പറയാതെ വയ്യ.
ഇന്റര്‍നെറ്റില്‍ മലയാളത്തിന്റെ ആധിപത്യം വര്‍ധിപ്പിക്കാന്‍ ആണ് ഈ സഹോദരര്‍ ശ്രമിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ നാം ഇവരോടോത്ത് കൈകോര്‍ത്തു മുന്നോട്ടു നീങ്ങേണ്ടത് വളരെ ആവശ്യമായ ഒന്നാണ് . താല്പര്യമുള്ള മൂന്നോ നാലോ പേര്‍ ചേര്‍ന്ന് ഒരു ബ്ലോഗര്‍ കൂട്ടായ്മയും അത് വഴി ഒരു പഠന സിമ്പോസിയവും സംഘടിപ്പിക്കുകയാണെങ്കില്‍ വളരെ നന്ന്. ബൂലോകത്തേക്ക് ഒത്തിരി പ്പേരെ അതുവഴി ആകര്‍ഷിക്കാന്‍ കഴിയും. വയനാട് ഏരിയയില്‍ ഇതുപോലെ ഒരു കൂട്ടായ്മ നടന്നു എന്ന് കേട്ടു. വന്‍ വിജയ മായിരുന്ന ഇത്തര മൊരു പരിപാടി മധ്യകേരളത്തില്‍ സംഘടിപ്പിച്ചാല്‍ നന്ന്. മമ്മൂട്ടി ബ്ലോഗ് എഴുതിയ വാര്‍ത്ത വന്നതോടുകൂടി ഒരുപടാള്‍ക്കാര്‍ ഇതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
കൂട്ടായ്മക്ക് ഞാന്‍ റെഡി. താല്പര്യമുള്ളവര്‍ ബന്ധപ്പെട്ടാല്‍ സഹകരിക്കാം.
എന്റെ ഇ മെയില്‍ വിലാസം :
joharkj@gmail.com
എന്‍റെ മൊബൈല്‍ നമ്പര്‍ :
9447326743
THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA
Monday, January 05, 2009
Subscribe to:
Post Comments (Atom)
3 അഭിപ്രായം:
Thank u dear
joharji... it is very helpful to everybody. thanks a lot...
:)
Keeping scilence!!
Post a Comment