ചെറായി യെ ക്കുറിച്ചുള്ള ചില വിവരങ്ങള്‍ നല്കുന്നത് പ്രയോജന പ്രദം ആകുമെന്ന് കരുതുന്നതിനാല്‍ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

കേരളത്തിന്റെ ഏതാണ്ട് മധ്യ ഭാഗത്തായി വരുന്ന തീരപ്രദേശം ആണ് ചെറായി. കടലും കായലും സംഗമിക്കുന്ന ഒരപൂര്‍വ്വതയാണ് ചെറായി ക്കുള്ളത് . അതിനാല്‍ തന്നെ ഇവിടുത്തെ സായാഹ്നം ആണ് ഏറെ ആസ്വാദ്യകരം.

വൈപ്പിന്‍ കര യുടെ വടക്കു മാറി ഏതാണ്ട് അവസാന ഭാഗം എന്ന് വിശേഷിപ്പിക്കാവുന്നിടതാണ് ചെറായി യുടെ സ്ഥാനം . അത് കഴിഞ്ഞാല്‍ മുനമ്പം എന്ന സ്ഥലം. പെരിയാര്‍ കടലിലേക്ക് ഒഴുകിചെരുന്നത് ഇവിടെ യാണ്. മറുകര തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ അഴീക്കലും. ഏതാണ്ട് 15 കിലോ മീറ്റര്‍ നീളുന്ന കരയാണ് ചെറായി ബീച്ചിനു ഉള്ളതെങ്കിലും 2-3 കിലോ മീറ്റര്‍ മാത്രമെ " ബീച്ച് " എന്ന് വിശേഷിപ്പിക്കുന്ന പ്രധാന ഭാഗത്തിനുള്ളൂ.

വൃത്തിയാണ് ചെറായി ബീച്ചിന്റെ മുഖമുദ്ര . സുനാമിത്തിരകള്‍ മനോഹരമായിരുന്ന ബീച്ചിനെ പാടെ തകര്തുകളഞ്ഞിരുന്നു. പിന്നീട് പുനര്‍നിര്‍മ്മിച്ച ബീച്ചിനു പഴയ ഭംഗിയും വൃത്തിയും അല്പം കുറഞ്ഞു പോയിട്ടുണ്ട് എന്ന വസ്തുത നിസ്സംശയം പറയാം.


1341 ല്‍ പെരിയാറിലുണ്ടായ ഒരു മഹാ പ്രളയത്തെ തുടര്‍ന്നാണ്‌വൈപ്പിന്‍ എന്ന പ്രദേശം രൂപം കൊണ്ടത്. അതില്‍ വടക്കേ അറ്റത്തെ പ്രദേശം ഏറെ ചെളി കൊണ്ടു നിറഞ്ഞിരുന്നു. നാടന്‍ ഭാഷയില്‍ " ചേര്‍" എന്ന് വിളിക്കുന്ന വാക്കില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് ചെറായി എന്ന പേര്‍ . ഇപ്പോഴും ഈ പ്രദേശം കറുത്ത മണ്ണ് കൊണ്ടു സമൃദ്ധവും ആണ്.
ഇവിടേയ്ക്ക് എത്തിച്ചേരുവാനുള്ള വഴികളെക്കുറിച്ച് ആണ് ഇനി പ്രദിപാദിക്കുന്നതു :-
എറണാകുളം ഹൈ ക്കോടതി കവലയില്‍ ല്‍ നിന്നും ഇവിടേയ്ക്ക് നേരിട്ടു സ്വകാര്യ ബസ്സ് സര്‍വ്വീസ് ഉണ്ട്. ഓരോ 5 മിനിട്ട് ഇടവിട്ടും ഇവിടെ നിന്നു ബസ്സ് പുറപ്പെടുന്നു. വൈപ്പിന്‍ വഴി ഏതാണ്ട് 27 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ചെറായി ദേവസ്വം നട കവലയില്‍ എത്തും. ഇവിടെ നിന്നും 2 കിലോ മീറ്ററോളം ഓട്ടോ റിക്ഷയില്‍ സഞ്ചരിചെങ്കില്‍ മാത്രമെ ബീച്ചില്‍ എത്തി ചേരുകയുള്ളൂ . ബീച്ച് ഭാഗത്തേക്ക് ബസ്സുകള്‍ തീരെ കുറവായതിനാല്‍ ഓട്ടോ യില്‍ സഞ്ചരിക്കുന്നത് തന്നെ യായിരിക്കും ഉത്തമം. മറ്റു വാഹനങ്ങളില്‍ വരുന്നവര്‍ ദേവസ്വം നട കവലയില്‍ നിന്നും നേരെ തന്നെ മെയിന്‍ റോഡ് വഴി പോയി ഇടത്തോട്ടു തിരിഞ്ഞു ഇടതു ഭാഗത്തെ ചെറിയ റോഡിലേക്ക് കയറി നേരെ പോയാല്‍ ബീച്ചില്‍ എത്തിച്ചേരാം.
