THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA

Thursday, June 18, 2009

ചെറായിയിലെ അരുതായ്കകള്‍

ചെറായി സന്ദര്‍ശനത്തിന് എത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില അപകട സാധ്യത കളെ ക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നതു .


പറവൂരില്‍ നിന്നും വരുമ്പോള്‍ ചെറായി ഗേറ്റ് വേ റോഡിനു ഇരുവശവും കാണുന്ന "പോയില്‍" അഥവാ "പൊഴി" എന്ന് വിളിക്കുന്ന വെള്ളമുള്ള പ്രദേശങ്ങള്‍ ചെളി നിറഞ്ഞു അപകടം നിറഞ്ഞവയാണ്. ഈ പ്രദേശങ്ങളില്‍ പൊക്കാളി - മത്സ്യ കൃഷി നടത്തുന്നവയാണ്. ഇത് പല സ്വകാര്യ വ്യക്തികളും പാട്ടത്തിനു എടുത്തു നടത്തുന്നവയാണ്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ ഇറങ്ങുവാനോ, ഏതെങ്കിലും രീതിയില്‍ മത്സ്യം പിടിക്കുവാനോ പാടുള്ളതല്ല.

ചെറായി ബീച്ചിനടുത്തുള്ള കായലില്‍ ബോട്ടിംഗ് നടത്തുവാനുള്ള സൌകര്യം ലഭ്യമാണ്. സവാരിക്കായി ബോട്ട് ലഭിക്കുമ്പോള്‍ ലീക്ക്‌, സുഗമമായ പ്രവര്‍ത്തനം ഇല്ലാത്തവ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ബോട്ടിലേക്ക് കയറുവാനുള്ള പ്ലാറ്റ്‌ ഫോമില്‍ അധികം ആള്‍ക്കാര്‍ കയറി നില്‍ക്കുവാന്‍ പാടില്ല. മുള മരം കൊണ്ട് നിര്‍മ്മിച്ച ഈ പ്ലാറ്റ് ഫോം നാലോ - അഞ്ചോ ആള്‍ക്കാരെ മാത്രം താങ്ങുവാന്‍ ശേഷിയുള്ളതാണ്. ബോട്ടിംഗ് സവാരിക്കായി കായലില്‍ ചില അതിര്‍ വരമ്പുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇവിടെ മുളങ്കമ്പുകള്‍ നാട്ടിയിട്ടുണ്ട്‌. ഈ പരിധി വിട്ടു പുറത്തേക്കു പോകുവാന്‍ പാടുള്ളതല്ല. കുട്ടികളുമായി വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. 10 വയസ്സില്‍ താഴെയുള്ളവരെ ബോട്ടില്‍ കയറ്റുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

മുനമ്പം മേഖലയിലെ പുലി മുട്ടില്‍ നിന്നും വ്യത്യസ്ത കാഴ്ചാനുഭൂതി നുകരാം. എങ്കില്‍ ക്കൂടിയും പുലി മുട്ടിലേക്ക് പ്രവേശിക്കുന്നത് സൂക്ഷിച്ചു വേണം. ഇവിടുത്തെ പാറ കളില്‍ വഴുക്കലുണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. എന്തെങ്കിലും തരത്തിലുള്ള ശാരീരിക വൈകല്യമുള്ളവര്‍, അസുഖങ്ങളുള്ളവര്‍ ഈ പ്രദേശത്തേക്ക് കടക്കരുത്. ചില സമയങ്ങളില്‍ തിരമാലകള്‍ പുലി മുട്ടില്‍ വീശിയടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക കരുതല്‍ വേണം. ക്യാമറ , മൊബൈല്‍ മുതലായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കഴിവതും ഇങ്ങോട്ട് കൊണ്ട് വരാതിരിക്കുക.

