THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA

Monday, February 23, 2009

ഇതാ , അഭിമാനാര്‍ഹമായ തിളക്കം.

My heartiest congratulation to those,who bring these awards to INDIA



ഓസ്കാര്‍ വേദിയില്‍ ഹിന്ദി ഗാനാലാപനം , തമിഴ് ചൊല്ലലുകള്‍. തികച്ചും അഭിമാനാര്‍ഹമായ
പ്രകടനം.

Tuesday, February 17, 2009

അഡോബി (Adobe) കേരളത്തില്‍ റെയ്ഡ് തുടങ്ങുന്നു.

അഡോബി (Adobe) കേരളത്തില്‍ റെയ്ഡ് തുടങ്ങുന്നു.

പൈറെറ്റട് സോഫ്റ്റ് വെയറുകളുടെ ദുരുപയോഗം തടയുക എന്ന ലക്‌ഷ്യം മുന്നില്‍ ക്കണ്ടു, മൈക്രോ സോഫ്റ്റിന്റെ പാത പിന്തുടര്‍ന്ന് അഡോബി യും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യതകള്‍ക്കായി കേരളത്തില്‍ റെയ്ഡ് ആരംഭിച്ചിരിക്കുന്നു. അഡോബിയുടെ പ്രമുഖ സോഫ്റ്റ് വെയര്‍ ആയ ഫോട്ടോ ഷോപ്പ് വേര്‍ഷനുകളെ കണ്ടെതുവാനാണ് പ്രധാനമായും അവര്‍ ശ്രമിക്കുന്നത്. അതിനായി കളര്‍ ലാബുകള്‍ , ഫോട്ടോ സ്റ്റുഡിയോകള്‍ , ഡിസൈനിംഗ് സെന്ററുകള്‍ തുടങ്ങിയവയെ ആണ് അവര്‍ പ്രധാനാമായും റെയ്ഡ് നായി തിരഞ്ഞെടുക്കുന്നത്.

എന്നാല്‍ സംഭവം വിവാദം ആയതോട്‌ കൂടി, ഓള്‍ കേരള ഫോട്ടോഗ്രഫെര്‍സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി ക്കഴിഞ്ഞു. ഡോളര്‍ കണ്‍ വേര്‍ഷന്‍ ചെയ്ത തുകയായി മുപ്പത്തയ്യായിരം രൂപയാണ് ഒരു ഫോട്ടോ ഷോപ്പ് സി ഡി - CS 3 സോഫ്റ്റ് വെയറിന് അഡോബി കേരള ആവശ്യം ഉന്നയിക്കുന്നത്. AKPA പ്രധിനിധികളുമായി സംസാരിച്ചതില്‍ നിന്നും തുക ഇരുപത്തി അയ്യായിരം ആയി കുറക്കാന്‍ അഡോബി അധികൃതര്‍ തയാറായി.

എന്നാല്‍ ഇരുപതിനായിരം രൂപയ്ക്ക് ഒരു മികച്ച സിസ്റ്റം അസ്സംബ്ള്‍ ചെയ്തെടുക്കാംഎന്നിരിക്കെ, ഈ തുകയും നീതിക്ക് നിരക്കാത്തതാണെന്ന് AKPA ശക്തമായി പറയുകയുണ്ടായി. അതിനെ തുടര്‍ന്ന് ,രൂപാ പതിനായിരം ആക്കാമെന്ന് അഡോബി കേരള അധികൃതര്‍ വ്യക്തമാക്കി. കൂടാതെ ,അയ്യായിരം രൂപയ്ക്ക് ഫോട്ടോ ഷോപ്പിന്‍റെ പഴയ,കുറഞ്ഞ വേര്‍ഷനുകള്‍ ലഭ്യമാക്കാം എന്നും അവര്‍ AKPA യെ അറിയിച്ചു.

അസോസിയേഷന്റെ പ്തിനയായിരത്തില്‍ പരം വരുന്ന അംഗങ്ങളെ ഈ സോഫ്റ്റ് വെയര്‍ വാങ്ങാന്‍ പ്രേരിപ്പിക്കാം എന്നും, പക്ഷെ കേരളത്തിലെ ഒറ്റ കമ്പ്യൂട്ടര്‍ പോലും അനധികൃതമായ ഒരു ഫോട്ടോ ഷോപ്പ് വേര്‍ഷന്‍ പോലും ഉപയോഗിക്കരുത് എന്ന AKPA യുടെ ആവശ്യത്തിനു ഉറപ്പു നല്‍കാന്‍ അഡോബി അധികൃതര്‍ക്ക് സാധിച്ചില്ല. ചര്‍ച്ചകള്‍ തുടരുന്നു. ഈ വരുന്ന മാര്‍ച്ചിനു ശേഷം തീരുമാനങ്ങള്‍ അറിയിക്കാമെന്ന് അഡോബി അധികൃതര്‍ AKPA യെ അറിയിച്ചു.

Thursday, February 12, 2009

R I P : റെസ്റ്റ് ഇന്‍ പീസ്‌...........




ഗാസയില്‍ നിന്നും ഒരു ചിത്രം കൂടി.
കടപ്പാട്: ഷാബു ഇളംപ , തിരുവനന്തപുരം








Wednesday, February 11, 2009

ഇനി ഒന്നു ഉറങ്ങട്ടെ !!!!


ഗാസയില്‍ നിന്നും ഒരു ചിത്രം കൂടി.

Saturday, February 07, 2009

ബൂലോകത്തില്‍ സി ബി ഐ : അവസാന ഭാഗം

ബൂലോകത്തില്‍ സി ബി ഐ : അവസാന ഭാഗം

ഒന്നാം ഭാഗം ഇവിടെ വായിക്കാം.

രണ്ടാം ഭാഗം ഇവിടെ വായിക്കാം

മൂന്നാം ഭാഗം ഇവിടെ വായിക്കാം.




ഭാഗം : നാല്.



നേരം പ്രഭാതമായ‌ി.

അന്നിറങ്ങിയ " ബ്ലോഗന രമ " അടക്കമുള്ള പത്രങ്ങളുടെ പ്രധാന വാര്‍ത്ത തലക്കെട്ട്‌ ഇതായിരുന്നു.

"ജോ'യെ കണ്ടു കിട്ടി "

കേട്ടവര്‍ കേട്ടവര്‍ നേരെ ബ്ലോഗര്‍ അക്കദമി യിലേക്ക് ഓടിച്ചെന്നു.......

ജോ താഴെ ഇറങ്ങാന്‍ കൂട്ടാക്കുന്നില്ലത്രേ...

കാര്യമെന്തന്നറിയാന്‍ ജയകുമാര്‍ സി.ബി ഐ യും സംഘവും നേരിട്ടെത്തി. എല്ലാവരും ബ്ലോഗര്‍ അക്കാദമിയുടെ മുകളിലേക്ക്. .......

ഡിഷ്‌ വച്ച കാറില്‍ നിന്നും H D ക്യാമറയുമായി ഏറനാടനും സംഘവും ചാടിയിറങ്ങി. ബ്ലോഗര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ എന്ന ബി ബി സി യില്‍ നിന്നുമാ വരവ്. സംഗതി ഒരുഗ്രന്‍ ലൈവിനുള്ള വകുപ്പുണ്ടെന്നു വാര്‍ത്ത കിട്ടിയിരുന്നു.

നിമിഷ നേരം കൊണ്ടു ബ്ലോഗര്‍ അക്കാദമിയുടെ മുകള്‍ ഭാഗം ബ്ലോഗ്ഗേര്‍സിനെ കൊണ്ടു നിറഞ്ഞു.......


ജയകുമാര്‍ സി ബി ഐ യും സംഘവും ജോ യുടെ അടുത്തെത്തി.

ജോ ഞെരങ്ങിക്കൊണ്ട്‌ പറഞ്ഞു, " സര്‍, ദാ, നിങ്ങളൊക്കെ അന്വേഷിക്കുന്ന ആള്‍ ഇപ്പോള്‍ ഇങ്ങെത്തും....അല്‍പ്പ നിമിഷം കൂടി കാക്കൂ.."

--- ജോ യുടെ ബ്ലോഗര്‍ സുഹൃത്ത് വരുന്നു ----

ആ വാര്‍ത്ത ഒരലമാലയായി അവിടം മുഴുവന്‍ വ്യാപിച്ചു. ഏവരും ആകാംക്ഷാഭരിതരായി നില്‍ക്കുകയാണ്‌.....


സമയം കടന്നു പോകുന്നു .

പത്ത്......പതിനഞ്ചു........ഇരുപത്.........

മിനിട്ടുകള്‍ക്ക് ഒച്ചിന്‍റെ വേഗം പോലും ഇല്ല എന്ന് എല്ലാവര്ക്കും തോന്നിത്തുടങ്ങി.


പെട്ടെന്നതാ ഒരു മുഴക്കം.........അകലെ നിന്ന്.....

ഒരു പൊട്ടു പോലെ ചക്രവാളത്തില്‍ എന്തോ പ്രത്യേക്ഷപ്പെട്ടു......

ഏറനാടന്‍ ക്യാമറ ട്രൈപ്പോഡില്‍ ഉറപ്പിച്ചു അകലേക്ക് ഫോക്കസ് ചെയ്തു. എന്നിട്ട് ഷിഫ്റ്റ് ചെയ്യാന്‍ നിന്ന സഹായിയുടെ തലയില്‍ ഒരു കിഴുക്കു കൊടുത്തിട്ട് പറഞ്ഞു....." ഫില്‍റ്റര്‍ മാറ്റടാ,കഴുതേ..."

ചക്രവാളത്തില്‍ പൊട്ടുപോലെ കാണപ്പെട്ട സാധനം ഇപ്പോള്‍ കുറേക്കൂടി വ്യക്തമാണ്. .....അതൊരു ഹെലികോപ്ടര്‍ ആയിരുന്നു.

ഹെലികോപ്ടര്‍ ആ ബ്ലോഗര്‍ അക്കാദമി ലക്‌ഷ്യം ആക്കിയാണ് വരുന്നതു.........

ബി ബി സി ഒരു അണുവിട പോലും കട്ട് ചെയ്യാതെ അത് ലൈവായി സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്നു.

ഹെലികോപ്ടര്‍ വന്നു ബ്ലോഗര്‍ അക്കാദമിയുടെ ഹെലിപ്പാടില്‍ ലാന്ട് ചെയ്തു..... കാറ്റു കാരണം ആര്‍ക്കും അങ്ങോട്ട് തലയുയര്‍ത്തി നോക്കാന്‍ സാധിക്കുന്നില്ല.

പങ്കയുടെ ദ്രുതതാളം കുറഞ്ഞു കുറഞ്ഞു വരുന്നു.

എല്ലാവരും ആകാംക്ഷാ ഭരിതരായി ശ്വാസമടക്കി ഹെലിക്കൊപ്ടരിന്റെ വാതിലിലേക്ക് നോക്കി
നിന്നു.

ഹെലികോപ്ടരിന്റെ വാതില്‍ തുരയുന്നു. ....മൊട്ടു സൂജി വീണാല്‍ പ്പോലും കേള്‍ക്കുന്ന നിശ്ശബ്ദത യില്‍ ഒരു കോലാപ്പുരി ചെരിപ്പിട്ട വെളുത്തു തുടുത്ത ഒരു കാല്‍ ദൃശ്യമായി. സില്‍ക്ക് മുണ്ടും സില്‍ക്ക് ജുബ്ബയും ധരിച്ച ഒരാള്‍ ഇറങ്ങി വരുന്നു.

പതുക്കെ,...പതുക്കെ...അയാള്‍ ബൂലോകവാസികള്‍ക്ക് നേരെ മുഖം തിരിച്ചു.

ങ് ഹേ....ഒരു നിമിഷം എല്ലാവരും ശ്വാസമടക്കി വാ പൊളിച്ചു നിന്നു. പിന്നെ അവരുടെ ചുണ്ടുകള്‍ അനങ്ങി....

" മമ്മൂട്ടി ..."

മമ്മൂട്ടി നടന്നു വന്നു ജോ യെ പിടിചെഴുന്നെല്‍പ്പിച്ചു. .....

ആ കണ്ണുകള്‍ ആര്‍ദ്രമായോ?......പിന്നെ ജോ യെ തോളത്തു പിടിച്ചു ചേര്‍ത്ത് നിര്‍ത്തി എല്ലാവരോടും ആയി പറഞ്ഞു.

" എന്താ നിങ്ങള്‍ക്കരിയെണ്ടേ,.....ഇവന്‍റെ ബ്ലോഗര്‍ സുഹൃത്ത് ആരെന്നോ?...കേട്ടോള്ളൂ.."

ജോയെ മാറ്റി നിര്‍ത്തി മമ്മൂട്ടി ബൂലോകവാസികല്‍ക്കരികിലേക്ക് വന്നു. എന്നിട്ട് പറഞ്ഞു

" കേട്ടോളൂ...നിങ്ങള്‍,...ഒരു ബൂലോക പാണനും പാടാത്ത കഥ....

നേരമില്ലാ നേരത്ത് നേരമ്പോക്കിനായി ബൂലോകം കാട്ടിതന്നവന്‍ ജോ ,
ഡസ്ക് ടോപ്പും കീ ബോര്‍ഡും മാറ്റി മാക്‌ ബുക്കും വിന്‍ഡോസും തന്നവന്‍ ജോ,
വരമൊഴിയും ആദ്യാക്ഷരിയും, പിന്നെ ഇന്ദ്ര ധനുസ്സും മുള്ളൂര്‍ക്കാരനെയും
കാട്ടിതന്നവന്‍ ജോ,.......

