THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA

Thursday, January 22, 2009

ആരോരുമറിയാതെ ഒരു തോന്ന്യാസം ....... AIMS,KOCHI


അമൃത ആശുപത്രി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്ന് വച്ചാല്‍ അതിന്‍റെ വ്യാപ്തി. പോണേക്കര ഭൂരിഭാഗവും ഇന്നു അവരുടെ കൈവശമാണ്. എങ്കില്‍ക്കൂടിയും ചിലരൊക്കെ ഇപ്പോഴും മാറാതെ ആശുപത്രി പരിസരത്ത് ജീവിക്കുന്നുണ്ട്. അവരില്‍ പലരുടെയും വീടുകളിലേക്ക് അമൃത ആശുപത്രി കോമ്പൌണ്ടിലൂടെ കയറി വേണം പോകാന്‍. താരതമ്യേനെ വളരെ കുറഞ്ഞ വില നല്‍കിയാണ്‌ അമൃത ജന്മ നാട്ടുകാരെ കുടിയൊഴിപ്പിച്ചത്. എങ്കിലും പലര്‍ ബാക്കി നില്ക്കുന്നു. ഉടന്‍ തന്നെ ഇവരൊക്കെ ഒഴിഞ്ഞു കൊടുക്കേണ്ടി വരും. കാരണം ചുറ്റുമുള്ള സ്ഥലങ്ങളൊക്കെ തന്നെ ആശുപത്രി അധികൃതര്‍ സ്വന്തമാക്കിയിരിക്കുന്നു. ഗത്യന്തരമില്ലാതേ ഇവര്‍ക്കൊക്കെ സ്വന്തം ജന്മ സ്ഥലം വിട്ടു ഒഴിയെണ്ടിവരും, അതും നിലവിലുള്ളതിനേക്കാള്‍ തുച്ചമായ സംഖ്യ വാങ്ങിക്കൊണ്ട്. നാടുകാര്‍ സംഘടിച്ചു ശക്തി ചേരാതിരിക്കാന്‍ അധികൃതര്‍ നടത്തിയ ശ്രമങ്ങളൊക്കെ വിജയം കണ്ടു. എല്ലാം കൂടി ഒരുമിച്ചു കൈവശം ആക്കാതെ, പതുക്കെ പതുക്കെ ആശുപത്രി അധികൃതര്‍ ചരട് വലിച്ചു. അങ്ങനെ റോഡിന്‍റെ ഒരു വശത്തെ സ്ഥലം മുഴുവന്‍ എതാണ്ട് ആശുപത്രി അധീനതയിലായി. റോഡിന്‍റെ മറു വശത്തുള്ളവരും മറ്റു പ്രദേശവാസികള്‍ക്കും ആശുപത്രിയുടെ വരവോടെ ചില വരുമാന മാര്‍ഗ്ഗങ്ങള്‍ തുറന്നു കിട്ടിയതിനാല്‍ ഈ പ്രശ്നത്തില്‍ താത്പര്യം തീരെ കാട്ടിയില്ല. PLEASE CLICK ON THE PICTURE TO ZOOM
അങ്ങനെ കാലം പുരോഗമിക്കുന്നതിനിടയില്‍ അപ്പുറത്തെ നദിക്കരയ്ക്കു മറുവശം കിടക്കുന്ന ഏക്കറു കണക്കിന് നിലം അധികൃതരുടെ കണ്ണില്‍ പ്പെട്ടത്. വളരെ കണ്ണായ സ്ഥലം . തങ്ങളുടെ കൊംബൌണ്ടില്‍ നിന്നും ഒരു ചെറിയ പാലം നിര്‍മ്മിച്ചു , ആ സ്ഥലം നികത്തിയെടുതാല്‍ , എറണാകുളം മറൈന്‍ ഡ്രൈവില്‍ നിന്നും വെറും 10 - 15 മിനിട്ട് കൊണ്ടു വാഹനത്തില്‍ എത്തിച്ചേരാവുന്ന ഈ സ്ഥലത്തിന്‍റെ മൂല്യം ദശ കോടികള്‍ക്കും ഏറെ. വടുതല പാലം കഴിഞ്ഞുള്ള ചിറ്റൂര്‍ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ 5 മിനുട്ടില്‍ താഴെ നടന്നു ഈ സ്ഥലത്തു എത്തിച്ചേരാം. " റ " ആകൃതിയില്‍ ഈ സ്ഥലത്തിന് ചുറ്റും പുഴ ഒഴുകുന്നതിനാല്‍, മെഡിക്കല്‍ ടുറിസത്തിനു നല്ല ഭാവി. കുറച്ചു കാലം കഴിഞ്ഞാല്‍ കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ മികച്ച മെഡിക്കല്‍ കാമ്പസ് ആക്കി ആശുപത്രിയെ മാറ്റാം. നിലമെല്ലാം കൈക്കലാക്കി ചിറ്റൂര്‍ വടുതല പാലത്തിന്‍റെ വശത്തേക്ക്‌ ഒരു നല്ല റോഡു കൂടെ നിര്‍മ്മിച്ചാല്‍ കൊച്ചി നഗരവുമായി കര - കായല്‍ മാര്‍ഗ്ഗം നല്ലൊരു ഗതാഗത സംവിധാനവും ഉണ്ടാക്കാം. പിന്നെ മറ്റനേകം പദ്ധതികളും.