പാലക്കാട് , തൃശൂര്‍ വഴി വരുന്നവര്‍ ആലുവ എത്തുന്നതിനു മുന്പുള്ള പറവൂര്‍ കവലയില്‍ ഇറങ്ങി സ്വകാര്യ ബസ്സ് വഴി വടക്കന്‍ പറവൂര്‍ - ചെറായി ദേവസ്വം നടയിലെത്തി ഓട്ടോ പിടിച്ചു ബീച്ചില്‍ എത്താം. മറ്റു വാഹനങ്ങളില്‍ വരുന്നവര്‍ ആലുവയ്ക്കു മുന്പായി പറവൂര്‍ ക്കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞു ഏതാണ്ട് 16 മീറ്റര്‍ സഞ്ചരിച്ചു പറവൂര്‍ ടൌണ്‍ കടന്നു, മുനിസിപ്പല്‍ ഓഫീസ് കവലയിലെത്തി ഇടത്തോട്ടു തിരിഞ്ഞു KMK കവലയിലെത്തി വീണ്ടും വലത്തോട്ട് തിരിഞ്ഞു നേരെ വന്നാല്‍ ചെറായി ദേവസ്വം നടയായി. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു, വീണ്ടും ഇടത്തേക്ക് തിരിഞ്ഞു ഇടതു ഭാഗത്തുള്ള ചെറിയ ബീച്ച് റോഡ് ലേക്ക് പ്രവേശിക്കണം. ആലുവയില്‍ നിന്നും 21 കിലോമീറ്റര്‍ .
കോഴിക്കോട് , ഗുരുവായൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ വടക്കന്‍ പറവൂര്‍ ബസ്സ് സ്ടാണ്ടില്‍ ഇറങ്ങി ചെറായി ക്കുള്ള ബസ്സ് കയറി ദേവസ്വം നട യിലിറങ്ങി ഓട്ടോ പിടിച്ചു ബീച്ചില്‍ എത്താം . മറ്റു വാഹനങ്ങളില്‍ വരുന്നവര്‍ പറവൂര്‍ മുനിസിപല്‍ കവലയില്‍ നിന്നും നേരെ പോയി KMK കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞു ദേവസ്വം നടയിലെത്തി വലത്തോട്ട് തിരിഞ്ഞു ഇടത്തോട്ടുള്ള ബീച്ച് റോഡില്‍ പ്രവേശിക്കണം. പറവൂരില്‍ നിന്നും ഏകദേശം 6 കിലോ മീറ്റര്‍
ഇടപ്പള്ളി , പാലാരിവട്ടം ഭാഗത്ത് നിന്നും വരുന്നവര്‍ക്ക് ഇടപ്പള്ളി സ്റ്റേഷന്‍ കവലയില്‍ നിന്നും വടക്കന്‍ പരവൂര്‍ക്കുള്ള ബസ് കിട്ടും . പറവൂരില്‍ ഇറങ്ങി ചെറായി ബസ് പിടിച്ചു ദേവസ്വം നടയിലിറങ്ങി ഓട്ടോ വഴി ബീച്ചില്‍ എത്താം . ഇടപ്പള്ളിയില്‍ നിന്നും 25 കിലോമീറ്റര്‍ .
തിരുവനന്തുപുരം ആലപ്പുഴ ഭാഗത്ത് നിന്നും മറ്റു വാഹനങ്ങളില്‍ വരുന്നവര്‍ വൈറ്റില ജങ്ങ്ഷന്‍ , പാലാരിവട്ടം ജന്ഗ്ഷനും കടന്നു ബൈപ്പാസ് വഴി തന്നെ ഇടപ്പള്ളി ജങ്ങ്ഷനില്‍ എത്തി നേരെ തന്നെ വരാപ്പുഴ വഴി KMK കവലയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞു ദേവസ്വം നടയിലെത്തി വലത്തോട്ട് തിരിഞ്ഞു ഇടതു ഭാഗത്തെ ബീച്ച് റോഡില്‍ പ്രവേശിക്കണം.
