എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല......
കോലാഹലങ്ങള്‍ അത്രയ്ക്കൊക്കെ ഉണ്ടാക്കിയിട്ടുണ്ടല്ലോ.......
എങ്കില്‍ ഒരു " ഫ്ലാഷ് ബാക്ക് " തന്നെ ആവട്ടെ ആദ്യം !
2008 ജനുവരി യില്‍ ഈ യുള്ളവന് ഒരു ബ്ലോഗ്ഗുണ്ടാക്കി പേരുമിട്ടു ---- വാ മൊഴികളും വര മൊഴികളും "
നാളുകള്‍ അങ്ങനെ കടന്നു പോയി . ഒന്നു എഴുതാതെ ആറേഴു മാസം . പക്ഷെ ഇതിനിടയിലും പല ബ്ലോഗുകള്‍ വായിക്കുകയും മനസ്സിലാക്കുകയും ഒക്കെ ചെയ്തിരുന്നു. ചില ബ്ലോഗ്ഗര്‍ മാരുമായി വ്യക്തിബന്ധങ്ങള്‍ വരെ ഉണ്ടാക്കിയെടുത്തു. സ്ഥിരമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇവരൊക്കെ ബ്ലോഗ്ഗെഴുതാന്‍ എന്നെ പ്രേരിപ്പിച്ചു .
അപ്പോഴാണ് ഒരു ബൈക്ക് അപകടം പറ്റി കാലിനു റെസ്റ്റ് കൊടുത്തു വീട്ടില്‍ ഇരിക്കേണ്ടി വന്നത്. അങ്ങനെ യാണ് വെറുതെയുള്ള സമയം ബ്ലോഗേഴുതിലേക്ക് മാറ്റി വച്ചത്.
ചില വിഷയങ്ങള്‍ എഴുതി .
വിഷയം നാന്നായിരിക്കുന്നു എന്ന് രണ്ടു മൂന്നു പേര് നേരിട്ടു വിളിച്ചു പറഞ്ഞു വീണ്ടും വീണ്ടും എഴുതുവാനുള്ള പ്രചോദനം തന്നു . പക്ഷെ അധികമാരും അത് വായിക്കുന്നില്ല . കാരണം" ജോ" എന്ന ബ്ലോഗറിനെ ആരും അറിയുകയില്ലല്ലോ.
അങ്ങനെയാണ് എന്റെ ഒരു ബ്ലോഗ് സുഹൃത്ത് ,എന്റെ ബ്ലോഗ് നാലാള് അറിയണമെങ്കില്‍ എന്തൊക്കെ ചെയ്യണം എന്ന ആശയം പറഞ്ഞു തന്നത്. കേട്ടപ്പോള്‍ അല്പം "ചീപ് " ആണെന്കിലും സംഗതി ഫലിക്കുമെന്ന് തോന്നി . ആദ്യാക്ഷരിയിലും ലൈവ് മലയാളത്തിലും ഇന്ദ്രധനുസ്സിലും ഇന്ഫുഷനിലും ടൈം മലയാളം ബ്ലോഗ് ടിപ്പുകളിലും ഒന്നും ഇല്ലാത്ത ഒരു രീതി.
അദ്ദേഹം പറഞ്ഞതു ഇങ്ങിനെയായിരുന്നു. .....ആദ്യം ഏതെങ്കിലും ഒരു അഗ്രിഗേട്ടരില്‍ പോയി രജിസ്റ്റര്‍ ചെയ്യൂ. എന്നിട്ട് നാലാളറിയുന്ന ഏതെങ്കിലും ഒരു ബ്ലോഗറിന്റെ വിഷയത്തിലോ മറ്റോ മറു കമന്റ് പ്രസിദ്ധീകരിച്ചു ശ്രദ്ധ നേടിയെടുക്കൂ . പക്ഷെ എഴുതുമ്പോള്‍ അദ്ധേഹത്തിന്റെ ഓരോ വരികളെ മാത്രമല്ല ,വാക്കുകളെ ക്കൂടി കീറിമുറിച്ച് വിമര്‍ശിക്കൂ. " തെറി " എന്ന സാധനം ധാരാളമായി കിട്ടിയേക്കാം , അവയെക്കുറിച്ച് ബോതെര്‍ ചെയ്യുകയില്ലെന്കില് മാത്രം ഈ പണിക്ക് ഇറങ്ങുക. മുന്നോട്ട് ഇറങ്ങിയാല്‍ പിന്നെ തിരിഞ്ഞു നോക്കാതെ പോകണം .പ്രകോപനം മാത്രമായിരിക്കണം ലക്ഷ്യം.
അങ്ങനെ ഞാന്‍ "ചിന്ത" യില്‍ പോയി രജിസ്റ്റര്‍ ചെയ്തു. പഴയ ചില പോസ്റ്റുകളൊക്കെ വീണ്ടും പുതുക്കിയിട്ടു.
