THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA
Sunday, January 25, 2009
പ്രാര്‍ത്ഥിക്കാന്‍ ഒരു കരാര്‍ !
പ്രാര്‍ത്ഥിക്കാന്‍ ഒരു കരാര്‍ !
വളരെ രസാവഹമായ ഒരു പരസ്യം ഇന്നലത്തെ (2009 ജനുവരി 24 ) ഒട്ടു മിക്ക പത്രത്തിലും കണ്ടു. എറണാകുളം ജില്ലയിലെ ഒരു ആരാധനാലയത്തില്‍ ചെന്നു പ്രാര്‍ത്ഥിക്കാന്‍ ഉള്ള ഒരു കരാര്‍ . കാരാര്‍ ഉണ്ടാക്കിയിട്ട് മൂന്നു കൊല്ലം ആയെങ്കിലും പൊതു ജന സമക്ഷം ഇതു കൊണ്ടു വരുന്നതു ഇന്നലെയാണ്. അതില്‍ മുഖ്യമന്ത്രി,ജില്ലാ കലക്ടര്‍, എസ്.പി തുടങ്ങിയ അധികാര കേന്ദ്രങ്ങള്‍ക്കൊപ്പം സഭ അധികാരികളും ചേര്‍ന്നാണ് ഈ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. പള്ളിയിലെ പ്രധാന ആഘോഷം ആയ " ഓര്‍മ്മപ്പെരുന്നാളിന്റെ " തലേന്നാണ് ഇത്തരമൊരു പരസ്യം വന്നിരിക്കുന്നത്. പിന്നീടാണ് വിശദ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞത്.
സഭയിലെ രണ്ടു വിഭാഗങ്ങള്‍ക്കും പ്രത്യേകം സമയം നിശ്ചയിച്ചു ആണ് കരാര്‍. ആലു വായിലെ ഒരു പ്രധാന വഴി യിലെ ഗതാഗതം 12 മണിക്കൂര്‍ നേരത്തേക്ക് നിരോധിച്ചിരിക്കുന്നു. ........സുരക്ഷയ്ക്കായി ആയിരത്തോളം പോലീസുകാര്‍ ......ദേവാലയത്തിന് സമീപത്തെ വീടുകളിലും വാഹനങ്ങളിലും കര്‍ശന പരിശോധന......മെറ്റല്‍ ഡിറ്റക്ടര്‍ വഴി മാത്രം പള്ളിക്കകത്തേക്ക് പ്രവേശിക്കാം, അതും മൂന്നു പേരില്‍ കൂടാത്ത ചെറു സംഘം ആയി മാത്രം......
ഒരാള്‍ക്ക് പരമാവധി പത്തു മിനിട്ട് പ്രാര്‍ത്ഥിക്കാം ..........
ഇതൊക്കെ കണ്ടു എന്റെ ഉള്ളില്‍ ഒരു സംശയം ഇല്ലാതില്ല......ഈ ചിലവിനൊക്കെ ഉപയോഗിക്കുന്നത് നികുതിപ്പണം അല്ലെ ! ഏതാണ്ട് അഞ്ചു ലക്ഷത്തിലധികം ചെലവ് ഈ സന്നാഹങ്ങള്‍ക്ക് വേണ്ടി വരും എന്ന് വിചാരിക്കുന്നു.
അതിനകത്ത് കയറിയാല്‍ തന്നെ സ്വസ്ഥമായി ഒന്നു പ്രാര്‍ത്ഥിക്കാന്‍ സാധിക്കുമോ ? അപ്പനും അമ്മയും രണ്ടു കുട്ടികളും ഉള്ള ഒരു കുടുംബത്തിനു പോലും ഒരുമിച്ച് പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ കഴിയില്ലെന്നിരിക്കെ ഈ നിബന്ധനകള്‍ പ്രായോഗികമാണോ?.......
പള്ളിക്കടുതായിപ്പോയി താമസം എന്നതിനാല്‍ ഇതര മതസ്ഥരുടെ വീടുകളില്‍ പ്പോലും പോലീസ് പരിശോധന നടത്തുന്നത് അഭികാമ്യം ആണോ ? ....
