THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA

Tuesday, February 03, 2009

ആ ബ്ലോഗര്‍ സുഹൃത്ത് ആരെന്നു വെളിപ്പെടുത്തുന്നു.......

ആ അജ്ഞാതന്‍ ആര് ? ബൂലോഗത്തില്‍ സി.ബി.ഐ
( കോമഡി നോവല്‍ )


ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിചിരിക്കുന്നവരോടോ മൃതിയടഞ്ഞവരോടോ യാതൊരു സാമ്യവുമില്ല എന്ന് ഊന്നിപ്പറയുന്നു. അഥവാ
സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികം എന്ന് വീണ്ടും ഊന്നട്ടെ. .....
ഇതൊരു കുഞ്ഞു നോവല്‍ ആണ് . ദീപക് രാജ് എന്ന എന്‍റെ സുഹൃത്ത് എഴുതുന്നത് പിന്തുടര്‍ന്ന് ഒരു കൊമഡി സംഭവം കോര്‍ത്തിണക്കി ഒരു എഴുത്ത്. ഞാന്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഈ കോമഡി ഉദ്യമത്തിന് മുതിരുന്നത്. തെറ്റ് കുറ്റങ്ങള്‍ പൊറുക്കുക. ഇതില്‍ കാണുന്ന കഥാപാത്രങ്ങളെ ബൂലോഗത്തില്‍ നിന്നും കടം കൊണ്ടതാണ്. ആര്‍ക്കെങ്കിലും ഇഷ്ടമായില്ലെങ്കില്‍ എനിക്ക് മെയില്‍ അയച്ചാല്‍ മതി .അവ ഞാന്‍ നീക്കം ചെയ്യുന്നതായിരിക്കും.




ഭാഗം ഒന്ന്



" വ്യത്യസ്തന്നാമൊരു ബാര്‍ബറാം ബാലനെ...
സത്യത്തിലാരും ....."


മൊബൈലിന്റെ ബെല്‍ നിര്‍ത്താതെ അടിക്കുന്നത് കേട്ടു അപ്പു എഴുന്നേറ്റു വാച്ചില്‍ സമയം നോക്കി. ആറു മണി. ഏത് .......ആണോ ഈ സമയത്തു വിളിക്കുന്നത് . നോക്കിയപ്പോള്‍ ഇന്ത്യയില്‍ നിന്നുമാ. ഷിജു വല്ലതും ആയിരിക്കുമോ? എതവനായാലും അവന് സാമാന്യ ബുദ്ധിയില്ലേ? അവിടെ എട്ടു മണിയായാല്‍ ഇവിടെ പുലരുന്നതേയുള്ളൂ എന്ന് മനസ്സിലാക്കാന്‍? അല്‍പ്പം നീരസത്തോടെ പച്ച ഞെക്കി "ഹല്ലോ" പറഞ്ഞു.

"ഹലോ, ഞാന്‍ മുള്ളൂരാന്‍. ...."

"ങ്ഹാ ...എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? ....എന്താ ഇത്ര രാവിലെ ?"

" ഒന്നും പറയണ്ട എന്‍റെ അപ്പൂ ... അറിഞ്ഞില്ലേ ഇവിടൊരു പഹയന്‍ വന്നു കയറീട്ടോണ്ട് . പേരു ജോ. നമ്മുടെ ബെര്‍ലീക്കിട്ടൊരു പണി കൊടുതൂണ്ടാ വന്നേക്കനത്‌. ...."

" ഉം...ഞാനും കേട്ടു....പണി നല്ല പണി തന്നെയാന്നു ബെര്‍ളി പറഞ്ഞാരുന്നു. പിന്നെ പുതുമുഖമല്ലേ എത്രത്തോളം പോകുമെന്ന് കാത്തിരിക്കയാ ഞാന്‍....അവന്‍റെ ബ്ലോഗില്‍ ആദ്യാക്ഷരീടെ പരസ്യം ഇട്ടതു കൊണ്ടാ പിന്നെ ഞാനൊന്നും പറയാഞ്ഞേ .... ".

