വാ മൊഴികളും വര മൊഴികളും ഈ ബ്ലോഗില്‍ ആദ്യം തന്നെ എന്തെഴുതണം എന്ന് ഒരുപാടാലോചിച്ചു. വ്യക്തമായ ഒരുത്തരം മനസ്സില്‍ വരുന്നതേയില്ല. എന്നാല്‍ ഒരുപാടു കാര്യങ്ങള്‍ പറയാന്‍ മനസ്സ് വെമ്പല്‍ കൊള്ളുന്നുണ്ട്. എഴുതുക എന്നത് എന്റെ ഒരു വലിയ ആഗ്രഹം തന്നെയായിരുന്നു. പക്ഷെ അതിനായി കിണഞ്ഞു പരിശ്രമിച്ചില്ല എന്നത് എന്റെ വലിയ ഒരു കുറവ് തന്നെയാണ്. ആദ്യകാലത്ത്, എഴുതിയിട്ട് അയച്ചു കൊടുത്തതിനൊക്കെ ഒരു മറുപടിപോലും വരാതിരുന്നത് എന്റെ അഭിരുചിയെ തല്ലിക്കെടുത്താന്‍ ഒരു കാരണമായി എന്ന് പറഞ്ഞാല്‍ വളരെ വലിയ സത്യം തന്നെയാണ്. പിന്നെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനുള്ള ബദ്ധപ്പാടിലായിരുന്നു. കാലം കടന്നു പോകുന്തോറും എഴുതുക എന്നത് മനസ്സിന്റെ ഒരു കോണില്‍ അപ്പോഴും ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി. എന്തിന്, ടെക്നോളജി തന്നെ മാറി. എഴുതിയതൊക്കെ അപ്പപ്പോള്‍ ലോകം മുഴുവനും പ്രസിദ്ധീകരിക്കാനുള്ള അവസരങ്ങള്‍ വന്നു. അപ്പോള്‍ ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്താത്ത ഞാന്‍ ഒരുപക്ഷെ ഇനിയും വൈകി എന്നുവരാം. ഇപ്പോള്‍ത്തന്നെ ഈ ബ്ലോഗ് ഉണ്ടാക്കിയിട്ട് ഒരു കൊല്ലം ആകുന്നു. ഇതുവരെ ഒന്നും എഴുതാത്തിരുന്നത് വലിയ ഒരു മണ്ടത്തരം ആണെന്ന് തോന്നുന്നു.എന്തായാലും ഇനി മുതല്‍ ഈ ബ്ലോഗില്‍ എനിക്ക് പറയാനുള്ളത് എല്ലാം ഉണ്ടാകും. വായിച്ച് അഭിപ്രായം പറയുക എന്നത് ഏതൊരാളുടെയും അവകാശം തന്നെയാണ്. നിങ്ങളായിട്ട് ഈ അവകാശത്തിനു മാറ്റം വരുത്തേണ്ട. പക്ഷെ അഭിപ്രായങ്ങള്‍ എന്റെ e-mail ID യില്‍ പോസ്റ്റ് ചെയ്യാന്‍ മറക്കരുത്. joharkj@gmail.com അതല്ലെങ്കില്നേരിട്ടുകമന്റ്ചെയ്യാം . അതിന്ഓരോലേഖനത്തിന്റെയുംതലക്കെട്ടില്ക്ലിക്ക്ചെയ്താല്മതി.
THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>>ANJALI OLD LIPI THOOLIKA TRADITIONALRACHANA
കരളലിയിപ്പിക്കുന്ന ചിത്രം. മാഷേ, ഈ ബ്ലോഗില്‍ കമന്റു ചെയ്യണമെങ്കില്‍ തലക്കെട്ടില്‍ ക്ലിക്ക് ചെയ്യ്ണം എന്ന വസ്തുത അധികം വായനക്കാര്‍ക്കും അറിയാന്‍ വഴിയില്ല.
ഷിബു, ഓക്കേ, താങ്കള്‍ പറഞ്ഞ പ്രശ്നത്തിന് ചില പരിഹാരങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രതികരിച്ചതിന് നന്ദി .... താങ്കള്‍ക്കു അറിയാമോ ? ഫോട്ടോഗ്രാഫി യുടെ യാതൊരു വിധ നിയമങ്ങളോ മറ്റോ പാലിക്കാത്ത ഒരു ചിത്രമാണ് ഇത്.... പക്ഷെ ഇത് കണ്ടാല്‍ നാം അതൊക്കെ നോക്കുമോ ?
4 അഭിപ്രായം:
Really Heart braking........
കരളലിയിപ്പിക്കുന്ന ചിത്രം.
മാഷേ, ഈ ബ്ലോഗില്‍ കമന്റു ചെയ്യണമെങ്കില്‍ തലക്കെട്ടില്‍ ക്ലിക്ക് ചെയ്യ്ണം എന്ന വസ്തുത അധികം വായനക്കാര്‍ക്കും അറിയാന്‍ വഴിയില്ല.
ഷിബു,
ഓക്കേ, താങ്കള്‍ പറഞ്ഞ പ്രശ്നത്തിന് ചില പരിഹാരങ്ങള്‍ ചെയ്തിട്ടുണ്ട്.
പ്രതികരിച്ചതിന് നന്ദി .... താങ്കള്‍ക്കു അറിയാമോ ? ഫോട്ടോഗ്രാഫി യുടെ യാതൊരു വിധ നിയമങ്ങളോ മറ്റോ പാലിക്കാത്ത ഒരു ചിത്രമാണ് ഇത്.... പക്ഷെ ഇത് കണ്ടാല്‍ നാം അതൊക്കെ നോക്കുമോ ?
ഫോട്ടോഗ്രാഫിയുടെ ആ നിയമങ്ങൾ ഒന്നു പറഞ്ഞു തരാമോ ചുരുക്കത്തിൽ..നന്ദി..
Post a Comment