പക്ഷെ ഹിറ്റ് കൌണ്ട് കാര്യമായി കൂടാതെ തന്നെ നില്‍ക്കുകയാണ്. അപ്പോഴാണ് ഏതാണ്ട് ഒട്ടു മിക്ക ബ്ലോഗുകളിലും ചിത്രകാരന്റെ "മുല" മുഴച്ചു നില്‍ക്കുന്നത് കണ്ടത്. ആ സബ്ജക്റ്റില്‍ തലയിട്ടാല്‍ ഏവരും ചര്‍ച്ച ചെയ്യുന്നത് കൊണ്ടു ഞാന്‍ കൂടി തലയിടണ്ട എന്ന് കരുതി.
വീണ്ടും ബ്ലോഗര്‍ സുഹൃത്തിനെ വിളിച്ചു . അപ്പോഴാണ് ബെര്‍ളീ എന്നൊരു പ്രശസ്ത ബ്ലോഗ്ഗേറെ കുറിച്ചു അദ്ദേഹം പറയുന്നതു. പണ്ടൊരിക്കല്‍ ഒരു അപ്രകാശിത പ്രേമ ലേഖനം ആരോ ഫോര്‍ വാര്‍ഡ് ചെയ്തു തന്നത് ഞാനോര്‍ത്തു. നേരെ അങ്ങോട്ട് പോയി . ആ പ്രേമലേഖനം തന്നെയാവട്ടെ എന്റെ സബ്ജക്റ്റ് എന്ന് തീരുമാനിച്ചു. മനസ്സിരുത്തി അതൊക്കെ വായിച്ചു. " സു "എഴുതിയ സംഗീത എന്ന കഥാപാത്രത്തെ റൊമ്പ പിടിച്ചു. ഐഡിയ മനസ്സിലേക്കോടിയെത്തി.
നേരെ ഫോട്ടോ ഷോപ്പ് എടുത്തു ഒരു പരസ്യ ഇമേജ് ഉണ്ടാക്കി പോസ്റ്റ് ചെയ്തു. അതിന്റെ ഉള്ളടക്കം ഇതായിരുന്നു. ----" ബെര്‍ളിച്ചായന്റെ ചാര്‍ളിയും സു വിന്റെ സംഗീതയും " ഒരു പോസ്റ്റുണ്ട് . പ്രസിദ്ധീകരിക്കണോ വേണ്ടയോ . നിങ്ങള്‍ പറയൂ.
പോസ്റ്റു ചെയ്തു റിഫ്രെഷ് ഫീഡ് ചിന്തയിലും കൊടുത്തു .ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞു ബ്ലോഗിലെ കൌണ്ട് നോക്കിയ ഞാന്‍ ഞെട്ടിപ്പോയി .ഏകദേശം ഇരുന്നൂറോളം പേര് കൂടിയിരിക്കുന്നു. ബെര്‍ലിചായന്റെ പേരുകൊണ്ട് മാത്രം !!!!!!!!
ആദ്യത്തെ കമന്റു തന്നെ ബെര്‍ളിച്ചായന്റെ........ മനസ്സ് പുളകിതമായി. പക്ഷെ എല്ലാവരോടും പറഞ്ഞു പോയില്ലേ . അതിനാല്‍ ആ മാറ്റര്‍ പ്രസിധീകരിക്കെണ്ടേ ? അങ്ങനെ ബെര്‍ളിച്ചായന്റെ ബ്ലോഗില്‍ മണിക്കൂറുകളോളം കുത്തിയിരുന്ന് ചാര്‍ളി യെയും സംഗീതയേയും അടുത്തറിഞ്ഞു. ഡ്രാഫ്റ്റില്‍ ചിലതൊക്കെ കുത്തിയിട്ടു.
പിന്നീടുള്ള ദിവസങ്ങളിലൊക്കെ കൌണ്ട് ഒരു ദിവസം നൂറിനു മുകളിലുള്ള സംഖ്യകളാല്‍ കൂടി വരുന്നു. ബ്ലോഗര്‍ സുഹൃത്ത് പറഞ്ഞതു ഫലം കണ്ടു തുടങ്ങി എന്ന് മനസ്സിലായ ഞാന്‍ വീണ്ടും അദ്ധേഹത്തെ വിളിച്ചു. ......തിരിഞ്ഞു നോക്കാതെ തന്നെ പൊയ്ക്കൊള്ളാന്‍ അദ്ദേഹം പറഞ്ഞു. ഒരുപാടു നന്ദിയും പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു.
നോക്കിയപ്പോള്‍ ദാണ്ടേ , കിടക്കുന്നു. ബെര്‍ളിച്ചായന്റെ പുതിയ പോസ്റ്റ് . കളേഴ്സ് റിവ്യൂ.
കേറിയങ്ങ് കൊത്തി. പ്രതീക്ഷിച്ച പോലെ ദാ വരുന്നു തെറികള്‍ . എല്ലാം കണ്ടും കേട്ടും ഞാന്‍ എന്റെ കൌണ്ടറില്‍ കണ്ണും നട്ടിരുന്നു. ഒപ്പം പ്രകോപനവും തുടര്‍ന്നു. മേമ്പോടിക്ക് n.b യിട്ട് ഒരു കുത്തും കൂടി കൊടുത്തു. രണ്ടു ദിവസം മുന്‍പ് ഞാന്‍ ബെര്‍ളി ചായാന്‍ ഒരു റിക്വസ്റ്റ് കൊടുത്തിട്ടുണ്ടായിരുന്നു, ഓര്‍ക്കുട്ടില്‍.
