
കോലാഹലങ്ങള്‍ അത്രയ്ക്കൊക്കെ ഉണ്ടാക്കിയിട്ടുണ്ടല്ലോ.......
എങ്കില്‍ ഒരു " ഫ്ലാഷ് ബാക്ക് " തന്നെ ആവട്ടെ ആദ്യം !
2008 ജനുവരി യില്‍ ഈ യുള്ളവന്‍ ഒരു ബ്ലോഗ്ഗുണ്ടാക്കി

നാളുകള്‍ അങ്ങനെ കടന്നു പോയി . ഒന്നു എഴുതാതെ ആറേഴു മാസം . പക്ഷെ ഇതിനിടയിലും പല ബ്ലോഗുകള്‍ വായിക്കുകയും മനസ്സിലാക്കുകയും ഒക്കെ ചെയ്തിരുന്നു. ചില ബ്ലോഗ്ഗര്‍ മാരുമായി വ്യക്തിബന്ധങ്ങള്‍ വരെ ഉണ്ടാക്കിയെടുത്തു. സ്ഥിരമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇവരൊക്കെ ബ്ലോഗ്ഗെഴുതാന്‍ എന്നെ പ്രേരിപ്പിച്ചു .
അപ്പോഴാണ് ഒരു ബൈക്ക് അപകടം പറ്റി കാലിനു റെസ്റ്റ് കൊടുത്തു വീട്ടില്‍ ഇരിക്കേണ്ടി വന്നത്. അങ്ങനെ യാണ് വെറുതെയുള്ള സമയം ബ്ലോഗേഴുതിലേക്ക് മാറ്റി വച്ചത്.
ചില വിഷയങ്ങള്‍ എഴുതി .
വിഷയം നാന്നായിരിക്കുന്നു എന്ന് രണ്ടു മൂന്നു പേര്‍ നേരിട്ടു വിളിച്ചു പറഞ്ഞു വീണ്ടും വീണ്ടും എഴുതുവാനുള്ള പ്രചോദനം തന്നു . പക്ഷെ അധികമാരും അത് വായിക്കുന്നില്ല . കാരണം" ജോ" എന്ന ബ്ലോഗറിനെ ആരും അറിയുകയില്ലല്ലോ.

അങ്ങനെയാണ് എന്‍റെ ഒരു ബ്ലോഗ് സുഹൃത്ത് ,എന്‍റെ ബ്ലോഗ് നാലാള്‍ അറിയണമെങ്കില്‍ എന്തൊക്കെ ചെയ്യണം എന്ന ആശയം പറഞ്ഞു തന്നത്. കേട്ടപ്പോള്‍ അല്പം "ചീപ് " ആണെന്കിലും സംഗതി ഫലിക്കുമെന്ന് തോന്നി . ആദ്യാക്ഷരിയിലും ലൈവ് മലയാളത്തിലും ഇന്ദ്രധനുസ്സിലും ഇന്ഫുഷനിലും ടൈം മലയാളം ബ്ലോഗ് ടിപ്പുകളിലും ഒന്നും ഇല്ലാത്ത ഒരു രീതി.
അദ്ദേഹം പറഞ്ഞതു ഇങ്ങിനെയായിരുന്നു. .....ആദ്യം ഏതെങ്കിലും ഒരു അഗ്രിഗേട്ടരില്‍ പോയി രജിസ്റ്റര്‍ ചെയ്യൂ. എന്നിട്ട് നാലാളറിയുന്ന ഏതെങ്കിലും ഒരു ബ്ലോഗറിന്റെ വിഷയത്തിലോ മറ്റോ മറു കമന്റ് പ്രസിദ്ധീകരിച്ചു ശ്രദ്ധ നേടിയെടുക്കൂ . പക്ഷെ എഴുതുമ്പോള്‍ അദ്ധേഹത്തിന്റെ ഓരോ വരികളെ മാത്രമല്ല ,വാക്കുകളെ ക്കൂടി കീറിമുറിച്ച് വിമര്‍ശിക്കൂ. " തെറി