ഈ ജോ യെ യാണോ നിങ്ങള്‍ പഴിക്കുന്നത്.....പറ...മക്കളെ..പറ ...

നിങ്ങള്‍ക്കിനി എന്താണ് അറിയേണ്ടത്? .....ആ അജ്ഞാത സുഹൃത്ത് ആരെന്നല്ലേ .....

അത്... അത്....ഈ ഞാന്‍ മാത്രം...."

ബൂലോക വാസികള്‍ ശ്വാസ മടക്കി പ്പിടിച്ചു കേട്ടുകൊണ്ട് നില്ല്ക്കുകയായിരുന്നു. മമ്മൂട്ടി തിരിഞ്ഞു നടന്നു വന്നു ജോ യെ ചേര്‍ത്ത് പിടിച്ചു. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.

"ബൂലോകത്തെക്കുള്ള വഴി കാട്ടിതരുമ്പോള്‍, ദാ, ഇവനാ എന്നോട് പറഞ്ഞതു... എഴുതൂ ... എഴുതൂ ... എന്ന്. ...... ഞാനെഴുതി. വെറും രണ്ടു പോസ്റ്റു കൊണ്ടു തന്നെ ഒരു ലക്ഷത്തിലധികം ഹിറ്റ്. ഇതു കണ്ടു അന്തം വിട്ട ജോ യോട് ഞാനാ വിദ്യ പറഞ്ഞു കൊടുത്തത്. ..... അതവന്‍ പ്രയോഗിച്ചു. ....ഇക്കാലയളവില്‍ ഒരു പോസ്റ്റ് പോലും എഴുതാതെ ഞാനവനെ സപ്പോര്‍ട്ട് ചെയ്തു. ....എന്തിന്.....എന്തിന്.....കടപ്പാട്."

മമ്മൂട്ടിയുടെ വാക്കുകള്‍ ഗദ്ഗദമായി...തൊണ്ട ഇടറുന്നു. കണ്ണുകള്‍ ഈറനണിഞ്ഞു.
എന്നിട്ട് തുടര്‍ന്നു.
" ഈ കടപ്പാടില്‍ ഞാന്‍ ആനന്ദം കൊള്ളുന്നു മക്കളെ.....അതെ , ഞാന്‍ വീണ്ടും എഴുതാന്‍ തുടങ്ങുകയാ....."

അപ്പോഴേക്കും അവിടെ ഒരാരവം തുടങ്ങിയിരുന്നു.....ഓരോരുത്തരായി കയ്യടി തുടങ്ങി അതിനെ പരിപോഷിപ്പിച്ചു.

മമ്മൂട്ടി അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു.....അവിടെ മനസ്സറിയാതെ ജിതിന്‍ നില്‍ക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയെ ക്കണ്ട ജിതിന്‍ ഒന്നു പരുങ്ങി പിന്നോട്ട് വലിഞ്ഞു. മമ്മൂട്ടി അവനട കയ്യില്ക്കയറി പിടിച്ചു എന്നിട്ട് പറഞ്ഞു....

" എടാ, കള്ളതിരുമാടി, നിന്നെ ഒന്നു കാണാനിരിക്കുകയായിരുന്നു...എന്‍റെ ഡാഷ് ബോര്‍ഡ് അടിച്ച് പോയി...നിന്ടടുത്തു നല്ലതൊരെണ്ണം ഉണ്ടെന്നു കേട്ടു... ആ നര്‍മ്മ ലഹരീടെ... അതിങ്ങു താ , ഒന്നരയല്ല, രണ്ടു ലക്ഷം തരാം.

പ്രതീക്ഷിച്ചിരുന്നത് പോലെ ജിതിന്‍ മനസ്സറിയാതെ പോക്കെറ്റില്‍ മടക്കി വച്ചിരുന്ന ഒരു കടലാസ് എടുത്തു നീട്ടി --- ഒരമ്പത് രൂപാ മുദ്രപ്പത്രം.
അങ്ങനെ "നര്‍മ്മ ലഹരി" ബ്ലോഗ് ഡാഷ് ബോര്‍ഡ് അടക്കം മമ്മൂട്ടി സ്വന്തമാക്കി.

പിന്നെ എല്ലാവരോട് മായി മമ്മൂട്ടി ചോദിച്ചു..." പറ നിങ്ങളിലാരാ കൈപ്പിള്ളി....."

ഒരു സുമുഖന്‍ മുന്നോട്ടു വന്നു.

മമ്മൂട്ടി അവനെ നോക്കി പറഞ്ഞു " കൊള്ളാം, നീ എന്‍റെ ബൂലോക കണക്കൊക്കെ കൃത്യമായി കൂട്ടി വച്ചിരിക്കയാണ് അല്ലെ?...ദാ ഈ മെനക്കെട്ട പണിക്കു നിനക്കിതിരിക്കട്ടെ..."

സൌത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ രണ്ടു ലക്ഷം രൂപയുടെ ഒരു ചെക്കെടുത്ത്‌ മമ്മൂട്ടി കൈപ്പള്ളിക്ക് നേരെ നീട്ടി.

നിനച്ചിരിക്കാത്ത നേരത്ത് കിട്ടിയ സൌഭാഗ്യത്തിന്റെ പരമോന്നതിയില്‍ തല ചുറ്റി വീഴുന്ന കൈപ്പള്ളിയെയാണ് അടുത്ത് നിന്ന തോന്ന്യാസിയും വടക്കൂടനും ഋഷിയും കണ്ടത്.

പിന്നെ മമ്മൂട്ടി തന്‍റെ ഇടതു ഭാഗത്തേക്ക് നോക്കി..." അവിടെ ചങ്കരനും അനില്‍ @ ബ്ലോഗിനും പുറകിലായി ഒരു തല കുനിഞ്ഞു മാറുന്നു. ....

തെല്ലോന്നുയര്‍ന്നു മമ്മൂട്ടി അവനെ വിളിച്ചു. "ഡേയ്, കാളി ദാസന്‍, ...ന്‍റെ ബ്ലോഗ് കണ്ടാര്‍ന്നു, നീ എന്നെ കാപട്യക്കാരനാക്കി അല്ലെ? ...ഉം ...നിന്നെ പിന്നെ കണ്ടോളാം . ഇനീം ഈ ബൂലോകതൊക്കെ കാണുമല്ലോ അല്ലെ?"

തിരിഞ്ഞു നോക്കിയ ചങ്കരനും അനില്‍ ബ്ലോഗറിനും ഇത്ര നേരം തങ്ങളോടു കൂടെ നിന്ന കാളിദാസനെ പിന്നെ കാണാന്‍ സാധിച്ചില്ല.

എല്ലാര്‍ക്കും പുറകിലായി ഒരാള്‍ നിക്കുന്നത് മമ്മൂട്ടി കണ്ടു. മമ്മൂട്ടി അങ്ങോട്ടേക്ക് ഓടിച്ചെന്നു അയാളുടെ കൈ പിടിച്ചു.." അപ്പു...അല്ലെ?....കാണണം ,കാണണം എന്ന് ഒരുപാടു മോഹമുണ്ടായിരുന്നു. ഇപ്പോഴാ സാധിച്ചേ....നിന്‍റെ ആദ്യാക്ഷരി തന്നെയാ എന്‍റെ ബ്ലോഗെഴുത്തിന്റെ ബലം. നന്ദിയുണ്ട് കേട്ടോ......"

അപ്പു കൂടെയുണ്ടായിരുന്നവരെ പരിചയപ്പെടുത്തി. " ഇതു മുള്ളൂരാന്‍ - ഇന്ദ്ര ധനുസ്സിന്റെ,
ഇതു സാബിത് - ലൈവ് മലയാളം , ഇതു രോഹിത് കടക്കല്‍ - ഇന്ഫുഷന്‍ "

മമ്മൂട്ടി എല്ലാര്‍ക്കും കൈ കൊടുത്തു കൊണ്ടു പറഞ്ഞു " എല്ലാവരുടെയും ബ്ലോഗ് ഞാന്‍ കണ്ടിട്ടുണ്ട്...പഠിച്ചിട്ടുമുണ്ട്.... നന്ദി...നിങ്ങളുടെ ശ്രമങ്ങള്‍ തുടരുക....വീണ്ടും കാണാം."

തിരിഞ്ഞു നടന്നു തുടങ്ങിയ മമ്മൂട്ടി പെട്ടെന്നാണ്‌ ഒരു ചുള്ളനെ കണ്ടത് . കണ്ടയുടനെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. എന്നിട്ട് ചോദിച്ചു " ദീപു, നീ ചെന്നയിലേക്ക് വാരാമെന്നു പറഞ്ഞിട്ട് , കണ്ടില്ലല്ലോ...അതിനിടക്ക് കെട്ടും കെട്ടി അയര്‍ലണ്ടിലേക്ക് പറന്നോ?... ഓ ഇപ്പോഴാ ഓര്‍ത്തത്‌...നിന്‍റെ ഒരു പ്രശ്നം തീര്‍ക്കാനുണ്ടാല്ലേ?"

മമ്മൂട്ടി തിരിഞ്ഞു നിന്നു ഉറക്കെ വിളിച്ചു ..." കൂതറെ ഇവിടെ വരൂ..."

ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ ഇറങ്ങി വന്നു. മമ്മൂട്ടി എല്ലാവരോടും ആയി പറഞ്ഞു " ദാ, ഇതു കൂതറ....നിങ്ങളിനി പാവം ദീപക് രാജിനെ തെറ്റി ധരിക്കേണ്ട......കാപ്പിലാനെ കേള്‍ക്കുന്നുണ്ടോ?"

ഉണ്ടെന്നോ ഇല്ലെന്നോ ആരും പറഞ്ഞില്ല.

മമ്മൂട്ടി എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ടു തിരിഞ്ഞു നടന്നു....ഹെലികൊപ്ടരിനു അരികിലേക്ക്.......

എല്ലാവരെയും കൈവീശി കാണിച്ചിട്ട്‌ ഹെലി കോപ്ടരിലേക്ക് നടന്ന മമ്മൂട്ടി ഒരു നിമിഷം ആലോചിച്ചു തിരിഞ്ഞു. എന്നിഇടു ബൂലോക വാസികളെ ആകെ ഒന്നു നോക്കി...ആരെയോ തേടുന്നത്‌ പോലെ. ......കാണുന്നില്ല.
പതുക്കെ ജോയുടെ അടുത്ത് ചെന്നു ചെവിയില്‍ ചോദിച്ചു " എവിടെ ?"

" ആര് ?"

"നീ മുട്ടിയവന്‍ ?...ബെര്‍ളി ? "

ജോ യുടെ കണ്ണുകളും ആള്‍ക്കൂട്ടത്തില്‍ പരതി. ഇല്ല. ബെര്‍ളി മാത്രം ഇല്ല.

എല്ലാവരോടുമായി മമ്മൂട്ടി ഉറക്കെ പറഞ്ഞു " ബൂലോക വാസി സുഹൃത്തുക്കളെ നോക്കിന്‍ ,
നാമെല്ലാവരും വലിഞ്ഞു കയറി ഗൂഗിളിന്റെ പട്ടയോം വാങ്ങി കളിക്കുന്നു..... എല്ലാവരും ബെര്‍ളിയെ കണ്ടു പഠിക്കുവിന്‍. സ്വന്തം അധ്വാനതാല്‍ സ്ഥലം വാങ്ങി വിതച്ചു കൊയ്യുന്നു. വേണം , മക്കളെ ഇനി എല്ലാര്‍ക്കും സ്വന്തം മണ്ണ്. അതിന് വേണ്ടി ശ്രമിക്കിന്‍......എല്ലാര്‍ക്കും എന്‍റെ ബ്ലോഗാശംസകള്‍...."

ജോ യുടെ തോളില്‍ കയ്യിട്ടു മമ്മൂട്ടി ഹെലോ കോപ്ടരിനു അരികിലേക്ക് നടക്കുമ്പോള്‍ പറഞ്ഞു
" ഇനി നീ ബെര്‍ളിയെ കാണുമ്പോള്‍ പറയണം, എല്ലാവരുടെ പോസ്റ്റുകളും വായിച്ചു ഒരു കമന്റ് കൂടി ഇട്ടേച്ചു പോകാന്‍........അല്ലാതെ എല്ലാവരും അവന്‍റെ പോസ്റ്റ് വായിച്ചു അവനു മാത്രം കമന്റ് കൊടുത്താല്‍ പോരല്ലോ.......ഇതു ഞാന്‍ പറഞ്ഞുവെന്നു അവനോടു പ്രത്യേകം പറഞ്ഞേക്ക്........"

പിന്നെ മമ്മൂട്ടി ജോ യോടും യാത്ര പറഞ്ഞു ഹെലി കോപ്ടരില്‍ കയറി.

ദൂരെ, അങ്ങകലെ, ഒരു പൊട്ടു പോലെ ഹെലി കോപ്ടര്‍ മറയുന്നത് വരെയും ബൂലോക വാസികള്‍ അത് തന്നെ നോക്കി നിന്നു.






