THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA

Thursday, January 22, 2009

അനാഥത്വത്തിലെ ചില യാഥാര്‍ത്യങ്ങള്‍


" കരുണയുടെ ജപമാല " എന്ന ഈസ്റ്റര്‍ ടെലിവിഷന്‍ പ്രോഗ്രാം ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയില്‍ എനിക്ക് ഒരു അനാഥാലയം സന്ദര്‍ശിക്കേണ്ടി വന്നു. നിര്‍മ്മാതാവ് ഫാദര്‍ ബോസ്കോയും സംവിധായകന്‍ തോമസ് തോപ്പില്‍ക്കുടിയും പിന്നെ എന്‍റെ രണ്ടു ശിഷ്യരും എന്നോടൊപ്പം ഉണ്ടായിരുന്നു. പെരുമ്പാവൂര്‍ മൂവാറ്റുപുഴ റൂട്ടിലെ പുല്ലുവഴി എന്ന സ്ഥലത്തു പുതിയതായി ആരംഭിച്ച ഒരു അനാഥാലയത്തില്‍ ആണ് ഞങ്ങള്‍ ചെന്നത്.

ഞങ്ങള്‍ ചെന്നപ്പോള്‍ കുട്ടികള്‍ എല്ലാം ഉറക്കം. ഏഴ് മാസം മുതല്‍ നാല് വയസ്സ് വരെ പ്രായമുള്ള 14 കുട്ടികളാണ് അവിടെ ഉണ്ടായിരുന്നത്. നാലുപേരെ തുണി തോട്ടിലിലും ബാക്കിയുള്ളവരെ രണ്ടു കട്ടിലിലും ആയി നിരത്തി കിടത്തിയുറക്കുന്ന ആ കാഴ്ച കണ്ടപ്പോള്‍ തന്നെ മനമൊന്നു തേങ്ങി. മഞ്ഞിന്‍റെ നൈര്‍മല്യമുള്ള പിഞ്ചു കുഞ്ഞുങ്ങള്‍ ഒന്നുമറിയാതെ കിടന്നുറങ്ങുന്നു. അവര്‍ ഉറക്കം വിട്ടെഴുന്നേല്‍ക്കാന്‍ ഒന്നര മണിക്കൂറുകളോളം എടുക്കും. അത്ര നേരം കാത്തു നില്‍ക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.

അതിനിടയിലാണ് സി .ജെസ്സ പിന്നാമ്പുറ കഥകള്‍ വിശദീകരിച്ചത്. അതാണ്‌ ഈ ലേഖനത്തിലെ പ്രതിപാദ്യ വിഷയം.


CMI സഭയിലെ ഒരു കന്യാസ്ത്രീ ആയിരുന്നു സി.ജെസ്സ . ഒരു അധ്യാപിക കൂടി ആയിരുന്ന സി.ജെസ്സ യ്ക്ക് എപ്പോഴോ അനാഥ ബാല്യത്തിന്‍റെ തേങ്ങലുകളുടെ ശബ്ദം തുടര്‍ച്ചയായി കാതില്‍ മുഴങ്ങാന്‍ തുടങ്ങിയപ്പോള്‍ , വളരെ ശക്തമായ ഒരു തീരുമാനം എടുത്തു. സഭ വിടുക. കാരണം അനാഥ ബാല്യങ്ങളുടെ സംരക്ഷണം അവര്‍ ഉള്‍പ്പെട്ട സഭയുടെ ഒരു സേവനം ആയിരുന്നില്ല എന്നത് തന്നെ. അങ്ങനെ സഭയുടെ അനുവാദത്തോടുകൂടി അവര്‍ തിരുവസ്ത്രം അഴിച്ചു. പിന്നെ തൊടുപുഴയില്‍ ഒരു വീട് വാടകയ്ക്കെടുത്തു ആ സമയത്തു കൂടെയുണ്ടായിരുന്ന അനാഥരെ സനാതര്‍ ആക്കി . നാള്‍ വഴിയില്‍ ഉറ്റവരും ഉടയവരും ഇല്ലാത്ത ചില ചേച്ചിമാരെയും സഹാചാരികളായി കിട്ടി . കാലക്രമേനെ ബാങ്ക് വായ്പ തരപ്പെടുത്തി പുല്ലുവഴിയില്‍ ചെറിയ സൌകര്യങ്ങളോടെ ഒരു അനാഥാലയം തുടങ്ങി . ഇതാണ് ആമുഖം. കഥ ഇനിയാണ്.