"അപ്പൂന്‍റെ പരസ്യം മാത്രമെ ഇട്ടുള്ളൂ ...എന്‍റെ ടെമ്പ്ലേറ്റ് കൂടി അവന്‍ അടിച്ചെടുത്തു. കുത്തിയിരുന്നെണ്ടാക്കിയ ഈ എന്നോട് പോലും ചോദിക്കാതെ. അതൊക്കെ പോട്ടെ ,ഇപ്പൊ അതൊന്നു മല്ല പ്രശ്നം ...."

"പിന്നെ?..." അപ്പുവിനു ജിജ്ഞാസയായി.

മുള്ളൂരാന്‍ തുടര്‍ന്നു " പണി കിട്ടിയ ബെര്‍ളി ഫ്ലാഗും ചെയ്തു പരാതീം കൊടുത്തു. പണി വെക്കാന്‍ പണി പറഞ്ഞു കൊടുത്ത ജോ യുടെ ബ്ലോഗര്‍ സുഹൃത്ത് ആരാണ് എന്ന് അറിയണം അത്രേ ! കൊമ്പത്താ പിടിച്ചിരിക്കുന്നെ...അന്വേഷണത്തിനു C.B.I യെ തന്നെ വിട്ടുകൊടുക്കാംഎന്നാ മുഖ്യന്‍ പറഞ്ഞിരിക്കുന്നെ. ഗൂഗിളിനെ പൊക്കി പറയുന്നതു കൊണ്ടു കൊണ്ടു അവരും ബെര്‍ളീടെ പക്ഷാത്രേ...ദെന്താ കഥ ...."

അപ്പുവിനു ആകാംക്ഷ ആയി " ഉവ്വോ...ഇതൊക്കെ എങ്ങനെ അറിഞ്ഞു?"

"സാബിത് പയ്യന്‍ എന്നെ ഇപ്പോള്‍ വിളിച്ചിട്ടുണ്ടായിരുന്നു. ആ പഹയനു എങ്ങനെയോ ലീക്ക് ചെയ്തു കിട്ടിയതാ....."

ഒരു ദീര്‍ഘ നിശ്വാസം വിട്ടു അപ്പു സോഫയിലേക്ക് ചാഞ്ഞിരുന്നു. എന്നിട്ട് മുള്ളൂര്‍ക്കരനോട് പറഞ്ഞു " പടം വരച്ച ത്തിന്‍റെ ഒരു പോലീസ് കേസ് വന്നതേ ഉള്ളൂ.......... ..ദാ,C.B.I യും വരണു. ബ്ലോഗേര്‍സിനെ നിയമം പഠിപ്പിക്കാന്‍ ആദ്യാക്ഷരി ഇന്‍സ്ടിറ്റുട്ടിന്റെ മുകളില്‍ ഒരു നില കൂടി പണിയേണ്ടി വരുമല്ലോ?"

" അപ്പു അതല്ല കാര്യം, ജോ ബ്ലോഗ് എഴുതിതുടങ്ങുന്ന നാളുകളില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു ' എങ്ങനെ ബ്ലോഗറാകാം? ' എന്ന്. അതില്‍ നമ്മളെ മൂന്നു പേരെയും മാത്രമെ എഴുതിയിട്ടുള്ളൂ....പടോം കൊടുത്തിട്ടുണ്ട്‌. ഇനി C.B.I ഈ വഴിക്കെങ്ങാന്‍ വരുമോ എന്നാ എന്‍റെ പേടി. "

അപ്പു ഒരു നിമിഷം ആലോചിച്ചു.എന്നിട്ട് മുള്ളൂര്‍ക്കാരനോട് പറഞ്ഞു, " ഇല്ല, എനിക്കൊട്ടും വിഷമമില്ല. ഞാനിവിടെ ദുബായിയിലല്ലേ. ആദ്യം നിങ്ങളെ രണ്ടു പെരെയുമേ ചോദ്യം ചെയ്യുകയുള്ളൂ. ഞാനിനി ഉടനെയെങ്ങും അങ്ങോട്ടേക്ക് ഇല്ല . ...ആട്ടെ , ഇനി മുള്ളൂരാനാണോ ആ ബ്ലോഗര്‍ സുഹൃത്ത്? "

" എന്റമ്മോ...ആ പഹയന്‍ ഇന്നാള്‍ ഒന്നു ചാറ്റി നോക്കി . അത്രയുമേ എനിക്ക് പരിചയമുള്ളൂ.
html സംശയങ്ങള്‍ ആയതു കൊണ്ടു ഞാന്‍ മറുപടിയും കൊടുത്തു. ...അത്രേള്ളൂ....."

