ജൂണ്‍ മാസത്തിന്റെ മധ്യ ദിനങ്ങളിലെ ഒരു തണുത്ത പ്രഭാതത്തില്‍ ആണ് എനിക്ക് ആ ഫോണ്‍ വന്നത് - മറുതലക്കല്‍ ഹരീഷ് തൊടുപുഴ. ഉറക്കത്തിന്റെ ആലസ്യമെല്ലാം മാറ്റി വച്ചു , കാര്യങ്ങള്‍ തിരക്കി. ഉടന്‍ തന്നെ നടക്കാന്‍ പോകുന്ന ചെറായി മീറ്റിലെ സംഘാടക സമിതിയില്‍ സഹകരിക്കാമോ എന്നതായിരുന്നു ചോദ്യം. മറ്റൊന്നും ആലോചിക്കുവാനില്ലായിരുന്നു . സമ്മതം പറഞ്ഞു. എങ്കില്‍ അടുത്ത ആഴ്ച തന്നെ നമ്മുക്കെല്ലാവര്‍ക്കും കൂടി ചെറായിയില്‍ കൂടി കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് ഹരീഷ്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം പറഞ്ഞ ആ തീയ്യതിയില്‍ ഒത്തു കൂടാന്‍ സംഘത്തിലെ ചില അംഗങ്ങളുടെ അസൌകര്യാര്‍ത്ഥം സാധിച്ചിലാ. ജൂലൈ 5 നു കൂടാം എന്ന് തീരുമാനിക്കുകയും ചെയ്തു.
അതിന് ശേഷമാണ് , ശ്രീ. ബെര്‍ളി തോമസ് എന്ന പ്രശസ്ത ബ്ലോഗ്ഗര്‍ ചില ആശങ്കകള്‍ ഉന്നയിച്ചു കൊണ്ടു ഒരു പോസ്റ്റ് ഇടുന്നത്. പ്രദേശത്തെ ഏറെ അടുത്ത് അറിയാവുന്നവര്‍. എന്ന നിലയില്‍ ഞങ്ങള്‍ അതിനെ കാര്യമായി എടുത്തില്ല . പക്ഷെ ഞങ്ങള്‍ എല്ലാവരും ഒത്തു ചേര്ന്നു ഒരു തീരുമാനം എടുത്തു.
"Silence is the best way to avoid many problems...
Smile is the powerful tool to solve many problems...
So have a silent smile always......................................"
ഈ ആപ്ത വാക്യങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട് പ്രശ്നങ്ങളെ ഞങ്ങള്‍ അഭിമുഖീകരിച്ചു. എന്നാല്‍ , ഇതൊക്കെയും
അറിയാതിരുന്ന ഒരുപാടു ബ്ലോഗ്ഗേഴ്സ് കടുത്ത ആശങ്കയിലായി എന്ന് പല മെയിലുകളിലൂടെയും പല ഫോണ്‍ കാള്ളിലൂടെയും ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു. ആശങ്കയ്ക്ക് അടിവരയിടാന്‍ ഉടന്‍ തന്നെ സംഘാംഗങ്ങള്‍ തമ്മില്‍ ഒരു നേര്‍ക്കാഴ്ച അത്യാവശ്യമാണെന്ന് മനസ്സിലാക്കി ജൂലൈ 5 എന്ന തീയ്യതിയില്‍ ലതി ചേച്ചിയുടെ വീട്ടില്‍ കൂടാം എന്ന് തീരുമാനിച്ചു
ഇതിനിടയില്‍ സംഘാംഗങ്ങള്‍ തമ്മിലുള്ള ഗ്രൂപ് മെയിലിലൂടെ ക്രിയാത്മകമായ പല നിര്‍ദ്ദേശങ്ങളും അറിയാന്‍ കഴിഞ്ഞു . സംഘാടക സമിതിയിലെ അംഗങ്ങള്‍ ആയ അപ്പു, അനില്‍ അറ്റ് ബ്ലോഗ്, ഹരീഷ് തൊടുപുഴ, നിരക്ഷരന്‍, ലതി , മണികണ്ഠന്‍ , നാടുകാരന്‍ , പിന്നെ ഞാനും ചേര്ന്നു മീറ്റിന്റെ ഒരേകദേശ ധാരണ ഇതിനിടയില്‍ രൂപീകരിചെടുത്തിരുന്നു. അങ്ങനെ അപ്പു വും നിരക്ഷരനും ഒഴികെ ബാക്കിയെലാവരും ലതി ചേച്ചിയുടെ വീട്ടില്‍ ഒത്തുകൂടി. ഇതിനിടയില്‍ അപ്പുവും നിരക്ഷരനും ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു.