തദ്ദെശവാസിയായ ഒരു ഇടനിലക്കാരനെ കൂട്ട് പിടിച്ചു അവയില്‍ ഭൂരി ഭാഗവും ആശുപത്രി അധികൃതര്‍ സ്വന്തമാക്കി. അതും സെന്‍റിന് പതിനായിരത്തില്‍ താഴെയുള്ള തുച്ച വിലകള്‍ക്ക്. ഏതാനും മീറ്റര്‍ അപ്പുറം മാറിയാല്‍ സെന്‍റിന് 2-3 ലക്ഷം വില ഉള്ളപ്പോള്‍ ആണ് ഇതെന്ന് ഓര്‍ക്കണം. പക്ഷെ ഇതിനിടയില്‍ക്കിടക്കുന്ന ചില സ്ഥലങ്ങള്‍ സ്വന്തമാക്കാന്‍ അവര്‍ക്ക് സാധിക്കാതെ വന്നു. അതായത് ആ പാടശേഖരത്തിന്റെ നടു ഭാഗത്തുള്ള ഏതാനും ഏക്കര്‍ സ്ഥലം. കുറഞ്ഞ വിലയ്ക്ക് ഉടമകള്‍ തയ്യാര്‍ആവാതിരുന്നതാണ് അതിന് കാരണം. പക്ഷെ ആശു പത്രി അധികൃതര്‍ കൂടുതല്‍ വിലപെശലിനു നിന്നില്ല. കാരണം അവരുടെ സ്ഥലത്തിന്‍റെ മൂന്നു വശമെങ്കിലും തങ്ങളുടെ അധീനത യിലാണെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനാല്‍ എന്നെങ്കിലും ഉടമകള്‍ തങ്ങളെ തേടി വരുമെന്നും അന്ന് കുറഞ്ഞ വിലയ്ക്ക് നിലം സ്വന്തമാക്കാംഎന്നും അവര്‍ വ്യാമോഹിച്ചു. മാത്രമല്ല അങ്ങോട്ടേക്ക് നിലവിലുണ്ടായിരുന്ന വഴിയും അവര്‍ കല്ലും സിമന്റും ഉപയോഗിച്ചു അടച്ചുകെട്ടി. ഒരിടത്ത് മേല്ക്കൂരയോടു കൂടിയ ഒരു കെട്ടിടവും ( അനധികൃതമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ) ഇപ്പോള്‍ ഉടമകള്‍ക്ക് സ്വന്തം സ്ഥലത്തേക്ക് പോകണമെങ്കില്‍ അമൃത ആശുപത്രി ഉടമസ്ഥതയിലുള്ള സ്ഥലത്തിലെ രണ്ടു മതിലുകള്‍ ചാടിക്കടന്നു പോകണം. അങ്ങനെ കുറച്ചു കാലത്തോളം അവിടെ സ്ഥലം കിടന്നു.
നിലമൊക്കെ വന്‍ പുല്ലുകള്‍ പടര്‍ന്നു. ഇഴ ജന്തുക്കളുടെ ആവാസ - വിഹാര കേന്ദ്രം . ആകെ ഒരു ഭീകരാന്തരീക്ഷം. പകല് പോലും ആള്‍ക്കാര്‍ക്ക് അവിടെ പോകുവാന്‍ ഭയം. ഇങ്ങനെ ഒരു ഭയാവസ്ഥ സൃഷ്ടിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് സാധിച്ചു. അതിന് ശേഷമാണ് അവരുടെ കുബുദ്ധി തെളിഞ്ഞത്. പ്രസ്തുത സ്ഥലങ്ങള്‍ ആശുപത്രി മാലിന്യങ്ങള്‍ കൊണ്ടു നിറയ്ക്കുക. അങ്ങനെയെന്കിലും ഗത്യന്തരമില്ലാതെ മറ്റു ഉടമകള്‍ സ്ഥലം കുറഞ്ഞ വിലയ്ക്ക് തങ്ങള്‍ക്കു തരുവാന്‍ തയ്യാറാകും.