എന്തായാലും ഒരു കാര്യം ഉറപ്പ് , ആ പള്ളിക്കകത്ത് ഒരു ഈശ്വര ചൈതന്യവും കുടിയിരിപ്പുണ്ടാവില്ല. ഈ സന്നാഹങ്ങള്‍ കണ്ടു അതൊക്കെ എപ്പോഴേ സ്ഥലം വിട്ടു കാണും.
എന്തിന് വേണ്ടി .....ഒരു കരാര്‍ പോലുമില്ലാതെ നമുക്കു സ്വസ്ഥമായി നമ്മുടെ വീടുകളില്‍ ഇരുന്നു പ്രാര്‍ത്ഥിച്ചു കൂടെ ?
യഥാര്‍ത്ഥത്തില്‍ പള്ളി സ്വത്തിനു വേണ്ടിയാണ് ഈ തര്‍ക്കങ്ങളൊക്കെ. തര്‍ക്കിക്കുന്നവര്‍ വിശ്വാസികളല്ല ..പാതിരി മാരാണ്. "മതം " എന്ന വിഷത്തെ വിശ്വാസികളില്‍ കുത്തി വച്ചു പാതിരിമാര്‍ നേട്ടം കൊയ്യുന്നതിനു വേണ്ടി ഉപയോഗപ്പെടുത്തുന്നു.
ഈ വിശ്വാസികളൊക്കെ ഇതെല്ലാം എപ്പോഴാണ് മനസ്സിലാക്കുകയെന്നാവോ?
ഒരു ക്രിസ്ത്യാനിയായിപ്പോയത്തില് ഈ അവസരത്തില്‍ എനിക്ക് ലജ്ജ തോന്നുന്നു.......
ലേബലുകള്‍:
ഗൌരവതരം
Subscribe to:
Post Comments (Atom)
17 അഭിപ്രായം:
Praise the lord....
ഹല്ലേലൂയ...
ഇന്നിനി എന്തെല്ലാമാണാവോ നടക്കാന്‍ പോകുന്നത് ? .. ഈ സൈസ ആരാധനായങ്ങള്‍ പൊളിച്ച് "ഷോപ്പിങ് കോമ്പ്ലക്സ്" പണിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാം ഒരുതരം കച്ചവടമല്ലേ ഇപ്പോള്‍?
നിനക്കു നിന്റെ സഹോദരനോട് പിണക്കം ഉണ്ടെങ്കില്‍ ബലിവസ്തു അവിടെ വെച്ചു അവനുമായി രമ്യതയിലെതിയതിനു ശേഷം ബലി തുടരുക എന്ന് പഠിപ്പിച്ച ക്രിസ്തുവിന്റെ പേരില്‍ തന്നെ വേണം ഈ പൊല്ലാപ്പുകള്‍ .വെള്ളയടിച്ച കുഴി മാടങ്ങള്‍ ..
കിലോയ്ക്ക് വിലപറഞ്ഞു ദൈവത്തെ തൂക്കി വില്‍ക്കുന്ന കാലം വരുമോ ആവോ..??
പ്രിയ ടോം,
പ്രിയ അനില്‍ ശ്രീ,
പ്രിയ അജീഷ്,
പ്രതികരണങ്ങള്‍ക്ക് നന്ദി. എല്ലാം വിലപ്പെട്ടവയാണ്.വീണ്ടും വരുമല്ലോ...
പ്രിയ ദീപു,
പ്രതികരിച്ചതിന് നന്ദി, താങ്കളെപ്പോലുള്ളവരുടെ പിന്തുണ ആവശ്യമാണ്. താങ്കള്‍ ശ്രദ്ധിച്ചോ എന്നറിയില്ല, ബൂലോക വാസികളില്‍ പ്രമുഖരായ താങ്കള്‍ മാത്രമാണ് എന്റെ പോസ്റ്റില്‍ കമന്റു ചെയ്യുന്നത്. പക്ഷെ കൌണ്ട് വല്ലാതെ കൂടി വരുന്നു.... കമന്റ് ഒട്ടു ഇല്ല താനും.... പിന്നെ ബെര്‍ളി സബ്ജക്റ്റില്‍ താങ്കള്‍ കമന്റ് ചെയ്തില്ല... ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ...< :) >
dear Joe, I'm a regular reader of your lovely Blog but never took a minute to comment. So pls accept my appologies first. Your topics are very relevent and realistic. Don't worry about the number of comments, carry on writing and one day readers will comment.
