THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA

Thursday, February 05, 2009

ബൂലോഗത്തില്‍ സി.ബി.ഐ - നോവലെറ്റ് ഭാഗം 2 .

ആ അജ്ഞാതന്‍ ആര് : ബൂലോകത്തിന്‍ സി.ബി.ഐ - നോവലെറ്റ് ഭാഗം രണ്ട്.

ഒന്നാം ഭാഗം വായിക്കാത്തവര്‍ ഇവിടെ ക്ലിക്കുക.

ഭാഗം രണ്ട്.



സ്ഥലം ബൂലോകത്തെ കാവാലം.

അകലെ കൊയ്ത്തു പാട്ടിന്റെ ഈണം. മെതിക്കാത്ത കറ്റക്കെട്ടുകളുമായി ചെല്ലപെണ്ണുങ്ങള്‍ നിര നിരയായി പോകുന്നു. ഏതാണ്ട് സത്യന്‍ അന്തിക്കാട് സിനിമയിലെ ബാക്ക് ഗ്രൌണ്ട് നര്‍ത്തകിമാര്‍ തുള്ളിപ്പോകുന്നത് പോലെ......

അറ്റകുറ്റ പണിക്കു കെട്ടിയിട്ടിരിക്കുന്ന കാവാലം ചുണ്ടന്റെ മറവില്‍ നിന്നും ക്യാമറ പൊങ്ങുമ്പോള്‍ ദൃശ്യമാകുന്ന വീതിയേറിയ നീണ്ട റോഡ്, ..പേരു മാത്രമേയുള്ളൂ...നിറയെ കുണ്ടും കുഴിയുമാ...എറണാകുളതെക്കാളും വല്യ കുളം എന്നൊക്കെ പറയാവുന്നത് പോലെ.

എങ്കിലും അതിലൂടെ ഒരു കറുത്ത സ്കോര്‍പിയോ ചീറിപ്പാഞ്ഞു വരുന്നുണ്ട്. കറുപ്പിനഴകായി കറുത്ത ഗ്ലാസ്സിട്ട ആ വാഹനത്തില്‍ ആരെന്നു കാണണമെങ്കില്‍ നമ്മുക്ക് ഉള്ളിലേക്ക് പോകാം.

so, cut to int.

അക്ഷമനായിരുന്നു കാറോടിക്കുന്ന സുമുഖനായ ഒരു യുവാവ്. പേരു അരുണ്‍ ചാക്കോ കായംകുളം. മുന്‍വശത്തെ സീറ്റില്‍ ഇടതു ഭാഗത്തായി കൌബോയ് ഹാറ്റും റെയ്ബാന്‍ കൂളിംഗ് ഗ്ലാസും വച്ചു അതിലും സുമുഖനായ ഒരു ആള്‍ . ബുള്‍ഗാന്‍ താടി ആ മുഖത്തിന്‌ ഒരലങ്കാരം മാത്രം . അദ്ദേഹം ആണ് ജയകുമാര്‍ സി.ബി.ഐ. the most efficient and intelligent commissioner of CBI.

ഇവര്‍ക്ക് നടുവിലായി സി.ബി.ഐ യിലെ പുതിയ ബാച്ചിലെ ട്രെയ്നീ വണ്ണ്‍ മിസ്ടര്‍ വിന്‍സ് ഗജപോക്കിരി. സുമുഖനെന്നു തല്‍ക്കാലം നമ്മുക്കിവനെ വിളിക്കണ്ട.

എല്ലാവരുടെയും നോട്ടം മുന്നില്‍ പിന്നിട്ടു പോകുന്ന വഴിയിലേക്ക്....

ഏവര്‍ക്കും ഒരേ ലക്‌ഷ്യം......
'ജോ' യുടെ ബ്ലോഗര്‍ സുഹൃത്ത് ആരെന്നു കണ്ടു പിടിക്കുക. ........