"പിന്നെ ആരായിരിക്കും ? "

"സാബിത് ?"

"ഛെ, അവന്‍ പയ്യന്‍ ? അത്രയ്ക്കൊന്നും ആയിട്ടില്ല. "

"പയ്യനെന്നോന്നും പറയണ്ട. ഇന്നാളു കെട്ട്യോള് ഉടക്കിയാ ചിരിപ്പിക്കാനെന്താ വഴീന്നു പറഞ്ഞു അവനൊന്നു പോസ്ടീട്ടുണ്ടായിരുന്നു......"

" എന്നാലും അവനായിരിക്കില്ലെന്നെ....ചിലപ്പോ രാഹുലായിരിക്കൊ? അവന്‍റെ ഇന്ഫൂഷന്റെ പടോം പരസ്യോം ജോ യുടെ ബ്ലോഗിലുണ്ടല്ലോ? "

ആവാന്‍ സാധ്യതയുണ്ട് .അവര് തമ്മീ മെയിലൊക്കെ സ്ഥിരം അയപ്പാ. ഇന്നാള് അവന്‍ അയച്ച മേയിലൊരു കമന്റാക്കി ഇടുകേം ചെയ്തു. പിന്നെ ഇങ്കുമോനേം അടിച്ച് മാറ്റിയത് കണ്ടില്ലാര്‍ന്നോ ."

"പക്ഷെ ബെര്‍ലിക്കൊരു മറുപടി പോസ്റ്റില്‍ ഏതാണ്ടൊരു ടൈം മലയാളം ബ്ലോഗിങ്ങ് ടിപ്പുകളെ ക്കുറിച്ചും പരാമര്‍ശിച്ചിരുന്നു വല്ലോ? "

" അതാരുടെയാ, എന്നാ അവനായിരിക്കും കക്ഷി. കാരണം അവന്‍റെ പേരു മാത്രം എങ്ങും പറഞ്ഞിട്ടില്ലല്ലോ?"
" അതിരിക്കട്ടെ ...നമ്മുടെ അക്കാദമി സുഹൃത്തുക്കള്‍ എന്ത് പറയുന്നു?"

"അവരൊക്കെ എന്നെ വിളിച്ചിരുന്നു . ഈ പ്രശ്നത്തില്‍ പടമെഴുത്തിനു കുറച്ചൊക്കെ ഇടിവ് പറ്റി എന്നാ ന്യൂസ്. അതിന്‍റെയൊരു മ്ലാനത കാണാനുണ്ട്. "

"ഉം...എന്തായാലും കാര്യങ്ങള്‍ നടക്കട്ടെ....പുരോഗതി അറിയിക്കണേ ......ഓള്‍ടെ പപ്പായ്ക്ക് ഇന്നു കുറച്ചു ടിപ്സ് അയക്കാമെന്നു പറഞ്ഞിരുന്നു. നാളെ അത് ആദ്യാക്ഷരീല്‍ പോസ്റ്റാം. ...വയ്ക്കട്ടെ."

ഉവ്വുവ് ...എല്ലാം മുറ പോലെ അറിയിക്കാം. പിന്നെ..ഒരു കാര്യം കൂടി, ഇന്നു ആല്തരക്കൂട്ടത്തില്‍ ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ട്- ബ്ലോഗര്‍ സുഹൃത്തിനെ കണ്ടു പിടിക്കാന്‍ - ഏതോ സ്വാമി യാത്രെ വന്നിരിക്കുന്നത്. ...വിവരങ്ങളൊക്കെ പിന്നീടറിയിക്കാം അപ്പൂ.. വയ്ക്കട്ടെ."