അങ്ങനെ പുഴയില്‍ നിന്നും കണ്ടത്തിലേക്ക്‌ ഒരു ചാല്‍ വെട്ടിയുണ്ടാക്കി. അതുവഴി തോണിയില്‍ മാലിന്യം നിറച്ചു അവരുടെ അധീനതയിലുള്ള സ്ഥലത്തു നിറയ്ക്കാന്‍ തുടങ്ങി. ഈ രീതി തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു വര്‍ഷത്തോളം ആയി എന്ന് കരുതുന്നു. മാംസ പിണ്ടങ്ങള്‍ ഉള്ള ആശുപത്രി മാലിന്യങ്ങള്‍ അവര്‍ തന്നെ സംസ്കരിച്ചതിന് ശേഷം മറ്റു മരുന്ന് വേസ്റ്റുകള്‍, വ്രനങ്ങളിലും ചോരകളിലും ഉപയോഗിച്ച പഞ്ഞികള്‍ , സിറിഞ്ചുകള്‍ , വേസ്റ്റു തുണികള്‍ തുടങ്ങിയ മാലിന്യങ്ങള്‍ ആണ് ഇവിടെ നിറച്ചു കൊണ്ടിരിക്കുന്നത്. അവിടെ നിന്നും ഏതാനും മീറ്ററുകള്‍ മാറിയാല്‍ ജന നിബിഡ വാസ സ്ഥലം ആണ്. എന്നാല്‍ ഈ വസ്തുത പ്രദേശത്തെ ജനങ്ങള്‍ക്കൊന്നും അറിയില്ല. ഈ ലേഖകനും മറ്റു രണ്ടു പേരുമായി മേല്‍ പറഞ്ഞ സ്ഥലങ്ങള്‍ സന്ദര്‍ശിക്കേണ്ട അവസ്ഥ ഉണ്ടായപ്പോഴാണ് ഇത്തരമൊരു ഭീകരത യുടെ ആഴം മനസ്സിലായത്. കുറച്ചൊക്കെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഇതിന്‍റെ രൂക്ഷ വശങ്ങള്‍ ജനങള്‍ക്ക് മനസ്സിലാകണമെങ്കില്‍ ഇനിയും കാലങ്ങള്‍ കഴിയേണ്ടിയിരിക്കുന്നു. എന്തിനും ഏതിനും കൊടിയെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുപക്ഷെ ഇതു കണ്ടില്ലെന്നു നടിചേക്കാം. കാരണം കൂടുതല്‍ വിശദീകരിക്കാതെ എല്ലാവര്‍ക്കും മനസ്സിലാക്കാമല്ലോ.