ആലുവ യാണ് ചെറായി യുടെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ . അവിടെ യിറങ്ങി സ്വകാര്യ ബസ് വഴി നേരിട്ടു ചെറായി യില്‍ ഇറങ്ങാം. ഓരോ അര മണിക്കൂര്‍ കൂടുമ്പോള്‍ മാത്രമെ ചെറായി ബസ്സ് കിട്ടുകയുള്ളൂ. അതിനാല്‍ പറവൂര്‍ ബസ്സില്‍ കയറി അത് വഴി ചെറായിയില്‍ എത്തിയാല്‍ കുറച്ചു സമയം ലാഭിക്കാം. ദൂരം 25 കിലോ മീറ്റര്‍.
നെടുമ്പാശ്ശേരി അന്താ രാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 30 കിലോ മീറ്റര്‍ ആണ് ദൂരം. ആലുവായ്ക്കു മുന്പ് പറവൂര്‍ ക്കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞു ചെറായിയില്‍ എത്താം.
വാഹനങ്ങളില്‍ വരുന്നവര്‍ എറണാകുളം സിറ്റി യിലൂടെ യുള്ള വരവ് പരമാവധി ഒഴിവാക്കണം. ഞായറാഴ്ച ആണെങ്കില്‍ ക്കൂടിയും രാവിലെ സമയങ്ങളില്‍ ബ്ലോക്ക് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. KSRTC ബസ് വഴി വരുന്നവര്‍ ഓട്ടോ റിക്ഷ പിടിച്ചു ഹൈ കോര്‍ട്ട് കവലയിലെത്തി ചെറായി വഴി ബസ് കയറി ദേവസ്വം നടയില്‍ ഇറങ്ങുക.
ചെറായി ബീച്ച് വികസനം ഉദ്ദേശിച്ച് ബീച്ച് പാലം പണി നടക്കുന്നതിനാല്‍ മേല്‍ വിവരിച്ച വഴികളില്‍ ചെറിയ ഒരു വ്യത്യാസം ഉണ്ട്. അത് ഇവിടെ ചിത്ര സഹിതം വായിക്കാം.
ഇനി ചെറായി യുടെ ചില പ്രത്യേകത കളെ ക്കുറിച്ച് വിവരിക്കാം :
പറവൂര്‍ വഴി വരുന്നവര്‍ക്ക് ചെറായി എത്തുന്നതിനു മുന്പായി " ഗേറ്റ് വെ ഓഫ് ചെറായി " എന്ന മനോഹര പ്രദേശം കാണാന്‍ കഴിയും . ഇവിടെ വിശ്രമിക്കുവാനുള്ള സൌകര്യം ഉണ്ട്. ഒരു മുസിക്കല്‍ വാക്ക് വേ ആയി വിഭാവനം ചെയ്ത ഈ പ്രദേശത്ത് മ്യൂസിക് മാത്രം ഇതു വരെ എത്തിക്കാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല.
വീണ്ടും നേരെ യാത്ര ചെയ്‌താല്‍ " ചെറായി പ്പാലം " കാണാന്‍ സാധിക്കും. അതിന്റെ ഇടതു വശത്തുള്ള ചീന വലക്കൂട്ടം കാണേണ്ടത് തന്നെ.

പിന്നെ ഏതാനും മീറ്ററുകള്‍ കൂടി സഞ്ചരിച്ചാല്‍ ദേവസ്വം നടയായി.
1869 ല്‍ സ്ഥാപിത മായ അഴിക്കല്‍ ശ്രീ വരാഹ ക്ഷേത്രം ഇവിടെയാണ്. വര്‍ഷത്തില്‍ രണ്ടു തവണ ഉത്സവം നടക്കുന്ന ഈ ബ്രാഹ്മണ ക്ഷേത്രത്തിലെ രഥോല്സവം , വെള്ളിയില്‍ തീര്ത്ത പല്ലക്കും പ്രസിദ്ധമാണ്.