അങ്ങനെ ഞാന്‍ "ചിന്ത" യില്‍ പോയി രജിസ്റ്റര്‍

പക്ഷെ ഹിറ്റ് കൌണ്ട് കാര്യമായി കൂടാതെ തന്നെ നില്‍ക്കുകയാണ്. അപ്പോഴാണ് ഏതാണ്ട് ഒട്ടു മിക്ക ബ്ലോഗുകളിലും ചിത്രകാരന്‍റെ "മുല" മുഴച്ചു നില്ക്കുന്നത് കണ്ടത്. ആ സബ്ജക്റ്റില്‍ തലയിട്ടാല്‍ ഏവരും ചര്‍ച്ച ചെയ്യുന്നത് കൊണ്ടു ഞാന്‍ കൂടി തലയിടണ്ട എന്ന് കരുതി.
വീണ്ടും ബ്ലോഗര്‍ സുഹൃത്തിനെ വിളിച്ചു . അപ്പോഴാണ് ബെര്‍ളീ എന്നൊരു പ്രശസ്ത ബ്ലോഗ്ഗേറെ കുറിച്ചു അദ്ദേഹം പറയുന്നതു. പണ്ടൊരിക്കല്‍ ഒരു അപ്രകാശിത പ്രേമ ലേഖനം ആരോ ഫോര്‍ വാര്‍ഡ് ചെയ്തു തന്നത് ഞാനോര്‍ത്തു. നേരെ അങ്ങോട്ട് പോയി . ആ പ്രേമലേഖനം തന്നെയാവട്ടെ എന്റെ സബ്ജക്റ്റ് എന്ന് തീരുമാനിച്ചു. മനസ്സിരുത്തി അതൊക്കെ വായിച്ചു. " സു "എഴുതിയ സംഗീത എന്ന കഥാപാത്രത്തെ റൊമ്പ പിടിച്ചു. ഐഡിയ മനസ്സിലേക്കോടിയെത്തി.
നേരെ ഫോട്ടോ ഷോപ്പ് എടുത്തു ഒരു പരസ്യ ഇമേജ് ഉണ്ടാക്കി പോസ്റ്റ് ചെയ്തു. അതിന്‍റെ ഉള്ളടക്കം ഇതായിരുന്നു. ----" ബെര്‍ളിച്ചായന്റെ


പോസ്റ്റു ചെയ്തു റിഫ്രെഷ് ഫീഡ് ചിന്തയിലും കൊടുത്തു .ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞു ബ്ലോഗിലെ കൌണ്ട് നോക്കിയ ഞാന്‍ ഞെട്ടിപ്പോയി .ഏകദേശം ഇരുന്നൂറോളം പേര്‍ കൂടിയിരിക്കുന്നു. ബെര്‍ലിചായന്റെ പേരുകൊണ്ട് മാത്രം !!!!!!!!
ആദ്യത്തെ കമന്റു തന്നെ ബെര്‍ളിച്ചായന്റെ........ മനസ്സ് പുളകിതമായി. പക്ഷെ എല്ലാവരോടും പറഞ്ഞു പോയില്ലേ . അതിനാല്‍ ആ മാറ്റര്‍ പ്രസിധീകരിക്കെണ്ടേ ? അങ്ങനെ ബെര്‍ളിച്ചായന്റെ ബ്ലോഗില്‍ മണിക്കൂറുകളോളം കുത്തിയിരുന്ന് ചാര്‍ളി യെയും സംഗീതയേയും അടുത്തറിഞ്ഞു. ഡ്രാഫ്റ്റില്‍ ചിലതൊക്കെ കുത്തിയിട്ടു.
പിന്നീടുള്ള ദിവസങ്ങളിലൊക്കെ കൌണ്ട് ഒരു ദിവസം നൂറിനു മുകളിലുള്ള സംഖ്യകളാല്‍ കൂടി വരുന്നു. ബ്ലോഗര്‍ സുഹൃത്ത് പറഞ്ഞതു ഫലം കണ്ടു തുടങ്ങി എന്ന് മനസ്സിലായ ഞാന്‍ വീണ്ടും അദ്ധേഹത്തെ വിളിച്ചു. ......തിരിഞ്ഞു നോക്കാതെ തന്നെ പൊയ്ക്കൊള്ളാന്‍ അദ്ദേഹം പറഞ്ഞു. ഒരുപാടു നന്ദിയും പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു.
നോക്കിയപ്പോള്‍ ദാണ്ടേ , കിടക്കുന്നു. ബെര്‍ളിച്ചായന്റെ പുതിയ പോസ്റ്റ് . കളേഴ്സ് റിവ്യൂ.
കേറിയങ്ങ് കൊത്തി. പ്രതീക്ഷിച്ച പോലെ ദാ വരുന്നു