അപ്പോഴും ഒരുകാര്യം നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിലെ കൊച്ചി കോര്‍പറേഷന്‍ - ന്‍റെ മാലിന്യ സംസ്കരണ പ്രതി സന്ധി. മാലിന്യ മാണെന്ന് തിരിച്ചറിഞ്ഞു തമിഴ് നാട്ടില്‍ സംസ്കരിക്കാന്‍ കൊണ്ടുപോയ ലോറികള്‍ അതെ പോലെ തിരിച്ചു വന്നത്. അത് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ സംസ്കരിക്കാന്‍ കൊണ്ടു പോയിട്ടുകൂടി ആശുപത്രി മാലിന്യം ആണെന്ന് തിരിച്ചറിഞ്ഞു നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. പക്ഷെ ചിറ്റൂര്‍ക്കാര്‍ക്ക് ഇനിയും ആശുപത്രി മാലിന്യ ത്തിന്‍റെ രൂക്ഷത തിരിച്ചറിയണമെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം തങ്ങളുടെ സന്താനങ്ങള്‍ക്കും മറ്റു പ്രിയപ്പെട്ടവര്‍ക്കും വന്നേക്കാവുന്ന മാറാ രോഗങ്ങളും മറ്റു രൂക്ഷ രോഗങ്ങളും തെളിവായി ലഭിച്ചിട്ട് വേണം.

2008 ഒക്ടോബര്‍ 16 - നു നോക്കിയ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചതാണ് ഇതോടനുബന്ധിച്ച് നല്‍കിയിരിക്കുന്ന ഈ വീഡിയോ. മൊബൈലില്‍ ആയതു കാരണം
വ്യക്തത കുറയാം. എങ്കിലും മേല്‍പറഞ്ഞ വസ്തുതയെ സാധൂകരിക്കുന്നു.



ഈ വീഡിയോ അല്പം കൂടി വലുതായി കാണാന്‍ ഇവിടെ അമര്‍ത്തുക
ഒരല്‍പം കൂടി....
അമൃതാനന്ദമയീ ദേവിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. അമൃത ടി വി യിലെ അവരുടെ പ്രഭാഷണങ്ങള്‍ക്ക് ഞാന്‍ കാതോര്‍ക്കാറുണ്ട്. പക്ഷെ മേല്‍പറഞ്ഞ ആരോപണങ്ങള്‍ ആ മഹദ് വ്യക്തിത്വത്തിന് എതിരെയല്ല ഞാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരുപക്ഷെ ഇത്തരം ഒരു പദ്ധതിയെക്കുറിച്ച് ആ
വ്യക്തിത്വത്തിന്   അറിവ് പോലും ഉണ്ടാവില്ല. ഒരു സാമൂഹ്യ പ്രശ്നം എന്ന രീതിയില്‍ ഞാന്‍ ഇവിടെ പ്രതികരിച്ചു എന്ന് മാത്രം.    



Sorry for adding the tail words Here, I am takingthis back  : Update on 20 th Feb 2014   










17 അഭിപ്രായം:

MMP said...

അമ്മേ, മഹാമായേ!!!!!!!!!!!!!!

തോന്ന്യാസി said...

അമൃത ഹോസ്പിറ്റലില്‍ നിന്നും ജോലി രാജി വച്ചു പോന്ന ഒരു സുഹൃത്ത് ഒരിക്കല്‍ ഇതേ വിഷയം പറഞ്ഞിരുന്നു.

ആത്മ്മിയതയുടെ കീഴില്‍ വരുന്ന ഇത്തരം ആതുര സേവനങ്ങള്‍ക്കെതിരെ ഒരു രാഷ്ട്രീയക്കാരന്റെയും നാവുകള്‍ ഉയരില്ല എന്ന ധൈര്യമായിരിയ്ക്കണം ഈ തന്തയില്ലായ്മ കാണിയ്ക്കാന്‍ അവരെ പ്രേരിപ്പിയ്ക്കുന്നത്

തുറന്ന് കാണിച്ചതിന് നന്ദി....

ജോ l JOE said...

പ്രിയ മാഷേ,

പ്രതികരിച്ചതിന് നന്ദി. ആ വാക്കുകളില്‍ പ്രധിഷേധം ഞാന്‍ കാണുന്നു......
വീണ്ടും വരുമല്ലോ.....