കാലോചിതമായി നര്‍മ്മ ലഹരിയില്‍ ഒരു പോസ്റ്റ് ഇട്ട ജിതിന്‍ മനസ്സറിയാതെയ്ക്ക് നന്ദി പറഞ്ഞു കൊള്ളുന്നു. ഒരു പുസ്തകമെഴുതിയില്ലെങ്കിലും നോവലെറ്റ് എങ്കിലും എഴുതാന്‍ സാധിച്ചതിന്..... മെയില്‍ അയച്ചു തന്ന എല്ലാര്‍ക്കും നന്ദി.
ആരയും വേദനിപ്പിക്കാന്‍ അല്ല ഞാന്‍ ഇതു എഴുതിയത്, ആര്‍ക്കെങ്കിലും അങ്ങനെ തോന്നുന്നുവെങ്കില്‍ ചോദിക്കാനുള്ളത് ക്ഷമ മാത്രം., ബീ പോസിറ്റീവ്.....ദാട്സ് ഓള്‍ .......പറയാനുള്ളത് പറഞ്ഞു. ഞാന്‍ പേരെടുത്തു പറഞ്ഞ എല്ലാര്‍ക്കും നന്ദി....വീണ്ടും നന്ദി....എല്ലാവരുടെയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.







.www.infution.co.ccwww.infution.co.cc

ഇങ്ങനെയൊരു വാലന്‍ന്റൈന്‍ ദിനം ഇന്ത്യയില്‍ മാത്രം !

ഇങ്ങനെയൊരു വാലന്‍ന്റൈന്‍ ദിനം ഇന്ത്യയില്‍ മാത്രം !

അതെ, ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.....ചിന്തിക്കാനും....

കഴിഞ്ഞ ദിവസത്തെ മനോരമ യില്‍ വന്ന ഒരു വാര്‍ത്തയാണ് രസകരമായി തോന്നിയത്. വാക്കുകള്‍ ശ്രീ രാമസേന പ്രസിഡണ്ട്‌ പ്രമോദ് മുതാലിക്കിന്റെ ..........

" പ്രണയ ദിനത്തില്‍ ചുറ്റിക്കറങ്ങുന്ന കമിതാക്കളെ അന്ന് തന്നെ തന്നെ പിടിച്ചു കെട്ടിക്കും "

അതിനായി സര്‍വ്വ സന്നാഹങ്ങളും അവര്‍ ഒരുക്കിയിട്ടുണ്ടത്രേ! എന്തെക്കൊയാണ് സന്നാഹങ്ങള്‍
എന്നറിയേണ്ടേ ,...


അഞ്ചു രഹസ്യ ടീം .,

മംഗല്യ സൂത്രം ,

അഞ്ചു ക്യാമറകള്‍ ,

മഞ്ഞള്‍ തട്ടവും പൂക്കളും,

പുരോഹിതന്‍,


പ്രണയിനികളെ കണ്ടാലുടന്‍ രഹസ്യ ടീം അവരുടെ പിന്നാലെയുണ്ടാവുമത്രേ!......പ്രണയ ചേഷ്ടകള്‍ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ മണ്ഡപം ഒരുങ്ങുകയായി.....ഇനി കമിതാക്കള്‍ പ്രായ പൂര്‍ത്തി അകാത്തവര്‍ ആണെന്കിലോ? " ഉപദേശി"ച്ച തിന് ശേഷം പോലീസിനു വിട്ടു കൊടുക്കും. പ്രണയ ചേഷ്ടകള്‍ കാണിക്കാത്തവരെ "രാഖി" കെട്ടി വെറുതെ വിടും.

അതിനാല്‍ ഫെബ്രുവരി 14 നു മക്കളെ പുറത്തു വിടരുതെന്ന് മാതാ പിതാക്കള്‍ക്ക് മുന്നറിയിപ്പ്.

ഇനി ശ്രീ രാ‍മ സേന അധ്യക്ഷന്‍ ആരെന്നരിയെണ്ടേ....ഒരു ബ്രഹ്മചാരി.

ഓ....പുള്ളിക്ക് വിഷമം ഇപ്പോഴാ മനസ്സിലായെ......

പോരാത്തതിന് അങ്ങേരുടെ വക ഒരു പ്രസ്താവനയും.

"ഒരു ബ്രഹ്മചാരിയായതിനാല്‍ എനിക്ക് പ്രണയത്തെ ക്കുറിച്ചുള്ള ധാരണ ഇല്ലെന്ന അറിവ് ശരിയല്ല .....ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയിലുള്ള ജനാധിപത്യപരമായ ഉത്തരവാദിത്വം ആണ് ഇതു വഴി ഞാന്‍ നിറവേറ്റുന്നത്."

അത് കേള്‍ക്കാന്‍ കുറെ അനുയായികളും. ഇവരൊക്കെ വീട്ടി പ്പോയി സ്വന്തം അപ്പനമ്മൂമ്മ മാരുടെ കഥകള്‍ ചികഞാലറിയാം അവനൊക്കെ ജന്മം കൊണ്ടതിന്റെ പ്രണയ കഥകള്‍....


ഒരു പക്ഷെ ഏറ്റവും കൂടുതല്‍ വിവാഹം നടന്നതിന്‍റെ ക്രെഡിറ്റ് ഇനി ലാല്‍ ബാഗിന് മാത്രം സ്വന്തമാകുമായിരിക്കും.

പക്ഷെ മുഖ്യന്‍ നല്ലവനാണ് കേട്ടോ. അദ്ദേഹം ഇതിനോടോട്ടു യോജിക്കുന്നില്ല.പ്രണയ ദിനാഘോഷം തടസ്സപ്പെടുത്താന്‍ ആരെങ്കിലും തുനിഞ്ഞാല്‍ ശക്തിയായ നിയമ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

സംഗതി കൊള്ളാം, ലോക ജനതയ്ക്ക് മുന്നില്‍ ഇന്ത്യക്ക് വീണ്ടുമൊരു നാണക്കേട്‌ കൂടി........ഇവനെയൊക്കെ പിടിച്ചു മുരിക്കില്‍ കെട്ടിയിട്ടു ,ചെത്തിയെടുത്തു അവിടെയൊക്കെ ഉപ്പും മുളകും പുരട്ടണം...എന്നാലേ വിവര ദോഷികള്‍ക്ക് വിവരം വെയ്ക്കൂ.....


കൂടുതല്‍ അറിയാന്‍ കൂതറ അവലോകനം കാണുക


ഓഫ് ടോപ്പിക്ക്.......:

മറ്റൊരു വാര്‍ത്ത.... മഞ്ചേശ്വരം എം എല്‍ എ സി എച്ച് .കുഞ്ഞമ്പു വിന്‍റെ മകളെ സഹപാടിയുടെ സഹോദരനോട് സംസാരിച്ചതിന്റെ പേരില്‍ ശ്രീ രാ‍മ സേനാ പ്രവര്‍ത്തകര്‍ തട്ടികൊണ്ട്‌ പോയി. ആളെ തിരിച്ചറിഞ്ഞതിന്റെ പേരില്‍ പെണ്‍കുട്ടിയെ മാത്രം വെറുതെ വിട്ടു. ആണ്‍ കുട്ടിയെക്കുറിച്ച് ഇതുവരെയും വിവരമൊന്നുമില്ല.

ദാ, ഇവിടെക്കൂടി ഒന്നു വായിച്ചു പോ.....

-------- ആവേശം മൂത്ത് പ്രണയദിനം വരെ കാക്കാന്‍ ശ്രീ രാമ സേനാ പ്രവര്‍ത്തകര്‍ തയ്യാറാകുന്ന മട്ട് കാണുന്നില്ല......ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ജാഗ്രതൈ .....ഫെബ്രുവരി 15 വരെ പുറത്തിറങ്ങരുത്............

Friday, February 06, 2009

ബൂലോകത്തില്‍ സി ബി ഐ : ഭാഗം മൂന്ന്.

ബൂലോഗത്തില്‍ സി ബി : ഭാഗം മൂന്ന്.





ഒന്നാം ഭാഗം വായിക്കാത്തവര്‍ ഇവിടെ വായിക്കുക.

രണ്ടാം ഭാഗം വായിക്കാത്തവര്‍ ഇവിടെ വായിക്കുക.



ഭാഗം : മൂന്ന്




സി.ബി.ഐ ക്യാമ്പ് ഓഫീസ്.

ചോദ്യമുറി. ഷാജി കൈലാസ് ചിത്രത്തിലേത് പോലെ......

നടുക്ക് തൂങ്ങിയാടുന്ന ലൈറ്റ് ......അതിന് താഴെയുള്ള മേശക്കു ചുറ്റുമായി മൂന്നാല് പേര്‍ ഇരിക്കുന്നു....ചിലര്‍ നില്‍ക്കുന്നുമുണ്ട്.

അടികൊണ്ടു അവശനായി ഒരു കസേരയില്‍ ഇരിക്കുന്ന ഒരു ബൂലോകവാസി. പേരു പോലെ തന്നെ അവന്‍ 'അഹങ്കാരി' യാണ്. ക്ഷമയുടെ നെല്ലിപ്പലക കണ്ടെന്നോണം ജയകുമാര്‍ സി ബി ഐ അവനോടു ചോദിച്ചു...അപ്പോള്‍ നീയും ജോ യുമായി ഒരു ബന്ധോം ഇല്ലെന്നാണോ പറയുന്നതു......

" അതെ ,ഞാന്‍ പറഞ്ഞതൊക്കെയും സത്യമാ..." അവന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.

"...ഉം,...ഗജപോക്കിരി,...ആ ഫയല്‍ ഇങ്ങെടുക്കൂ ...."

ജയകുമാര്‍ സി ബി ഐ ആ ഫയല്‍ തുറന്നു വായിച്ചു ".......മഹത്തായ തത്വ ചിന്ത ! ചേംബര്‍ ഓഫ് കൊമെഴ്സിനും , 10 കോപ്പി എടുത്തു, നാന,രാഷ്ട്ര ദീപിക, വെള്ളി നക്ഷത്രം എന്നിവയില്‍ ഫുള്‍ പേജില്‍ പ്രസിധീകരിക്കെണ്ടാതാകുന്നു. ..."

"ജോ യ്ക്കെതിരെ ഇതെഴുതിയത് നീയല്ലേ?"

"അതെ.... " പറഞ്ഞു തീരുന്നതിനു മുന്‍പായി വിന്‍സ് ഗജപോക്കിരി ആ ബൂലോകവാസിയെ കുനിച്ചു നിര്‍ത്തി രണ്ടിടി വച്ചു കൊടുത്തു. എന്നിട്ട് ചോദിച്ചു ..." ഇതു എന്തിനാണ് എന്നറിയാമോ ?"

"...അയ്യോ, ഇല്ല...."

" ......' ചിത്രഭൂമി ' യെ വിട്ടു കളഞ്ഞതിന് ....."

അരുണ്‍ ചാക്കോ കായം കുളം അവന്റെ അടുത്ത് ചെന്നു..." എടാ , സിനിമ കാണാന്‍ പോകണമെങ്കില്‍ വല്ലോരുടെ അടുത്ത് നിന്നും കടം വാങ്ങിയാ പോരാ... സ്വയം അധ്വാനിക്കണം....അല്ലാതെ അഹങ്കാരവും വച്ച് ഏത് നേരവും ബ്ലോഗെഴുത്തും കൊണ്ടിരുന്നാലോ ?..."

"...അപ്പൊ നിനക്കറിയില്ലാ അല്ലെ, ജോ എവിടെയാണെന്ന് ?..."

"ഇല്ല ഏമാനെ...എനിക്കൊന്നും അറിയില്ല......"

" ചാക്കോ....ഇവനെ ആ സെല്ലിലെക്കിട്ടു അടുത്തവനെ വിളീ...."

ചാക്കോ അവനെയും എടുത്തു കൊണ്ടു പോകുമ്പോള്‍, വിന്‍സ് ഗജപോക്കിരി അടുത്ത
ആളുമായി അകത്തു പ്രവേശിച്ചു.

" സര്‍, ദേ, ഇവന്‍ പ്രമോദം......ഇവന നമ്മുടെ മറ്റേ....ഹാ ,...ആ മഞ്ഞ കളര്‍ സാധനം ... ഇല്ലേ സാറേ....."

" ഓഹോ ....ഇവനാണ് അവന്‍,...കൊള്ളാം... പോക്കിരി , ആ കേക്കിങ്ങു എടുത്തുകൊണ്ടു വാ..."

അരണ്ട വെളിച്ചത്തില്‍ ആ മേശക്കു മുന്നില്‍ ഇരുന്ന പ്രമോദം-ത്തിനു മുന്നില്‍ ഒരു കേക്ക് കൊണ്ടു വന്നു വെക്കപ്പെട്ടു. തീര്‍ത്തും മഞ്ഞകളറിലെ ഒരു പ്ലം കേക്ക്.

" പീതഭംഗിയേകീടും അമേദ്യമാമീ
കേക്കിന്‍ കഷ്ണത്തെ ഭക്ഷിക്ക,
ഭക്ഷിക്ക, പ്രമോദമാം നീയുടന്‍..."

ജയകുമാര്‍ സി ബി ഐ യുടെ ചുണ്ടില്‍ നിന്നും ഉതിര്‍ന്നു വീണ കവിതാ ശകലം കെട്ട് വിന്‍സ് പോക്കിരി കോള്‍മയിര്‍ കൊണ്ടു.

ജയകുമാര്‍ സി ബി ഐ തുടര്‍ന്നു "...നീയല്ലേ ജോ യെ അമേദ്യം കഴിപ്പിക്കാന്‍ ഇന്ഗ്ലീഷില്‍ എഴുതിയത്? അമേദ്യത്തിന്റെ സ്വാദ് നീയാദ്യം ഒന്നു അറിയൂ ... എന്നിട്ടാവാം ചോദ്യം ചെയ്യല്‍ ..."

