THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA

Saturday, February 07, 2009

ഇങ്ങനെയൊരു വാലന്‍ന്റൈന്‍ ദിനം ഇന്ത്യയില്‍ മാത്രം !

ഇങ്ങനെയൊരു വാലന്‍ന്റൈന്‍ ദിനം ഇന്ത്യയില്‍ മാത്രം !

അതെ, ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.....ചിന്തിക്കാനും....

കഴിഞ്ഞ ദിവസത്തെ മനോരമ യില്‍ വന്ന ഒരു വാര്‍ത്തയാണ് രസകരമായി തോന്നിയത്. വാക്കുകള്‍ ശ്രീ രാമസേന പ്രസിഡണ്ട്‌ പ്രമോദ് മുതാലിക്കിന്റെ ..........

" പ്രണയ ദിനത്തില്‍ ചുറ്റിക്കറങ്ങുന്ന കമിതാക്കളെ അന്ന് തന്നെ തന്നെ പിടിച്ചു കെട്ടിക്കും "

അതിനായി സര്‍വ്വ സന്നാഹങ്ങളും അവര്‍ ഒരുക്കിയിട്ടുണ്ടത്രേ! എന്തെക്കൊയാണ് സന്നാഹങ്ങള്‍
എന്നറിയേണ്ടേ ,...


അഞ്ചു രഹസ്യ ടീം .,

മംഗല്യ സൂത്രം ,

അഞ്ചു ക്യാമറകള്‍ ,

മഞ്ഞള്‍ തട്ടവും പൂക്കളും,

പുരോഹിതന്‍,


പ്രണയിനികളെ കണ്ടാലുടന്‍ രഹസ്യ ടീം അവരുടെ പിന്നാലെയുണ്ടാവുമത്രേ!......പ്രണയ ചേഷ്ടകള്‍ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ മണ്ഡപം ഒരുങ്ങുകയായി.....ഇനി കമിതാക്കള്‍ പ്രായ പൂര്‍ത്തി അകാത്തവര്‍ ആണെന്കിലോ? " ഉപദേശി"ച്ച തിന് ശേഷം പോലീസിനു വിട്ടു കൊടുക്കും. പ്രണയ ചേഷ്ടകള്‍ കാണിക്കാത്തവരെ "രാഖി" കെട്ടി വെറുതെ വിടും.

അതിനാല്‍ ഫെബ്രുവരി 14 നു മക്കളെ പുറത്തു വിടരുതെന്ന് മാതാ പിതാക്കള്‍ക്ക് മുന്നറിയിപ്പ്.

ഇനി ശ്രീ രാ‍മ സേന അധ്യക്ഷന്‍ ആരെന്നരിയെണ്ടേ....ഒരു ബ്രഹ്മചാരി.

ഓ....പുള്ളിക്ക് വിഷമം ഇപ്പോഴാ മനസ്സിലായെ......

പോരാത്തതിന് അങ്ങേരുടെ വക ഒരു പ്രസ്താവനയും.

"ഒരു ബ്രഹ്മചാരിയായതിനാല്‍ എനിക്ക് പ്രണയത്തെ ക്കുറിച്ചുള്ള ധാരണ ഇല്ലെന്ന അറിവ് ശരിയല്ല .....ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയിലുള്ള ജനാധിപത്യപരമായ ഉത്തരവാദിത്വം ആണ് ഇതു വഴി ഞാന്‍ നിറവേറ്റുന്നത്."

അത് കേള്‍ക്കാന്‍ കുറെ അനുയായികളും. ഇവരൊക്കെ വീട്ടി പ്പോയി സ്വന്തം അപ്പനമ്മൂമ്മ മാരുടെ കഥകള്‍ ചികഞാലറിയാം അവനൊക്കെ ജന്മം കൊണ്ടതിന്റെ പ്രണയ കഥകള്‍....


ഒരു പക്ഷെ ഏറ്റവും കൂടുതല്‍ വിവാഹം നടന്നതിന്‍റെ ക്രെഡിറ്റ് ഇനി ലാല്‍ ബാഗിന് മാത്രം സ്വന്തമാകുമായിരിക്കും.

പക്ഷെ മുഖ്യന്‍ നല്ലവനാണ് കേട്ടോ. അദ്ദേഹം ഇതിനോടോട്ടു യോജിക്കുന്നില്ല.പ്രണയ ദിനാഘോഷം തടസ്സപ്പെടുത്താന്‍ ആരെങ്കിലും തുനിഞ്ഞാല്‍ ശക്തിയായ നിയമ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

സംഗതി കൊള്ളാം, ലോക ജനതയ്ക്ക് മുന്നില്‍ ഇന്ത്യക്ക് വീണ്ടുമൊരു നാണക്കേട്‌ കൂടി........ഇവനെയൊക്കെ പിടിച്ചു മുരിക്കില്‍ കെട്ടിയിട്ടു ,ചെത്തിയെടുത്തു അവിടെയൊക്കെ ഉപ്പും മുളകും പുരട്ടണം...എന്നാലേ വിവര ദോഷികള്‍ക്ക് വിവരം വെയ്ക്കൂ.....