ഇതെല്ലാം ദൈവപുത്രന്റെ പേരിലാണല്ലോ എന്നോർക്കുമ്പോൾ മന്സ്സിൽ ഒരു വിങ്ങൽ. പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയായ്കയാൽ ഇവരോടു ക്ഷമീക്കണേ...
പ്രിയ മനോജ്(?),
"പാഴ്ജന്മം" എന്ന് വിളിക്കാന്‍ തോന്നുന്നില്ല, അതിനാലാണ് ഈ പേരില്‍ വിളിക്കുന്നത്. പേര് ശരിയല്ലെങ്കില്‍ ക്ഷമിക്കുക.
അഭിപ്രായങ്ങള്‍ക്ക് നന്ദി. വീണ്ടും വരണം. എന്റെ പ്രിയ വായനക്കാരന് ആണെന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. നന്ദി.
ജോഹര്‍ (ജോ)
വായിച്ചു..പ്രത്യേകിച്ചു അവസാന വാചകത്തില്‍ ശ്രദ്ധ തട്ടി നിന്നു
വിലക്കുകള്‍ ഭയക്കാത്ത അഭിപ്രായത്തിനു അഭിനന്ദനം.
ഞാന്‍ ജീവിക്കുന്ന സമൂഹത്തില്‍ ഇങ്ങനെയും കുറേപ്പേര് എന്നോര്‍ത്ത് എനിക്കു തന്നെ ലജ്ജ തോന്നുന്നു. അപ്പോ വിശ്വാസിയായ താങ്കളുടെ കാര്യം പറയാനില്ലല്ലോ...
ഒന്ന് ചെയ്യാം,രണ്ടു സഭകളിലേയും ഏറ്റവും മൂത്തപിതാക്കന്മാരെ(?) വിളിച്ച് പരസ്യമായി തല്ലുകൂടാന്‍ പറയുക.ജയിക്കുന്നവര്‍ പള്ളിയില്‍ പ്രാര്‍ത്ഥിയ്ക്കട്ടെ, തോറ്റവര്‍ പോയി പണി നോക്കട്ടെ.
പ്രിയ ജോ,
താങ്കളെ പറ്റി ഇന്നാണ് അറിയുന്നത്.....
വിഷയങ്ങള്‍, അവതരണരീതി, എല്ലാം ഗംഭീരമായിരിക്കുന്നു. കമന്റുകള്‍ ആദ്യം അത്ര കാര്യമാക്കേണ്ട കാര്യമില്ല. മാത്രമല്ല താങ്കളുടെ സ്വതസിദ്ധമായ ശൈലിയില്‍ എഴുതൂ...താങ്കള്‍ക്ക് തീര്ച്ചയായൂം അര്‍ഹതപെട്ട ഒരു കസേര ബൂലോഗത്തില്‍ ഉണ്ട്.
സ്നേഹത്തോടെ..........
പ്രിയ ജ്വാലാമുഖി,
പ്രിയ ബാങ്ക് ശാഖ മാനേജരെ ,
പ്രിയ നാട്ട്.....സാജു,
പ്രതികരണങ്ങള്‍ക്ക് നന്ദി. വീണ്ടും വരുമല്ലോ. അഭിപ്രായങ്ങള്‍ എഴുതാന്‍ മറക്കരുത്. ....എനിക്ക് അവ വിലപ്പെട്ടതാണ്.
ജോഹര്‍ (ജോ)
സമയം കിട്ടുമ്പോള്‍ ഒക്കെ ബെര്ളിത്തരങ്ങള് വായിക്കുമായിരുന്നു. അങ്ങനെയാണ് തങ്ങളുടെ പേരും ബ്ലോഗും എന്റെശ്രദ്ധയില്‍ പെട്ടത്. താങ്കളുടെ എല്ലാ ബ്ലോഗും ഇന്നു വായിച്ചു തീര്‍ത്തു. എല്ലാം അതിമനോഹരം.
വിഷയങ്ങളും അവതരിപ്പിക്കുന്ന ശൈലിയും നല്ല നിലവാരം പുലര്‍ത്തുന്നു. ഇനിയും നല്ല നല്ല പോസ്റ്റുകള്‍ പ്രതീഷിക്കുന്നു.