അത് പരിഗണിക്കേണ്ടതില്ല എന്ന് പറഞ്ഞായിരുന്നു കുത്ത് കൊടുത്തത്. അതും ഏറ്റു. കണ്ടും കേട്ടുമിരുന്നവര് ദാ ഇപ്പൊ ഒരു കത്തിക്കുത്ത് നടക്കുമെന്ന് പ്രതീക്ഷിചിരുന്നുവെന്നു തോന്നി. പക്ഷെ എല്ലാം കണ്ടു ഞാനും എന്റെ ബ്ലോഗര്‍ സുഹൃത്തും ഊറിചിരിച്ചുകൊണ്ടിരുന്നു.
ബെര്‍ളിച്ചായന്റെ പോസ്റ്റില്‍ കമന്റിട്ട ചില ബ്ലോഗര്‍മാര്‍ ഈ വസ്തുത മനസ്സിലാക്കി പ്രതികരിച്ചിരുന്നത് ഈയവസരത്തില്‍ ഞാന്‍ ഓര്‍ക്കുന്നു.
ബെര്‍ളിച്ചായന്റെ ചാര്‍ളിയും സു വിന്റെ സംഗീതയും എന്ന പരസ്യ പോസ്റ്റിലെ ബെര്‍ളിച്ചായന്റെ
കമന്റിനു എന്റെ മറുപടി ഇങ്ങനെയായിരുന്നു.
" Dear Berlee, ...I got it what I mean "
അതെ ഇത്രയുമേ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ... അതെനിക്ക് കിട്ടുകയും ചെയ്തു.
പിന്നെ എല്ലാവരോടുമായി ഒരു സന്തോഷ വര്‍ത്തമാനം ഇതു പോസ്റ്റ് ചെയ്യുന്നതിന് മൂന്നാല് മണിക്കൂര്‍ മുന്‍പ് എന്റെ ഓര്‍കൂട്ടിലെ റിക്വസ്റ്റ് ബെര്ലിചായന് പരിഗണിച്ചിരിക്കുന്നു.
ഇനി , അച്ചായന്റെ വിലപ്പെട്ട സമയം അപഹരിച്ചതിനു മാപ്പ്. .....അച്ചായന്റെ ഫോണ്‍ നമ്പര്‍ എനിക്ക് മെയില്‍ ചെയ്തു തന്നാല്‍ ഞാന്‍ നേരിട്ടു വിളിച്ചു മാപ്പു പറഞ്ഞേക്കാം.
നന്ദി ബെര്ളിച്ചായാ , നന്ദി . ഒരാഴ്ച കൊണ്ടു എന്റെ ഹിറ്റ് കൌണ്ടര്‍ 1700 കവിഞ്ഞു. ജോ എന്ന ബ്ലോഗറെ നാലാള് അറിഞ്ഞു. നന്ദിയുണ്ട്........ നന്ദി മാത്രം. ഇനി സ്വസ്ഥമായി ഒരു കോണിലിരുന്നു എന്തെങ്കിലും കുത്തിക്കുറിക്കാം. അച്ചായോ,ഇടയ്ക്കിടയ്ക്ക് എന്റെ ബ്ലോഗു സന്ദര്‍ശിക്കാന്‍ മറക്കരുതേ.
പിന്നെ ഇതോടൊപ്പം പരാമര്‍ശിക്കേണ്ട ചിലര്‍ കൂടിയുണ്ട്. കമന്റിട്ടു ഈ വിഷയം പരിപോഷിപ്പിച്ചവര്‍. എല്ലാവരെയും പേരെടുത്തു തന്നെ പറയാം .അല്ലെങ്കില്‍ അതും നന്ദികേടാവും.
ആദ്യമായി അനോണികള്‍ക്ക്. പിന്നെ , മനു ,ശ്രീക്കുട്ടന്,ആദിത്യന്,ചെലക്കാണ്ട് പോടാ, വടക്കൂടന്, ദീപക് രാജ് ,തോമാച്ചന്, പ്രമോദ്, രായപ്പ, കിരണ്‍സ്,ഹരി, എക്സെന്ട്രിക്,ആര്യന്, അരുണ്‍ കായംകുളം, അഞ്ചല്ക്കാരന് , ഗുപ്തന്, ശ്രീ @ ശ്രേയസ് , അഹങ്കാരീ...........ആരെങ്കിലും പേര് വിട്ടുപോയവര്‍ ....
എല്ലാര്ക്കും നന്ദി . സഭ്യമായും അസഭ്യമായും എന്നെ ചീത്ത പറഞ്ഞതിന്, കാരണം കൂട്ടത്തില്‍ നിങ്ങള്‍ എന്റെ ബ്ലോഗിലും ഒന്നു കേറിപ്പോയല്ലോ.......
പിന്നെ കമന്റിടാതെ പോയ മറ്റുള്ളവര്‍......അവരും വന്നു എന്റെ ബ്ലോഗില്‍ കയറിപ്പോയി.