പ്രിയ സല്‍ഗുണ സമ്പന്നനായ, ബാങ്ക് ശാഖ മാനേജരെ,

"തോന്ന്യാസി " എന്ന് വിളിക്കാന്‍ സാധിക്കാതതുകൊണ്ടാണ് ഇങ്ങനെ വിളിച്ചത് കേട്ടോ.
പ്രതികരിച്ചതിന് നന്ദി. താങ്കളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണ്‌ ...വീണ്ടും വരുമല്ലോ.....

സ്നേഹപൂര്‍വ്വം,

JOE
(ജോഹര്‍ .കെ.ജെ.)

Jayasree Lakshmy Kumar said...

ആരും കാണാതെ പോകുന്നതോ അതോ പലരും പറയാൻ ധൈര്യപ്പെടാത്തതോ ആയ ഇത്തരം കാര്യങ്ങൾ ഒരു ബ്ലോഗിലൂടെയെങ്കിലും പറയാൻ ശ്രമിച്ചതിനു പ്രത്യേക അഭിനന്ദനങ്ങൾ. പല ജനസേവനകാര്യങ്ങൾ ചെയ്യുന്ന അമൃത ട്രസ്റ്റ്, പക്ഷെ ഇത്തരം മാലിന്യനിക്ഷേപത്തിലൂടെ എന്തെല്ലാം അസുഖങ്ങളാവും ജനങ്ങൾക്കേകുക. ഇതൊന്നും ഒരു പത്രവും ന്യൂസ് ചാനലുകളും കാണുന്നില്ലേ?

ജോ l JOE said...

പ്രിയ ലക്ഷ്മി,
പ്രതികരിച്ചതിന് നന്ദി . ഏതാണ്ട് നാല് കൊല്ലത്തോളം ദൂരദര്‍ശന്‍ ന്യൂസ്, ജീവന്‍ ന്യൂസ് എന്നിവിടങ്ങളില്‍ ആയി ഞാന്‍ സേവനം ചെയ്തിട്ടുണ്ട്. ഒരു വാര്‍ത്ത വരുന്ന വഴി എങ്ങനെയൊക്കെയാണ് എന്ന് എനിക്ക് നന്നായി അറിയാം. വന്‍ പരസ്യം ലഭിക്കാന്‍ സാധ്യത യുണ്ടെങ്കില്‍ വാര്‍ത്തകളുടെ നീതിയും ന്യായവും ഒന്നും മാധ്യമങ്ങള്‍ക്ക് പ്രശ്നമല്ല.

വീണ്ടും വരണം.
ജോ

ഗുപ്തന്‍ said...

പ്രസക്തമായ പോസ്റ്റ്. നന്ദി

ജോ l JOE said...

ഗുപ്തന്‍ ജി,
പ്രതികരണത്തിന് നന്ദി. വീണ്ടും വരുമല്ലോ...

ഋഷി|rISHI said...

ജോ, ഞാന്‍ ഈ പോസ്റ്റ് വായിച്ചന്ന് കമന്റെഴുതണം എന്ന് കരുതിയിരുന്നു ബട് കഴിഞ്ഞില്ല! ആയിടക്ക് തന്റെ ബ്ലോഗ് അടുത്ത സുഹൃത്തിന് ചൂണ്ടിക്കാണിച്ചു നന്നെന്ന് പറഞ്ഞു, അയാള്‍ വായിച്ച സമയത്താണ് നിങ്ങളും ബെര്‍ലിയും ആയ വധം അരങ്ങേറിയത്, അയാളുടെ മുമ്പില്‍ എന്നെപറ്റിയുള്ള അഭിപ്രായം മോശമായി എന്നു പറഞ്ഞാല്‍ മതീലൊ ചുരുക്കത്തില്‍.
പ്രശ്നങ്ങളെല്ലാം പരിഹരിച്ച സ്ഥിതിക്ക്,എന്തായാലും തുടര്‍ന്നെഴുതൂ ബ്ലോഗില്‍ സ്റ്റാറാവാന്‍ ഷോട്ട് കട്ട്സ് ഒന്നുമില്ല, കഠിനാധ്വാനം, നല്ല ഹ്യൂമെര്‍ സെന്‍സ്, സമയം, നല്ല മനസ്, എഴുതാനുള്ള കഴിവ് , അല്ലെങ്കില്‍ എന്തിലെങ്കിലും എക്സ്ട്രാ മൈല്‍ എബിലിറ്റി!
ഇതില്‍ ഏതെങ്കിലും ഒന്നുണ്ടെങ്കില്‍ ,അതു വേണ്ടരീതിയില്‍ ഉപയോഗിച്ചാല്‍ തനിക്ക് വളരാം ലിസ്റ്റില്‍ ഒന്നിലധികമുണ്ടെങ്കില്‍ പിന്നെ എപ്പൊ സ്റ്റാര്‍ ആയി എന്ന് ചോദിച്ചാ മതി.
സൊ കീപിറ്റപ്പൂ:)