കാര്‍ കിലോമീറ്ററുകള്‍ പിന്താണ്ടി ഭീമാകാരമായ ഒരു കെട്ടിടത്തിന്‍റെ അതി വിശാലമായ കൊമ്പൌണ്ടിലേക്ക് പ്രവേശിച്ചു.
വാഹനതിലിരുന്നു കൊണ്ടു തന്നെ അവര്‍ ഒരു വിഹഗ വീക്ഷണം നടത്തി. ---"കൊള്ളാം ഒന്നാന്തരമൊരു കെട്ടിടം.മുകളില്‍ ഹെലിപ്പാടോക്കെയുണ്ട്‌. ഒരു ഏഴെട്ടു നില വരും.

ആവേശം മൂത്ത് ഗജപോക്കിരി വിന്‍സ് ആണ് വാഹനത്തില്‍ നിന്നും ആദ്യം ചാടി ഇറങ്ങിയത്‌. എന്നിട്ട് ഉറക്കെ അവിടെ കണ്ട ബോര്‍ഡ് വായിച്ചു.

"---- ബ്ലോഗര്‍ അക്കാദമി ----"


ജയകുമാര്‍ സി.ബി.ഐ യും പിന്നാലെ ഇറങ്ങി. ബോര്‍ഡ് വായിച്ചു ബുള്‍ഗാന്‍ താടിയില്‍ അല്പം ചൊറിഞ്ഞു കൊണ്ടു നിന്നു,.... ഏതാണ്ട് ജോ ബെര്‍ളിയെ ചൊറിഞ്ഞു കൊണ്ടിരുന്നത് പോലെ......

" കൊള്ളാം അന്വേഷണം നമ്മുക്കിവിടെ നിന്നു തന്നെ തുടങ്ങാം.....കമോണ്‍ ,ബോയ്സ് ..."

പറഞ്ഞുകൊണ്ട് തിടുക്കത്തില്‍ അക്കദമിയിലെക്കു കയറിയ ജയകുമാര്‍ സി.ബി .ഐ യെ രണ്ടു പേരും അനുധാവനം ചെയ്തു.

അക്കാദമിയുടെ മുന്നിലുള്ള താമരക്കുളത്തില്‍ നിന്നും ഒരാള്‍ പൊങ്ങി വന്നു. കയ്യില്‍ കുറച്ചു മത്സ്യങ്ങളുണ്ട്. കരിന്കണ ,തിലോപ്പിയ,പൂളാന്‍ തുടങ്ങിയവയൊക്കെ. അവിടെ 'ജൈവീകം' എന്നൊരു ബോര്‍ഡ്. പൊങ്ങിവന്ന ബ്ലോഗര്‍ അപ്പോഴാണ്‌ സ്കോര്‍പിയോ കണ്ടത് . അതില്‍ സി.ബി ഐ എന്നെഴുതിയിരിക്കുന്നത് കണ്ട ബ്ലോഗര്‍ വീണ്ടും മുങ്ങാംകുളിയിട്ടു , ഒരു കരിമീനെ പിടിച്ചിട്ടു വരാം എന്നത് പോലെ.....


അക്കാദമിയുടെ ഇടനാഴിയിലൂടെ മൂന്നുപേരും നടന്നു. കൈകള്‍ പുറകില്‍ കെട്ടി, ചിന്താ നിമാഗ്നരായി , കാതു കൂര്‍പ്പിച്ചു അവര്‍ നടന്നു.

ഒരു കോഴിയുടെ കൂവലാണ് അവരെ സ്വാഗതം ചെയ്തത്. അല്പമൊന്നു നിന്നു , രണ്ടു സ്റ്റെപ്പ് പുറകിലേക്ക് വച്ചു അവര്‍ കൂവല്‍ കേട്ട ഭാഗത്തേക്ക് നോക്കി. "കോഴി" കറുത്ത നിക്കറും വെള്ള ഷര്‍ട്ടുമിട്ട് നിക്കുന്നു. കാലില്‍ ബ്ലേടാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത തരം ഒരു വള്ളി ചെരുപ്പ്. വായിലൊരു "പുഴു" വിനെ കടിച്ചു പിടിച്ചിട്ടുണ്ട്. റെയ്ബാന്‍ ഗ്ലാസ് മുഖത്ത് നിന്നുമെടുത്തു ജയകുമാര്‍ സി.ബി.ഐ അവനെ രൂക്ഷമായി ഒന്നു നോക്കി. 'മഴത്തുള്ളികള്‍ ' തെറിച്ചു വീഴുന്നത് പോലെ എന്തോ ഒന്നു 'കോഴി'യുടെ പുറകില്‍ നിന്നും തെറിച്ചു പോകുന്നത് അടുത്തിരുന്ന 'കുഞ്ഞിക്കിളി' കണ്ടു.