ദേവസ്വം നടയില്‍ നിന്നും ഇടത്തേക്ക് പോയാല്‍ പ്രസിദ്ധമായ ചെറായി ഗൌരീശ്വര ക്ഷേത്രം കാണാം . എറണാകുളം ജില്ലയിലെ തന്നെ പ്രധാന ക്ഷേത്രമാണ് ഇതു. 1912 ല്‍ ശ്രീ നാരായണ ഗുരുദേവന്‍ നേരിട്ടു ഇവിടെ പ്രതിഷ്ഠ നടത്തി. " മലയാള പഴനി" എന്ന അപര നാമവും ഈ ക്ഷേത്രതിനുണ്ട്. ഏറ്റവും കൂടുതല്‍ ആനകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജില്ലയിലെ ഏറ്റവും വലിയ ക്ഷേത്രോല്സവമായി ഇവിടുത്തെ ഉത്സവത്തെ കാണുന്നു.
കുട മാറ്റങ്ങളും , വെടിക്കെട്ടും, ആനകളുടെ തലപ്പോക്ക മത്സരങ്ങളും കൊണ്ടു എറണാകുളത്തെ " തൃശൂര്‍ പ്പൂരം " എന്നൊരു വക ഭേദം കൂടി നാട്ടാര്‍ക്കിടയിലുണ്ട്. ചെറായി പ്പൂരം ഒരു പാടു വിദേശികളെയും ആകര്‍ഷിക്കുന്നു.
അതുപോലെ തന്നെ ഡിസംബര്‍ മാസത്തില്‍ നടത്തുന്ന ചെറായി മേളയും പ്രസിദ്ധമാണ്. ഒരാഴ്ച നീണ്ടു നില്ക്കുന്ന ഈ മേളയില്‍ ദിവസേന ഗജമേളയും അരങ്ങേറുന്നു. 7 - 8 വര്‍ഷമായി ആരംഭിച്ചിട്ടുള്ള ഈ മേളക്ക് എത്തുന്നവര്‍ ലക്ഷങ്ങള്‍ കവിയും.
മത്സ്യ ബന്ധനവും ടൂറിസവും ആണ് പ്രദേശത്തെ പ്രധാന വരുമാന മാര്‍ഗ്ഗം.

ബീച്ചിനോട് ചേര്ന്നു ഏറെ സ്വകാര്യ റിസോര്‍ട്ടുകളും മറ്റുമുണ്ട്. തീര പ്രദേശ സംരക്ഷണ നിയമം നില നില്‍ക്കുന്നതിനാല്‍ , കോണ്‍ ക്രീറ്റും മറ്റും ഉപയോഗിക്കാതെ മെടഞ്ഞെടുത്ത തെങ്ങോലകള്‍ കൊണ്ടും പനമ്പ് കൊണ്ടും തനി കേരളീയ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന റിസോര്‍ട്ടുകളുടെ ഭംഗി കാണേണ്ടത് തന്നെ. ഇവയൊക്കെ ചെറായി കാഴ്ചകള്‍ക്ക് മാറ്റ് കൂട്ടുന്നവയാണ്.

ദേവസ്വം നടയില്‍ നിന്നും ബീച്ചിലേക്കുള്ള യാത്രാ മദ്ധ്യേ, കായലില്‍ പെഡല്‍ ബോട്ട് ഓടിക്കുവാനുള്ള സൌകര്യം ഉണ്ട്. രണ്ടു പേര്‍ക്കിരിക്കാവുന്ന ഈ ബോട്ടിലെ സായാഹ്ന സവാരി വേറിട്ടോരനുഭവം ആയിരിക്കും.
നിരക്ക് 25 രൂപ അര മണിക്കൂറിനു.
ചെറായിയില്‍ എത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ കൂടിയുണ്ട്. : - സഹോദരന്‍ അയ്യപ്പന്റെ ജന്മ ഗൃഹം, പള്ളിപ്പുറം കോട്ട, പിന്നെ മുനമ്പം പുലി മുട്ടും.

ചെറായി ബീച്ച് റോഡ് വഴി വടക്കോട്ട് 3-4 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മുനമ്പം പുലി മുട്ടില്‍ എത്താം. കടലിനെ തുളച്ചു കയറിയെന്ന പോലെ ഇരിക്കുന്ന ഈ പുലി മുട്ടിലൂടെ നടന്നു വ്യത്യസ്തമായൊരു കാഴ്ചാനുഭൂതി നുകരാനാകും.