ഈ മീറ്റിന്റെ ഒരു സവിശേഷതയായി ഞങ്ങള്‍ കാണുന്നത് ലതിചെച്ചി യുടെ ഭര്‍ത്താവും , ചെറായി യിലെ പൌര പ്രമുഖരില്‍ ഒരാളും ,സവ്വോപരി കഴിഞ്ഞ പത്തു -പതിമ്മൂന്നു കൊലാമായി ചെറായി മേളയുടെ നടത്തിപ്പുകാരനും ആയ ശ്രീ .കെ.ആര്‍.സുഭാഷ് എന്ന സുഭാഷേട്ടന്‍ ഈ സംരംഭത്തിന് ചുക്കാന്‍ പിടിക്കാന്‍ സമ്മതം മൂളിയതാണ്. അങ്ങനെ ഉച്ച ഭക്ഷണത്തിന് ശേഷം , സുഭാഷ് ചേട്ടന്റെ കൂട്ടത്തില്‍ എല്ലാവരും ചെറായി യിലേക്ക് യാത്ര തിരിച്ചു. ചെറായി യിലേക്കുള്ള പ്രധാന വഴിയിലെ പാലം പുനര്‍ നിര്‍മ്മിക്കുന്നതിനാല്‍, രക്തേശ്വരി റോഡിലൂടെ യായിരുന്നു യാത്ര. ചെമ്മീന്‍ കെട്ടുക

അങ്ങനെ ബീച്ച് ജങ്ങ്ഷനും കടന്നു , ഞങ്ങള്‍ അമരാവതി റിസോര്‍ട്ടില്‍ എത്തി . മുന്‍കൂട്ടി എത്തുമെന്ന് അറിയിച്ചിരുന്നതിനാല്‍ ഞങ്ങളെ സ്വീകരിക്കുവാനും വിവരങ്ങള്‍ നല്‍കുവാനും റിസോര്‍ട്ട് സ്ടാഫ് കൂടെ ഉണ്ടായിരുന്നു. തിരമാലകളുടെ ഇരമ്പലും , ശക്തിയായ കാറ്റോടെ യുള്ള കുളിര്‍മ്മയുള്ള അന്തരീക്ഷവും ഞങ്ങളെ ഏറെ ആകര്ഷ ഭരി

അല്‍പ്പം മുന്പ് കൂടെയുണ്ടായിരുന്ന ഹരീഷിനെ ഞൊടിയിടയില്‍ കാണാതായി. അന്വേഷിച്ചു നടന്നപ്പോള്‍ കണ്ടത്
റിസോര്‍ട്ടിനു പുറകിലെ

മുനമ്പത്ത് നിന്നും ഞങ്ങള്‍ നേരെ പോയത് നിരക്ഷരന്‍ എന്ന മനോജ് രവീന്ദ്രന്റെ വീട്ടിലേക്കാണ്. ഒരു നല്ല സ്വീകരണമാണ് ഞങ്ങള്ക്ക് അവിടെ ലഭിച്ചത്. മുകള്‍ നിലയില്‍ എല്ലാവരുമായി ചര്ച്ച ചെയ്യാനുള്ള സൌകര്യവും ഞങ്ങള്ക്ക് ലഭിച്ചു. അങ്ങനെ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ കാര്യങ്ങള്‍ക്കൊക്കെ ഏതാണ്ട് ഒരു തീരുമാനം ആയി. അതിനിടെ മറ്റനവധിബ്ലോഗുകളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട് ചെറായി മീറ്റിന് എന്തൊക്കെയോ പ്രശനമുണ്ടെന്നും ആ മീറ്റ് നടക്കുകയില്ലെന്നും മാറ്റിവച്ചെന്നും