ഇനി ഈ പണി ഒപ്പിച്ചതിനു , ധൈര്യമായി എല്ലാര്ക്കും എന്നെ തെറി വിളിക്കാം. ....വിനയാന്വീതനായി ഞാന്‍ കേള്‍ക്കാന്‍ കാത്തു നില്ക്കുന്നു.
THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA
Saturday, January 31, 2009
Subscribe to:
Post Comments (Atom)
34 അഭിപ്രായം:
#@#$**@^$###
എടാ മുടുക്കാ.......
ആള് കൊള്ളാലോ............
സംഗതി കേറി കൊത്തിയല്ലേ.............അതും ബെര്‍ളിയോട്........
ആരാ ഈ പുത്തി പറഞ്ഞു തന്നത്......ഒരു അവാര്‍ഡ് കൊടുക്കണമായിരുന്നു..
എനിക്കിതു കിട്ടണം !
അതൊരു പണിയായിരുന്നെങ്കില്‍, പണി കിട്ടിയത് എനിക്കിട്ടാണെങ്കിലും, ഒരൊന്നൊന്നര പണിയായിരുന്നു.
ജോ, നിങ്ങളെ സമ്മതിച്ചിരിക്കുന്നു, കൊട് കൈ !
ഇതാ ഇപ്പൊ നന്നായെ.. ഏതാണ്ടൊക്കെ പ്രതീക്ഷിച്ചിരുന്ന ആരാണ്ടൊക്കെ മണ്ടന്മാരായി.. നടക്കട്ടെ.. ഇനിയും ഇതുപോലുള്ള ബ്ലോഗിങ്ങ് ടിപ്സ് കിട്ടിയാല്‍ ഒന്നു രഹസ്യമായി അറിയിച്ചേക്കണെ..
എനിക്ക് ഈ ബുദ്ധി നേരത്തേ തോന്നിയില്ലല്ലോ...
:(
:)
ജോ, ഒരു പരാതിയുണ്ട്, ഈയുള്ളവന് ചീത്തവിളിച്ചു എന്ന് പറഞ്ഞല്ലോ; ആ അടിപിടിയില്‍ ഭാഗമേയല്ലായിരുന്നു! സത്യം പറഞ്ഞാല്‍ അതൊന്നും വായിച്ചതേയില്ല, മറ്റു പല വഴക്കുകളിലും ശ്രദ്ധ പതിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നു! ജോ മാപ്പു പറയണം! ഹി ഹി ഹി :-)
അവിടെ കമന്റിട്ട് കളിച്ച ഞാനൊക്കെ ഇപ്പം വെറും ശശിയായി :(
എന്ന്,
ഇവിടെ കൊടുത്തിട്ടുള്ള ലിസ്റ്റ് പ്രകാരമുള്ള അഞ്ചാം പ്രതി
പ്രിയ സാജു, ചുമ്മാ ഒന്നു നോക്കിയതല്ലേ.....പുത്തി പറഞ്ഞു തന്നവനെ മാത്രം പറഞ്ഞു തരില്ല. ആളൊരു ബൂലോക പ്രശസ്തനാ .....
ഇച്ചായോ....കൈ നീട്ടിയിരിക്കുന്നു. ........
ശ്രീക്കുട്ടാ ..... എന്തൊക്കെ പ്രതീക്ഷിച്ചിരുന്നു ? .....
ടോം, വൈകിയിട്ടില്ല , ഇനി മറ്റു വല്ലവരിലും ഒന്നു ടെസ്റ്റ് ചെയ്തു നോക്കൂ......
ശ്രീ, മാപ്പ് ആവശ്യത്തിനു സ്റ്റോക്ക് ഉണ്ട്. രണ്ടെണ്ണം ബെര്ളിചായനു കൊടുത്തു. വേണമെന്കില് ഒരെണ്ണം എടുത്തോളൂ....
എല്ലാര്ക്കും നന്ദി. വീണ്ടും വരണം.
Rahul Infusion Says via e mail ,
ജോ അച്ചായോ...
കലക്കി ഞാന്‍ പോസ്റ്റ് വായിച്ചിരുന്നു,ഇതൊരു ഒടുക്കത്തെ പണി
ആയിപ്പോയി,ഞാന്‍ ചാര്‍ളിയെക്കുറിച്ച് ഒരു പോസ്റ്റുണ്ടെന്ന് കരുതി കയറി
നോക്കിയിരുന്നു,പക്ഷേ പിന്നൊന്നും കണ്ടില്ല,പിന്നെ ഇന്ന് രാവിലെ
ചിന്തയില്‍ കയറിനോക്കിയപ്പോഴാ അച്ചായന്റെ പേര് ചിന്തയില്‍ കണ്ട് പോയി
പോസ്റ്റ് വായിച്ചു സത്യം പറഞ്ഞാല്‍ അച്ചായനെതിരേ ഒരു കമന്റ് എഴുതണം എന്ന്
കരുതിയതാ...പിന്നെ ഈ ബൂലോകത്തെ തൊഴുത്തില്‍ കുത്തുകളില്‍ നമ്മളായിട്ട്
തലയിടണ്ട എന്ന് കരുതി...എന്തായാലും കലക്കി അച്ചായാ...ഇനി എന്തായാലും
പ്രശസ്തനായല്ലോ ഇനി നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു
പിന്നെ ഞാന്‍ നമ്മുടെ ഇങ്കുമോനെ പോസ്റ്റില്‍ ചേര്‍ത്തത് കണ്ടായിരുന്നു
അനിമേഷന്‍ ചുറ്റും ഒരു സ്ക്വയര്‍ ഉണ്ട് ഇത് മാറ്റുന്ന കാര്യം എന്റെ
പോസ്റ്റില്‍ ഉണ്ടായിരുന്നു..........
