THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA

Wednesday, January 28, 2009

കഥ പറയുമ്പോള്‍........: കാണാക്കഥകള്‍

ഷാരുഖ് ഖാന്‍റെ " ബില്ലു ബാര്‍ബര്‍ " എന്ന ചിത്രം ഈ വരുന്ന ഫെബ്രുവരി 13 നു റിലീസ് ചെയ്യുകയാണ്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ആയ "കഥ പറയുമ്പോള്‍" എന്ന ചിത്രത്തിന്‍റെ പുനര്‍ നിര്‍മ്മാണം. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ദീപാവലിക്കായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. "കുസേലന്‍ " ന്‍റെ ദയനീയ പരാജയം കാരണം
തിരക്കഥയില്‍ ചില മിനുക്ക്‌ പണികള്‍ നടത്തി സംവിധായകന്‍ " പ്രിയദര്‍ശന്‍ " റിലീസിംഗ് അല്പമൊന്നു ന്നീട്ടി.
നിര്‍മ്മാണം നായകന്‍റെ തന്നെ കമ്പനി യായ " റെഡ് ചില്ലീസ് "

തങ്ങളുടെ പ്രിയ സുഹൃത്തും നിര്‍മ്മാതാവും ആയ താരത്തിന്‍റെ സിനിമയിലെ ഒരു ഗാന രംഗത്തില്‍ അഭിനയിക്കാന്‍ (ഗസ്റ്റ് റോളില്‍) വന്ന കരീന കപൂര്‍, പ്രിയങ്ക ചോപ്ര , ദീപിക പാദു കോണ്‍, കത്രീനാ കൈഫ്‌* എന്നിവര്‍ക്ക് 40 ലക്ഷത്തിന്‍റെ ചെക്ക് വീതം ഖാന്‍ സാഹിബ് എടുത്തു നീട്ടി. കരീനയും പ്രിയന്കയും വിനയപുരസ്സരം അത് നിഷേധിച്ചു. തങ്ങളുടെ കരിയറില്‍ ഖാന്‍ സാഹിബിന്‍റെ ചിത്രങ്ങള്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്ന കാരണം പറഞ്ഞായിരുന്നു അവര്‍ സ്നേഹപൂര്‍വ്വം അത് നിഷേധിച്ചത്. എന്നാല്‍ ദീപികയാവട്ടെ ആ ചെക്ക് വാങ്ങി അക്കൌണ്ടില്‍ ഇട്ടു . എന്നിട്ടൊരു പ്രസ്താവനയും.

" കരീനയ്ക്കും പ്രിയങ്കയ്ക്കും അതാവാം.കാരണം അവര്‍ കാലങ്ങള്‍ ആയി സമ്പാദിക്കുന്നതല്ലേ . എന്‍റെ സ്ഥിതി അങ്ങനെയാണോ? ഞാന്‍ സമ്പാദിച്ചു തുടങ്ങിയിട്ടല്ലെയുള്ളൂ..."

*കത്രീനാ കൈഫിന്‍റെ വിവരങ്ങള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നു .


മറ്റൊരു കഥ .........

ബില്ലു ബാര്‍ബറിന്റെ ഷൂട്ടിംഗ് പൊള്ളാച്ചിയില്‍ നടക്കുന്നു. പൊള്ളാച്ചിയില്‍ ദൃശ്യ ഭംഗി മാത്രമല്ല ,ഭാഗ്യവും കൂടി ഒളിച്ചിരിപ്പുണ്ടെന്ന് പ്രിയനറിയാം . നമ്മുടെ പ്രിയന്‍റെ ഇഷ്ട ലൊക്കേഷന്‍ ആ യ പൊള്ളാച്ചി ,പക്ഷെ ഖാന്‍ സാഹിബിനു കണ്ടപ്പോള്‍ പിടിച്ചില്ല. പ്രൊഡക്ഷന്‍ മാനേജരും പിള്ളാരും പിന്നെ നെട്ടോട്ടമായിരുന്നു. അങ്ങനെ അദ്ദേഹം താമസിക്കുന്നിടത്ത് ലോഡ് കണക്കിന് മിനറല്‍ വാട്ടര്‍ എത്തി.....എന്തിനെന്നല്ലേ......." ഒന്നു കുളിക്കാന്‍....പിന്നെ..... "