ഈ കഥ യുടെ ആദ്യ ഘട്ടം എവിടെ നിന്നും പറഞ്ഞു തുടങ്ങണം എന്നെനിക്കു വ്യക്തമായി അറിയില്ല. എങ്കിലും തുടങ്ങട്ടെ .......കൌമാരം വിട്ടു യൌവ്വനത്തിന്റെ നടപ്പുവഴിയില്‍
ഒരു ആങ്ങളയും പെങ്ങളും എപ്പോഴോ പരസ്പരം ലൈന്ഗികപരമായി ഇടപഴുകേണ്ടി വന്നു.
ഒരു പക്ഷെ പല ഘട്ടങ്ങളിലും ഇതു തുടര്‍ന്നിട്ടുണ്ടാവാം. കാലം കാത്തു നിന്നില്ല . ചെയ്ത തെറ്റിന് ദൈവം ശിക്ഷ കൊടുക്കുവാനും വൈകിയില്ല. പെങ്ങളുടെ വയര്‍ വീര്‍ത്തു വരുന്നു. പരിഭ്രാ
ന്ത്രര്‍ ആയ അവര്‍ രഹസ്യമായി ഒരു ഡോക്ടര്‍ -റെ കണ്ടു. വിഷമ ഘട്ടം മനസ്സിലാക്കി ഡോക്ടര്‍ ഗര്‍ഭം അലസ്സിപ്പിക്കുവാനുള്ള മരുന്ന് അവര്‍ക്ക് നല്കി . പക്ഷെ ആ മരുന്ന് ഫലം കണ്ടില്ല . എന്നാല്‍ ആങ്ങളയും പെങ്ങളും ഇതു മനസ്സിലാക്കാന്‍ ഏറെ വൈകിപ്പോയിരുന്നു. ഇനി ഒരു അബോര്‍ഷനുള്ള അപകടം മനസ്സിലാക്കി ഡോക്ടര്‍ അതില്‍ നിന്നും പിന്തിരിഞ്ഞു.

ഈ ഘട്ടത്തിലാണ് ആശു പത്രിയില്‍ നിന്നുമുള്ള സന്ദേശം സി.ജെസ്സയ്ക്ക് ലഭിക്കുന്നത്‌. അവര്‍ ചെന്നു ആങ്ങളെയും പെങ്ങളെയും ഒരു കൌന്സിലിംഗിനു വിധേയമാക്കി. അങ്ങനെ അവസാനം അവര്‍ കുഞ്ഞിനു ജന്മം നല്‍കാമെന്ന് സമ്മതിച്ചു. സി.ജെസ്സയുടെ സംരക്ഷണയില്‍ വീട്ടില്‍ നിന്നും ദൂരെ ഒരിടത്ത് മാറി ആ പെങ്ങള്‍ ഒരു ആണ്‍ കുഞ്ഞിനു ജന്മം നല്കി. പക്ഷെ ,പത്തു മാസം ചുമന്നു പ്രസവിച്ച ആ കുഞ്ഞിനെ ഒരു നോക്ക് പോലും നോക്കാതെ, ഒന്നു തലോടാതെ ആ പെങ്ങള്‍ സഹോദരന്‍റെ കൂടെ യാത്രയായി. ഇപ്പോള്‍ ഈ കുട്ടിക്ക് എട്ടു മാസത്തോളം ആയി. നശിപ്പിക്കാന്‍ മരുന്ന് കഴിച്ചിട്ടുകൂടി ഒരു പോറല്‍ പോലും ഏല്‍ക്കാതെ ആ കുഞ്ഞു വളരെ സ്മാര്‍ട്ട് ആയി ഇന്നു ജീവിക്കുന്നു.എല്ലാവരുടെയും ഉണ്ണിക്കുട്ടനായി.
ഉറക്കത്തില്‍ നിന്നും ആദ്യം എഴുന്നേറ്റത്‌ ഉണ്ണിക്കുട്ടനായിരുന്നു. തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുങ്ങളെ ചിത്രീകരിക്കാനായി ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ അവന്‍ ഉണര്‍ന്നത്. വളരെ കൌതുകത്തോടെ അവന്‍ എന്നെയും കാമറയിലും നോക്കി. പിന്നെ ഒരു ചിരി ചിരിച്ചു.....നൈര്‍മ്മല്യമാര്‍ന്ന ഒരു ചിരി. ...ക്യാമറ മാറി വച്ചു ഞാന്‍ അവന് നേര്‍ക്ക്‌ കൈനീട്ടി. ഇത്രയും നാളും പരിചരിചിരുന്നവര്‍ സ്ത്രീകള്‍ ആയതിനാല്‍ ആവും അവന്‍ എന്റടുത്തു ചാടി വന്നു. ...ചിട്ടയായ സമയ ക്രമം പാലിക്കുന്നതിനാലാവും ഓരോരുത്തര്‍ ആയി എഴുന്നേറ്റു തുടങ്ങിയിരുന്നു.