മറ്റുമുള്ള തെറ്റായ ധാരണകള്‍ ബൂലോഗത്ത് പരന്നിരുന്നു. പലരുടേയും ഉപരിപ്ലവമായ വായനയും , കമന്റുകള്‍ മുഴുവന്‍ വായിക്കാതെ ആ പോസ്റ്റുകളുടെ തലക്കെട്ടുകളെ വിശ്വസിച്ചതുമൂലവും ഉണ്ടായ തെറ്റിദ്ധാരണകളായിരുന്നു അതെല്ലാം. ഈ പുകിലുകള്‍ മൂലം എത്രയാളുകള്‍ പങ്കെടുക്കും എന്നൊരു ധാരണ ഞങ്ങള്‍ക്കില്ലയിരുന്നു. ഹരീഷില്‍ നിന്നും കിട്ടിയ ഉറപ്പുള്ള ആള്‍ക്കാരുടെ എണ്ണം തീരെ പരിമിതമായതിനാല്‍ കിട്ടിയ കണക്കനുസരിച്ച് ഏകദേശം ഇരുന്നൂറ്റി അമ്പതു രൂപ വച്ചു ഒരാളുടെ അടുത്ത് നിന്നും പിരിച്ചാല്‍ സംഘാടകര്‍ക്ക് നഷ്ട മില്ലാതെ പോകാം എന്ന ധാരണയില്‍ എത്തുകയായിരുന്നു. ഇനി ആളുകള്‍ കൂടുകയാണെങ്കില്‍ ചിലവനുസരിച്ചു തുകയില്‍ കുറവ് വരുത്തുവാനും ബൂലോക കാരുണ്യമോ മറ്റെന്തെങ്കിലും സഹായങ്ങള്‍ക്കോ ബാക്കിവരുന്ന തുക ചിലവഴിക്കാനും തീരുമാനവുമെടുത്തു. ഇതിനിടെ, വൈകിട്ടത്തേക്ക് നല്ല
കൊഞ്ചു വട ഉണ്ടാക്കിത്തരാം എന്ന ആശയവുമായി നിരക്ഷരന്റെ സഹോദരി വന്നു. അത് ആദ്യ സ്പോന്സര്ഷിപ് ആയി മാറി. അങ്ങനെ ഞങ്ങള്‍ അവിടെ നിന്നും പിരിഞ്ഞു.
പിന്നെ, ഗ്രൂപ് മെയിലിലൂടെ യായി കാര്യങ്ങള്‍ നിശ്ചയിച്ചു കൊണ്ടിരുന്നത്. അങ്ങനെ മീറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്ന ഹരീഷിന്റെ പോസ്റ്റ് പുറത്തിറങ്ങി. മീറ്റ് തുക യെക്കുറിച്ച് പലതിലും പുകഞ്ഞു തുടങ്ങി. കാര്യങ്ങള്‍ പൂര്‍ണ്ണമായി അറിയാത്തവര്‍ സ്വന്തം ഭാവനാ സൃഷ്ടിയില്‍ പലതും നെയ്തെടുത്തു. അവയൊക്കെ പോസ്റ്റുകള്‍ ആക്കി . അപ്പോള്‍ സംഘാടക സമിതി തങ്ങളുടെ ആയുധം വീണ്ടുമെടുത്തു --- SILENT SMILE. മീറ്റിനെ തകര്‍ക്കാന്‍ ഉദ്ദേശിച്ച വരെയെല്ലാം മറ്റു ബ്ലോഗേഴ്സ് നേരിടുന്നത് കണ്ടതോടെ സംഘാടക സമിതിക്ക് ഒരു കാര്യം തീര്‍ച്ചയായി . ഈ മീറ്റ് ഒരു വന്‍ വിജയമായിരിക്കുമെന്ന്.