ദോഷം പറയരുതല്ലോ............ഖാന്‍ സാഹിബ്‌ സഹിക്കുന്നുണ്ട്............ഒരുപാട് ...ഒരുപാട്...
ആ സഹനത്തിന്റെ കഥയിതാ.........
ബില്ലു ബാര്‍ബറിന്റെ ഷൂട്ടിംഗ് തീര്‍ന്നു. ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടക്കുന്നു. മുന്‍ നിശ്ചയ പ്രകാരം മുദസ്സര് അസീസിന്‍റെ " ദുല്ഹ മില്‍ ഗയ " എന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്തു. ബാന്ദ്രയിലെ മെഹബൂബ് സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം . ചിത്രീകരണം തീരാറായപ്പോള്‍ ഒരു ആക്ഷന്‍ സീനില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ഓട്ടത്തില്‍ കൈകുത്തി വീഴുകയുണ്ടായി . വേദന കാര്യമാക്കാതെ ഖാന്‍ സാഹിബ്‌ ജോലി തുടര്‍ന്നു. വൈകിട്ടായപ്പോള്‍ വേദന കലശലായി. " നവരാത്രി " ആശുപത്രിയില്‍ എത്തിയ ഖാന്‍ സാഹിബിനെ ഡോക്ടര്‍മാര്‍ കാര്യമായി പരിശോധിച്ചു. ഫിസിയോ തെറാപ്പി കൊണ്ടോന്ന്യം ശമിക്കാതിരുന്ന വേദനയ്ക്ക് ഡോക്ടര്‍മാര്‍ തോളെല്ലിന് ശസ്ത്രക്രിയ നിര്‍ദേശിച്ചു. ഖാന്‍ സാഹിബ്ബിനെ ഇതു വല്ലാതെ കുഴക്കി. കാരണം തന്‍റെ പ്രിയ സംവിധായകന്‍ കരന്‍ ജോഹര്‍ സര്‍വ്വ സന്നാഹങ്ങളും ആയി ലോസ് ആന്ജലസ്സില്‍ കാത്തിരിക്കുന്നു. എത്രയും വേഗം അവിടെ എത്തിയെ തീരൂ.....എന്തു ചെയ്യാം.... " മൈ നെയിം ഇസ് ഖാന്‍ " എന്ന ചിത്രത്തിന്‍റെ ഒരുമാസത്തെ ലോസ് ആന്ജലസ്സിലെ ചിത്രീകരണം കഴിഞ്ഞിട്ട് വേണം " ബില്ലു ബാര്‍ബറിന്റെ " രണ്ടാഴ്ചത്തെ പരസ്യ പ്രചരണം കഴിഞ്ഞു ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യാന്‍.

വേദന കാര്യമാക്കാതെ അദ്ദേഹം ലോസ് ആന്ജലസ്സിലേക്ക് പറന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഇതിന് മുന്‍പ് മുതുകിനും മുട്ടിനും വേണ്ടി വന്ന രണ്ടു ശസ്ത്രക്രിയ കളും ഖാന്‍ സാഹിബ് ലണ്ടനിലാണ് ചെയ്തത്. പക്ഷെ ഇത്തവണ അദ്ദേഹം പറഞ്ഞു......
" ഞാന്‍ വേദനയാല്‍ വിങ്ങുന്നു. ഈ ശാസ്ത്ര ക്രിയ ഇന്ത്യയില്‍ ചെയ്യണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ " മൈ നെയിം ഈസ് ഖാന്‍ " എന്ന ചിത്രം പൂര്‍തീകരിക്കുവാനും എന്‍റെ "ബില്ലു ബാര്‍ബര്‍ " റിലീസ് ചെയ്യുവാനും അതിലേറെ ഞാന്‍ ആഗ്രഹിക്കുന്നു. ..."

ഖാന്‍ സാഹിബിന്‍റെ അര്‍പ്പണ ബോധം മഹനീയം തന്നെ....... അല്ലെ?

5 അഭിപ്രായം:

Mr. X said...

exactly...

ജോ l JOE said...

