സംഗതി വളരെ എളുപ്പമാണ് . അത് വിശദമായി ഇവിടെ എഴുതാന്‍ സാധിക്കുന്നതല്ല. ഈ വക തന്ത്രങ്ങളൊക്കെഎന്നെ പഠിപ്പിച്ചത് ഇന്റര്‍നെറ്റ് എന്ന മഹാ സാഗരമാണ്. നമ്മുടെ കേരളത്തിലെ ചില വ്യക്തികള്‍ അവരുടെ ബ്ലോഗ്പേജിലൂടെ എല്ലാം നമുക്കു പഠിപ്പിച്ചു തരുന്നു. അവയെക്കുറിച്ച് പ്രതിപാദിക്കാം .
പത്തനംതിട്ടയിലെ പന്തളം കുടശനാട്ടെ അപ്പു എന്ന് വിളിക്കുന്ന ഷിബു , ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്നു. അദ്ദേഹം ബ്ലോഗ് എഴുത്ത് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വളരെ ലളിതമായി മലയാളത്തില്‍ ഒരു

"ആദ്യാക്ഷരി " ബ്ലോഗ് ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക
പിന്നെ ബ്ലോഗ്ഗിനെ ക്കുറിച്ചും ,ഇന്റര്‍നെറ്റ് സംബന്ധമായ എല്ലാ വിവരങ്ങളെക്കുരിച്ചും വിശദമായിപ്രദിപാദിക്കുന്ന ഒരു ബ്ലോഗ്

" ലൈവ് മലയാളം " എന്ന ബ്ലോഗിനായി ഇവിടെ അമര്‍ത്തുക
പിന്നെയുള്ളത് ഷാജി എന്ന മുള്ളൂര്ക്കാരന് ബ്ലോഗര്‍. കണ്ണൂര്‍ സ്വദേശി ആണെന്കിലും ഇപ്പോള്‍ പാലക്കാട് സര്‍വീസ് എന്‍ജിനീയര്‍ ആയി
ഇവര്‍ക്ക് മൂന്നു പേര്‍ക്കും നാലാള് കാണ്‍കെ ഒരു നന്ദി പറഞ്ഞില്ലെങ്കില്‍ അത് നിന്ദയാകും . നന്ദി പറയാനായി ഈ അവസരം ഉപയോഗിക്കുന്നു.ഈ മൂന്നു ബ്ലോഗുകളും സസൂക്ഷ്മം പഠിച്ചാല്‍ നല്ലൊരു ബ്ലോഗര്‍ ആകാം. പക്ഷെ മനസ്സില്‍ കുറച്ചു ആശയങ്ങള്‍ കൂടി കരുതണം. ബ്ലോഗ് തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന എന്റെ നല്ല സുഹൃത്തുക്കള്‍ക്ക് മുന്‍കൂട്ടി തന്നെ ബൂലോകത്തേക്ക് സുസ്വാഗതം.
പിന്നെ ഒന്നു കൂടി ! ഷാജി എന്ന മുള്ളൂര്ക്കാരനെ പ്രത്യേകം അഭിനന്ദിക്കണം. എന്റെ ബ്ലോഗില്‍ സാങ്കേതികമായി ചില പ്രശ്നങ്ങള്‍ . ഞാനും മറ്റു ചില ബ്ലോഗര്‍മാരും എത്ര ശ്രമിച്ചിട്ടും "കമന്റ്" ഓപ്ഷന് ഓണ്‍ ആവുന്നില്ല. സെറ്റിങ്ങുകള് എല്ലാം തന്നെ ശരിയായി കൊടുത്തിരിക്കുന്നു. അവസാനം ഷാജി സ്വന്തമായി ആവിഷ്കരിച്ച ഒരു ബ്ലോഗ് ടെമ്പ്ലേറ്റില്‍ എന്റെ ബ്ലോഗിനെ പറിച്ചു നട്ടു. എന്നിട്ടും എന്തോ ആ ഓപ്ഷന് മാത്രം ശരിയാകുന്നില്ല. അവസാനം എന്റെ യൂസര്‍ നെയിമും പാസ് വേര്‍ഡും ഞാന്‍ അദ്ധേഹത്തിനു കൈമാറി. 2009 ജനുവരി 13 പുലര്‍ച്ചെ 2 മണിക്ക് സംഗതിശരിയായി എന്ന് എനിക്ക് അദ്ധേഹത്തിന്റെ sms ലഭിച്ചു. അതായത് ഞാന്‍ പോലും ഉറങ്ങുമ്പോള്‍ അദ്ദേഹം മണിക്കൂറുകളോളം ഇരുന്ന് എന്റെ ബ്ലോഗിലെ പ്രശ്നങ്ങള്‍ തീര്‍ത്തെടുത്തു. അദ്ധേഹത്തിന്റെ മഹാമനസ്കത യെ എടുത്തു പറയാതെ വയ്യ.
ഇന്റര്‍നെറ്റില്‍ മലയാളത്തിന്റെ ആധിപത്യം വര്‍ധിപ്പിക്കാന്‍ ആണ് ഈ സഹോദരര്‍ ശ്രമിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ നാം ഇവരോടോത്ത് കൈകോര്‍ത്തു മുന്നോട്ടു നീങ്ങേണ്ടത് വളരെ ആവശ്യമായ ഒന്നാണ് . താല്പര്യമുള്ള മൂന്നോ നാലോ പേര് ചേര്‍ന്ന് ഒരു ബ്ലോഗര്‍ കൂട്ടായ്മയും അത് വഴി ഒരു പഠന സിമ്പോസിയവും സംഘടിപ്പിക്കുകയാണെങ്കില്‍ വളരെ നന്ന്. ബൂലോകത്തേക്ക് ഒത്തിരി പ്പേരെ അതുവഴി ആകര്‍ഷിക്കാന്‍ കഴിയും. വയനാട് ഏരിയയില്‍ ഇതുപോലെ ഒരു കൂട്ടായ്മ നടന്നു എന്ന് കേട്ടു. വന്‍ വിജയ മായിരുന്ന ഇത്തര മൊരു പരിപാടി മധ്യകേരളത്തില്‍ സംഘടിപ്പിച്ചാല്‍ നന്ന്. മമ്മൂട്ടി ബ്ലോഗ് എഴുതിയ വാര്‍ത്ത വന്നതോടുകൂടി ഒരുപടാള്ക്കാര് ഇതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
കൂട്ടായ്മക്ക് ഞാന്‍ റെഡി. താല്പര്യമുള്ളവര് ബന്ധപ്പെട്ടാല്‍ സഹകരിക്കാം.
എന്റെ ഇ മെയില്‍ വിലാസം :
joharkj@gmail.com
എന്റെ മൊബൈല്‍ നമ്പര്‍ :
9447326743

3 അഭിപ്രായം:
Thank u dear
joharji... it is very helpful to everybody. thanks a lot...
:)
Keeping scilence!!
Post a Comment