ഈ വിവാദത്തിനു പ്രശസ്തനായ ബ്ലോഗര്‍ സുനില്‍ കൃഷ്ണ മറു പടി നല്കിയത് ഇങ്ങനെ " ഈ മീറ്റില്‍ നിന്നും നമ്മുക്ക് എന്ത് കിട്ടുന്നു എന്നുള്ളതാണ് നാം ചിന്തിക്കേണ്ടത്. മറുനാട്ടില്‍ നിന്നു വരുന്നവരും നാട്ടിലുള്ള വരുമായ ബ്ലോഗേഴ്സ്, ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്തവര്‍, പക്ഷെ തമ്മില്‍ കണ്ട പലരെക്കാളും നമ്മുക്ക് അടുപ്പം തോന്നിയിട്ടുള്ളവര്‍ . അങ്ങനെയുള്ള എല്ലാവരുമായും ഒത്തു കൂടാനുള്ള അവസരം എന്നും ഉണ്ടാകുമോ? ഇതു എല്ലാ ദിവസവും നടക്കുന്ന ഒന്നാണെങ്കില്‍ ധൂര്‍ത്ത് എന്ന് പറയാം. അങ്ങനെ അല്ലല്ലോ. എത്രയോ നാളുകളായി കാണണം എന്ന് ആഗ്രഹിച്ചിരുന്നവര്‍........... " ഈ വാക്കുകള്‍ തീര്ച്ചയായും സംഘാടക സമിതിക്ക് ഊര്‍ജ്ജം കൂട്ടി എന്ന് തന്നെ പറയട്ടെ.
കൂടാതെ, ബ്ലോഗ് ഇതര വെബ് സൈറ്റിലും ഈ മീറ്റിന്റെ അറിയിപ്പുകളും വന്നു തുടങ്ങി.
ഇപ്പോഴിതാ, പല യിടങ്ങളില്‍ നിന്നുമായി മീറ്റിലെ പല കാര്യങ്ങളും സ്പോണ്സര്‍ ചെയ്യാന്‍ ആളുകള്‍ ഓടിവരുന്നു.
ഇപ്പോള്‍ ഉത്തരവാദിത്വങ്ങള്‍ കൂടുന്നു. തീരുമാനിച്ചതില്‍ നിന്നും മികച്ചതായി ഈ മീറ്റ് എങ്ങനെ നടത്തുവാന്‍ സാധിക്കും എന്ന ചര്‍ച്ചകള്‍ സംഘാടകര്‍ക്ക് ഇടയില്‍ നടന്നു കൊണ്ടിരിക്കുന്നു. തീര്ച്ചയായും ഈ ഉത്തരവാദിത്വം ഞങ്ങള്‍ സംഘാടകര്‍ സന്തോഷ പൂര്‍വ്വം ഏറ്റെടുക്കുന്നു. ഒരു മികച്ച സംരംഭം ആയി ഈ മീറ്റ് മാറാന്‍ നമുക്കു ഒത്തൊരുമിച്ചു ശ്രമിക്കാം. ഫാമിലി യായി ധാരാളം ബ്ലോഗേഴ്സ് ഇപ്പോള്‍ത്തന്നെ നേരിട്ടു വിളിച്ചു രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു .
ഫുഡ് അറെഞ്ച്ചെയ്യുന്നതിന്റെ ആവശ്യകതയിലേക്ക്, മീറ്റില്‍ പങ്കെടുക്കാനുള്ളവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തേണ്ടതു കൊണ്ട്, ജൂലൈ 20 മുന്‍പ് എല്ലാ ബ്ലോഗേര്‍സും അവരുടെ കൂടെ എത്രപേര്‍ ഉണ്ടാകുമെന്ന് ഇ-മെയിലിലോ, ഫോണിലോ അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.ഫോണ്‍: 9447302370 (e-mail : pdhareesh@gmail.com)
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചെറായി യില്‍ എത്തിച്ചേരാന്‍ വഴി അറിയാത്തവര്‍ക്കായി അവ വിശദമാക്കുന്ന ഒരു പോസ്റ്റ് ഇവിടെയുണ്ട്.