അങ്ങനെ പ്രമോദം അവിടെയിരുന്നു അത് മുഴുവന്‍ ഭക്ഷിച്ചു തീര്‍ത്തു.


ജയകുമാര്‍ വിന്‍സ് ഗജ പോക്കിരിയോടായി പറഞ്ഞു " പോക്കിരി, കണ്ടില്ലേ ലോക്കല്‍ പോലീസ് നമ്മുടെ കൂടെ കൂടിയതിന്റെ ഗുണം......ആട്ടെ, ഇനി ഇവനെ ചോദ്യം ചെയ്യേണ്ട......അടുത്തവനെ വിളി...."

അടുത്തയാള്‍ വന്നു ....ജയകുമാര്‍ സി ബി ഐ ചോദിച്ചു" എന്താ നിന്‍റെ പേരു?"

" കായപ്പാ..."

" ഒരു സിനിമാ ഭ്രാന്തന്‍ ആണ് അല്ലെ ?..."

"ഓ...അങ്ങനെയങ്ങ് ബ്ലോഗിപ്പോകുന്നു..."

ടപ്പേ .....മുഖമടച്ചു ഒരടിയായിരുന്നു പിന്നെ..." പോക്കിരി, ഇവന് ബോധം വരുമ്പോഴേക്കും അടുത്തവനെ വിളീ....അല്ലെങ്കീ വേണ്ടാ, ഒരു മൂന്നെണ്ണം ഒരുമിച്ചിങ്ങു പോരട്ടെ...."

മൂന്നെണ്ണം നിര നിര യായി അകത്തേക്ക് വന്നു.

സോമാച്ചന്‍, കൂദിത്യന്‍, തെക്കൂടന്‍..........
വന്നപാടെ മൂവരും ഒരുമിച്ചു ജയകുമാര്‍ സി ബി ഐ യുടെ കാല്‍ക്കല്‍ വീണു കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു.
" ഛെ ,എന്തായിത്...." ജയകുമാര്‍ സി ബി ഐ ഒരാളെ പിടിചെഴുന്നെല്‍പ്പിച്ചു...." ഓ...ഇതു നമ്മുടെ സോമാച്ചനല്ലേ...... നിങ്ങളല്ലേ ചോദിച്ചത് , ജോ ഒരു പ്രൊഡ്യൂസര്‍ ആണോ എന്ന് ..."

"അയ്യോ അതൊരു അറിവില്ലായ്മ കൊണ്ടു ചോദിച്ചു പോയതാണേ ...മാപ്പാക്കണം "

" ഉം...അപ്പൊ , ജോ എവിടുന്ടെന്നു നിങ്ങള്‍ക്കാര്‍ക്കും അറിയില്ല. അല്ലെ.... ശരി, മൂവരും ആ അഴിക്കുള്ളിലേക്ക് കയറൂ..."

" പോക്കിരീ, ഇനി എത്ര പേരുണ്ടെടോ പുറത്ത്..."

" എണ്ണിയാല്‍ തീരില്ല, ഒരു പാടുണ്ട്.....എല്ലാവരും ജോ യെ തെറി പറഞ്ഞിട്ടുള്ള ആള്‍ക്കാരാ...." വിന്‍സ് ഗജപോക്കിരി തല ചൊറിഞ്ഞു കൊണ്ടു പറഞ്ഞു.

ജയകുമാര്‍ കയ്യിലെ കടലാസ് നോക്കി കൊണ്ടു പറഞ്ഞു....."തല്‍ക്കാലം ആ രണ്‍ജിതിനെയും , താങ്ങുംമൂടനെയും മാത്രം വിളി ...ബാക്കിയുള്ളവരെ നാളെ ചോദ്യം ചെയ്യാം..."

വിന്‍സ് ഗജപോക്കിരി അവരെയും കൊണ്ടു വന്നു..." താങ്ങുംമൂടന്‍.......രഞ്ജിത്ത് .....നിങ്ങളിലാരാ ജോ യെ പൊക്കിയത്? "

നിശബ്ദത .....മാത്രം.

തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് തുടക്കം കുറിക്കുന്നത് തെല്ലൊരു ആഹ്ലാദത്തോടെ വിന്‍സ് നോക്കി നിന്നു.

ജയകുമാര്‍ രഞ്ജിത്തിന്റെ അടുത്ത് ചെന്നു..." വെര്‍ബല്‍ ഫാര്‍ട്ട് ..." കൊള്ളാം നല്ല വാക്ക് ...നീയെന്താ രണ്‍ജി പണിക്കര്‍ക്ക് പഠിച്ചു തുടങ്ങിയോ? "

" അയ്യോ സാറേ , ഞാനത് , കോപ്പി അടിച്ചതാ ......സാറിന് ഇഷ്ടമായില്ലെങ്കില്‍ പറ....ഞാനത് ഡിലീറ്റ് ചെയ്തേക്കാം."

" അതിന് മുന്‍പ് നിന്നെ ഞാന്‍ ഡിലീറ്റ് ചെയ്യും.....പറ എവിടെ യാണ് ജോ?"

" സത്യമായിട്ടും എനിക്കറിയില്ല ഏമാനെ....."

"മക്കളൊരു കാര്യം ചെയ്യ്...കുറച്ചു ദിവസം ഉള്ളില്‍ തന്നെ കിടക്ക്...."

"പോക്കിരി , ഇവരെ ലോക്കപ്പിലാക്. ബാക്കിയുള്ളവരെ ചാക്കോയോട് ചോദ്യം ചെയ്യാന്‍ പറ... എനിക്ക് കുറച്ചു കവിതകള്‍ ഇന്നു പോസ്റ്റ് ചെയ്യാനുണ്ട്, അല്ലെങ്കില്‍ എന്‍റെ ആരാധകര്‍ വിഷമിക്കും...." എന്ന് പറഞ്ഞു ജയകുമാര്‍ സി ബി ഐ പുറത്തേക്ക് പോയി


* * * *


സമയം രാത്രി ...പന്ത്രണ്ടു കഴിഞ്ഞു കാണും.

ബ്ലോഗര്‍ അക്കാദമിയുടെ മതില്‍ ചാടിക്കടന്നു രണ്ടു പേര്‍.......

ശ്രീ ഹരിയും ടോട്ടൂചാനും ...അസമയത്ത് ബ്ലോഗര്‍ അക്കാദമിയുടെ കോമ്പൌണ്ടില്‍ കടന്നു പമ്മി പമ്മി അവര്‍ അകത്തേക്ക് പ്രവേശിച്ചു.

സാങ്കേതികത്തിന്‍റെ അനുയായി ആയിരുന്നത് കാരണം അക്കാദമിയുടെ പൂട്ട് പൊളിക്കാന്‍ അവര്‍ക്ക് തെല്ലും വിഷമമുണ്ടായില്ല.

ഒന്നും രണ്ടും നിലകള്‍ കടന്നു അവര്‍ എട്ടാം നിലയിലെത്തി......അവിടെ നിന്നും മട്ടുപ്പാവിലേക്ക്‌.

ഇപ്പോള്‍ സംഗതി വ്യക്തമാണ്. ടോട്ടോചാന്റെ കയ്യിലൊരു കിഴക്ക് നോക്കിയെന്ത്രവും ശ്രീ ഹരി യുടെ കയ്യില്‍ ഒരു ക്യാമറയും ഉണ്ട്. വാല്‍ നക്ഷത്രത്തെ തേടി ഇറങ്ങിയതാണ്. മറ്റാരെങ്കിലും അതെടുത്ത് ബ്ലോഗ്ഗുന്നതിനു മുന്‍പേ അവര്‍ക്ക് അത് ബൂലോകത്തിനു സംഭാവന ചെയ്യണം.


ബ്ലോഗര്‍ അക്കാദമിയുടെ മുകളിലുള്ള ഹെലിപ്പാടും കടന്നു അവര്‍ വാട്ടര്‍ ടാങ്കിരിക്കുന്ന ഭാഗത്തേക്ക് ചെന്നു.......

പെട്ടെന്നതാ അവിടെ ഒരനക്കം......അതോ,..... ഒരു ഞെരക്കം ?

അവര്‍ സ്വല്‍പ്പം സംശയിച്ചു നിന്നു....... തലേന്ന് 7.1 Blue Ray ഡിസ്കില്‍ ഗോസ്റ്റ് പടം കണ്ടത് ശ്രീ ഹരിക്ക് ആ സമയത്തു ഓര്‍മ്മ വന്നു . ചെറിയ ഒരു ഭയം. പിന്നെ അത് ഒരു ഇളം ചൂട് ഉറവയായി കണന്കാലും കടന്നു താഴെ പരന്നു.

ടോട്ടോ ചാന്‍ , വാല്‍ നക്ഷത്രത്തെ നോക്കാനായി പോക്കെറ്റില്‍ ഒളിപ്പിച്ചു വച്ചിരുന്ന ബ്രൈറ്റ് ലൈറ്റ് പുറത്ത് എടുത്തു അടിച്ച് നോക്കി.... ദൈവമേ അല്‍പ്പം അകലെ യായി ആരോ കിടക്കുന്നു......

വേഗം ഓടിച്ചെന്നു. അവര്‍ക്ക് വിശ്വസിക്കാനായില്ല....." ഇതു നമ്മുടെ ജോ അല്ലെ....."

അവര്‍ അവനെ കൈകളില്‍ താങ്ങിയെടുത്തു.......

ജോ ആ കൈകളില്‍ കിടന്നു ഞെരങ്ങുന്നു....

എന്തോ പുലമ്പുന്നുമുണ്ട്....

അവര്‍ കൈവശം ഉണ്ടായിരുന്ന സ്പ്രിന്‍റ് എടുത്തു ജോ യുടെ മുഖത്തോഴിച്ചു. .........ബാക്കി സ്വയം വായിലേക്കും ഒഴിച്ചു.

ജോ എന്തോ പറയുന്നു......

വെല്ലു വിളി യെന്നോ , ചങ്കൂറ്റം എന്നോ.........


"എന്ന് വച്ചാല്‍ ജോ യെ ഈ പരുവത്തിലാക്കിയത് ആര്?" അവരിരുവരും പരസ്പരം നോക്കി.





ശേഷം അടുത്ത എപ്പിസോഡില്‍ .......


ഡോണ്ട് മിസ് .... ക്ലൈമാക്സില്‍ ആ ബ്ലോഗര്‍ സുഹൃത്തിനെ അനാവരണം ചെയ്യുന്നു....ഈ വരുന്ന ഫെബ്രുവരി എട്ടാം തീയ്യതി ഏത് സമയത്തും........

ഒരറിയിപ്പ്.....

ബൂലോക സുഹൃത്തുക്കളെ,

എന്‍റെ മെയില്‍ ബോക്സ് നിറഞ്ഞു കവിയുന്നു.........

എന്‍റെ ടെമ്പ്ലേറ്റ്ന്‍റെ പ്രത്യേകത കാരണം തലക്കെട്ടില്‍ ക്ലിക്ക് ചെയ്‌താല്‍ മാത്രമെ ,കമന്റ് കോളം ദൃശ്യമാകുകയുള്ളൂ ( ചില ബ്രൌസറുകളില്‍ മാത്രം )....അതിനാല്‍ പ്രതികരണങ്ങള്‍ക്ക് ബ്ലോഗില്‍ കൊടുത്തിരിക്കുന്ന "ഇ മെയില്‍ " ചെയ്യാം എന്ന ഓപ്ഷന്‍ ആണ് എല്ലാവരും ഉപയോഗിച്ചു വരുന്നത്. മെയില്‍ അയച്ചു കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും നന്ദി.

എലാവര്‍ക്കും അറിയേണ്ടത് ഒരേ ഒരു കാര്യം മാത്രം....ആ ബ്ലോഗര്‍ സുഹൃത്ത് ആരാണ് എന്ന്?.......നോവലെറ്റ് അധികം നീട്ടാതെ കാര്യം പറയുവാന്‍ ഏവരും ആവശ്യപ്പെടുന്നത് കൊണ്ടു, ഈ വരുന്ന ഞായറാഴ്ച, അതായത് 2009 ഫെബ്രുവരി 8 - ആം തീയ്യതി ഇതിന്‍റെ നാലാമത്തെ എപ്പിസോഡില്‍ ക്ലൈമാക്സ് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

പിന്നെ മെയില്‍ ചെയ്ത ഒന്നു രണ്ടു പേര്‍ ,കോമഡി എഴുതി എന്‍റെ നല്ല ബ്ലോഗ്ഗിന്‍റെ വില കുറയ്ക്കരുത് എന്നാവശ്യപ്പെട്ടിട്ടുണ്ട്........ അതിനാല്‍ കൊമഡി മാത്രം ഉദേശിച്ചു പുതിയ ഒരു ബ്ലോഗ് തുടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വഴിയേ ഈ ബ്ലോഗിലെ കോമഡിയും സിനിമാ കഥകളും പുതിയ ബ്ലോഗിലേക്ക് മാറ്റുന്നതാണ്.

എന്നെ പിന്താങ്ങിയ ഏവര്‍ക്കും നന്ദി.

ബൂലോഗത്തില്‍ സി ബി ഐ എന്ന നോവലെറ്റ് താഴെ വായിക്കാം.....