വൈകാതെ കുട്ടികളെ എല്ലാം റെഡി ആക്കി ഞങ്ങള്‍ ആല്‍ബത്തിന് വേണ്ട കാര്യങ്ങള്‍ ചിത്രീകരിച്ചു.
ഇതിനിടയില്‍ മുഖ സാദൃശ്യം ഉള്ള രണ്ടു കുട്ടികളെ കണ്ടു സംവിധായകന്‍ തോമസ് തോപ്പില്‍ക്കുടി അവരെ ക്കുറിച്ച് സി.ജെസ്സയോട് ആരാഞ്ഞു. ആ കഥ ഇങ്ങിനെ.

തിരുവനന്തുപുരത്തെ ഒരു യുവാവും യുവതിയും. തല്‍ക്കാലം നമ്മുക്കിവരെ രാമനെന്നും സീത എന്നും വിളിക്കാം. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനോടുവില്‍ ഇവര്‍ ബന്ധുക്കളുടെ എതിര്‍പ്പുകളെ അവഗണിച്ച് വിവാഹിതരായി. തുടര്‍ന്ന് ചങ്ങനാശ്ശേരിയില്‍ ഒരു വാടക വീടെടുത്ത് അവര്‍ താമസവും ആരംഭിച്ചു. വളരെ സന്തോഷകരമായി ജീവിതം അവര്‍ മുന്നോട്ടുകൊണ്ടുപോയി. പക്ഷെ ഉറ്റവരും ഉടയവരും മാത്രം അവരെ പുറന്തള്ളി. കാലങ്ങള്‍
കടന്നു . അവര്‍ക്ക് രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ രണ്ടര വയസ്സുള്ള "നിരന്‍ " പിന്നെ ഏഴ് മാസമുള്ള " നിര്‍മല്‍ " രണ്ടാമത്തെ കുഞ്ഞു ജനിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ നാം രാമനെന്നു വിളിക്കുന്ന കുട്ടികളുടെ അച്ഛന്‍ ഏതോ കേസില്‍ പ്പെട്ടു ജയിലില്‍ ആയി. അതൊരു കള്ളക്കേസായിരുന്നു. എന്നാല്‍ നിരപരാധിയായ ആ അച്ഛന്‍റെ മനസ്സിന് അത് താങ്ങാന്‍ കഴിഞ്ഞില്ല. അതിനാല്‍ അദ്ധേഹത്തിന്റെ സമനില തെറ്റി . വാടകവീട്ടില്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരം പോലും കഴിയാതെ സീത വലഞ്ഞു. അവസാനം വീട്ടുടമ അവരെ ആ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. അങ്ങനെ കുട്ടികളുമായി ജീവന്‍ വെടിയാന്‍ തീരുമാനിച്ച സീതയെ ആരൊക്കെയോ ചേര്‍ന്ന് സി.ജെസ്സയുടെ അടുത്തെത്തിച്ചു. കുട്ടികളെ ഏറ്റെടുത്ത സി.ജെസ്സ സീത യെ മറ്റൊരിടത്ത് സുരക്ഷിതമായി പാര്‍പ്പിച്ചു. തുടര്‍ന്നുള്ള തീരുമാനങ്ങള്‍ നടപ്പ് വഴിയില്‍....


തുടരും ........




മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഇടതു വശത്ത് കാണുന്നതാണ് "നിര്‍മല്‍ " അച്ഛന്‍റെ (ഫ.ബോസ്കോ) മടിയില്‍ ഇരിക്കുന്നത് ഉണ്ണിക്കുട്ടന്‍

12 അഭിപ്രായം:

ദീപക് രാജ്|Deepak Raj said...

ഒരു വ്യക്തിയ്ക്ക് കിട്ടാവുന്ന/നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ദുരന്തമാണ് അനാഥത്വം. പക്ഷെ സമൂഹത്തിന്‍റെ ഇടപെടലുകള്‍ ചില സാന്ത്വനങ്ങള്‍ ഒരു പരിധിവരെ അതിനെ ലഘൂകരിക്കാന്‍ സാധിക്കും.
തിരക്കിട്ട ജീവിതയാത്രികളില്‍ നമുക്കു ചുറ്റും ഇവരും ഉണ്ടെന്ന തിരിച്ചറിവും അവരെ സഹായിക്കാനുള്ള മനസ്സും ഇനിയും കരുണവറ്റാത്ത ഹൃദയങ്ങളും വേണം അവരുടെ കണ്ണീരൊപ്പാന്‍.

ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയരുതെന്ന പ്രമാണം അക്ഷരാര്‍ത്ഥത്തില്‍ പാലിക്കണം എന്ന വിശ്വാസമുള്ളതുകൊണ്ട് ഞാനെന്തു ചെയ്തു എന്നുള്ളത് പറയുവാന്‍ സാധിക്കില്ല..