അത് പരിഗണിക്കേണ്ടതില്ല എന്ന് പറഞ്ഞായിരുന്നു കുത്ത് കൊടുത്തത്. അതും ഏറ്റു. കണ്ടും കേട്ടുമിരുന്നവര്‍ ദാ ഇപ്പൊ ഒരു കത്തിക്കുത്ത് നടക്കുമെന്ന് പ്രതീക്ഷിചിരുന്നുവെന്നു തോന്നി. പക്ഷെ എല്ലാം കണ്ടു ഞാനും എന്‍റെ ബ്ലോഗര്‍ സുഹൃത്തും ഊറിചിരിച്ചുകൊണ്ടിരുന്നു.
ബെര്‍ളിച്ചായന്റെ പോസ്റ്റില്‍ കമന്റിട്ട ചില ബ്ലോഗര്‍മാര്‍ ഈ വസ്തുത മനസ്സിലാക്കി പ്രതികരിച്ചിരുന്നത് ഈയവസരത്തില്‍ ഞാന്‍ ഓര്‍ക്കുന്നു.
ബെര്‍ളിച്ചായന്റെ ചാര്‍ളിയും സു വിന്റെ സംഗീതയും എന്ന പരസ്യ പോസ്റ്റിലെ ബെര്‍ളിച്ചായന്റെ
കമന്റിനു എന്‍റെ മറുപടി ഇങ്ങനെയായിരുന്നു.
" Dear Berlee, ...I got it what I mean "
അതെ ഇത്രയുമേ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ... അതെനിക്ക് കിട്ടുകയും ചെയ്തു.
പിന്നെ എല്ലാവരോടുമായി ഒരു സന്തോഷ വര്‍ത്തമാനം ഇതു പോസ്റ്റ് ചെയ്യുന്നതിന് മൂന്നാല് മണിക്കൂര്‍ മുന്‍പ് എന്‍റെ ഓര്‍കൂട്ടിലെ റിക്വസ്റ്റ് ബെര്‍ലിചായന്‍ പരിഗണിച്ചിരിക്കുന്നു.
ഇനി , അച്ചായന്റെ വിലപ്പെട്ട സമയം അപഹരിച്ചതിനു മാപ്പ്. .....അച്ചായന്റെ ഫോണ്‍ നമ്പര്‍ എനിക്ക് മെയില്‍ ചെയ്തു തന്നാല്‍ ഞാന്‍ നേരിട്ടു വിളിച്ചു മാപ്പു പറഞ്ഞേക്കാം.

നന്ദി ബെര്‍ളിച്ചായാ , നന്ദി . ഒരാഴ്ച കൊണ്ടു എന്‍റെ ഹിറ്റ് കൌണ്ടര്‍ 1700 കവിഞ്ഞു. ജോ എന്ന ബ്ലോഗറെ നാലാള്‍ അറിഞ്ഞു. നന്ദിയുണ്ട്........ നന്ദി മാത്രം. ഇനി സ്വസ്ഥമായി ഒരു കോണിലിരുന്നു എന്തെങ്കിലും കുത്തിക്കുറിക്കാം. അച്ചായോ,ഇടയ്ക്കിടയ്ക്ക് എന്‍റെ ബ്ലോഗു സന്ദര്‍ശിക്കാന്‍ മറക്കരുതേ.
പിന്നെ ഇതോടൊപ്പം പരാമര്‍ശിക്കേണ്ട ചിലര്‍ കൂടിയുണ്ട്. കമന്റിട്ടു ഈ വിഷയം പരിപോഷിപ്പിച്ചവര്‍. എല്ലാവരെയും പേരെടുത്തു തന്നെ പറയാം .അല്ലെങ്കില്‍ അതും നന്ദികേടാവും.
ആദ്യമായി അനോണികള്‍ക്ക്.

എല്ലാര്‍ക്കും നന്ദി . സഭ്യമായും അസഭ്യമായും എന്നെ ചീത്ത പറഞ്ഞതിന്, കാരണം കൂട്ടത്തില്‍ നിങ്ങള്‍ എന്‍റെ ബ്ലോഗിലും ഒന്നു കേറിപ്പോയല്ലോ.......
പിന്നെ കമന്റിടാതെ പോയ മറ്റുള്ളവര്‍......അവരും വന്നു എന്‍റെ ബ്ലോഗില്‍ കയറിപ്പോയി.
ഇനി ഈ പണി ഒപ്പിച്ചതിനു , ധൈര്യമായി എല്ലാര്‍ക്കും എന്നെ തെറി വിളിക്കാം. ....വിനയാന്വീതനായി ഞാന്‍ കേള്‍ക്കാന്‍ കാത്തു നില്ക്കുന്നു.