കൂടുതല്‍ അറിയാന്‍ കൂതറ അവലോകനം കാണുക


ഓഫ് ടോപ്പിക്ക്.......:

മറ്റൊരു വാര്‍ത്ത.... മഞ്ചേശ്വരം എം എല്‍ എ സി എച്ച് .കുഞ്ഞമ്പു വിന്‍റെ മകളെ സഹപാടിയുടെ സഹോദരനോട് സംസാരിച്ചതിന്റെ പേരില്‍ ശ്രീ രാ‍മ സേനാ പ്രവര്‍ത്തകര്‍ തട്ടികൊണ്ട്‌ പോയി. ആളെ തിരിച്ചറിഞ്ഞതിന്റെ പേരില്‍ പെണ്‍കുട്ടിയെ മാത്രം വെറുതെ വിട്ടു. ആണ്‍ കുട്ടിയെക്കുറിച്ച് ഇതുവരെയും വിവരമൊന്നുമില്ല.

ദാ, ഇവിടെക്കൂടി ഒന്നു വായിച്ചു പോ.....

-------- ആവേശം മൂത്ത് പ്രണയദിനം വരെ കാക്കാന്‍ ശ്രീ രാമ സേനാ പ്രവര്‍ത്തകര്‍ തയ്യാറാകുന്ന മട്ട് കാണുന്നില്ല......ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ജാഗ്രതൈ .....ഫെബ്രുവരി 15 വരെ പുറത്തിറങ്ങരുത്............

10 അഭിപ്രായം:

Calvin H said...

വീട്ടുകാരുടെ എതിര്‍പ്പോ മറ്റോ കാരണം വിവാഹം നടക്കാത്ത കമിതാക്കള്‍ക്ക് ഒരു സുവര്‍ണാവസരം!

കറുത്തേടം said...

അമ്പലപ്പുഴ മോഡല്‍ പെണ്‍കുട്ടികളെ പ്രേമിച്ചു വശീകരിച്ചു മാനഭംഗ പെടുത്തുന്നവര്‍ക്കു ഒരു താക്കീത് ആകുമെന്കില്‍ സേന ചെയ്യുന്നത് നല്ലത് തന്നെ. അതോ സഹോദരിമാരും പെണ്മക്കളും മറ്റവന്റെ കൂടെ അഴിഞ്ഞാടുന്നത് നല്ലത് എന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ സേനയെ എതിര്‍ക്കാം. ഏതായാലും അവര്‍ കല്യാണം കഴിപ്പിക്കുകയല്ലേ യഥാര്‍ത്ഥ കമിതാക്കള്‍ക്കും സന്തോഷിക്കാം.

ജോ l JOE said...

Karuthedam,
അപ്പോപ്പിന്നെ , വാലന്‍ന്റൈന്‍ ദിനം മാത്രം ആയിട്ട് ഇവരുടെ സേവനം വേണ്ട .24 x 7 x 365 ആവട്ടെ. എന്തായാലും ഒരു പണിയും ഇല്ലാത്ത പാര്‍ടി അല്ലെ. ..ഹൊ ഒരു കല്യാണം നടത്താനുള്ള ചെലവു കുറഞ്ഞു കിട്ടി.....വീഡിയോ യിലും നാലായിരം ലാഭിക്കാം. .. :)

കറുത്തേടം said...

സേന എന്താണെന്നു എനിക്കറിയില്ല.

എന്നാല്‍ നമ്മള്‍ തീരുമാനിക്കുക പെണ്മക്കളെയും സഹോദരിമാരെയും പരസ്യ വേഴ്ചയ്ക്ക് വിടണമോ എന്ന്.
അങ്ങിനെ ആഗ്രഹിക്കുന്നു എങ്കില്‍ സേനയെ എതിര്‍ക്കൂ...

യൂനുസ് വെളളികുളങ്ങര said...

:)

യൂനുസ് വെളളികുളങ്ങര said...
This comment has been removed by a blog administrator.
മുക്കുവന്‍ said...

will they enquire before they make the wedding altar?

in bangalore most of he couples also need to sit in park to chat personally. most of the poor house is single bedroom house with 10 members in it. the poor guys may be getting some free time to talk personally only in those parks.

these idiots are going to make them to get married again :) oh may be everyone should take proof along with them every time when they go out :)

Appu Adyakshari said...

സംഭവാമി യുഗേ യുഗേ !!

Anonymous said...

അല്ല അണ്ണാ ഈ ശ്രീരാമ സേന സി പി ഐയുടെ പോഷക സംഘടനയാണ്‍ല്ലേ

BS Madai said...

മറ്റൊരു താലിബാന്‍ വിദൂരമല്ലെന്ന മുന്നറിയിപ്പ് - ജാഗ്രതൈ!

Go To Indradhanuss