ചെറായിയില്‍ എത്തി ചേരുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില അരുതായ്കകള്‍ ഇവിടെ വായിക്കാം.
മീറ്റ് ദിവസം രാവിലെ ഒന്‍പതു മണി മുതല്‍ ഒന്‍പതര വരെ പറവൂര്‍ ബസ് സ്ടാന്റില്‍ സംഘാടക സമിതിയുടെ മൂന്നു വാഹനങ്ങള്‍ കാണുന്നതായിരിക്കും . ഇവയില്‍ കയറിയാല്‍ ചെറായിയില്‍ എത്തിച്ചേരാം എന്നതിനാല്‍ എല്ലാവരും സമയ കൃത്യത പാലിക്കുക. ഈ വാഹനങ്ങളുടെ നമ്പരുകള്‍ മറ്റൊരു പോസ്റ്റില്‍ ഹരീഷ് പറയുന്നതായിരിക്കും. അതിനാല്‍ സ്ത്രീ ബ്ലോഗേഴ്സിനു പ്രത്യേക സുരക്ഷയും ഉറപ്പാക്കാം.
വഴി അറിയാത്തവര്‍ക്കായി ജൂലൈ 25 മുതല്‍ ഹെല്പ് ലൈന്‍ നമ്പരുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. അവയും ഹരീഷിന്റെ പോസ്റ്റില്‍ ഉടന്‍ പറയും.
മീറ്റിന്റെ തലേ ദിവസം എത്തുന്നവരുടെ അറിവിലേക്കായി, പറവൂര്‍ ടൌണിലും ,ചെറായി ജങ്ങ്ഷനിലും 3 സ്ടാര്‍ സൗകര്യത്തോടെയുള്ള മുറികള്‍ ലഭ്യമാണ്. ഏതാണ്ട് 600 രൂപ മുതല്‍ 1250 രൂപ വരെയുള്ള മുറികളാണ് ഇവിടെയുള്ളത്. നികുതികള്‍ പുറമെ. ഫാമിലിയുമായി എത്തുന്നവര്‍ക്ക് ഇവിടം സൌകര്യം ആയിരിക്കും.
റിസോര്‍ട്ടുകളില്‍ റേറ്റ് പൊതുവെ കൂടുതലായിരിക്കും. അവ ആയിരം മുതല്‍ തുടങ്ങുന്നു.
ഇനിയും കൂടുതല്‍ വിവരങ്ങളുമായി ഹരീഷിന്റെ ഒരു പോസ്റ്റ് ഉടന്‍ തന്നെ പബ്ലിഷ് ചെയ്യും.
( ഫോട്ടോകള്‍ക്ക് കടപ്പാട് : ഹരീഷ് തൊടുപുഴ )
13 അഭിപ്രായം:
വളരെ നന്നായി ജോ.
ഇതുവരെയുള്ള വിവരങ്ങള്‍ സമ്മപ്പ് ചെയ്ത് ഇട്ട ഈ പോസ്റ്റ് എല്ലാവര്‍ക്കും ഉപകാരപ്രദമായിരിക്കു.
ഏതൊരു മീറ്റും, പ്രത്യേകിച്ച് പരസ്പരം കണ്ടിട്ടില്ലാത്തതോ, യാതൊരു സംഘടനാ രൂപമില്ലാത്തതോ ആയ ആവശ്യപ്പെടുന്ന അടിസ്ഥാന കരുതലുകള്‍ മാത്രമാണ് ഇവിടെ എടുത്തിട്ടുള്ളത്. ഇതിന്റെ ഔപചാരികതകള്‍ അവിടെ തീരുന്നു. മീറ്റ് ഹാളില്‍ നാമെല്ലാം ഒന്നിച്ചൊരു വീട്ടിലെ അംഗങ്ങളായി സമയം ചിലാവഴിക്കും എന്നതില്‍ സംശയമില്ല. സമയം തികയാതെ വന്നാലുള്ള പ്രശ്നമേ ഉള്ളൂ.