മുള്ളൂര്‍ക്കാരന്റെ ഫോണ്‍ കട്ടുചെയ്തു അപ്പു സോഫയില്‍ നിന്നും എഴുന്നേറ്റു. ഇനി എന്തൊക്കെയാണോ സംഭവിക്കാന്‍ പോകുന്നത് ? ...എന്‍റെ ബ്ലോഗനാര്‍ കാവിലമ്മേ എന്നെ മാത്രം കാത്തു കൊള്ളണേ !!"


* * * *
സമയം സായാഹ്നം.

അസ്തമയത്തിന്റെ സുവര്‍ണ്ണ തുടിപ്പിനിടയിലും ആല്തറ യിലെ ദല മര്‍മ്മരങ്ങള്‍ ശക്തിയോടെ പുലമ്പിക്കൊണ്ടിരുന്നു.

അവിടെ, എവിടെ നിന്നോ വന്ന ഒരു ദിവ്യന്‍, ധ്യാന നിമഗ്നനായി ഇരിക്കുന്നു. വേഷം കാഷായം.
ആല്തറയ്ക്ക് താഴെ മുന്‍ നിരയില്‍ കാപ്പിലാന്‍,നിരക്ഷരന്‍,പാമരന്‍,തോന്ന്യാസി,കുറുമാന്‍,കുറ്റ്യാടിക്കാരന്‍ തുടങ്ങിയവര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. തൊട്ടു പിന്നിലായി,ഗീത്, ജെറ്റ്,ഗോപന്‍,സുനീകൃഷ്ണ,ശ്രീവല്ലഭന്‍,പിള്ളേച്ചന്‍,രഞ്ജിത്ത്,അനില്‍ ജൈവീകം, നജീം, മയൂര,ശരത് ,ചങ്കരന്‍,ചാണക്യന്‍,മാണിക്യം തുടങ്ങിയവരോക്കെയുണ്ട്.

ധ്യാന നിമഗ്നനായിരിക്കുന്ന സ്വാമിയിലാണ് ഏവരുടെയും ശ്രദ്ധ.

പെട്ടെന്ന് സ്വാമിജിയുടെ ചുണ്ടുകള്‍ അനങ്ങി .അശരീരി പോലെ ഒരു ശബ്ദം അവിടെ പതിച്ചു.

"സ്നേഹമാണഖിലസാരമൂഴിയില്‍,സ്നേഹിക്ക ഉണ്ണീ നീ
നിന്നെ ദ്രോഹിക്കുന്ന ജനത്തെയും ..."

മിഴികള്‍ തുറന്നു കൊണ്ടു കൂടിയിരിക്കുന്നവരെ അദ്ദേഹം നോക്കി എന്നിട്ട് പറഞ്ഞു " അങ്ങിനെ അഹിംസയിലൂന്നിയ സ്നേഹം ഈ ബൂലോകത്ത് ആകെ പരക്കട്ടെ."

ഹൊ !...എന്ത് ദാര്‍ശനികയിലാര്‍ന്ന വാക്കുകള്‍. ഇദ്ധേഹം ശരിക്കുമൊരു ദിവ്യന്‍ തന്നെ.

സ്വാമിജി തുടര്‍ന്ന് "...ആട്ടെ മക്കളെ പറയൂ, ഇന്നെന്താന്നീ ആല്തറയില്‍ പതിവില്‍ക്കവിഞ്ഞൊരു
ബൂലോകക്കൂട്ടം? "

കൂട്ടത്തില്‍ നിന്നും ചങ്കരന്‍ ചാടിയെഴുന്നേറ്റു പറഞ്ഞു " "സ്വാമിജി ഈ ബൂലോകത്ത് വസിക്കാന്‍ പുതിയോരുതന്‍ വന്നിട്ടുണ്ട് .പേരു ജോ. ഇപ്പൊ തന്നെ 'ദുരന്തങ്ങളെ തമാശ കൊണ്ടു നേരിടും ' എന്ന അവന്റെ വാക്കു ബൂലോക ഹിറ്റ് ആയിക്കഴിഞ്ഞു."