കഥ പറയുമ്പോള്‍ എന്ന ചിത്രം റിലീസ് ചെയ്യുമ്പോള്‍ അതൊരു ശ്രീനിവാസന്‍ പടമാണ് എന്നാണു എല്ലാവരും കരുതിയത്‌. "ഞാനും അതിലുണ്ട്" എന്നൊരു ചെറിയ സൂചന മാത്രമേ മമ്മൂട്ടിയുടെ ചിത്രം വച്ചു അവര്‍ പരസ്യം ചെയ്തിരുന്നുള്ളൂ. എന്നാല്‍ "കുസേലന്‍" എന്ന ചിത്രം അങ്ങനെയല്ലായിരുന്നു. " രജനിചിത്രം " എന്ന ലേബല്‍ തുടക്കം മുതലേ വന്നിരുന്നു. ...ഇപ്പോള്‍ ഹിന്ദി ചാന്നലിലോക്കെ കണ്ടാല്‍ ഷാരൂഖ്‌ ഖാനും മറ്റു അഭിനേത്രികളും മാത്രമേ കാണുന്നുള്ളൂ. പ്രേക്ഷകരുടെ മുന്‍‌വിധി മാറ്റാന്‍ ഇതു കാരണ മാവും. " മാംബുള്ളിക്കാവില്‍ " എന്ന മമ്മൂട്ടി അഭിനയിച്ച ഗാന രംഗം ചിത്രം റിലീസ് ചെയ്തു രണ്ടാഴ്ച കഴിഞ്ഞിട്ടാണ് ചാന്നലിലോക്കെ ധാരാളമായി വന്നു തുടങ്ങിയത്. പക്ഷെ കഴിഞ്ഞ ഒരു മാസക്കാലമായി ഷാരൂഖിന്‍റെ ഗാന രംഗം എല്ലാ ചാന്നളിലും കണ്ടു തുടങ്ങിയിട്ട്. മലയാളത്തിലെ കഥ മാത്രമല്ല , പരസ്യ പ്രചാരണ രീതി കൂടി പുനര്‍ നിര്‍മ്മാണ വേളയില്‍ കടംകൊണ്ടാല്‍ മതിയായിരുന്നു. മറ്റൊന്ന് കൂടി, " കഥ പറയുമ്പോള്‍ "എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ " എം.മോഹന്‍ ഒരു തുടക്കക്കാരന്‍ കൂടിയായിരുന്നു . അദ്ധേഹത്തിനു മുന്നില്‍ പി.വാസു കീഴടങ്ങി. ഇനി പ്രിയന്‍റെ കാര്യം ?

ഓ .ടോ
(എം.മോഹന്‍ ശ്രീനിവാസന്‍റെ സഹോദരീ ഭര്‍ത്താവാണ് എന്ന കാര്യം അറിയാമോ ?)

ദീപക് രാജ്|Deepak Raj said...

കൊള്ളാം അര്‍പ്പണ ബോധം സമ്മതിച്ചു കൊടുക്കണം.. അല്ല ദീപികയ്ക്ക് കാശേന്താ പുളിയ്ക്കുമോ...?

sivaprasad said...

ആഹാ നീ മൊത്തത്തില്‍ ബെര്‍ളിയെ കോപ്പി അടിക്കാന്‍ ഇറങ്ങിയിരിക്കുവാ ?? ഈ പോസ്റ്റ് സണ്‍‌ഡേ ജനുവരി 18 ഇന് ബെര്‍ലി പോസ്ടീയതാനല്ലോ മോനേ ??
http://www.berlytharangal.com/2009/01/blog-post_18.html
എടാ കോപ്പേ നീ വേറെ വല്ല പണിക്കും പോ

ജോ l JOE said...

മോനേ ശിവപ്രസാദെ,

തലക്കെട്ടും പടവും കണ്ടു മാത്രം പോസ്റ്റിനെ വിലയിരുതല്ലേ......രണ്ടിലും സബ്ജക്റ്റ് രണ്ടാ.....
ഓഹോ...എന്നെ തെറി പറഞ്ഞു ഹിറ്റ് കൂട്ടാനുള്ള പരിപാടിയാ ,അല്ലെ.....

Go To Indradhanuss