സ്നേഹപൂര്‍വ്വം
രാഹുല്‍
എറണാകുളത്ത് നിന്ന് വന്ന കള്ള ബടുവാ...
അപ്പോ ഇതൊരു കോണ്‍സ്പിറസി ആയിരുന്നു അല്ലേ...
അപ്പോള്‍ ദുരന്തങ്ങളെ തമാശ കൊണ്ടു നേരിടുന്നത് ഇങ്ങനെയാണല്ലേ...ബെര്‍ളിയുടെ പോസ്റ്റ് കണ്ടപ്പോള്‍ ഇതൊരു വന്‍ ദുരന്തമായി മാറും എന്ന് വിചാരിച്ചിരുന്നു. അര്‍ത്ഥവത്തായ വാക്കുകള്‍ .ഇത്രയും പ്രതീക്ഷിച്ചില്ല അഭിനന്ദനങ്ങള്‍ !
ഏതായാലും ജോയുടെ കമന്റിലും ബെര്‍ളിയുടെ പോസ്റ്റിലും എന്റെ പേരു പറഞ്ഞിരുന്നു.. പക്ഷെ അതുകൊണ്ട് എനിക്ക് ഗുണമുണ്ടായില്ല... ഈ കമന്റ് വായിച്ചെങ്കിലും അങ്ങോട്ടും കൂടി വരണം.. ഒള്ള കാര്യം പറഞ്ഞേക്കാം..
അപ്പോള്‍ ഞാന്‍ ആരായി... ശശിയെ....... തെങ്ങില്‍ കള്ളന് കയറി.. ടോര്‍ച്ചു എടുത്ത് കൊണ്ടു വാ.. നോക്കട്ടെ... തെങ്ങില്‍ കയറിയ കള്ളന് എന്റെ ബ്ലോഗില്‍ കയറിയാലോ...
ഓഫ് : ജോ... രാഷ്ട്രീയത്തില്‍ ഒരു kainokkane.. അങ്ങനെ നമ്മുടെ മുരളിചേട്ടന് രക്ഷപ്പെട്ടാലോ ..
പ്രിയ ജോ,
കാര്യങ്ങള്‍ താങ്കള്‍ പറയുന്നത്രയും സിമ്പിള്‍ ആയി എനിക്കു തോന്നിയില്ല കെട്ടൊ... ഒരു പക്ഷേ കളി കൈ വിട്ടുപോയ്യേനെ... എന്തായാലും പ്രശനം തീര്‍ന്നല്ലോ സന്തോഷം... എല്ലാരും ഗോറ്റു യുവര്‍ ക്ലാസസ് ;)
ഓ.ടോ : "തമാശയെ ദുരന്തം കൊണ്ടു നേരിടുന്ന" എന്ന വാചകം ബ്ലോഗിനു സമ്മാനിച്ചതിന് എല്ലാര്ക്കും ദാങ്ക്സ്
സമ്മയിച്ചു.... മുടുക്കന്. സങ്കതി സത്യമാണെങ്കില്‍ കൊട് കൈ!
പക്ഷേ ഇങനെ കിട്ടിയ പ്രേക്ഷകരേ തുടര്‍ന്നും കയ്യിലേടുക്കാന് ശ്രമിക്കണം. “ഹിറ്റ് കൌണ്ട്” മാത്രമല്ലല്ലോ കാര്യം...
ആശംസകള്‍!
ജോ,
താങ്കളുടെ കമന്റിംഗ് രീതി കണ്ടപ്പോള്‍ തന്നെ ഒരു കാര്യം തീര്‍ച്ചയായിരുന്നു :
ഒന്നുകില്‍ നിങ്ങള്‍ ബെര്‍ളിക്കിട്ട് ചൊറിഞ്ഞ് പേരെടുക്കാന്‍ ശ്രമിക്കുകയാണ് , അല്ലെങ്കില്‍ നിങ്ങള്‍ക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട് :)
സാരമില്ല ആശാനേ...ഈ അഹങ്കാരി ബ്ലോഗില്‍ വന്നപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ...ഒരുത്തനും നുമ്മട ബ്ലോഗ് തിരിഞ്ഞ് നോകുലാന്ന്...ആരോ തന്ന ബെര്‍ളിയുടെ “ബെസ്റ്റ് ബ്ലോഗറാകാന്‍ 10 വഴികള്‍ വായിച്ചു”...ശൈലി ഇഷ്ടപ്പെട്ടു...അപ്പോള്‍ ഒരൈഡിയ തോന്നി...ബെര്‍ളിയെ പറ്റി ഒരു പോസ്റ്റങ്ങിട്ടു - “ഫഗവാന് ബെര്‍ളി”.... സംഗതി ക്ലിക്ക്ഡ്....ഒരീച്ച പോലും കയറാതിരുന്ന ബ്ലോഗില്‍ ഒരാഴ്ച കൊണ്ട് 1000 ത്തോളം ഹിറ്റ്!!!!