ഭാഗം ഒന്ന്


ഭാഗം രണ്ട്


www.infution.co.ccwww.infution.co.ccwww.infution.co.ccwww.infution.co.ccwww.infution.co.ccwww.infution.co.ccwww.infution.co.ccwww.infution.co.ccwww.infution.co.cc

Thursday, February 05, 2009

ബൂലോഗത്തില്‍ സി.ബി.ഐ - നോവലെറ്റ് ഭാഗം 2 .

ആ അജ്ഞാതന്‍ ആര് : ബൂലോകത്തിന്‍ സി.ബി.ഐ - നോവലെറ്റ് ഭാഗം രണ്ട്.

ഒന്നാം ഭാഗം വായിക്കാത്തവര്‍ ഇവിടെ ക്ലിക്കുക.

ഭാഗം രണ്ട്.



സ്ഥലം ബൂലോകത്തെ കാവാലം.

അകലെ കൊയ്ത്തു പാട്ടിന്റെ ഈണം. മെതിക്കാത്ത കറ്റക്കെട്ടുകളുമായി ചെല്ലപെണ്ണുങ്ങള്‍ നിര നിരയായി പോകുന്നു. ഏതാണ്ട് സത്യന്‍ അന്തിക്കാട് സിനിമയിലെ ബാക്ക് ഗ്രൌണ്ട് നര്‍ത്തകിമാര്‍ തുള്ളിപ്പോകുന്നത് പോലെ......

അറ്റകുറ്റ പണിക്കു കെട്ടിയിട്ടിരിക്കുന്ന കാവാലം ചുണ്ടന്റെ മറവില്‍ നിന്നും ക്യാമറ പൊങ്ങുമ്പോള്‍ ദൃശ്യമാകുന്ന വീതിയേറിയ നീണ്ട റോഡ്, ..പേരു മാത്രമേയുള്ളൂ...നിറയെ കുണ്ടും കുഴിയുമാ...എറണാകുളതെക്കാളും വല്യ കുളം എന്നൊക്കെ പറയാവുന്നത് പോലെ.

എങ്കിലും അതിലൂടെ ഒരു കറുത്ത സ്കോര്‍പിയോ ചീറിപ്പാഞ്ഞു വരുന്നുണ്ട്. കറുപ്പിനഴകായി കറുത്ത ഗ്ലാസ്സിട്ട ആ വാഹനത്തില്‍ ആരെന്നു കാണണമെങ്കില്‍ നമ്മുക്ക് ഉള്ളിലേക്ക് പോകാം.

so, cut to int.

അക്ഷമനായിരുന്നു കാറോടിക്കുന്ന സുമുഖനായ ഒരു യുവാവ്. പേരു അരുണ്‍ ചാക്കോ കായംകുളം. മുന്‍വശത്തെ സീറ്റില്‍ ഇടതു ഭാഗത്തായി കൌബോയ് ഹാറ്റും റെയ്ബാന്‍ കൂളിംഗ് ഗ്ലാസും വച്ചു അതിലും സുമുഖനായ ഒരു ആള്‍ . ബുള്‍ഗാന്‍ താടി ആ മുഖത്തിന്‌ ഒരലങ്കാരം മാത്രം . അദ്ദേഹം ആണ് ജയകുമാര്‍ സി.ബി.ഐ. the most efficient and intelligent commissioner of CBI.

ഇവര്‍ക്ക് നടുവിലായി സി.ബി.ഐ യിലെ പുതിയ ബാച്ചിലെ ട്രെയ്നീ വണ്ണ്‍ മിസ്ടര്‍ വിന്‍സ് ഗജപോക്കിരി. സുമുഖനെന്നു തല്‍ക്കാലം നമ്മുക്കിവനെ വിളിക്കണ്ട.

എല്ലാവരുടെയും നോട്ടം മുന്നില്‍ പിന്നിട്ടു പോകുന്ന വഴിയിലേക്ക്....

ഏവര്‍ക്കും ഒരേ ലക്‌ഷ്യം......
'ജോ' യുടെ ബ്ലോഗര്‍ സുഹൃത്ത് ആരെന്നു കണ്ടു പിടിക്കുക. ........

കാര്‍ കിലോമീറ്ററുകള്‍ പിന്താണ്ടി ഭീമാകാരമായ ഒരു കെട്ടിടത്തിന്‍റെ അതി വിശാലമായ കൊമ്പൌണ്ടിലേക്ക് പ്രവേശിച്ചു.
വാഹനതിലിരുന്നു കൊണ്ടു തന്നെ അവര്‍ ഒരു വിഹഗ വീക്ഷണം നടത്തി. ---"കൊള്ളാം ഒന്നാന്തരമൊരു കെട്ടിടം.മുകളില്‍ ഹെലിപ്പാടോക്കെയുണ്ട്‌. ഒരു ഏഴെട്ടു നില വരും.

ആവേശം മൂത്ത് ഗജപോക്കിരി വിന്‍സ് ആണ് വാഹനത്തില്‍ നിന്നും ആദ്യം ചാടി ഇറങ്ങിയത്‌. എന്നിട്ട് ഉറക്കെ അവിടെ കണ്ട ബോര്‍ഡ് വായിച്ചു.

"---- ബ്ലോഗര്‍ അക്കാദമി ----"


ജയകുമാര്‍ സി.ബി.ഐ യും പിന്നാലെ ഇറങ്ങി. ബോര്‍ഡ് വായിച്ചു ബുള്‍ഗാന്‍ താടിയില്‍ അല്പം ചൊറിഞ്ഞു കൊണ്ടു നിന്നു,.... ഏതാണ്ട് ജോ ബെര്‍ളിയെ ചൊറിഞ്ഞു കൊണ്ടിരുന്നത് പോലെ......

" കൊള്ളാം അന്വേഷണം നമ്മുക്കിവിടെ നിന്നു തന്നെ തുടങ്ങാം.....കമോണ്‍ ,ബോയ്സ് ..."

പറഞ്ഞുകൊണ്ട് തിടുക്കത്തില്‍ അക്കദമിയിലെക്കു കയറിയ ജയകുമാര്‍ സി.ബി .ഐ യെ രണ്ടു പേരും അനുധാവനം ചെയ്തു.

അക്കാദമിയുടെ മുന്നിലുള്ള താമരക്കുളത്തില്‍ നിന്നും ഒരാള്‍ പൊങ്ങി വന്നു. കയ്യില്‍ കുറച്ചു മത്സ്യങ്ങളുണ്ട്. കരിന്കണ ,തിലോപ്പിയ,പൂളാന്‍ തുടങ്ങിയവയൊക്കെ. അവിടെ 'ജൈവീകം' എന്നൊരു ബോര്‍ഡ്. പൊങ്ങിവന്ന ബ്ലോഗര്‍ അപ്പോഴാണ്‌ സ്കോര്‍പിയോ കണ്ടത് . അതില്‍ സി.ബി ഐ എന്നെഴുതിയിരിക്കുന്നത് കണ്ട ബ്ലോഗര്‍ വീണ്ടും മുങ്ങാംകുളിയിട്ടു , ഒരു കരിമീനെ പിടിച്ചിട്ടു വരാം എന്നത് പോലെ.....


അക്കാദമിയുടെ ഇടനാഴിയിലൂടെ മൂന്നുപേരും നടന്നു. കൈകള്‍ പുറകില്‍ കെട്ടി, ചിന്താ നിമാഗ്നരായി , കാതു കൂര്‍പ്പിച്ചു അവര്‍ നടന്നു.

ഒരു കോഴിയുടെ കൂവലാണ് അവരെ സ്വാഗതം ചെയ്തത്. അല്പമൊന്നു നിന്നു , രണ്ടു സ്റ്റെപ്പ് പുറകിലേക്ക് വച്ചു അവര്‍ കൂവല്‍ കേട്ട ഭാഗത്തേക്ക് നോക്കി. "കോഴി" കറുത്ത നിക്കറും വെള്ള ഷര്‍ട്ടുമിട്ട് നിക്കുന്നു. കാലില്‍ ബ്ലേടാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത തരം ഒരു വള്ളി ചെരുപ്പ്. വായിലൊരു "പുഴു" വിനെ കടിച്ചു പിടിച്ചിട്ടുണ്ട്. റെയ്ബാന്‍ ഗ്ലാസ് മുഖത്ത് നിന്നുമെടുത്തു ജയകുമാര്‍ സി.ബി.ഐ അവനെ രൂക്ഷമായി ഒന്നു നോക്കി. 'മഴത്തുള്ളികള്‍ ' തെറിച്ചു വീഴുന്നത് പോലെ എന്തോ ഒന്നു 'കോഴി'യുടെ പുറകില്‍ നിന്നും തെറിച്ചു പോകുന്നത് അടുത്തിരുന്ന 'കുഞ്ഞിക്കിളി' കണ്ടു.

മൂവരും പിന്നെയും മുന്നോട്ടു നടന്നു. മറ്റൊരു ക്ലാസ്സില്‍ . ഒരാള്‍ നിന്നു പടം വരച്ചു കൊണ്ടിരിക്കുന്നു. അയാള്‍ വരച്ച പടത്തില്‍ മുഴച്ചു നില്ക്കുന്ന എന്തോ ഉണ്ട്....ഒന്നല്ല, അഞ്ചാറെണ്ണം. ചെറിയൊരു പുഞ്ചിരി തൂകി മൂവരും മുന്നോട്ട് തന്നെ നടന്നു.

വീണ്ടും മറ്റൊരു ക്ലാസ്സിനു മുന്നിലെത്തിയപ്പോള്‍, കേരളത്തില്‍ കൃഷി ചെയ്യേണ്ട രീതികളെ ക്കുറിച്ച് ഒരാള്‍ ഘോര ഘോരം സംസാരിച്ചു കൊണ്ടിരിക്കുന്നു. പ്രായാധിക്യമുള്ള ഒരുപാടു പഠിതാക്കള്‍ ആ ക്ലാസ് സാകൂതം കേട്ടുകൊണ്ടിരിക്കുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ ഒരു പയ്യന്‍ അവിടെ നിന്നും പൊന്നു കൊണ്ടു അമ്പലമുണ്ടാക്കി കളിക്കുന്നുണ്ടായിരുന്നു.

മൂവരും അന്വേഷിച്ചു കൊണ്ടിരിക്കുന്ന ആള്‍ അവിടെയില്ല എന്നറിഞ്ഞ്, മുന്നോട്ട് നടന്നു രണ്ടാം നിലയിലേക്ക് കയറി.

അവിടെയതാ , എം.എസ്.പണ്ടാരത്തില്‍ ക്ലാസ് എടുത്തു കൊണ്ടു നില്ക്കുന്നു. ഇസ്രായേലും ഗാസയും ആണ് പുള്ളിക്ക് സംസാര വിഷയം. മാറുന്ന മലയാളി യും ,വേറിട്ട ശബ്ദവും, അക്ഷരക്കുട്ടനും, തലവരയും, കരിങ്കല്ലുമെല്ലാം അവിടെയുന്ടെങ്കിലും, എല്ലാവരും സ്വന്തം ലാപ്‌ ടോപ്പ് തുറന്നു വച്ചു ബ്ലോഗ്ഗിക്കൊണ്ടിരിക്കുകയായിരുന്നു. .



മൂന്നാം നില മുഴുവന്‍, കേബിളും, പി.സി.ബി കളും കൊണ്ടു നിറഞ്ഞിരിക്കുന്നു. ആ നില സാങ്കെതികത്തിനു പതിച്ചു കൊടുത്തിരിക്കുകയാനെന്നു തോന്നുന്നു. നിറയെ ബഹളം........ ലൈവ് മലയാളവും ടൈമും ,ഇന്ദ്രധനുസ്സിന്റെയും , ഇന്ഫൂഷന്റെയും ബോര്‍ഡുകള്‍ അവിടെ ഇവിടെയായി കാണാമായിരുന്നു. ഒരിടത്ത് സാങ്കേതിക വിദ്യക്കാരനായ ശ്രീക്കുട്ടന്‍ കയ്യില്‍ ചില ചിത്രങ്ങളുമായി നില്‍ക്കുന്നുണ്ടായിരുന്നു. ഇന്റര്‍ നെറ്റില്‍ നിന്നും മോഷ്ടിച്ചതാണ് എങ്കിലും വിറ്റു പോയാല്‍ കാശല്ലേ കയ്യില്‍ വീഴുന്നത്...... .

ഒരിടത്ത് ടെലെസ്കൊപുമായി ഒരാള്‍ നില്ക്കുന്നു. കണ്ടിട്ട് ടോട്ടോച്ചാന്‍ ആണെന്ന് തോന്നുന്നു. ഏതോ വാല്‍ നക്ഷത്രത്തിന്റെ വരവും പ്രതീക്ഷിച്ചു നില്‍ക്കുകയാ. കയ്യിലൊരു കിഴക്ക് നോക്കി യന്ത്രവുമുണ്ട്‌. 'യുറേക്കാ' വിളി കേള്‍ക്കുന്നതിനു മുന്‍പ് തന്നെ മൂവരും അവിടന്ന് ഓടി രക്ഷപെട്ടു.

അങ്ങനെ , നാലും അഞ്ചും നിലകള്‍ കടന്നു അവര്‍ ആറാം നിലയിലെത്തി. കോണി കയറി തിരിയുമ്പോള്‍ തന്നെ കണ്ടു.....ക്ലാസ്സിനു മുകളില്‍ LKG - A എന്നെഴുതിയിരിക്കുന്നു.

