THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA

Tuesday, February 17, 2009

അഡോബി (Adobe) കേരളത്തില്‍ റെയ്ഡ് തുടങ്ങുന്നു.

അഡോബി (Adobe) കേരളത്തില്‍ റെയ്ഡ് തുടങ്ങുന്നു.

പൈറെറ്റട് സോഫ്റ്റ് വെയറുകളുടെ ദുരുപയോഗം തടയുക എന്ന ലക്‌ഷ്യം മുന്നില്‍ ക്കണ്ടു, മൈക്രോ സോഫ്റ്റിന്റെ പാത പിന്തുടര്‍ന്ന് അഡോബി യും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യതകള്‍ക്കായി കേരളത്തില്‍ റെയ്ഡ് ആരംഭിച്ചിരിക്കുന്നു. അഡോബിയുടെ പ്രമുഖ സോഫ്റ്റ് വെയര്‍ ആയ ഫോട്ടോ ഷോപ്പ് വേര്‍ഷനുകളെ കണ്ടെതുവാനാണ് പ്രധാനമായും അവര്‍ ശ്രമിക്കുന്നത്. അതിനായി കളര്‍ ലാബുകള്‍ , ഫോട്ടോ സ്റ്റുഡിയോകള്‍ , ഡിസൈനിംഗ് സെന്ററുകള്‍ തുടങ്ങിയവയെ ആണ് അവര്‍ പ്രധാനാമായും റെയ്ഡ് നായി തിരഞ്ഞെടുക്കുന്നത്.

എന്നാല്‍ സംഭവം വിവാദം ആയതോട്‌ കൂടി, ഓള്‍ കേരള ഫോട്ടോഗ്രഫെര്‍സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി ക്കഴിഞ്ഞു. ഡോളര്‍ കണ്‍ വേര്‍ഷന്‍ ചെയ്ത തുകയായി മുപ്പത്തയ്യായിരം രൂപയാണ് ഒരു ഫോട്ടോ ഷോപ്പ് സി ഡി - CS 3 സോഫ്റ്റ് വെയറിന് അഡോബി കേരള ആവശ്യം ഉന്നയിക്കുന്നത്. AKPA പ്രധിനിധികളുമായി സംസാരിച്ചതില്‍ നിന്നും തുക ഇരുപത്തി അയ്യായിരം ആയി കുറക്കാന്‍ അഡോബി അധികൃതര്‍ തയാറായി.

എന്നാല്‍ ഇരുപതിനായിരം രൂപയ്ക്ക് ഒരു മികച്ച സിസ്റ്റം അസ്സംബ്ള്‍ ചെയ്തെടുക്കാംഎന്നിരിക്കെ, ഈ തുകയും നീതിക്ക് നിരക്കാത്തതാണെന്ന് AKPA ശക്തമായി പറയുകയുണ്ടായി. അതിനെ തുടര്‍ന്ന് ,രൂപാ പതിനായിരം ആക്കാമെന്ന് അഡോബി കേരള അധികൃതര്‍ വ്യക്തമാക്കി. കൂടാതെ ,അയ്യായിരം രൂപയ്ക്ക് ഫോട്ടോ ഷോപ്പിന്‍റെ പഴയ,കുറഞ്ഞ വേര്‍ഷനുകള്‍ ലഭ്യമാക്കാം എന്നും അവര്‍ AKPA യെ അറിയിച്ചു.

അസോസിയേഷന്റെ പ്തിനയായിരത്തില്‍ പരം വരുന്ന അംഗങ്ങളെ ഈ സോഫ്റ്റ് വെയര്‍ വാങ്ങാന്‍ പ്രേരിപ്പിക്കാം എന്നും, പക്ഷെ കേരളത്തിലെ ഒറ്റ കമ്പ്യൂട്ടര്‍ പോലും അനധികൃതമായ ഒരു ഫോട്ടോ ഷോപ്പ് വേര്‍ഷന്‍ പോലും ഉപയോഗിക്കരുത് എന്ന AKPA യുടെ ആവശ്യത്തിനു ഉറപ്പു നല്‍കാന്‍ അഡോബി അധികൃതര്‍ക്ക് സാധിച്ചില്ല. ചര്‍ച്ചകള്‍ തുടരുന്നു. ഈ വരുന്ന മാര്‍ച്ചിനു ശേഷം തീരുമാനങ്ങള്‍ അറിയിക്കാമെന്ന് അഡോബി അധികൃതര്‍ AKPA യെ അറിയിച്ചു.

3 അഭിപ്രായം:

ജോ l JOE said...