പിന്നെ , ഇതാണ് ഇപ്പോഴും എനിക്ക് താങ്കളുടെ ബ്ലോഗില്‍ എനിക്കിഷ്ടപെട്ട പോസ്റ്റ്
എല്ലാവിധ ആശംസകളും

ഋഷി

ജോ l JOE said...

ഋഷി,
എന്നെയും എന്‍റെ ബ്ലോഗിനെയും പ്രമോട്ട് ചെയ്യുവാനുള്ള താങ്കളുടെ ശ്രമത്തിനിടയില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയതില്‍ ഞാന്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ബ്ലോഗെഴുത്തില്‍ ഒരു സ്റ്റാര്‍ ആവാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. കാരണം എനിക്ക് എന്‍റെ പരിമിതികളെക്കുറിച്ച് നന്നായറിയാം. താങ്കള്‍ പറഞ്ഞല്ലോ താങ്കള്‍ക്കു ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ് എന്ന്. എനിക്കും അതെ. ഒരു സെന്‍സേഷനല്‍ സ്കൂപ്പ് ആയ വാര്‍ത്ത . പക്ഷെ ആരാലും ശ്രധിക്കപെടാതെ പോയപ്പോള്‍ ആണ് ജോ എന്നൊരാള്‍ ഇവിടെയുണ്ട് എന്ന് ബൂലൊകത്തെ ബോധ്യപ്പെടുതണമെന്നു എനിക്ക് തോന്നിയത്. അതിന് കുറച്ചു വളഞ്ഞ വഴി ഉപയോഗിച്ചെങ്കിലും ആള്‍ക്കാര്‍ പറയുന്നതു പോലെ സഭ്യത വിട്ടു ഞാന്‍ ഒരു വാക്ക് പോലും ഉച്ചരിച്ചിട്ടില്ല. പ്രകോപനം നല്ല വാക്കുകളിലൂടെ പറയാന്‍ മാത്രമെ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ.

പ്രതികരിച്ചതിന് നന്ദി. വീണ്ടും വരുമല്ലോ.

ജോഹര്‍

Unknown said...

Very good friend... dont stop ur investigations...make this an issue..
anyway, good blog and tricks...

ഉണ്ണി.......... said...

മുന്‍പ് ഇവിടെ വന്നു പോയിട്ടുണ്ടെങ്കിലും കമെന്റ് ആദ്യമായിട്ടാണ്. പിന്നെ ഏതൊരു സംരഭവും ഉദ്ദേശിക്കുന്നത് ലാഭം തന്നെ മാഷെ പിന്നെ അതിനെ മറയിടാന്‍ എന്തു തോന്ന്യാസവും കാണിക്കാനും ഇപ്പൊ ഏറ്റവും എളുപ്പം ആത്മീയത കൂട്ടി കലര്‍ത്തുന്നതാണ്.
ഇതൊന്നും തെറ്റല്ല ആശുപത്രിയും ആത്മീയതയും ഒന്നും പക്ഷെ അതിന്റെ ലേബലിന്റെ പുറത്ത് ആരും ചോദിക്കാനില്ലാത്ത അവസ്ഥ അതാലോചിക്കുമ്പൊ ആണ് ഒരു വിഷമം.........