മൂവരും പിന്നെയും മുന്നോട്ടു നടന്നു. മറ്റൊരു ക്ലാസ്സില്‍ . ഒരാള്‍ നിന്നു പടം വരച്ചു കൊണ്ടിരിക്കുന്നു. അയാള്‍ വരച്ച പടത്തില്‍ മുഴച്ചു നില്ക്കുന്ന എന്തോ ഉണ്ട്....ഒന്നല്ല, അഞ്ചാറെണ്ണം. ചെറിയൊരു പുഞ്ചിരി തൂകി മൂവരും മുന്നോട്ട് തന്നെ നടന്നു.

വീണ്ടും മറ്റൊരു ക്ലാസ്സിനു മുന്നിലെത്തിയപ്പോള്‍, കേരളത്തില്‍ കൃഷി ചെയ്യേണ്ട രീതികളെ ക്കുറിച്ച് ഒരാള്‍ ഘോര ഘോരം സംസാരിച്ചു കൊണ്ടിരിക്കുന്നു. പ്രായാധിക്യമുള്ള ഒരുപാടു പഠിതാക്കള്‍ ആ ക്ലാസ് സാകൂതം കേട്ടുകൊണ്ടിരിക്കുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ ഒരു പയ്യന്‍ അവിടെ നിന്നും പൊന്നു കൊണ്ടു അമ്പലമുണ്ടാക്കി കളിക്കുന്നുണ്ടായിരുന്നു.

മൂവരും അന്വേഷിച്ചു കൊണ്ടിരിക്കുന്ന ആള്‍ അവിടെയില്ല എന്നറിഞ്ഞ്, മുന്നോട്ട് നടന്നു രണ്ടാം നിലയിലേക്ക് കയറി.

അവിടെയതാ , എം.എസ്.പണ്ടാരത്തില്‍ ക്ലാസ് എടുത്തു കൊണ്ടു നില്ക്കുന്നു. ഇസ്രായേലും ഗാസയും ആണ് പുള്ളിക്ക് സംസാര വിഷയം. മാറുന്ന മലയാളി യും ,വേറിട്ട ശബ്ദവും, അക്ഷരക്കുട്ടനും, തലവരയും, കരിങ്കല്ലുമെല്ലാം അവിടെയുന്ടെങ്കിലും, എല്ലാവരും സ്വന്തം ലാപ്‌ ടോപ്പ് തുറന്നു വച്ചു ബ്ലോഗ്ഗിക്കൊണ്ടിരിക്കുകയായിരുന്നു. .



മൂന്നാം നില മുഴുവന്‍, കേബിളും, പി.സി.ബി കളും കൊണ്ടു നിറഞ്ഞിരിക്കുന്നു. ആ നില സാങ്കെതികത്തിനു പതിച്ചു കൊടുത്തിരിക്കുകയാനെന്നു തോന്നുന്നു. നിറയെ ബഹളം........ ലൈവ് മലയാളവും ടൈമും ,ഇന്ദ്രധനുസ്സിന്റെയും , ഇന്ഫൂഷന്റെയും ബോര്‍ഡുകള്‍ അവിടെ ഇവിടെയായി കാണാമായിരുന്നു. ഒരിടത്ത് സാങ്കേതിക വിദ്യക്കാരനായ ശ്രീക്കുട്ടന്‍ കയ്യില്‍ ചില ചിത്രങ്ങളുമായി നില്‍ക്കുന്നുണ്ടായിരുന്നു. ഇന്റര്‍ നെറ്റില്‍ നിന്നും മോഷ്ടിച്ചതാണ് എങ്കിലും വിറ്റു പോയാല്‍ കാശല്ലേ കയ്യില്‍ വീഴുന്നത്...... .