ബെര്ളിച്ചായന് ഈ പോസ്റ്റ് അങ്ങേരുടെറ്റ് ബ്ലോഗില്‍ ലിങ്ക് നല്കിയതോടേ നമ്മക്ക് സുഖം...അങ്ങനെ ആണ് അഹങ്കാരി എന്ന പേര് (ആദ്യം പേരു വേറെ ആയിരുന്നു!) നാലാള് അറീണത്....
നമ്മളു രണ്ടും ഈ പണീല് സെയിമാ ആശാനേ...ഒന്ന് രണ്ട് വ്യത്യസമ്ം മാത്രം...നിങ്ങക്കീ കുന്നായ്മ ആരേലും പറഞ്ഞ് തന്നതാണെങ്കീല് നമ്മക്ക് ജന്മസിദ്ധമായ തോന്നിവാസം കൊണ്ട് തോന്നിയതാ...
പിന്നെ നമ്മള് ഹിറ്റിനായി കമന്റിട്ട് ചോരിയാറില്ല...ഉവ്വ്വെങ്കിലും വേറൊരു ലൈനാ....
നമ്മളു രണ്ടും ഈ കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാ ആശാനേ....
ശ്രീനാഥ് പറഞ്ഞ കാര്യം ശ്രദ്ധിക്കണം കേട്ടോ...2000 മുതല്‍ ഇന്ന് 20000-ല്‍ പരം ഹിറ്റുകള്‍ എന്റെ ബ്ലോഗിലെത്തിയത് ആരേംഹിറ്റിന്നായി ചൊറിഞ്ഞല്ല എന്നത് ഒരല്പം അഹങ്കാരത്തോടെ തന്നെ പറയാന്‍ പറ്റും....എന്നു വച്ച് നമ്മള് മുട്ടന്‍ ബ്ലോഗ്ഗറാന്നല്ല...നമ്മള് പിടിച്ച് നില്ക്കണത് വര്‍ഗീയവാദവും ഫാസിസവും കൊണ്ടല്ലേന്ന്....
പിന്നെ ബെര്‍ളി ആയതോണ്ട് ഇത് അവസാനം അങ്ങോര് നല്ല സെന്സിലെടുത്തു...ഈ ബൂലോകത്തില്‍ എല്ലാരും അങ്ങനല്ല കേട്ടോ...ചില്ലപ്പോ ജോയുടെ പത്തു തലമുറ മുന്‍പുള്ള അപ്പൂപ്പന്മാര് വരെ സ്വര്‍ഗത്തി ഇരുuന്നു തുമ്മിപ്പോകും, ചില ബ്ലോഗ് പുലികളോട് കളിച്ചാല്‍!
(ഞാന്‍ വിശാലമന്സ്കനിട്ടും ഒരിക്കല്‍ (ഒരിക്കല്‍ മാത്രം) കൊട്ടിയിട്ടുണ്ട് കേട്ടോ!)
ഏതായാലും ബ്ലോഗ് ഞാന്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്തു കേട്ടോ!
ആശംസകള്‍!
ഈ ബ്ലോഗ് ടെമ്പ്ലേറ്റൊന്ന് മാറ്റിയേരെ കെട്ടോ...അല്ലേലും നമ്മള് തുടക്കക്കാര്‍ക്കുള്ള ഒരു അസുഖമാ ഈ കണ്ട ഗാഡ്ജെറ്റുകളെല്ലാം വലിച്ച് വാരി, ഒരു ചേര്ച്ചേമില്ലാത്ത കളര്‍ കോമ്പിനേഷനും ഇട്ട് ബ്ലോഗാന്‍....
ബെറ്ലിയുടേം വിശാലണ്ടേം ഒക്കെ കണ്ടില്ലേ...അതു പോലെ നന്നായി ഒരു ടെമ്പ്ലേറ്റ് ചെയ്യ്....ന്നെ കൊണ്ട് ആകുന്ന സഹായം ഞാനും ചെയ്യാം
കൊള്ളാം. ഇനി വരാതിരിക്കാന്‍ ശ്രമിക്കാം!
പ്രിയ വടക്കൂടന്, .....സമ്മതിച്ചല്ലോ ശശി തന്നെയെന്ന്......നന്ദി വീണ്ടും വരണം.
പ്രിയ രാഹുല്‍, വാക്കുകള്‍ക്കു നന്ദി.....താങ്കള്‍ പറഞ്ഞതു പോലെ html എഡിറ്റ് ചെയ്തിരുന്നു. പക്ഷെ നടക്കുന്നില്ല.
ചെലക്കാണ്ട് പോടാ.........ചെലക്കാണ്ട് പോടാ { :) } .....വീണ്ടും വരണം.