അവിടെ ,ആള് തീരെ കുറവായ ഒരു ക്ലാസ്. മൂവരും അതിനകത്തേക്ക് പ്രവേശിച്ചു. അധ്യാപകനായിട്ടു ആരുമില്ല. ഒന്നാമത്തെ ബെഞ്ചില്‍ അറ്റത്തിരിക്കുന്ന ആളുടെ അടുത്ത് ചെന്നു ജയകുമാര്‍ സി.ബി.ഐ ചോദിച്ചു. "നിങ്ങളല്ലേ ജോ?..."

വളരെ വിനയാന്വീതനായി എഴുന്നേറ്റു നിന്നു അയാള്‍ മറുപടി പറഞ്ഞു " അതെ ..."

" ശരി ഞങ്ങളുടെ കൂടെ വരൂ...."

ബൂലോക വാസികള്‍ എല്ലാവരും ക്ലാസ്സിനു പുറത്തു വന്നു. ഈ സമയത്ത് താഴെ നിര്‍ത്തിയിട്ടിരുന്ന സ്കോര്‍ പിയോ യ്ക്ക് അരികിലായി സി.ബി.ഐ ജോ യെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

കൂടുതല്‍ ചോദിച്ചിട്ടും ഫലമില്ലെന്ന് കണ്ട ജയകുമാര്‍ സി.ബി.ഐ. അരുണ്‍ ചാക്കോയോട് പറഞ്ഞു. "...ഇവന്‍ നമുക്കു പണി ഉണ്ടാക്കുമല്ലോ , ചാക്കോ. സംഗതി അല്‍പ്പം ബുദ്ധിമുട്ടാ......ഉം. ...മുഖ്യനെ വിളിക്കേണ്ടിയിരിക്കുന്നു."

" എന്നാല്‍ നമുക്കു പൂത്രുക്ക, ബെഫി, പാന്റൂരാന്‍ എന്നിവരെ ചോദ്യം ചെയ്ത ടീമിന് വിട്ടുകൊടുതാലോ?"

" മണ്ടത്തരം പറയാതെ ചാക്കോ......അവരിപ്പോഴും നിലയില്ലാക്കയത്തില്‍ അല്ലെ?...വാ നമുക്കു ക്യാമ്പ് ഓഫീസില്‍ ചെന്നു ബാക്കി ആലോചിക്കാം."

ജോ - യെ രൂക്ഷമായി നോക്കിക്കൊണ്ടു അവര്‍ സ്കോര്‍പിയോ യിലേക്ക് കയറി.

സ്കോര്‍ പിയോ ആ കോമ്പൌണ്ട് വിട്ടു എന്നുറപ്പ് വരുത്തിയതിനു ശേഷം മാത്രം ബൂലോകവാസികള്‍ ജോ- യ്ക്ക് അടുത്തേക്ക് ചെന്നു.

പിറ്റേന്നത്തെ 'ബ്ലോഗന രമ' ദിനപ്പത്രം കണ്ട ബൂലോക വാസികള്‍ ഞെട്ടി. ചരിത്രത്തിലാദ്യമായി സത്യം തെളിയിക്കാന്‍ ലോക്കല്‍ പോലീസിനെ സി.ബി.ഐ ക്ക് നല്‍കിക്കൊണ്ട് മുഖ്യന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നു.

കേട്ടവര്‍ കേട്ടവര്‍ ഞെട്ടി......ഇതു കുഴങ്ങിയത് തന്നെ ....ലോക്കല്‍ പോലീസോ...എങ്കില്‍ നിഖണ്ടു വേറെ തപ്പേണ്ടി വരും. അവര്‍ വിളിക്കുന്ന തെറികളുടെ അര്‍ഥം മനസ്സിലാക്കി എടുക്കണമല്ലോ.

പിന്നെ എല്ലാര്‍ക്കും ഒരു കാര്യത്തില്‍ മാത്രം ആശ്വാസമുണ്ടായിരുന്നു. ജോ - യെ മാത്രമെ ചോദ്യം ചെയ്യുകയുള്ളൂവല്ലോ.

* * * *

സി.ബി.ഐ ക്യാമ്പ് ഓഫീസ്.

അന്ന് പക്ഷെ പതിവില്ലാതോരാള്‍ക്കൂട്ടം പുറത്ത്.

എവിടെ നിന്നോ ഒരു മുദ്രാവാക്യം വിളി ഉയര്‍ന്നു. " സി ബി ഐ അന്യായമായി തടവിലാക്കിയ ജോ യെ വിട്ടു തരിക...."
കൂടെ നിന്നവര്‍ അതേറ്റു വിളിക്കുന്നുണ്ടായിരുന്നു.

അകത്ത് ജയകുമാര്‍ സി.ബി.ഐ വിന്‍സ് ഗജപോക്കിരിയോടായി പറഞ്ഞു " പുലിവാലായല്ലോ പോക്കിരി, 'ജോ' പഹയനെ കാണാതെ ആവുമെന്ന് ആര് വിചാരിച്ചു?...കഥ നമ്മള് വിചാരിക്കുന്നത് പോലെയല്ലല്ലോ പോകുന്നത്...."

പെട്ടെന്ന് വാതില്‍ തള്ളി തുറന്നു അരുണ്‍ ചാക്കോ വന്നു പറഞ്ഞു. " സര്‍, ദേ, D G P വരുന്നെന്നു മെസ്സേജ് വന്നിട്ടുണ്ട്...."

"മണ്ണാങ്കട്ട... " ജയകുമാര്‍ സി ബി ഐ മുഷ്ടി ചുരുട്ടി മേശപ്പുറത്ത് ഇടിച്ചു കൊണ്ടു പറഞ്ഞു.

മുദ്രാവാക്യം വിളിക്കുന്നവരെയും കടന്നു ഒരു ബോലെറോ ക്യാമ്പ് ഓഫീസിന്‍റെ പോര്‍ച്ചില്‍ വന്നു നിന്നു. വാതില്‍ തുറന്നു അതില്‍ നിന്നും മൂന്നു പേര്‍ ഇറങ്ങി തിടുക്കത്തില്‍ അകത്തേക്ക് പോയി.
വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് കയറിയവരെ ജയകുമാര്‍ സി ബി ഐ ഒന്നു നോക്കി. മൂന്നു ആജാനുബാഹുക്കള്‍!

അവരില്‍ ഒരാള്‍ പറഞ്ഞു " ഞാന്‍ ഡുണ്ട്മോന്‍"
അടുത്തയാള്‍ പറഞ്ഞു " ഞാന്‍ ഗുപ്തന്‍ "
മൂന്നാമത്തെയാള്‍ പറഞ്ഞു " ഞാന്‍ പാഴ്ജന്മം"

പിന്നെ മൂന്നു പേരും കൂടി ഒരേ സ്വരത്തില്‍ പറഞ്ഞു " ഞങ്ങള്‍ D G P "

എന്നിട്ട് ചോദിച്ചു " മിസ്ടര്‍ കമ്മീഷണര്‍ ഓഫ് സി ബി ഐ, ഞങ്ങളുടെ സുഹൃത്ത് , ജോ യെ നിങ്ങള്‍ അന്യായമായി പൊക്കി എന്നറിഞ്ഞു . അവനെ ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ തിരിച്ചു എല്പ്പിക്കുന്നതാ നിങ്ങള്‍ക്ക് നല്ലത്...."

ജയകുമാര്‍ സി ബി ഐ യുടെ വലതു കാല്‍ ഇതു വരെ ഓടിഞ്ഞിട്ടില്ലാത്തത് കാരണം മൂവരും നൊടിയിടക്കുള്ളില്‍ അപ്രത്യക്ഷരാവുന്നതാണ് അരുണ്‍ ചാക്കോയും വിന്‍സ് ഗജ പോക്കിരിയും കണ്ടത്.


" അപ്പൊ നമുക്കിവരില്‍ നിന്നു തന്നെ തുടങ്ങാം, അല്ലെ ചാക്കോ .." ക്യാമ്പ് ഓഫീസിലെ അഴികള്‍ക്കരികില്‍ നിന്നുകൊണ്ടു ജയകുമാര്‍ സി ബി ഐ പറഞ്ഞു. സമ്മതം എന്ന ഭാവത്തില്‍ അരുണ്‍ ചാക്കോ കായംകുളം ഒന്നു പുഞ്ചിരിച്ചു....ഒരു തരം മുകേഷ് പുഞ്ചിരി.

അവിടെ അഴികള്‍ക്കുള്ളില്‍ അട്ടി അട്ടിയായി കിടക്കുന്നു D G P മാര്‍ .....ഒന്നു,...അല്ല, മൂന്നു രോദനം കാതില്‍ വന്നലച്ചുവോ?




ശേഷം അടുത്ത എപ്പിസോഡില്‍ .........





N.B. : എന്‍റെ മെയില്‍ ബോക്സ് പതിവില്‍ കവിഞ്ഞു നോടിഫികേഷന്‍ തരാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാവരോടുമായി, ഇതിന്‍റെ ക്ലൈമാക്സ് 08.02.09 ഞായറാഴ്ച പ്രസിദ്ധീകരിക്കുന്നതായിരിക്കും










Tuesday, February 03, 2009

ആ ബ്ലോഗര്‍ സുഹൃത്ത് ആരെന്നു വെളിപ്പെടുത്തുന്നു.......

ആ അജ്ഞാതന്‍ ആര് ? ബൂലോഗത്തില്‍ സി.ബി.ഐ
( കോമഡി നോവല്‍ )


ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിചിരിക്കുന്നവരോടോ മൃതിയടഞ്ഞവരോടോ യാതൊരു സാമ്യവുമില്ല എന്ന് ഊന്നിപ്പറയുന്നു. അഥവാ
സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികം എന്ന് വീണ്ടും ഊന്നട്ടെ. .....
ഇതൊരു കുഞ്ഞു നോവല്‍ ആണ് . ദീപക് രാജ് എന്ന എന്‍റെ സുഹൃത്ത് എഴുതുന്നത് പിന്തുടര്‍ന്ന് ഒരു കൊമഡി സംഭവം കോര്‍ത്തിണക്കി ഒരു എഴുത്ത്. ഞാന്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഈ കോമഡി ഉദ്യമത്തിന് മുതിരുന്നത്. തെറ്റ് കുറ്റങ്ങള്‍ പൊറുക്കുക. ഇതില്‍ കാണുന്ന കഥാപാത്രങ്ങളെ ബൂലോഗത്തില്‍ നിന്നും കടം കൊണ്ടതാണ്. ആര്‍ക്കെങ്കിലും ഇഷ്ടമായില്ലെങ്കില്‍ എനിക്ക് മെയില്‍ അയച്ചാല്‍ മതി .അവ ഞാന്‍ നീക്കം ചെയ്യുന്നതായിരിക്കും.




ഭാഗം ഒന്ന്



" വ്യത്യസ്തന്നാമൊരു ബാര്‍ബറാം ബാലനെ...
സത്യത്തിലാരും ....."


മൊബൈലിന്റെ ബെല്‍ നിര്‍ത്താതെ അടിക്കുന്നത് കേട്ടു അപ്പു എഴുന്നേറ്റു വാച്ചില്‍ സമയം നോക്കി. ആറു മണി. ഏത് .......ആണോ ഈ സമയത്തു വിളിക്കുന്നത് . നോക്കിയപ്പോള്‍ ഇന്ത്യയില്‍ നിന്നുമാ. ഷിജു വല്ലതും ആയിരിക്കുമോ? എതവനായാലും അവന് സാമാന്യ ബുദ്ധിയില്ലേ? അവിടെ എട്ടു മണിയായാല്‍ ഇവിടെ പുലരുന്നതേയുള്ളൂ എന്ന് മനസ്സിലാക്കാന്‍? അല്‍പ്പം നീരസത്തോടെ പച്ച ഞെക്കി "ഹല്ലോ" പറഞ്ഞു.

"ഹലോ, ഞാന്‍ മുള്ളൂരാന്‍. ...."

"ങ്ഹാ ...എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? ....എന്താ ഇത്ര രാവിലെ ?"

" ഒന്നും പറയണ്ട എന്‍റെ അപ്പൂ ... അറിഞ്ഞില്ലേ ഇവിടൊരു പഹയന്‍ വന്നു കയറീട്ടോണ്ട് . പേരു ജോ. നമ്മുടെ ബെര്‍ലീക്കിട്ടൊരു പണി കൊടുതൂണ്ടാ വന്നേക്കനത്‌. ...."

" ഉം...ഞാനും കേട്ടു....പണി നല്ല പണി തന്നെയാന്നു ബെര്‍ളി പറഞ്ഞാരുന്നു. പിന്നെ പുതുമുഖമല്ലേ എത്രത്തോളം പോകുമെന്ന് കാത്തിരിക്കയാ ഞാന്‍....അവന്‍റെ ബ്ലോഗില്‍ ആദ്യാക്ഷരീടെ പരസ്യം ഇട്ടതു കൊണ്ടാ പിന്നെ ഞാനൊന്നും പറയാഞ്ഞേ .... ".

"അപ്പൂന്‍റെ പരസ്യം മാത്രമെ ഇട്ടുള്ളൂ ...എന്‍റെ ടെമ്പ്ലേറ്റ് കൂടി അവന്‍ അടിച്ചെടുത്തു. കുത്തിയിരുന്നെണ്ടാക്കിയ ഈ എന്നോട് പോലും ചോദിക്കാതെ. അതൊക്കെ പോട്ടെ ,ഇപ്പൊ അതൊന്നു മല്ല പ്രശ്നം ...."

"പിന്നെ?..." അപ്പുവിനു ജിജ്ഞാസയായി.