ഒരിടത്ത് ടെലെസ്കൊപുമായി ഒരാള്‍ നില്ക്കുന്നു. കണ്ടിട്ട് ടോട്ടോച്ചാന്‍ ആണെന്ന് തോന്നുന്നു. ഏതോ വാല്‍ നക്ഷത്രത്തിന്റെ വരവും പ്രതീക്ഷിച്ചു നില്‍ക്കുകയാ. കയ്യിലൊരു കിഴക്ക് നോക്കി യന്ത്രവുമുണ്ട്‌. 'യുറേക്കാ' വിളി കേള്‍ക്കുന്നതിനു മുന്‍പ് തന്നെ മൂവരും അവിടന്ന് ഓടി രക്ഷപെട്ടു.

അങ്ങനെ , നാലും അഞ്ചും നിലകള്‍ കടന്നു അവര്‍ ആറാം നിലയിലെത്തി. കോണി കയറി തിരിയുമ്പോള്‍ തന്നെ കണ്ടു.....ക്ലാസ്സിനു മുകളില്‍ LKG - A എന്നെഴുതിയിരിക്കുന്നു.

അവിടെ ,ആള് തീരെ കുറവായ ഒരു ക്ലാസ്. മൂവരും അതിനകത്തേക്ക് പ്രവേശിച്ചു. അധ്യാപകനായിട്ടു ആരുമില്ല. ഒന്നാമത്തെ ബെഞ്ചില്‍ അറ്റത്തിരിക്കുന്ന ആളുടെ അടുത്ത് ചെന്നു ജയകുമാര്‍ സി.ബി.ഐ ചോദിച്ചു. "നിങ്ങളല്ലേ ജോ?..."

വളരെ വിനയാന്വീതനായി എഴുന്നേറ്റു നിന്നു അയാള്‍ മറുപടി പറഞ്ഞു " അതെ ..."

" ശരി ഞങ്ങളുടെ കൂടെ വരൂ...."

ബൂലോക വാസികള്‍ എല്ലാവരും ക്ലാസ്സിനു പുറത്തു വന്നു. ഈ സമയത്ത് താഴെ നിര്‍ത്തിയിട്ടിരുന്ന സ്കോര്‍ പിയോ യ്ക്ക് അരികിലായി സി.ബി.ഐ ജോ യെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

കൂടുതല്‍ ചോദിച്ചിട്ടും ഫലമില്ലെന്ന് കണ്ട ജയകുമാര്‍ സി.ബി.ഐ. അരുണ്‍ ചാക്കോയോട് പറഞ്ഞു. "...ഇവന്‍ നമുക്കു പണി ഉണ്ടാക്കുമല്ലോ , ചാക്കോ. സംഗതി അല്‍പ്പം ബുദ്ധിമുട്ടാ......ഉം. ...മുഖ്യനെ വിളിക്കേണ്ടിയിരിക്കുന്നു."

" എന്നാല്‍ നമുക്കു പൂത്രുക്ക, ബെഫി, പാന്റൂരാന്‍ എന്നിവരെ ചോദ്യം ചെയ്ത ടീമിന് വിട്ടുകൊടുതാലോ?"

" മണ്ടത്തരം പറയാതെ ചാക്കോ......അവരിപ്പോഴും നിലയില്ലാക്കയത്തില്‍ അല്ലെ?...വാ നമുക്കു ക്യാമ്പ് ഓഫീസില്‍ ചെന്നു ബാക്കി ആലോചിക്കാം."

ജോ - യെ രൂക്ഷമായി നോക്കിക്കൊണ്ടു അവര്‍ സ്കോര്‍പിയോ യിലേക്ക് കയറി.

സ്കോര്‍ പിയോ ആ കോമ്പൌണ്ട് വിട്ടു എന്നുറപ്പ് വരുത്തിയതിനു ശേഷം മാത്രം ബൂലോകവാസികള്‍ ജോ- യ്ക്ക് അടുത്തേക്ക് ചെന്നു.