ഇതൊന്നു നോക്കൂ.. നമ്മള് പുരോഗമിച്ച് ഇത്രയൊക്കെയെത്തി :)
ഇത്തരം കടുത്ത സുരക്ഷയുടെ പിന്‍ബലത്തില്‍ ഒരിക്കലും സമാധാനമായി പ്രാര്‍ത്ഥിക്കാന്‍ സാധിക്കില്ല എന്നത് തര്‍ക്കമില്ലാത്ത കാര്യം തന്നെ. മതം പഠിപ്പിക്കുന്ന തത്വങ്ങളേക്കാള്‍ അതിലൂടെ ലഭിക്കുന്ന സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും പ്രാധാന്യം കൈവരുമ്പോള്‍ ഏതൊരു മതാധികാരത്തിനും സംഭവിക്കാവുന്ന മൂല്യച്യുതി തന്നെ ഇതും. അല്ലെങ്കില്‍ നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കാന്‍ പഠിപ്പിച്ച ഗുരുവിന്റെ അനുയായികള്‍ ഇങ്ങനെ കലഹിക്കുമോ?
ചില സമയത്ത് മെറ്റൽ ഡിറ്റക്റ്റർ പതിവില്ലാതെ "ബീപ് ബീപ്" അടിച്ചിരുന്നത് ശ്രദ്ധിച്ചുവോ?
പള്ളി പൂട്ടിയിട്ടപ്പോൾ അതിൽ സ്വസ്ഥമായി വസിച്ചിരുന്ന ദൈവം ജീവനും കൊണ്ട് ഓടിയതാണ്. അരൂപിയായതിനാൽ ആർക്കും കാണുവാനും പറ്റിയില്ല.
---
കുറച്ച് വർഷങ്ങൾക്ക് മുൻപ് വെള്ളികുളങ്ങരയിൽ (തൃശ്ശൂർ) തർക്കപള്ളിയിൽ സംസ്കാരം നടത്തുന്നതുമായി പ്രശ്നമുണ്ടായപ്പോൾ (കല്ലേറും) പോലിസീന്റെ ഒരു "കൊച്ചു ലാത്തി ചാർജ്". മഞ്ച പിടിച്ചവർപ്പോലും മഞ്ച നിലത്ത് വെച്ച് ഓടേണ്ടി വന്നു. മൂന്ന് നാല് സ്ത്രീകൾ കരഞ്ഞ് കൊണ്ട് മഞ്ചക്ക് അടുത്തും. ഉടനെ നാല് പോലിസ്കാർ വന്ന് മഞ്ച എടുത്ത് കല്ലറ ലക്ഷ്യമായി നടന്നു. ആ സമയത്തും മറ്റു പോലിസ്കാർ ലാത്തി വീശുന്നുണ്ടായിരുന്നു. ആ പോലിസ്കാർക്ക് എന്റെ അഭിനന്ദനങ്ങൾ.
രണ്ട് ദിവസത്തിന് ശേഷം മറ്റൊരു സ്ഥലത്ത് ഒരു മെത്രാനോ ( പുരോഹിതനോ) മരിച്ചു, രണ്ടു കൂട്ടരും വട്ടം കൂടിയിരുന്ന് പ്രശ്നമില്ലാതെ സംസ്കാരം എങ്ങനെ നടത്തണം എന്ന് തീരുമാനിച്ചു.
പട്ടിണി കർഷകൻ എവിടെ പരിശുദ്ധ പുരോഹിതൻ എവിടെ!
“ആ പള്ളിക്കകത്ത് ഒരു ഈശ്വര ചൈതന്യവും കുടിയിരിപ്പുണ്ടാവില്ല. ഈ സന്നാഹങ്ങള്‍ കണ്ടു അതൊക്കെ എപ്പോഴേ സ്ഥലം വിട്ടു കാണും.“
-സത്യം ....
"എന്തിന് വേണ്ടി .....ഒരു കരാര്‍ പോലുമില്ലാതെ നമുക്കു സ്വസ്ഥമായി നമ്മുടെ വീടുകളില്‍ ഇരുന്നു പ്രാര്‍ത്ഥിച്ചു കൂടെ ? " - Yes... but how do u override certificates/weddings etc...?
മനുക്സ്യ്നെ മനുക്ഷ്നെ ഒരുമിച്ചു നിര്‍ത്തുന്നതിനു പകരം തമ്മില്‍ തല്ലിക്കാന്‍ മതം കാരണം ആവരുത്.
Post a Comment