ഇവിടെ അടുത്തായിട്ടാണ് മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ ഉള്ളത്. എറണാകുളം ,തൃശൂര്‍ ജില്ലകളിലെ ഭൂരിഭാഗം മത്സ്യ വിതരണം നടക്കുന്നതും ഇവിടെ നിന്നാണ്.


ബാക്കിയെല്ലാം നേരില്‍ .........ചെറായി സന്ദര്‍ശിക്കുവാനുള്ള ഈ അവസരം എല്ലാ ബ്ലോഗ്ഗേര്‍സും പ്രയോജനപ്പെടുതുമെന്നു കരുതുന്നു.
അതിരുകളില്ലാത്ത സൌഹൃദത്തിന്റെ ഒരു നേര്‍ക്കാഴ്ച .
ഓ ഹ് .................................
വിട്ടുപോയ മറ്റൊന്ന് കൂടി ഉണ്ട്........
നമ്മെയെല്ലാം ബന്ധിപ്പിക്കുന്ന കണ്ണി യായ ഇന്റര്‍ നെറ്റ് കേബിളുകള്‍ കടലിനടിയിലൂടെ ഇന്ത്യ യില്‍ എത്തുന്നതും ചെറായിയില്‍ ആണ് !!!!!!!!!!!!!!!!!!!!!!!
ചെറായിയിലെ അരുതായ്കകള്‍ എന്തോക്കെയാനെന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഏവരും നിര്‍ബ്ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ് ഇവ.

ചെറായി യെ ക്കുറിച്ച് ഇനിയും അറിയണമെന്നുണ്ടോ ? ദാ, ഇവിടെ ക്ലിക്കിയാല്‍ മതി.
ചെറായി യില്‍ ഷൂട്ട് ചെയ്ത എന്റെ ഒരു ആല്‍ബം കാണൂ.
ചിത്രങ്ങള്‍ക്ക് കടപ്പാട് : sreejithtt,sashraj,binux,ganjihad,bobinson,jomino,pandiyan,giri23kr,seny
20 അഭിപ്രായം:
ആഹ്! ചെറായിയുടെ പ്രാധ്യാന്യം ആ വലക്കണ്ണികള്‍ സംഗമിക്കുന്ന സ്ഥലമാണ് എന്നതാണല്ല്ലേ.
ചെറായിക്കുറിച്ചുള്ള നല്ല വിവരണം.
എന്തായാലും മീറ്റ് അടിച്ചു പൊളിക്കാം
നല്ല വിവരണം ജോ...ചെറായി എന്ന സ്ഥലത്തെ അടുത്ത് കണ്ടത് പോലെ തന്നെ ഉണ്ട്...ഞാന്‍ പലതവണ പോയിട്ടുണ്ട്...മീറ്റ് വരാന്‍ പറ്റിലെങ്കിലും ഇനി വരുമ്പോള്‍ ഒന്ന് കൂടെ പോകണം.
സമയോചിത പോസ്റ്റ് ,വരാൻ കഴിയില്ല എൻകിലും എല്ലാവർക്കും ആശംസകൽ
സജി
ഉപകാരപ്രദമായ ഈ വിവരങ്ങള്‍ക്ക് ഒത്തിരി ഒത്തിരി നന്ദി.ജൂലായ് 26-ന് ചെറായിയില്‍ കാണാം.
ആശംസകളോടെ,
വെള്ളായണി
ഉപകാരപ്രദമായ വിവരങ്ങള്‍. നല്ല പോസ്റ്റ്.അഭിനന്ദനങ്ങള്‍..!!!
ഉഗ്രന്‍ വിവരണം.
അതിരുകളില്ലാത്ത സൗഹൃതത്തിന്റെ
പത്തരമാറ്റ് ചെറായിയില്‍ വെട്ടിതിളങ്ങട്ടെ!
സ്ന്തോഷവും സൗഹൃതവും നിറഞ്ഞ
ഒരു സംഗമത്തിനു ചെറായി സാക്ഷിയാവട്ടെ !!
മീറ്റിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു!!
നന്നായി. , അവസരോചിതം. വരുമ്പോഴേക്കും ചെറായിയെക്കുറിച്ച് കൂടുതലറിയാൻ അവസരമൊരുക്കിയതിനു നന്ദി.ഈ ചെറായി പൂരവും മേളയുമൊക്കെ എന്നാണാവോ?