പിറ്റേന്നത്തെ 'ബ്ലോഗന രമ' ദിനപ്പത്രം കണ്ട ബൂലോക വാസികള്‍ ഞെട്ടി. ചരിത്രത്തിലാദ്യമായി സത്യം തെളിയിക്കാന്‍ ലോക്കല്‍ പോലീസിനെ സി.ബി.ഐ ക്ക് നല്‍കിക്കൊണ്ട് മുഖ്യന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നു.

കേട്ടവര്‍ കേട്ടവര്‍ ഞെട്ടി......ഇതു കുഴങ്ങിയത് തന്നെ ....ലോക്കല്‍ പോലീസോ...എങ്കില്‍ നിഖണ്ടു വേറെ തപ്പേണ്ടി വരും. അവര്‍ വിളിക്കുന്ന തെറികളുടെ അര്‍ഥം മനസ്സിലാക്കി എടുക്കണമല്ലോ.

പിന്നെ എല്ലാര്‍ക്കും ഒരു കാര്യത്തില്‍ മാത്രം ആശ്വാസമുണ്ടായിരുന്നു. ജോ - യെ മാത്രമെ ചോദ്യം ചെയ്യുകയുള്ളൂവല്ലോ.

* * * *

സി.ബി.ഐ ക്യാമ്പ് ഓഫീസ്.

അന്ന് പക്ഷെ പതിവില്ലാതോരാള്‍ക്കൂട്ടം പുറത്ത്.

എവിടെ നിന്നോ ഒരു മുദ്രാവാക്യം വിളി ഉയര്‍ന്നു. " സി ബി ഐ അന്യായമായി തടവിലാക്കിയ ജോ യെ വിട്ടു തരിക...."
കൂടെ നിന്നവര്‍ അതേറ്റു വിളിക്കുന്നുണ്ടായിരുന്നു.

അകത്ത് ജയകുമാര്‍ സി.ബി.ഐ വിന്‍സ് ഗജപോക്കിരിയോടായി പറഞ്ഞു " പുലിവാലായല്ലോ പോക്കിരി, 'ജോ' പഹയനെ കാണാതെ ആവുമെന്ന് ആര് വിചാരിച്ചു?...കഥ നമ്മള് വിചാരിക്കുന്നത് പോലെയല്ലല്ലോ പോകുന്നത്...."

പെട്ടെന്ന് വാതില്‍ തള്ളി തുറന്നു അരുണ്‍ ചാക്കോ വന്നു പറഞ്ഞു. " സര്‍, ദേ, D G P വരുന്നെന്നു മെസ്സേജ് വന്നിട്ടുണ്ട്...."

"മണ്ണാങ്കട്ട... " ജയകുമാര്‍ സി ബി ഐ മുഷ്ടി ചുരുട്ടി മേശപ്പുറത്ത് ഇടിച്ചു കൊണ്ടു പറഞ്ഞു.

മുദ്രാവാക്യം വിളിക്കുന്നവരെയും കടന്നു ഒരു ബോലെറോ ക്യാമ്പ് ഓഫീസിന്‍റെ പോര്‍ച്ചില്‍ വന്നു നിന്നു. വാതില്‍ തുറന്നു അതില്‍ നിന്നും മൂന്നു പേര്‍ ഇറങ്ങി തിടുക്കത്തില്‍ അകത്തേക്ക് പോയി.
വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് കയറിയവരെ ജയകുമാര്‍ സി ബി ഐ ഒന്നു നോക്കി. മൂന്നു ആജാനുബാഹുക്കള്‍!