മുഴുവന്‍ പറയാന്‍ സമ്മതിക്കാതെ തോന്ന്യാസി ചാടിയെഴുന്നേറ്റു പറഞ്ഞു " അവന്റെ ഒടുക്കത്തെ ഹിറ്റ് കണ്ടു സഹിക്കാന്‍ പറ്റണില്ല. ..."

അത് മുഴുമിക്കാന്‍ ചാണക്യന്‍ സമ്മതിച്ചില്ല " അവനീ പുതിയൊക്കെ പറഞ്ഞു കൊടുക്കുന്നത് ആരാണ് എന്നറിയണം ? "

ശ്രീ വല്ലഭന്റെ ഊഴമായിരുന്നു പിന്നെ " സ്വാമീ, പറയുന്നതേ തെറ്റൊന്ടെന്കീ ക്ഷമിക്കണം. സ്വാമിക്ക് മന:കണ്ണ് എന്ന കുന്ത്രാണ്ടം ഒണ്ടെന്നു കേട്ടിരിക്കന്. അപ്പോപ്പിന്നെ അതൊന്നു പ്രയോഗിചൂടിന്‍? "

സ്വാമി സുസ്മര വദനനായി കണ്ണുകള്‍ അടച്ചു. അവിടെയിരിക്കുന്ന ബൂലോക വാസികള്‍ പരസ്പരം നോക്കി. അവരൊക്കെ ആദ്യമായിട്ടായിരുന്നു മന:കണ്ണ് പ്രയോഗം കാണുന്നത്.

ആല് തറ യ്ക്ക് മുന്നിലിരുന്ന കാപ്പിലാനും നിരക്ഷരനും പരസ്പരം നോക്കി ഗൂഡമായി എന്തോ ആലോചിക്കുന്നത് മാണിക്യം കണ്ടു.

അല്‍പ സമയത്തിന് ശേഷം സ്വാമിജി മിഴികള്‍ തുറന്നു .എന്നിട്ട് എല്ലാവരെയും നോക്കി പറഞ്ഞു " ആ ബുദ്ധി പ്രവര്‍ത്തിച്ച മനസ്സു എന്‍റെ മുന്നിലിരിക്കുന്ന ഒരാളിലുണ്ട് മക്കളെ " .

കാപ്പിലാന്‍ രൂക്ഷമായി നിരക്ഷരനെ നോക്കി. ഉടന്‍ നിരക്ഷരന്‍ ചാടിയെഴുന്നീട്ടു പറഞ്ഞു. " സ്വാമി എനിക്കവനുമായി ഒരു ബന്ധോം കുന്തോം ഇല്ല. ഇന്നാളവന്‍ എന്‍റെ ബ്ലോഗില്‍ വന്നൊരു ചൂലും അടിചെടുതോണ്ട് പോയതാ. സത്യമായിട്ടും....ഞാനല്ല....ഞാനല്ല...ആ ബ്ലോഗര്‍ സുഹൃത്ത്. .....എന്‍റെ ദൈവമേ എന്ത് കഷ്ടമാണ് ഇതു ? ...വല്ലാര്‍ പാടത്ത് അമ്മയ്ക്ക് ജോ പറഞ്ഞ ചൂലങ്ങു വാങ്ങിക്കൊടുതാ മതിയായിരുന്നു. ....രക്ഷിക്കണേ ഭഗവാനെ ..."

നിരക്ഷരന്‍ തിരിഞ്ഞു ആല്തറക്കൂട്ടത്തിലെ മറ്റു ബ്ലോഗ്ഗേര്‍സിനെ നോക്കി. എല്ലാവരുടെയും കണ്ണുകള്‍ തനിക്ക് നേരെ തുറിച്ചു നോക്കുന്നു. " ദൈവമേ , ഇനി താന്‍ തന്നെയാണോ ആ ബ്ലോഗര്‍ സുഹൃത്ത്.....നിരക്ഷരനായിപ്പോയത്തിന്റെ ഒരു ശാപമേ...." ആരോടൊക്കെയോ പരിതപിച്ചു തലയില്‍ കൈകളടിച്ചുകൊണ്ട് നിരക്ഷരന്‍ ആ കൂട്ടത്തിലെക്കിരുന്നു.