ഉടനെയെങ്ങാനുമുണ്ടെങ്കിൽ അതു കൂടി കണ്ടിട്ടു തിരിച്ചു ;പോരാമല്ലോ.
വളരെ നല്ല വിവരണം..
ഇവിടെ കമന്റ് രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി.
ബ്ലോഗ് അക്കാദമി യുടെ അഭിനന്ദനങ്ങള്‍ പ്രത്യേകം സ്വീകരിക്കുന്നു.
പാവത്താനോട്,
നവംബര്‍ മുതല്‍ ജാനുവരി വരെ യുള്ള സമയങ്ങളില്‍ ആണ് ചെറായിപ്പൂരവും മേളയുമെല്ലാം നടക്കുന്നത്. ഈ സമയത്ത് വളരെ സുഖകരമായ കാലാവസ്ഥയും ആയിരിക്കും.
ചെറായില്‍ എത്തിയപോലെ ഒരു തോന്നല്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍
ശരിക്കും ഉപകാരപ്രദമായ പോസ്റ്റ്!
ജോ, വളരെ ഉപകാരപ്രദമായ പോസ്റ്റ്. ഇപ്പോഴാണ് ഈ ചെറായി എവിടെയാണെന്ന് ഒരു ഏകദേശരൂപം കിട്ടിയിയത്! കായംകുളത്തെ വലിയഴീക്കല്‍ പോലെ ഒരു ഭാഗമാണെന്ന് മനസ്സിലാവുന്നു. കടലും കായലും ചേരുന്ന ഒരു മനോഹരതീരം. ഒരു പഞ്ചായത്തുമുഴുവന്‍ കടലിനും കായലിനും ഇടയിലുള്ള നീണ്ട തുരുത്തില്‍ സ്ഥിതിചെയ്യുന്നു. പക്ഷേ അവിടവും സുനാമിയുടെ വന്‍ ആക്രമണത്തില്‍ നശിച്ചുപോയി. ഇപ്പോഴുള്ളത് കരിമണല്‍ നിറഞ്ഞ ഒരു ഗ്രാമം.
നാട്ടില്‍ ഏറനാകുളത് ഉള്ള കാലത്ത് പോലും പോയി നോക്കാത്ത ഒരു സ്ഥലം...ഈ വിവരണം വായിച്ചപ്പോ വല്ലാത്ത ആഗ്രഹം അവിടം ഒന്ന് കാണാന്‍... മീറ്റിനു വരാന്‍ ആഗ്രഹവും ഉണ്ട് നാട്ടിലും ഉണ്ടാകാന്‍ സാധ്യതയും ഉണ്ട്... പക്ഷെ പറ്റുമെന്ന് തോന്നുന്നില്ല. എങ്കിലും ഒരു ദിവസം ഞാന്‍ പോകും അവിടെ ഒക്കെ കാണാന്‍. നന്ദി വിവരണത്തിന്.
ചരിത്രം സുവര്‍ണ്ണലിപികളിലെഴുതും ഈ വരാന്‍ പോകുന്ന ചെറായി മീറ്റ്. ചരിത്ര വിദ്യര്‍ഥികളുടെ സിലബസില്‍ വരണം ഈ മീറ്റ് ങ്..ഹാ....
ആശംസകള്‍
അപ്പുവേട്ടന്‍ പറഞ്ഞ പോലെ വലിയഴീക്കലാ ഓര്‍മ്മ വന്നത്.എന്തായാലും വഴി പറഞ്ഞ് തന്നത് നന്നായി.എങ്ങനെ വരണം എന്ന് കരുതി വിഷമിച്ചിരിക്കുവാരുന്നു.
വിവരണം എന്നു കേട്ടപ്പോള്‍ ഇത്രയും കരുതിയില്ല..ആശംസകള്‍...
എല്ലാവരേയും ചെറായിയില്‍ കൊണ്ടുവന്നേ അടങ്ങത്തുള്ളു അല്ലിയോ :-)
വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. തികച്ചും അവസരോചിതം
hi jo
ivide ippozha ethiyath. nannayittunttto.
ആവശ്യമുള്ള ഭാഗങ്ങള്‍ പ്രിന്റ് ചെയ്തെടുക്കാന്‍ ദയവായി സെലക്ഷന്‍ ഓപ്ഷ്ന്‍ എനേബിള്‍ ചെയ്യുക.
Post a Comment