മിലി , അര്‍ത്ഥവത്തായി കണ്ടിരിക്കുന്നു. ബെര്‍ളിയുടെ പോസ്റ്റില്‍ ഒരു ദുരന്തമാവും നീ ബൂലോകം വിട്ടോടിക്കോ എന്ന് ചിലര്‍ പറഞ്ഞിരുന്നു. പക്ഷെ ഞാന്‍ അത് തമാശയായിതന്നെ കണ്ടു. എപ്പടി വിദ്യ? വീണ്ടും വരണം.....
ദീപു, രാഷ്ട്രീയം എനിക്ക് വെറുപ്പാണ്. അതിനാല്‍ അങ്ങോട്ടെക്കില്ല. മുരളി ഏതാണെന്ന് മനസ്സിലായില്ല? ചിത്രകാരനോ അതോ സാക്ഷാല്‍ K.മുരളീധരനോ ?
ശ്രീഹരി, ബൂലോക വമ്പന്‍ എന്റെ കൂടെയുള്ളപ്പോള്‍ അങ്ങനെ കാര്യങ്ങള്‍ കൈ വിട്ടു പോകുമോ? "തമാശയെ ദുരന്തം കൊണ്ടു നേരിടുന്ന "എന്നതല്ലായിരുന്നു എന്റെ വാക്കുകള്‍ ! "ദുരന്തങ്ങളെ തമാശ കൊണ്ടു നേരിടുന്ന" എന്നായിരുന്നു. അത് നമ്മുടെ ബെര്ലിചായന് പറഞ്ഞു വന്നപ്പോള്‍ മാറിപ്പോയതാ. മിലിയുടെ കമന്റ് ശ്രദ്ധിച്ചിരിക്കുമല്ലോ......
ശ്രീനാഥ്, സംഗതി സത്യം തന്നെ. പ്രേക്ഷകരെ നില നിര്‍ത്താന്‍ ശ്രമിക്കാം. വീണ്ടും വരുമല്ലോ....
അഹങ്കാരീ, വിശദമായ കമന്റിനു നന്ദി. ഒരേ തൂവല്‍ പക്ഷികളായി മുന്നോട്ടു നീങ്ങാം .
ടെമ്പ്ലേറ്റ് ഈ ഇടക്കാണ് മാറ്റിയത്. കഷ്ടിച്ച് ഒരു മാസം പോലും ആയിട്ടില്ല. അഭിപ്രായങ്ങള്‍ക്ക് നന്ദി. വിശാലന്റെ ഇതുവരെ കണ്ടിട്ടില്ല. സഹായങ്ങള്‍ സ്വീകരിക്കാന്‍ ഒരുക്കമാണ്.
ശ്രീ വല്ലഭാ, ........അങ്ങനെ പറയല്ലേ , പ്ലീസ് ...........
എല്ലാവരോടുമായി ...നന്ദിയുണ്ട്......ഒരുപാട് .... ഇതോടുകൂടി എന്റെ കൌണ്ട് 2200 കൂടി ഇന്നലെ മാത്രം 500 വിസിറ്റ് ഉണ്ടായി. നന്ദി ....നന്ദി.
പ്രിയ joe
വീണത് വിദ്യ യാക്കിയതാണേലും ഇതേറ്റു അല്ലെ!
ഹ ഹ. ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ചിരിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല മാഷേ...
എന്തായാലും വേറെ പ്രശ്നങ്ങളൊന്നും ഇല്ല എന്നറിഞ്ഞതില്‍ സന്തോഷം. താരതമ്യേന പുതുമുഖമായ ഒരു ബ്ലോഗര്‍ ഇങ്ങനെ ഒരു പ്രശ്നത്തിന്റെപ് പേരില്‍ ബ്ലോഗിങ്ങ് മതിയാക്കി പോകുമോ എന്നൊരു സംശയമുണ്ടായിരുന്നു. ഒന്നും സംഭവിച്ചില്ലല്ലോ, നന്നായി.
അപ്പോള്‍ ഇനി വിവാദങ്ങളൊന്നുമില്ലാതെ നല്ല ബ്ലോഗിങ് ആശംസിയ്ക്കുന്നു...
:)
നാണം കെട്ടും പണം ഉണ്ടാക്കിയാല്‍ നാണക്കേടാ പണം മാറ്റിടും
enthayalum ithu alpam kudi poyi...Berlichayane theriyum paranju angane kayyum veesi pokuvano ennu njan samsayichu...hmm..aallu kollam ...best wishes
ജോ .. മുരളി സാക്ഷാല്‍ മുരളീധരന് തന്നെ.. നമ്മുടെ കരുണാകരപുത്രന്‍
പ്രിയ ജോ,
ഞങ്ങടെ നാട്ടില്‍ ഇതിനെ കുരുട്ടുബുദ്ധി എന്നാ പറയാറ്. ഈ ബ്ലോഗില്‍ക്കൂടി ഒരു സുപ്രഭാതത്തില്‍ പ്രശസ്തനാവണമെന്ന് ആഗ്രഹിക്കുന്നത് അതിമോഹമല്ലേ ജോ.. മോനേ. താങ്കളുടെ പോസ്റ്റുകള്‍ ( ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല, ക്ഷമിക്കണം, ഇതു കഴിഞ്ഞ് നോക്കാം)നല്ല നിലവാരം പുലര്‍ത്തുന്നതാണെങ്കില്‍ തീര്‍ച്ചയായും ആള്ക്കാര് വായിക്കും താങ്കളെ അംഗീകരിക്കും,അല്ലാതെ ഇങ്ങനെ ഒരു കുറുക്കുവഴി തേടിപ്പോയതിനോട് ഞാന്‍ തീരെ യോജിക്കുന്നില്ല,
ഇത്രയും എഴുതിയതു മൂലം ഞാന്‍ ബെര്ളിച്ചാന്റെ ആളാണ് എന്നു കരുതിയേക്കരുത്,കാരണം ബെര്ളിച്ചാനേപ്പറ്റിയും ആ പ്രൊഫൈലില്‍ ഉള്ളതിനപ്പുറം എനിക്ക് കൂടുതല്‍ അറിയില്ല.