മുപ്പതയ്യായിരത്തില്‍ തുടങ്ങി, ഇരുപത്തി അഞ്ചു, പത്തു, അഞ്ചു വരെയായി അധികൃതര്‍ താഴ്ന്നു കഴിഞ്ഞു ......... ഒരു വാക്ക്, കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി.......

ദീപക് രാജ്|Deepak Raj said...
This comment has been removed by a blog administrator.
ദീപക് രാജ്|Deepak Raj said...

അത്ര എളുപ്പത്തില്‍ മറുപടി പറയേണ്ട ഒരു ടോപ്പിക്ക് അല്ല.
എന്റെ അഭിപ്രായം പറയാം.
അഡോബ് ഇന്നു മാക്രോ മീഡിയ കൂടി വാങ്ങി വീഡിയോ എഡിറ്റിംഗ്,ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങിയ മേഖലകളില്‍ കുത്തകയായിരിക്കുകാണ്.
സോഫ്റ്റ് വെയര്‍ പൈറസി കള്ളനോട്ടു പോലെത്തന്നെ കുറ്റം എന്നതില്‍ ഒരു സംശയവുമില്ല.

പക്ഷെ ഇങ്ങനെ റെയ്ഡ് തുടങ്ങുന്നതിനു മുമ്പെ അവര്‍ മനസ്സിലാക്കേണ്ടതുണ്ട്.
പതിനായിരങ്ങള്‍ മാത്രം (ചിലപ്പോള്‍ അതില്‍ കുറവും) ശമ്പളം വാങ്ങുന്ന ഒരു ഭാരതീയനും ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഒരു വിദേശിയും ഒരേ വില സോഫ്റ്റ് വെയറിന് മുടക്കണം എന്നത് ചിലപ്പോള്‍ അപ്രയോഗികമാവാറുണ്ട്. രണ്ടു സ്ഥലങ്ങളിലെയും സാമ്പത്തികസ്ഥിതി തന്നെ കാരണം.

ഭാരതത്തില്‍ തന്നെ ഡെവലപ്മെന്റ് സ്ഥാപനമുള്ള കമ്പനി ഭാരതീയ സാമ്പത്തിക സ്ഥിതിയ്ക്കനുസരിച്ചു വില നിശ്ചയിചില്ലെങ്കില്‍ റെയ്ഡ് കൊണ്ടു മാത്രം പൈറസി നിര്‍ത്താം എന്നത് വ്യാമോഹം മാത്രമാണ്.

ഒരു വലിയ പിസ അയര്‍ലണ്ടില്‍ ആയിരത്തി അഞ്ഞൂറ് കൊടുത്ത് വാങ്ങുന്നത് അതെ കമ്പനിയുടെ പിസ ബാംഗ്ലൂരില്‍ ചിലപ്പോള്‍ അഞ്ഞൂറിനു കിട്ടും.കാരണം അതാത് സ്ഥലത്തിനനുസരിച്ച പ്രൈസിംഗ് പോളിസി. സോഫ്റ്റ് വെയരിനെയും പിസയേം താരതമ്യം ചെയ്യാന്‍ കഴിയില്ല..പക്ഷെ പ്രൈസിംഗ് പോളിസിയ്ക്ക് ഉദാഹരണം തന്നുവെന്നെയുള്ളൂ.
നിയമപരമായി അഡോബിന്റെ വില കുറയ്ക്കാന്‍ സര്‍ക്കാരിനു കഴിയില്ല. അത് സ്വയം മനസ്സിലാക്കി ചെയ്യുക കമ്പനിയുടെ ജോലിയാണ്.
(പൈറസി ഞാന്‍ വ്യക്തിപരമായി പ്രോത്സാഹിപ്പിക്കില്ല.കാരണം ഞാന്‍ ഉപയോഗിക്കാറില്ല. ഞാന്‍ ജിമ്പ് (Gimp instead of Phostoshop) ആണ് ഉപയോഗിക്കുന്നത്. എല്ലാവരും എന്തുവേണമെന്ന് സ്വയം തീരുമാനിക്കട്ടെ)
പിന്നെ വികസ്വര രാജ്യങ്ങളില്‍ പൈറസി പൂര്‍ണ്ണമായും തടയാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്നാണു എന്റെ അറിവ്.
മാന്യമായ വില ഭാരതത്തില്‍ ഇട്ടാല്‍ കമ്പനിയ്ക്ക് മാന്യമായ വരുമാനം ഉണ്ടാക്കാം. കാരണം some thing is better than nothing.

Go To Indradhanuss