ജയകൃഷ്ണന്‍ കാവാലം said...

പ്രിയ സുഹൃത്തേ,

താങ്കളുടെ ഈ പോസ്റ്റിന്‍റെ ലിങ്ക് ഞാന്‍ മലയാളമനോരമയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്‌. (തെറ്റായെങ്കില്‍ ക്ഷമിക്കണം) പക്ഷേ ഇത്തരം തോന്നിവാസങ്ങള്‍ പുറം ലോകം അറിയാതെയിരിക്കരുത്. അവര്‍ എന്തെങ്കിലും ചെയ്യുമോ എന്ന് യാതൊരു ഉറപ്പുമില്ല. എന്തായാലും ഇത് വലിയ അനീതിയും, ക്രിമിനല്‍ കുറ്റവും തന്നെയാണ്. സ്പിരിച്വല്‍ ക്രിമിനലിസം എന്നിതിനെ വിളിക്കാന്‍ കഴിയുമോ?

ഈ വിഷയം ശ്രദ്ധയില്‍ കൊണ്ടുവന്നതിന് താങ്കള്‍ തീര്‍ച്ചയായും അഭിനന്ദനാര്‍ഹനാണ്.

ഇനിയും തുടരുക.

സ്നേഹപൂര്‍വം

ജയകൃഷ്ണന്‍ കാവാലം

ബഷീർ said...

അറിഞ്ഞാലും അധികൃതർ അറിഞ്ഞില്ലെന്ന് നടിക്കുന്ന ഇത്തരം കാര്യങ്ങൾ വെളിച്ചത്തു കൊണ്ടു വരുക തന്നെ വേണം. അഭിനന്ദനങ്ങൾ

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

തികച്ചും ഞെട്ടിക്കുന്ന വാര്‍ത്ത.....നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു പക്ഷെ ഭയമായിരിക്കും ഇതൊക്കെ റിപ്പോര്‍ട്ട്‌ ചെയ്യാന്‍....അഭിനന്തനങ്ങള്‍...

:: VM :: said...

ആ അവസാനത്തെ "ഒരല്പം കൂടി" എന്ന ഡിസ്ക്ലെയ്മർ വേണ്ടിയിരുന്നില്ല.. ഈ പോസ്റ്റിന്റെ ആകെയൊരു പോരായ്മ അതാണെന്നു തോന്നി. തട്ടിപ്പ് സ്വർണ്ണത്തിൽ പൊതിഞ്ഞായാലും തട്ടിപ്പു തന്നെ.. അതിലു സുധാമണിയ്ക്ക് പ്രത്യേകിച്ച് എക്സെമ്പ്ഷനൊന്നുമില്ല!

:: VM :: said...

ആ അവസാനത്തെ "ഒരല്പം കൂടി" എന്ന ഡിസ്ക്ലെയ്മർ വേണ്ടിയിരുന്നില്ല.. ഈ പോസ്റ്റിന്റെ ആകെയൊരു പോരായ്മ അതാണെന്നു തോന്നി. തട്ടിപ്പ് സ്വർണ്ണത്തിൽ പൊതിഞ്ഞായാലും തട്ടിപ്പു തന്നെ.. അതിലു സുധാമണിയ്ക്ക് പ്രത്യേകിച്ച് എക്സെമ്പ്ഷനൊന്നുമില്ല!

:: VM :: said...

ആ അവസാനത്തെ "ഒരല്പം കൂടി" എന്ന ഡിസ്ക്ലെയ്മർ വേണ്ടിയിരുന്നില്ല.. ഈ പോസ്റ്റിന്റെ ആകെയൊരു പോരായ്മ അതാണെന്നു തോന്നി. തട്ടിപ്പ് സ്വർണ്ണത്തിൽ പൊതിഞ്ഞായാലും തട്ടിപ്പു തന്നെ.. അതിലു സുധാമണിയ്ക്ക് പ്രത്യേകിച്ച് എക്സെമ്പ്ഷനൊന്നുമില്ല!

Go To Indradhanuss