കുറുമാന്‍ എഴുന്നേറ്റു സ്വമിജിയോടു ചോദിച്ചു " സ്വാമിജി , അങ്ങ് മന കണ്ണാല്‍ കണ്ടത് ഇഇപ്പോള്‍ പറയണം. ഇവിടെയിരിക്കുന്നതില്‍ ആരാ ആ ബ്ലോഗര്‍ സുഹൃത്ത്? "

സ്വാമിജി എല്ലാവരെയും നോക്കി പുഞ്ചിരിച്ചു . പക്ഷെ തിരിച്ചു പുഞ്ചിരിക്കാന്‍ ആര്‍ക്കും മനസ്സു വന്നില്ല. സ്വാമി ഇനി തങ്ങളുടെ പേരെങ്ങാന്‍ പറഞ്ഞാലോ എന്നതായിരുന്നു ഏവരുടെയും മനസ്സില്‍.

പെട്ടെന്നതാ ഒരിരമ്പല്‍. നേരം സന്ധ്യ മയങ്ങിയിരുന്നു. ഈ ഇളം തെന്നലില്‍ ആലിലകള്‍ അത്രയ്ക്കങ്ങ് ചിലക്കുമോ?

ഇരമ്പം അടുത്തടുത്ത്‌ വരുന്നു. സ്വാമിജി കണ്ണുകള്‍ തുറന്നു ഇരമ്പല്‍ കേട്ട ദിക്കിലേക്ക് നോക്കി.
സ്വാമിജിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

ബുള്‍ ടെറിയര്‍, ബ്രോഹോമര്‍, ബ്രിട്ടാനി, ബ്ലോഗന്‍ ടെറിയര്‍ ,ബ്രാറ്റ് ......... ദൈവമേ എത്ര തരം നായ്ക്കള്‍. ഹൊ, ബൂലോക വാസികള്‍ക്ക് ഇവറ്റകളുടെ സ്വഭാവം പറഞ്ഞു കൊടുത്തതിനു കടിച്ചു കീറാന്‍ വരികയാണോ?

ആല്തറയാണ് എന്നോ മുന്നിലിരിക്കുന്നത്‌ ആല്തറക്കൂട്ടം ആണെന്നോ സ്വാമിജി ഓര്‍ത്തില്ല. എഴുന്നേറ്റു ഒറ്റ ഓട്ടം . പോയ വഴിയേ പുല്ലു പോലും മുളക്കില്ല എന്നൊക്കെ പറയുന്നതു പോലത്തെ ഓട്ടം.

പക്ഷെ ആ ഓട്ടത്തിനിടയില്‍ എന്തൊക്കെയോ തെറിച്ചു മുന്നിലിരിക്കുന്ന നിരക്ഷരന്റെ അടുത്ത് വീണു. നിരക്ഷരന്‍ ഇതെടുത്ത് തിരിച്ചും മറിച്ചും നോക്കി.

ഒരു നീല 'കൊച്ചു 'പുസ്തകം .പിന്നെ രണ്ടു രസീത് കുറ്റിയും .

നിരക്ഷരന്‍ 'നിരക്ഷരന്‍' ആയിപ്പോയത്തിന്റെ പരിതാപത്തില്‍ അവയൊക്കെ കാപ്പിലാന് കൈമാറി.

സംഗതി നോക്കിയ കാപ്പിലാന്റെ മുഖത്ത് ചിരി പ്രകടമായി.

ഒരു പാസ്പോര്‍ട്ട് പിന്നെ ഫ്ലൈറ്റ് ടിക്കറ്റും ............

ആല്തറ ക്കൂട്ടമാകെ ഇളകി കാപ്പിലാന്റെ ചുറ്റും കൂടി.