പക്ഷെ ഇങ്ങനെ ഒരു വിഷയം പോസ്റ്റ് ആക്കിയതില്‍ അഭിനന്ദങ്ങള്‍. ഇങ്ങനുള്ളവരെ സഹായിക്കുന്നതിലൂടെ ലഭിക്കുന്ന പുണ്യവും സുഖവും മറ്റൊന്നിലും ഇല്ല.. കാരണം സമൂഹം അനാഥത്വം എന്നത് ശാപം പോലെ കാണുന്നുണ്ടെങ്കിലും ഇവര്‍ അത് സ്വയം അണിയുന്നതല്ല.. പകരം സ്വന്തം കാപട്യമുഖം മറയ്ക്കാനും,പലകാരണം പറഞ്ഞും ഇവരുടെ ജീവിതത്തില്‍ ചാര്‍ത്തി കൊടുക്കുന്നതാണ്. അവരോട് കൊപമല്ല. സഹതാപം തോന്നുന്നു..

ഒരിക്കലൂടെ മാഷേ നന്നായി..

സസ്നേഹം
ദീപക് രാജ്

ജോ l JOE said...

പ്രിയ ദീപു,
താങ്കളുടെ വാക്കുകള്‍ക്കു നന്ദി .... ആ പിഞ്ചു കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ ...അവയുടെ കാരണങ്ങള്‍ കേട്ടപ്പോള്‍ ഇത്രയും കുറിക്കണം എന്ന് തോന്നി .
വീണ്ടും വരുമല്ലോ.
സസ്നേഹം,
ജോഹര്‍

Unknown said...

ഞാനൊന്നും കണ്ടിട്ടില്ലേ .....!!


:)

തോന്ന്യാസി said...

മാഷേ...

മുഴുവനും വായിക്കാതെ കമന്റ് ഇടുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നുന്നു.

എങ്കിലും വായിച്ചു എന്നറിയിക്കാന്‍ ഒരു കൈയൊപ്പ്...

ഓഫ്. സാബിത്ത്, കാണാത്തതോ അതോ കണ്ടില്ലെന്ന് നടിക്കുന്നതോ?

Appu Adyakshari said...

ജോ, വളരെ നല്ല പോസ്റ്റ്. മനസ്സില്‍ കൊണ്ടു ഈ കുഞ്ഞുങ്ങളുടെ കഥ. ആരൊക്കെയോ ചെയ്ത തെറ്റിന് അനാഥരായിപ്പോയവര്‍. തുടരൂ.

ജോ l JOE said...

സാബിത്.....

നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു....
നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു....
പത്തു മാസം ചുമന്നെന്നെ ഞാനാക്കിയ ഗര്‍ഭ പാത്രത്തിനോ?
പിന്നതില്‍ പാതി പാകിയ പിതാവിനോ............
പിന്നതില്‍ പാതി പാകിയ മാതാവിനോ............
ചൊല്ലൂ...............നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ........

ജോഹാര്‍ :) Dont Take it easy.......

ജോ l JOE said...

ബാങ്ക് ശാഖ മാനേജരെ ,
പ്രതികരണത്തിന് നന്ദി. വീണ്ടും വരുമല്ലോ...
തീര്‍ച്ചയായും ലേഖനം പൂര്‍ത്തീകരിക്കും...

അപ്പു.

പ്രതികരിച്ചതിന് നന്ദി..... ഈ ടെമ്പ്ലേറ്റ് ഇങ്ങനെയാ... ഞാനും ഷാജിയും ഒരുപാടു നോക്കി....
കമന്‍റ് ഇത്തരത്തിലെ
വരുന്നുള്ളൂ .....വീണ്ടും വരണം .....

മുക്കുവന്‍ said...

Joe, good post.

ഗൗരിനാഥന്‍ said...

anathakarkk vendi enthu cheyyanakum ennorthu kurachalukal bakkiyundallo ennorth samadanikkunnu

നാട്ടുകാരന്‍ said...

കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട് .....

Jo said...

Anathatham anubhavikunavarkke athu yenthanannu manasilakkan sadhikku.... 9 vayasil amma marichathanu yente... Pappayum mattu sahodaragalum okke unt... yekilum njan othiri vishamichitund... appol ammayum appanum sahodaragalum illatha ivar.....

yenikku mashine pole joliyude bhagamayi igane ulla sahacharyathil idapazhakan sadhichirunenkil........

Jo said...

Anathatham anubhavikunavarkke athu yenthanannu manasilakkan sadhikku.... 9 vayasil amma marichathanu yente... Pappayum mattu sahodaragalum okke unt... yekilum njan othiri vishamichitund... appol ammayum appanum sahodaragalum illatha ivar.....

yenikku mashine pole joliyude bhagamayi igane ulla sahacharyathil idapazhakan sadhichirunenkil........

Go To Indradhanuss