അഭിനന്ദനങ്ങള്‍ ജോ...
വിശദീകരണങ്ങള്‍ നന്നായി...
ഓരോരുത്തര്, ഓരോയിടത്തിരുന്ന്......ഓരോന്ന് ഒപ്പിക്കും........
മനുഷ്യന്റെ പ്രാന്ത് പിടിപ്പിക്കാന്‍........
സംഘാടകസമിതിക്ക്....സ്നേഹത്തിന്റെ ഭാഷയില്‍ ഒരായിരം ആശംസകള്‍...
പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് അസൂയതോന്നുന്ന വിധത്തില്‍ എല്ലാം നന്നായി നടത്തുക.....
ഭാവുകങ്ങള്‍........
ബ്ലോഗേഴ്സിന് പറവൂർ ബസ് സ്റ്റാന്റിൽ നിന്നും ട്രാൻസ്പോർട്ടേഷൻ സൌകര്യം ഏർപ്പെടുത്തിയിരിക്കുന്നു എന്ന് മുൻപൊരു പോസ്റ്റിലും കണ്ടു. പറവൂർ രണ്ടു ബസ് സ്റ്റാന്റുകൾ ഉണ്ട്. പ്രൈവറ്റ് ബസ്റ്റാന്റും ട്രാൻസ്പോർറ്റ് ബസ്റ്റാന്റും. രണ്ടും തമ്മിൽ അൽപ്പ ദൂര വ്യത്യാസവുമുണ്ട്. അൽപ്പം നടക്കാവുന്ന ദൂരമേ ഉള്ളു എങ്കിലും, ആദ്യമായി വന്നിറങ്ങുന്നവർക്ക് അത് അൽപ്പം കൺഫ്യൂഷൻ ഉണ്ടാക്കിയേക്കാം. മീറ്റുന്നവർ ഫോണിൽ ഇതു ക്ലാരിഫൈ ചെയ്തിട്ടുണ്ടാകുമെന്നോർത്താണു, മുൻപിതു കണ്ടപ്പോൾ മിണ്ടാതിരുന്നത്. അങ്ങിനെയല്ലായെങ്കിൽ ജസ്റ്റ് ഒന്നോർമ്മിപ്പിക്കാമെന്നു കരുതി. അതെല്ലാം ക്ലാരിഫൈഡ് ആണെങ്കിൽ ഈ കമന്റ് മറന്നേക്കൂ :)
പറവൂർ ട്രാൻസ്പോർട്ട് ബസ് സ്റ്റാന്റിനരികിൽ തന്നെ പ്രശസ്തമായ മൂകാംബികാ ക്ഷേത്രമുണ്ടു കേട്ടോ.[ദക്ഷിണ മൂകാംബി]. [പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നും ട്രാസ്പോർട്ട് ബസ് സ്റ്റാന്റിൽ നിന്നും നടക്കാവുന്ന ദൂരം] കുളത്തിനു നടുവിൽ നിൽക്കുന്ന ക്ഷേത്രം കാണാം, സമയമനുവദിച്ചാൽ
വളരെ വിശദമായി ഭംഗിയായി പറഞ്ഞിരിക്കുന്നു.
മീറ്റില്‍ വരാന്‍ കഴിയില്ല. നാട്ടില്‍ വരുമ്പോള്‍ നേരില്‍ കാണാന്‍ ശ്രമിക്കാം.
..വിവരങ്ങള്‍ക്ക് നന്ദി..
ലക്ഷ്മി, മറന്നതല്ല.....രണ്ടു സ്റ്റാന്റിലും വണ്ടി ഉണ്ടാകും.
അഭിപ്രായം അറിയിച്ച ഏവര്‍ക്കും നന്ദി. മീറ്റ് വിജയിപ്പിക്കാന്‍ ഏവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു.