മുള്ളൂരാന്‍ തുടര്‍ന്നു " പണി കിട്ടിയ ബെര്‍ളി ഫ്ലാഗും ചെയ്തു പരാതീം കൊടുത്തു. പണി വെക്കാന്‍ പണി പറഞ്ഞു കൊടുത്ത ജോ യുടെ ബ്ലോഗര്‍ സുഹൃത്ത് ആരാണ് എന്ന് അറിയണം അത്രേ ! കൊമ്പത്താ പിടിച്ചിരിക്കുന്നെ...അന്വേഷണത്തിനു C.B.I യെ തന്നെ വിട്ടുകൊടുക്കാംഎന്നാ മുഖ്യന്‍ പറഞ്ഞിരിക്കുന്നെ. ഗൂഗിളിനെ പൊക്കി പറയുന്നതു കൊണ്ടു കൊണ്ടു അവരും ബെര്‍ളീടെ പക്ഷാത്രേ...ദെന്താ കഥ ...."

അപ്പുവിനു ആകാംക്ഷ ആയി " ഉവ്വോ...ഇതൊക്കെ എങ്ങനെ അറിഞ്ഞു?"

"സാബിത് പയ്യന്‍ എന്നെ ഇപ്പോള്‍ വിളിച്ചിട്ടുണ്ടായിരുന്നു. ആ പഹയനു എങ്ങനെയോ ലീക്ക് ചെയ്തു കിട്ടിയതാ....."

ഒരു ദീര്‍ഘ നിശ്വാസം വിട്ടു അപ്പു സോഫയിലേക്ക് ചാഞ്ഞിരുന്നു. എന്നിട്ട് മുള്ളൂര്‍ക്കരനോട് പറഞ്ഞു " പടം വരച്ച ത്തിന്‍റെ ഒരു പോലീസ് കേസ് വന്നതേ ഉള്ളൂ.......... ..ദാ,C.B.I യും വരണു. ബ്ലോഗേര്‍സിനെ നിയമം പഠിപ്പിക്കാന്‍ ആദ്യാക്ഷരി ഇന്‍സ്ടിറ്റുട്ടിന്റെ മുകളില്‍ ഒരു നില കൂടി പണിയേണ്ടി വരുമല്ലോ?"

" അപ്പു അതല്ല കാര്യം, ജോ ബ്ലോഗ് എഴുതിതുടങ്ങുന്ന നാളുകളില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു ' എങ്ങനെ ബ്ലോഗറാകാം? ' എന്ന്. അതില്‍ നമ്മളെ മൂന്നു പേരെയും മാത്രമെ എഴുതിയിട്ടുള്ളൂ....പടോം കൊടുത്തിട്ടുണ്ട്‌. ഇനി C.B.I ഈ വഴിക്കെങ്ങാന്‍ വരുമോ എന്നാ എന്‍റെ പേടി. "

അപ്പു ഒരു നിമിഷം ആലോചിച്ചു.എന്നിട്ട് മുള്ളൂര്‍ക്കാരനോട് പറഞ്ഞു, " ഇല്ല, എനിക്കൊട്ടും വിഷമമില്ല. ഞാനിവിടെ ദുബായിയിലല്ലേ. ആദ്യം നിങ്ങളെ രണ്ടു പെരെയുമേ ചോദ്യം ചെയ്യുകയുള്ളൂ. ഞാനിനി ഉടനെയെങ്ങും അങ്ങോട്ടേക്ക് ഇല്ല . ...ആട്ടെ , ഇനി മുള്ളൂരാനാണോ ആ ബ്ലോഗര്‍ സുഹൃത്ത്? "

" എന്റമ്മോ...ആ പഹയന്‍ ഇന്നാള്‍ ഒന്നു ചാറ്റി നോക്കി . അത്രയുമേ എനിക്ക് പരിചയമുള്ളൂ.
html സംശയങ്ങള്‍ ആയതു കൊണ്ടു ഞാന്‍ മറുപടിയും കൊടുത്തു. ...അത്രേള്ളൂ....."

"പിന്നെ ആരായിരിക്കും ? "

"സാബിത് ?"

"ഛെ, അവന്‍ പയ്യന്‍ ? അത്രയ്ക്കൊന്നും ആയിട്ടില്ല. "

"പയ്യനെന്നോന്നും പറയണ്ട. ഇന്നാളു കെട്ട്യോള് ഉടക്കിയാ ചിരിപ്പിക്കാനെന്താ വഴീന്നു പറഞ്ഞു അവനൊന്നു പോസ്ടീട്ടുണ്ടായിരുന്നു......"

" എന്നാലും അവനായിരിക്കില്ലെന്നെ....ചിലപ്പോ രാഹുലായിരിക്കൊ? അവന്‍റെ ഇന്ഫൂഷന്റെ പടോം പരസ്യോം ജോ യുടെ ബ്ലോഗിലുണ്ടല്ലോ? "

ആവാന്‍ സാധ്യതയുണ്ട് .അവര് തമ്മീ മെയിലൊക്കെ സ്ഥിരം അയപ്പാ. ഇന്നാള് അവന്‍ അയച്ച മേയിലൊരു കമന്റാക്കി ഇടുകേം ചെയ്തു. പിന്നെ ഇങ്കുമോനേം അടിച്ച് മാറ്റിയത് കണ്ടില്ലാര്‍ന്നോ ."

"പക്ഷെ ബെര്‍ലിക്കൊരു മറുപടി പോസ്റ്റില്‍ ഏതാണ്ടൊരു ടൈം മലയാളം ബ്ലോഗിങ്ങ് ടിപ്പുകളെ ക്കുറിച്ചും പരാമര്‍ശിച്ചിരുന്നു വല്ലോ? "

" അതാരുടെയാ, എന്നാ അവനായിരിക്കും കക്ഷി. കാരണം അവന്‍റെ പേരു മാത്രം എങ്ങും പറഞ്ഞിട്ടില്ലല്ലോ?"
" അതിരിക്കട്ടെ ...നമ്മുടെ അക്കാദമി സുഹൃത്തുക്കള്‍ എന്ത് പറയുന്നു?"

"അവരൊക്കെ എന്നെ വിളിച്ചിരുന്നു . ഈ പ്രശ്നത്തില്‍ പടമെഴുത്തിനു കുറച്ചൊക്കെ ഇടിവ് പറ്റി എന്നാ ന്യൂസ്. അതിന്‍റെയൊരു മ്ലാനത കാണാനുണ്ട്. "

"ഉം...എന്തായാലും കാര്യങ്ങള്‍ നടക്കട്ടെ....പുരോഗതി അറിയിക്കണേ ......ഓള്‍ടെ പപ്പായ്ക്ക് ഇന്നു കുറച്ചു ടിപ്സ് അയക്കാമെന്നു പറഞ്ഞിരുന്നു. നാളെ അത് ആദ്യാക്ഷരീല്‍ പോസ്റ്റാം. ...വയ്ക്കട്ടെ."

ഉവ്വുവ് ...എല്ലാം മുറ പോലെ അറിയിക്കാം. പിന്നെ..ഒരു കാര്യം കൂടി, ഇന്നു ആല്തരക്കൂട്ടത്തില്‍ ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ട്- ബ്ലോഗര്‍ സുഹൃത്തിനെ കണ്ടു പിടിക്കാന്‍ - ഏതോ സ്വാമി യാത്രെ വന്നിരിക്കുന്നത്. ...വിവരങ്ങളൊക്കെ പിന്നീടറിയിക്കാം അപ്പൂ.. വയ്ക്കട്ടെ."

മുള്ളൂര്‍ക്കാരന്റെ ഫോണ്‍ കട്ടുചെയ്തു അപ്പു സോഫയില്‍ നിന്നും എഴുന്നേറ്റു. ഇനി എന്തൊക്കെയാണോ സംഭവിക്കാന്‍ പോകുന്നത് ? ...എന്‍റെ ബ്ലോഗനാര്‍ കാവിലമ്മേ എന്നെ മാത്രം കാത്തു കൊള്ളണേ !!"


* * * *
സമയം സായാഹ്നം.

അസ്തമയത്തിന്റെ സുവര്‍ണ്ണ തുടിപ്പിനിടയിലും ആല്തറ യിലെ ദല മര്‍മ്മരങ്ങള്‍ ശക്തിയോടെ പുലമ്പിക്കൊണ്ടിരുന്നു.

അവിടെ, എവിടെ നിന്നോ വന്ന ഒരു ദിവ്യന്‍, ധ്യാന നിമഗ്നനായി ഇരിക്കുന്നു. വേഷം കാഷായം.
ആല്തറയ്ക്ക് താഴെ മുന്‍ നിരയില്‍ കാപ്പിലാന്‍,നിരക്ഷരന്‍,പാമരന്‍,തോന്ന്യാസി,കുറുമാന്‍,കുറ്റ്യാടിക്കാരന്‍ തുടങ്ങിയവര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. തൊട്ടു പിന്നിലായി,ഗീത്, ജെറ്റ്,ഗോപന്‍,സുനീകൃഷ്ണ,ശ്രീവല്ലഭന്‍,പിള്ളേച്ചന്‍,രഞ്ജിത്ത്,അനില്‍ ജൈവീകം, നജീം, മയൂര,ശരത് ,ചങ്കരന്‍,ചാണക്യന്‍,മാണിക്യം തുടങ്ങിയവരോക്കെയുണ്ട്.

ധ്യാന നിമഗ്നനായിരിക്കുന്ന സ്വാമിയിലാണ് ഏവരുടെയും ശ്രദ്ധ.

പെട്ടെന്ന് സ്വാമിജിയുടെ ചുണ്ടുകള്‍ അനങ്ങി .അശരീരി പോലെ ഒരു ശബ്ദം അവിടെ പതിച്ചു.

"സ്നേഹമാണഖിലസാരമൂഴിയില്‍,സ്നേഹിക്ക ഉണ്ണീ നീ
നിന്നെ ദ്രോഹിക്കുന്ന ജനത്തെയും ..."

മിഴികള്‍ തുറന്നു കൊണ്ടു കൂടിയിരിക്കുന്നവരെ അദ്ദേഹം നോക്കി എന്നിട്ട് പറഞ്ഞു " അങ്ങിനെ അഹിംസയിലൂന്നിയ സ്നേഹം ഈ ബൂലോകത്ത് ആകെ പരക്കട്ടെ."

ഹൊ !...എന്ത് ദാര്‍ശനികയിലാര്‍ന്ന വാക്കുകള്‍. ഇദ്ധേഹം ശരിക്കുമൊരു ദിവ്യന്‍ തന്നെ.

സ്വാമിജി തുടര്‍ന്ന് "...ആട്ടെ മക്കളെ പറയൂ, ഇന്നെന്താന്നീ ആല്തറയില്‍ പതിവില്‍ക്കവിഞ്ഞൊരു
ബൂലോകക്കൂട്ടം? "

കൂട്ടത്തില്‍ നിന്നും ചങ്കരന്‍ ചാടിയെഴുന്നേറ്റു പറഞ്ഞു " "സ്വാമിജി ഈ ബൂലോകത്ത് വസിക്കാന്‍ പുതിയോരുതന്‍ വന്നിട്ടുണ്ട് .പേരു ജോ. ഇപ്പൊ തന്നെ 'ദുരന്തങ്ങളെ തമാശ കൊണ്ടു നേരിടും ' എന്ന അവന്റെ വാക്കു ബൂലോക ഹിറ്റ് ആയിക്കഴിഞ്ഞു."

മുഴുവന്‍ പറയാന്‍ സമ്മതിക്കാതെ തോന്ന്യാസി ചാടിയെഴുന്നേറ്റു പറഞ്ഞു " അവന്റെ ഒടുക്കത്തെ ഹിറ്റ് കണ്ടു സഹിക്കാന്‍ പറ്റണില്ല. ..."

അത് മുഴുമിക്കാന്‍ ചാണക്യന്‍ സമ്മതിച്ചില്ല " അവനീ പുതിയൊക്കെ പറഞ്ഞു കൊടുക്കുന്നത് ആരാണ് എന്നറിയണം ? "

ശ്രീ വല്ലഭന്റെ ഊഴമായിരുന്നു പിന്നെ " സ്വാമീ, പറയുന്നതേ തെറ്റൊന്ടെന്കീ ക്ഷമിക്കണം. സ്വാമിക്ക് മന:കണ്ണ് എന്ന കുന്ത്രാണ്ടം ഒണ്ടെന്നു കേട്ടിരിക്കന്. അപ്പോപ്പിന്നെ അതൊന്നു പ്രയോഗിചൂടിന്‍? "

സ്വാമി സുസ്മര വദനനായി കണ്ണുകള്‍ അടച്ചു. അവിടെയിരിക്കുന്ന ബൂലോക വാസികള്‍ പരസ്പരം നോക്കി. അവരൊക്കെ ആദ്യമായിട്ടായിരുന്നു മന:കണ്ണ് പ്രയോഗം കാണുന്നത്.

ആല് തറ യ്ക്ക് മുന്നിലിരുന്ന കാപ്പിലാനും നിരക്ഷരനും പരസ്പരം നോക്കി ഗൂഡമായി എന്തോ ആലോചിക്കുന്നത് മാണിക്യം കണ്ടു.

അല്‍പ സമയത്തിന് ശേഷം സ്വാമിജി മിഴികള്‍ തുറന്നു .എന്നിട്ട് എല്ലാവരെയും നോക്കി പറഞ്ഞു " ആ ബുദ്ധി പ്രവര്‍ത്തിച്ച മനസ്സു എന്‍റെ മുന്നിലിരിക്കുന്ന ഒരാളിലുണ്ട് മക്കളെ " .