അവരില്‍ ഒരാള്‍ പറഞ്ഞു " ഞാന്‍ ഡുണ്ട്മോന്‍"
അടുത്തയാള്‍ പറഞ്ഞു " ഞാന്‍ ഗുപ്തന്‍ "
മൂന്നാമത്തെയാള്‍ പറഞ്ഞു " ഞാന്‍ പാഴ്ജന്മം"

പിന്നെ മൂന്നു പേരും കൂടി ഒരേ സ്വരത്തില്‍ പറഞ്ഞു " ഞങ്ങള്‍ D G P "

എന്നിട്ട് ചോദിച്ചു " മിസ്ടര്‍ കമ്മീഷണര്‍ ഓഫ് സി ബി ഐ, ഞങ്ങളുടെ സുഹൃത്ത് , ജോ യെ നിങ്ങള്‍ അന്യായമായി പൊക്കി എന്നറിഞ്ഞു . അവനെ ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ തിരിച്ചു എല്പ്പിക്കുന്നതാ നിങ്ങള്‍ക്ക് നല്ലത്...."

ജയകുമാര്‍ സി ബി ഐ യുടെ വലതു കാല്‍ ഇതു വരെ ഓടിഞ്ഞിട്ടില്ലാത്തത് കാരണം മൂവരും നൊടിയിടക്കുള്ളില്‍ അപ്രത്യക്ഷരാവുന്നതാണ് അരുണ്‍ ചാക്കോയും വിന്‍സ് ഗജ പോക്കിരിയും കണ്ടത്.


" അപ്പൊ നമുക്കിവരില്‍ നിന്നു തന്നെ തുടങ്ങാം, അല്ലെ ചാക്കോ .." ക്യാമ്പ് ഓഫീസിലെ അഴികള്‍ക്കരികില്‍ നിന്നുകൊണ്ടു ജയകുമാര്‍ സി ബി ഐ പറഞ്ഞു. സമ്മതം എന്ന ഭാവത്തില്‍ അരുണ്‍ ചാക്കോ കായംകുളം ഒന്നു പുഞ്ചിരിച്ചു....ഒരു തരം മുകേഷ് പുഞ്ചിരി.

അവിടെ അഴികള്‍ക്കുള്ളില്‍ അട്ടി അട്ടിയായി കിടക്കുന്നു D G P മാര്‍ .....ഒന്നു,...അല്ല, മൂന്നു രോദനം കാതില്‍ വന്നലച്ചുവോ?




ശേഷം അടുത്ത എപ്പിസോഡില്‍ .........





N.B. : എന്‍റെ മെയില്‍ ബോക്സ് പതിവില്‍ കവിഞ്ഞു നോടിഫികേഷന്‍ തരാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാവരോടുമായി, ഇതിന്‍റെ ക്ലൈമാക്സ് 08.02.09 ഞായറാഴ്ച പ്രസിദ്ധീകരിക്കുന്നതായിരിക്കും










7 അഭിപ്രായം:

അഭയാര്‍ത്ഥി said...

ഹ ഹ ഹ ഹ... നമ്മുക്കിതു സിനിമയാക്കിയാലോ? ഭൂലോഗർ അഭിനയിക്കുന്നതുകൊണ്ടു ലോ ബഡ്ജ്ടറ്റിൽ നിൽക്കും. ഞാൻ നാളെ നാട്ടിൽ പോവാ..വീട്ടിൽ ഇന്റ്റ്റെർനെറ്റില്ല. ബാക്കി 4 ആഴ്ച കഴിഞ്ഞു പറയാം.

jaikishan said...

ഹോ..ഞാനങു വായിച്ചു കേട്ടോ....

മുള്ളൂക്കാരന്‍ said...

:} .......****

ശ്രീക്കുട്ടന്‍ | Sreekuttan said...

വട്ടാക്കുവാണല്ലോ..!!!

ശ്രീ said...

വായിയ്ക്കുന്നുണ്ട്
:)

Appu Adyakshari said...

ജോ!! രണ്ടു ബ്ലോഗക്ഷരം പറഞ്ഞുതന്നതിന്റെ ഓരോ വിനകള്‍. സി.ബി.ഐ ഇങ്ങോട്ടും വരുന്നെന്നും കേട്ടു. ഇതവസാനം വാദി പ്രതിയാകുന്ന കേസാണോ?

Rejeesh Sanathanan said...

മാറുന്ന മലയാളി ലാപ്ടോപ് അടച്ചു.......:)

Go To Indradhanuss