ഒരു കാര്യം കൂടി, ശ്രീ പറഞ്ഞതുപോലെ വിവാദങ്ങളൊന്നുമില്ലാത്ത നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ആശസകള്‍................
പാട്ട് നന്നായിട്ടുണ്ട് ;)
പ്രിയ karempvt , പ്രതികരിച്ചതിന് നന്ദി. വീണ്ടും വരുമല്ലോ.....
ശ്രീ, ചിരിക്കാന്‍ ഞാനും കൂടുന്നു. ഇനി വിവാദങ്ങള്‍ ഉയര്താതിരിക്കാന് ശ്രദ്ധിക്കാം. വീണ്ടും വരുമല്ലോ....
കിഷോര്‍ ലാല്‍ , മറന്നു തുടങ്ങിയൊരു പഴഞ്ചൊല്ല് ഓര്‍മ്മിപ്പിച്ചതിനു നന്ദി...
സുബിന്, ചുമ്മാ........
ഷിജു, സംഗതി ചീപ് ആണെന്ന് പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്താ ചെയ്ക.... വെറുതെ ഹിറ്റ് കൂട്ടാന്‍ ഞാന്‍ മമ്മൂട്ടിയോന്നുമല്ലല്ലോ. { :) } അപ്പുവിന്റെ ബന്ധു ആണല്ലേ ?
സനതനു...അഭിപ്രായത്തിന് നന്ദി.
ജോചേട്ടാ...
എന്തായാലും എനിക്കങ്ങനെ വിളിക്കാം കാരണം താങ്കള്‍ എന്നേക്കാളും സീനിയര്‍ ആണ്.
അപ്പു എന്റെ ഏറ്റവും മൂത്ത സഹോദരന് ആണ് :)
ആര് ശശി ആയി ..... :(
Hi JOEchayaa...
I also tried a similar marketing trick when I started the blog,but did not work well as your attempt.
Pinne njaan oru valiya ezhuthukaranonnumalla keto...
Then your blog has some problem with the graphics,try to correct it.
അപ്പൊ മോനേ നീ വലിയ പുത്ത്തിമാന് ...ബാകി എല്ലാവരും വെറും ഉ .....എന്‍ മാരന്നു കരുതണ്ട... മാനം മര്യാദക്ക് ബ്ലോഗ് എഴുതിയ ബെര്‍ളിയെ കേറി തെറി വിളിച്ചു . എല്ലാവരും അതിനെതിരാന്നു കണ്ടപ്പോള്‍ പ്ലേറ്റ് മാറ്റി വലിയ പുത്ത്തിമാന് ആയി ....
പ്രസസ്തനാകാന് എന്ത് കുറുക്കു വഴിയും നീ സ്വീകരിക്കും അല്ലെ. ആവശ്യം വന്നാല്‍ എന്തും ചെയ്യും? തെണ്ടിത്തരം കാണിച്ചട്ട് ഏപ്രില്‍ ഫൂള്‍ ആക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ. നിന്റെ ഉപദേശി ഫ്രെണ്ടിനോട് അന്വഷണം പറഞ്ഞേക്ക് (അങ്ങനെ ആരേലും ഉണ്ടെങ്കില്‍ ) വേദനയോടു ചിരിച്ചു കാണിച്ചത്രേ ...നീ എന്നാ കോപ്പാ ഉണ്ടാകിയത്...
ഓടു മൈ ........അല്ലെങ്ങില്‍ വേണ്ട മത്തങ്ങാ തലയാ . നിന്നെ ഈ ബൂലോഗത്ത് കണ്ടു പോകരുത്
ഹ....ഹ ...ഹ.........മോനേ ശിവ,
തെറി പോരട്ടെ പോരട്ടെ എന്ന് പോസ്റ്റില്‍ എഴുതിയിട്ടുണ്ടെങ്കിലും നിനക്കു മാത്രമെ ചങ്കൂറ്റം ഉണ്ടായുള്ളു.....ബാക്കിയുള്ളോര് മാന്യമ്മാരായിരുന്നു. ബൂലോകത്ത് കുടിയേറിയതല്ലേ ...ഇനി കുറച്ചു കാലം വിഹരിചിട്ടു പോകാം.
അടിപൊളി....
Post a Comment