കാപ്പിലാന്‍ രൂക്ഷമായി നിരക്ഷരനെ നോക്കി. ഉടന്‍ നിരക്ഷരന്‍ ചാടിയെഴുന്നീട്ടു പറഞ്ഞു. " സ്വാമി എനിക്കവനുമായി ഒരു ബന്ധോം കുന്തോം ഇല്ല. ഇന്നാളവന്‍ എന്‍റെ ബ്ലോഗില്‍ വന്നൊരു ചൂലും അടിചെടുതോണ്ട് പോയതാ. സത്യമായിട്ടും....ഞാനല്ല....ഞാനല്ല...ആ ബ്ലോഗര്‍ സുഹൃത്ത്. .....എന്‍റെ ദൈവമേ എന്ത് കഷ്ടമാണ് ഇതു ? ...വല്ലാര്‍ പാടത്ത് അമ്മയ്ക്ക് ജോ പറഞ്ഞ ചൂലങ്ങു വാങ്ങിക്കൊടുതാ മതിയായിരുന്നു. ....രക്ഷിക്കണേ ഭഗവാനെ ..."

നിരക്ഷരന്‍ തിരിഞ്ഞു ആല്തറക്കൂട്ടത്തിലെ മറ്റു ബ്ലോഗ്ഗേര്‍സിനെ നോക്കി. എല്ലാവരുടെയും കണ്ണുകള്‍ തനിക്ക് നേരെ തുറിച്ചു നോക്കുന്നു. " ദൈവമേ , ഇനി താന്‍ തന്നെയാണോ ആ ബ്ലോഗര്‍ സുഹൃത്ത്.....നിരക്ഷരനായിപ്പോയത്തിന്റെ ഒരു ശാപമേ...." ആരോടൊക്കെയോ പരിതപിച്ചു തലയില്‍ കൈകളടിച്ചുകൊണ്ട് നിരക്ഷരന്‍ ആ കൂട്ടത്തിലെക്കിരുന്നു.

കുറുമാന്‍ എഴുന്നേറ്റു സ്വമിജിയോടു ചോദിച്ചു " സ്വാമിജി , അങ്ങ് മന കണ്ണാല്‍ കണ്ടത് ഇഇപ്പോള്‍ പറയണം. ഇവിടെയിരിക്കുന്നതില്‍ ആരാ ആ ബ്ലോഗര്‍ സുഹൃത്ത്? "

സ്വാമിജി എല്ലാവരെയും നോക്കി പുഞ്ചിരിച്ചു . പക്ഷെ തിരിച്ചു പുഞ്ചിരിക്കാന്‍ ആര്‍ക്കും മനസ്സു വന്നില്ല. സ്വാമി ഇനി തങ്ങളുടെ പേരെങ്ങാന്‍ പറഞ്ഞാലോ എന്നതായിരുന്നു ഏവരുടെയും മനസ്സില്‍.

പെട്ടെന്നതാ ഒരിരമ്പല്‍. നേരം സന്ധ്യ മയങ്ങിയിരുന്നു. ഈ ഇളം തെന്നലില്‍ ആലിലകള്‍ അത്രയ്ക്കങ്ങ് ചിലക്കുമോ?

ഇരമ്പം അടുത്തടുത്ത്‌ വരുന്നു. സ്വാമിജി കണ്ണുകള്‍ തുറന്നു ഇരമ്പല്‍ കേട്ട ദിക്കിലേക്ക് നോക്കി.
സ്വാമിജിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

ബുള്‍ ടെറിയര്‍, ബ്രോഹോമര്‍, ബ്രിട്ടാനി, ബ്ലോഗന്‍ ടെറിയര്‍ ,ബ്രാറ്റ് ......... ദൈവമേ എത്ര തരം നായ്ക്കള്‍. ഹൊ, ബൂലോക വാസികള്‍ക്ക് ഇവറ്റകളുടെ സ്വഭാവം പറഞ്ഞു കൊടുത്തതിനു കടിച്ചു കീറാന്‍ വരികയാണോ?

ആല്തറയാണ് എന്നോ മുന്നിലിരിക്കുന്നത്‌ ആല്തറക്കൂട്ടം ആണെന്നോ സ്വാമിജി ഓര്‍ത്തില്ല. എഴുന്നേറ്റു ഒറ്റ ഓട്ടം . പോയ വഴിയേ പുല്ലു പോലും മുളക്കില്ല എന്നൊക്കെ പറയുന്നതു പോലത്തെ ഓട്ടം.

പക്ഷെ ആ ഓട്ടത്തിനിടയില്‍ എന്തൊക്കെയോ തെറിച്ചു മുന്നിലിരിക്കുന്ന നിരക്ഷരന്റെ അടുത്ത് വീണു. നിരക്ഷരന്‍ ഇതെടുത്ത് തിരിച്ചും മറിച്ചും നോക്കി.

ഒരു നീല 'കൊച്ചു 'പുസ്തകം .പിന്നെ രണ്ടു രസീത് കുറ്റിയും .

നിരക്ഷരന്‍ 'നിരക്ഷരന്‍' ആയിപ്പോയത്തിന്റെ പരിതാപത്തില്‍ അവയൊക്കെ കാപ്പിലാന് കൈമാറി.

സംഗതി നോക്കിയ കാപ്പിലാന്റെ മുഖത്ത് ചിരി പ്രകടമായി.

ഒരു പാസ്പോര്‍ട്ട് പിന്നെ ഫ്ലൈറ്റ് ടിക്കറ്റും ............

ആല്തറ ക്കൂട്ടമാകെ ഇളകി കാപ്പിലാന്റെ ചുറ്റും കൂടി.

" ഇതു നമ്മുടെ ദീപക് രാജിന്റെ പാസ്പോര്‍ട്ടും ഫ്ലൈറ്റ് ടിക്കെറ്റുമാ...."

" ദൈവമേ അപ്പോള്‍ സ്വാമിജി ദീപക് രാജായിരുന്നോ? "

നിരക്ഷരന്‍ പ്രഖ്യാപിച്ചു. " എനിക്കപ്പോഴേ സംശയമുണ്ടായിരുന്നു. ജോ യുടെ ബ്ലോഗര്‍ സുഹൃത്ത് ദീപക് രാജായിരിക്കുമെന്നു. കമന്റുകളില്‍ ദീപു എന്ന് മാത്രമെ ജോ വിളിക്കാറുള്ളൂ. ദീപക് രാജിന്റെ കമന്റുകളില്‍ ഇളക്കും മുള്ളിനും കേടില്ലാത്ത നിലപാടാണ്‌ കാണുന്നത്. ......എനിക്കപ്പോഴേ സംശയമുണ്ടായിരുന്നു. "

കള്ളനെ കണ്ടു പിടിച്ചതിന്റെ മാസ്മരികതയില്‍ ആല്തറക്കൂട്ടം പിരിയാന്‍ തുടങ്ങുമ്പോഴേക്കും
ബുള്‍ ടെറിയര്‍, ബ്രോഹോമര്‍, ബ്രിട്ടാനി, ബ്ലോഗന്‍ ടെറിയര്‍ ,ബ്രാറ്റ് ......എല്ലാവരും കൂടി സ്വാമി പോയ വഴിയേ ഓടുന്നുണ്ടായിരുന്നു.



ആ അജ്ഞാതന്‍ ആര്.......വരും എപിസോടുകളില്‍ തുടര്‍ന്ന് വായിക്കുക.









Monday, February 02, 2009

ഒരു കുടുംബം

ഇതു കുവൈറ്റില്‍ നിന്നും എന്‍റെ സുഹൃത്ത് ജോ ജോസഫ് (ഗോട്സണ്‍ ) അയച്ചു തന്നത്. കടപ്പാട് രേഖപ്പെടുത്തുന്നു.






ഇതൊരു കുടുംബ ചിത്രം



യാത്ര ഇങ്ങനെ !





ഇങ്ങനെയും!




പരിപാലനം



ഷോപ്പിങ്ങ്



സംരക്ഷണം




ഇതു ആരെന്നോ എന്തെന്നോ അറിയില്ല ( ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഒന്നു പറഞ്ഞു തരണേ ) പക്ഷെ
ഇവിടെ ആധിപത്യം പുലര്‍ത്തിയിരിക്കുന്നത് " സ്നേഹം " മാത്രം .


ഒരു ബൈക്ക് അപകടത്തില്‍പ്പെട്ടു രണ്ടു മാസക്കാലതോളം ഒരു കാല്‍ നിലത്തു കുത്താനാവാതെ ഞാന്‍ വിഷമിച്ചപ്പോള്‍ ആരെയൊക്കെ പഴിച്ചു. .......

അപ്പോള്‍ ഈ ചിത്രം കണ്ടിരുന്നെന്കില്‍,....ഈ വിഷമം മനസ്സിലാക്കിയിരുന്നെന്കില്‍........






Sunday, February 01, 2009

ഒരാഴ്ച കൊണ്ടൊരു ബിലല്യനെയര്‍ !!!!!

എന്റമ്മോ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല .........

ഒരാഴ്ച കൊണ്ടു ഞാനും കോടിക്കണക്കിനു രൂപായ്ക്കുടമ. !!!!!

ദൈവമേ സംഗതി സത്യമായിരുന്നെങ്കില്‍ ...............www.infution.co.cc

കഴിഞ്ഞ ഒരാഴ്ചയായി എന്‍റെ ഇന്‍ ബോക്സില്‍ മെയിലുകളുടെ ബഹളം . ക്ഷമിക്കണം, ബൂലോക പ്രശ്നങ്ങള്‍ കാരണം അല്ല , കേട്ടോ ....


ആദ്യമേ വന്നത് നമ്മുടെ ദീപക് രാജിന്‍റെ ഇപ്പോഴത്തെ രാജ്യത്ത് നിന്നാ ......ഇനി അങ്ങേരുടെ പണി വല്ലതുമായിരിക്കുമോ എന്ന് സംശയിച്ചു.www.infution.co.cc ....കാരണം അങ്ങേര്‍ക്കു ഞാന്‍ സ്ഥിരമായി കമന്റ് ചെയ്യാറുണ്ടായിരുന്നു. പിന്നീടങ്ങോട്ട് എല്ലാ ദിവസവും ഇംഗ്ലണ്ട് ,ബ്രിടന്‍ തുടങിയോടുതുന്നൊക്കെ മെയില്‍. സംഗതിയുടെ ഗുട്ടന്‍സ് അറിയാമായിരുന്നതുകൊണ്ട് പ്രതികരിച്ചില്ല. ദാ, നിങ്ങള്‍ തന്നെ നോക്കൂ, എന്‍റെ അക്കൌണ്ടിലെ തുക......



1.You have won £750,000 GBP.
contact with your name, age, country and address to,
Mr. Derek White Email irs_agentderekwhite@btinternet.com
From Irish News Centre


2.Attn: Lucky Winner,
After the automated computer ballot, your E-mail address emerged as a winner in the category "A" with the following numbers attached Ref Number: EH 9590 OG 0612,Batch Number: 563881545-ES/2008 You and other category A winners are therefore to receive a cash prize of $500,000.00 ( Five Hundred Thousand United States Dollars) from the total payout of One Billion US Dollars earmarked in the lottery for category A winners
Claims Agent
Dr.Segal Ford
Empire Finance and Security
No 52 block B Empire building
Tin horbay Nnwanja Guangzhou China.
Fax: +862161638249
Email: segalford@live.com


3.You Won £ 750,000.00
Email claims.unit02@btinternet.com
Mr.Michael Williams


4.British Lottery Commision6/49
P O Box 1010, 3b Olympic Way,
Sefton Business Park,Aintree,
Liverpool , L30 1RD

2009 BRITISH EMAIL LOTTERY WINNER
We are notifying you on our Online Draw held on 30TH/JAN/2009, where your Email emerged one of the Five lucky winners who won the first prize of a total sum of £1,263,58400 from a total payout prize pool of £8,075,997.00 in our Online Lottery Draw.


5.You are a proud winner of £ 710, 000 .00
Please acknowledge the receipt of this mail with the details below to Mr Murphy Bruce,
E-mail:uknldepartment@hotmail.com


6.Agent Name: Mr. Fred Peters
Tel:+44-703-190-8855
+44-703-194-2023
Email: mr.fredpeters2@hotmail.com

This is to inform you that you have been selected for a cash prize of One Million British Pounds held on the
25th of January 2009 in London Uk.

Fill the below:
1. Name: 2. Address 3. Marital Status: 4. Occupation: 5. Age:6. Sex: 7. Nationality: 8. Country of Residence:
9. Telephone Number:

Yours Truly,
Mrs. Stella Ellis.
Co-ordinator(Online Promo പ്രോഗ്രാം


പണ്ടൊക്കെ ഇത്തരത്തില്‍ ഓരോ മെയില്‍ ഇടയ്ക്ക് വരുമായിരുന്നു. ഇതിപ്പോ എല്ലാം കൂടി ഒന്നിച്ചു വരുന്നതില്‍ എന്തോ ഒരു ഗുട്ടന്‍സ് ഇല്ലാതില്ലല്ലോ.

എന്‍റെ ദൈവമേ, സംഗതി സത്യമായിരുന്നെങ്കില്‍ ഈ ബൂലോക വാസികള്‍ക്കെല്ലാം കൂടി വീതിച്ചു കൊടുക്കാമായിരുന്നു.www.infution.co.cc

Go To Indradhanuss