കൊഞ്ചു വട, അതും മുനമ്പം സ്റ്റൈല്‍, മിസ്സാകുന്നത് ഓര്‍ക്കുവാനേ വയ്യ.... :(
ചെറായി മീറ്റില്‍ എത്തിച്ചേരുന്ന ഭാഗ്യവാന്മാരെ നിങ്ങളോടുള്ള എന്റെ അസൂയ ഇവിടെ തുറന്ന് കാട്ടുന്നു...
എല്ലാ വിധ ആശംസകളും നേര്‍ന്ന് കൊള്ളുന്നു...
ചെറായിയില്‍ എത്തുന്നതിന് ഗൂഗിള്‍ മാപ്പില്‍ കാണുവാന്‍ സാധിക്കും. അതിന്റെ ലിങ്ക് http://maps.google.com/maps?f=d&source=embed&saddr=kaloor,+ernakulam&daddr=9.991167,76.26297+to:Cherai+Beach,+Vypin,+Kerala,+India&hl=en&geocode=%3B%3BFXK-mgAdmWOKBA&mra=dpe&mrcr=0&mrsp=1&sz=12&via=1&sll=10.046613,76.247177&sspn=0.155845,0.30899&ie=UTF8&ll=10.046613,76.247177&spn=0.311689,0.617294&z=11
കമന്റില്‍ ലിങ്ക് കൊടുക്കുവാന്‍ ഇതുവരെ പഠിച്ചില്ല :)
ചെറായി; കഴിഞ്ഞ വര്‍ഷം ഈ സമയം മുതലേ എന്നെ കൊതിപ്പിക്കുവാന്‍ തുടങ്ങിയതാണ്.
ബിസിനെസ്സ് തിരക്കുകള്‍ മൂലം ഇതുവരെ പോകാനൊത്തില്ല.
അന്നും നിങ്ങളുടെ കൂടെ വന്നിട്ട് സമയപരിമിതി മൂലം സൌകര്യപ്രദമായി ഒന്നു ആസ്വദിച്ചുകാണാനൊത്തില്ല. അതിലെനിക്ക് നിരശയുമുണ്ട്. ചെറായിയിലെ കാറ്റാണ് എനിക്കേറ്റവും കൂടുതലായി ആകര്‍ഷിച്ചത്. ശക്തമായ ആ കാറ്റിനെ തഴുകി, കടലിന്റെ കാണാത്തീരങ്ങളിലേക്ക് മിഴികളെ പായിച്ച് എനിക്കിരിക്കണം.
ഈ മീറ്റും കഴിഞ്ഞ് ഞാന്‍ ഒരിക്കല്‍ക്കൂടി വരും, എനിക്കു മാത്രമായി ചേറായിയിലെ മണല്‍ത്തരികളോട് സല്ലപിക്കാന്‍..
ജൊ മാഷെ..
വീണ്ടും കൊതിപ്പിക്കുന്ന രീതിയിലുള്ള അവതരണം. എന്തുചെയ്യാം....
സംഗമം ഒരു ചരിത്ര മുഹൂര്‍ത്തമായി മാറട്ടെ, തമാശകളും സ്നേഹവും നിറഞ്ഞ സംഗമം.
ഞമ്മളെ ചങ്ങായി ബെർളി ഒരു ചെറീ, ഓലപടക്കത്തിന് തീ കൊടുത്തപ്പോൾ തന്നെ, "ദെ വരണ് അറ്റം ബോബ്" എന്ന് പറഞ്ഞ്‌കരഞ്ഞ കിടാങ്ങളും, കുട്ടത്തിൽ മത്താപ്പൂ കത്തിച്ച്, അതിൽനിന്നും ദിനേഷ് ബിഡിക്ക് തീകൊടുക്കാൻ ശ്രമിച്ച കാപ്പൂന്റെ താടിക്ക് തീ പിടിച്ച വിവരവും ഞമ്മള് അറിഞ്ഞു.
ഞാനും കെട്ട്യോളും കുട്ട്യളും ചെറായീക്ക്
ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് കൊഞ്ചുവട തിന്നാനെങ്കിലും മീറ്റിന് വന്നിട്ട് തന്നെ ബാക്കി കാര്യം :)
Post a Comment