ഇനി അവസാനമായി, എന്നാല്‍ ഏറ്റവും കരുതല്‍ വേണ്ട ഒരു അപകട സാധ്യതയെ ക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
ഇതു ഏവരും ശ്രദ്ധയോടെ മനസ്സിലാക്കേണ്ടതാണ്. ഇതു കടലില്‍ ഇറങ്ങുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. ബീച്ചിലെ കടലില്‍ ഇറങ്ങുന്നവര്‍ക്കായി 12 പേര്‍ അടങ്ങുന്ന ലൈഫ് ഗാര്‍ഡുമാര്‍ ഉണ്ട്. എന്നാല്‍ ഇവര്‍ക്കായി ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇവരുടെ പരിധി വിട്ടു ആരും തന്നെ കടലില്‍ ഇറങ്ങരുത്. ചെറായിയില്‍ " താര് " എന്ന ഒരു കടല്‍ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നു. അതായത് ശക്തമായി തീരതെതുന്ന കടല്‍ തിരമാലകള്‍ തിരിച്ചു കടലിലേക്ക്‌ മടങ്ങുമ്പോള്‍ ഇരു ഭാഗത്ത് നിന്നും ഒതുങ്ങി മധ്യഭാഗത്ത്‌ വലിയൊരു ചുഴിയോടെ പിന്‍വാങ്ങുകയും ചെയ്യുന്നൊരു പ്രതിഭാസം ആണ് ഇത്. കൃത്യമായി ഈ ചുഴി പ്രദേശത്ത് പെടുന്നയാളെ അതി ശക്തമായി തിരമാലകള്‍ പിന്നോട്ട് പിടിച്ചു വലിക്കുന്നു. എത്ര വലിയ നീന്തല്‍ വിദഗ്ദന്‍ ആയാല്‍ ക്കൂടിയും രക്ഷപെടാന്‍ പറ്റാത്തത്രയും ശക്തിയോടെ തിരമാല അയാളെ മലര്‍ത്തി യടിക്കും. ഈ സമയത്ത് അല്‍പ നേരത്തേക്കെങ്കിലും സമചിത്തത കൈ വിടുന്നയാളെ ആഴക്കടലിലേക്ക് വെള്ളത്തിനൊപ്പം വലിച്ചുകൊണ്ടുപോകും. ഇത്തരം "താര്" എന്ന കടല്‍ പ്രതിഭാസത്തില്‍ യാദൃശ്ചികമായി പെട്ട് പോകുകയാണെങ്കില്‍ രക്ഷയ്ക്കായി ഒരിക്കലും നേരെ മുന്നോട്ടു ചാടരുത്. ഇതാണ് ഏറ്റവും ആപല്‍ക്കരം. ഇടത്തോട്ടോ വലത്തോടോ ശക്തിയായി കുതറി മാറി യാല്‍ താരില്‍ നിന്നും രക്ഷപെടാം. ബീച്ചില്‍ നിന്നും കടലിലേക്ക്‌ 15 മീറ്റര്‍ മാത്രമേ അടിത്തട്ടില്‍ വെള്ള മണലുള്ള സുരക്ഷിത പ്രദേശം ഉള്ളൂ. പിന്നീട് കുത്തനെയുള്ള ഇറക്കം ആണ്. കടലില്‍ ഇറങ്ങുന്നവര്‍ ലൈഫ് ഗാര്ടുമാരുടെ വിസിലടി ശബ്ധം കേട്ടാല്‍ അപായ സൂചന മനസ്സിലാക്കേണ്ടതാണ്. രൂക്ഷമായ കടല്‍ ക്ഷോഭവവും കറുത്ത വാവും ഉള്ള സമയങ്ങളില്‍ "താര്" എന്നാ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നു.


പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.


ചെറായി യെക്കുറിച്ച് പറഞ്ഞിരിക്കുന്ന ലേഖനത്തില്‍ കാണുന്ന ദ്രിശ്യ ഭംഗി സെപ്തെംബര്‍ മുതല്‍ മേയ്‌ വരെയുള്ള സമയങ്ങളില്‍ ആണ് ലഭ്യ മാകുക. വര്‍ഷക്കാലം ചെറായി സന്ദര്‍ശനത്തിന് അനുയോജ്യമല്ല. പക്ഷെ തിരക്കൊഴിഞ്ഞ ഈ സമയങ്ങള്‍ നമ്മുടെ ബ്ലോഗ്ഗേഴ്സ് സ് മീറ്റിനു ഏറെ അനുയോജ്യവും ആണ്.

9 അഭിപ്രായം:

ചാണക്യന്‍ said...

നല്ല വിവരണം ജോ...നന്ദി..

ഹരീഷ് തൊടുപുഴ said...

നന്ദി ജോ..

ഇതെല്ലം കൂടി അടുത്തുതന്നെ എന്റെ പുതിയ പോസ്റ്റില്‍ ലിങ്ക് കൊടുത്ത് ഇടാം..

Lathika subhash said...

ജോ,
വലരെ പ്രയോജനപ്രദമായ പോസ്റ്റുകൾ!!

Jayasree Lakshmy Kumar said...

താര് അഥവാ കക്കച്ചുഴിയിൽ നിന്ന് കഷ്ടി രക്ഷപ്പെട്ടതാണ് എന്റെ ചേട്ടനും [മൂത്ത ബ്രെദർ] സുഹൃത്തുക്കളും. ഈശ്വാരാനുഗ്രഹം ഇല്ലായിരുന്നെങ്കിൽ വർഷങ്ങൾക്കു മുൻപ് അതിനു ഇരയാകേണ്ടിയിരുന്നവർ നാല്.

vahab said...

നന്ദി, താങ്കളുടെ സഹായഹസ്‌തങ്ങള്‍ക്ക്‌.....!!!

പാവത്താൻ said...

അപ്പോ പൊഴിയില്‍ നിന്നും പൊക്കാളി പിടിക്കുന്നത് ആരും കാണാതെ വേണം അല്ലേ..
താരോ?? വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ...
ഈ താര് കരയിലേക്കൊന്നും കയറി വരില്ലല്ലൊ അല്ലേ? :-)
എന്തായാലും മുന്നറിയിപ്പു തന്നതിനു നന്ദി..

ജിപ്പൂസ് said...

ഞമ്മളു കടലിലേക്കില്ലേ.അല്ലെങ്ക്യന്നെ കഷ്ടകാലാ.ഇനി ഞമ്മളെല്ലാരും കൂടി മീറ്റുമ്പോ താരെങ്ങാനും കടന്ന് ബര്വോ ജോ ?

താര് ബന്ന് യെല്ലാരേം യീ പാരീന്നും കൊണ്ടോകുന്നത് കരുതി ഇരുന്നോളീന്‍...

Vellayani Vijayan/വെള്ളായണിവിജയന്‍ said...

പോസ്റ്റിന് പെരുത്ത് നന്ദി....
വെള്ളായണി

മാണിക്യം said...

നല്ല പൊസ്റ്റ് താരു ആദ്യമായി കേൾ‌ക്കുകയാ അപകടകാരിയാണല്ലെ? അറിവ് പകർ‌ന്നതിനു നന്ദി..

ജയ് ചെറായ് ബ്ലോഗേഴ്സ് മീറ്റ്!!

Go To Indradhanuss