" ഇതു നമ്മുടെ ദീപക് രാജിന്റെ പാസ്പോര്‍ട്ടും ഫ്ലൈറ്റ് ടിക്കെറ്റുമാ...."

" ദൈവമേ അപ്പോള്‍ സ്വാമിജി ദീപക് രാജായിരുന്നോ? "

നിരക്ഷരന്‍ പ്രഖ്യാപിച്ചു. " എനിക്കപ്പോഴേ സംശയമുണ്ടായിരുന്നു. ജോ യുടെ ബ്ലോഗര്‍ സുഹൃത്ത് ദീപക് രാജായിരിക്കുമെന്നു. കമന്റുകളില്‍ ദീപു എന്ന് മാത്രമെ ജോ വിളിക്കാറുള്ളൂ. ദീപക് രാജിന്റെ കമന്റുകളില്‍ ഇളക്കും മുള്ളിനും കേടില്ലാത്ത നിലപാടാണ്‌ കാണുന്നത്. ......എനിക്കപ്പോഴേ സംശയമുണ്ടായിരുന്നു. "

കള്ളനെ കണ്ടു പിടിച്ചതിന്റെ മാസ്മരികതയില്‍ ആല്തറക്കൂട്ടം പിരിയാന്‍ തുടങ്ങുമ്പോഴേക്കും
ബുള്‍ ടെറിയര്‍, ബ്രോഹോമര്‍, ബ്രിട്ടാനി, ബ്ലോഗന്‍ ടെറിയര്‍ ,ബ്രാറ്റ് ......എല്ലാവരും കൂടി സ്വാമി പോയ വഴിയേ ഓടുന്നുണ്ടായിരുന്നു.



ആ അജ്ഞാതന്‍ ആര്.......വരും എപിസോടുകളില്‍ തുടര്‍ന്ന് വായിക്കുക.









6 അഭിപ്രായം:

മനസറിയാതെ said...

ആദ്യ ഭാഗം നന്നായി.അടുത്ത ഭാഗം ഇതിലും നന്നാവട്ടെ. ആരാണു ആ സുഹൃത്തെന്നു ശരിക്കും വെളിപ്പെടുത്തുമോ..? അതോ വായിക്കുന്നവരെ വീണ്ടും......!!!

ഓ ടോ : സ്വയം പുകഴ്ത്തി എഴുതി താങ്കള്‍ തന്നെ താങ്കളെ ഒരു 'സംഭവ'മാക്കും. 'ദുരന്തങ്ങളെ തമാശ കൊണ്ടും നേരിടും. ' എന്ന ഹിറ്റ് ഡയലോഗ് പോലെ ഇനി ആരെങ്കിലും സ്വയം കഥാപാത്രമായി എഴുതിയാല്‍ " നീയെന്താ ജോവിനു പഠിക്കുകയാണൊ " എന്നൊരു ഡയലോഗും പ്രതീക്ഷിക്കാം

ഷിജു said...

ചേട്ടായിയേ,....
ഞങ്ങള്‍ രണ്ട് പാവം സഹോദരങ്ങളുടെ തലയില്‍ തേങ്ങ അടിച്ചോണ്ട് വേണം തുടങ്ങാന്‍ അല്ലേ???? :)
ഇതില്‍ 20 20 പോലെ ബ്ലോഗിലെ എല്ലാരും രംഗത്തുണ്ടോ???

ജോ l JOE said...

Sorry, No Reply comments till the end............

അഭയാര്‍ത്ഥി said...

കൊള്ളാം ജോ. ബൂ‍ലോഗ കഥാപാത്രങ്ങളെ മാത്രം ഉൾപ്പെടുത്തിയതിൽനിന്നും താങ്കൾ ഒരു ബൂലോഗപുലിയാണെന്നു വ്യക്തം. ഷിജു പറഞ്ഞതുപോലെ ഒരു 20 20 മണം. അടുത്ത ലക്കം പ്രതീക്ഷീച്ചുകൊണ്ട്, പാഴ്ജ്ന്മം.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നടക്കട്ടെ! നടക്കട്ടെ!കാര്യാങ്ങളൊക്കെ കൊള്ളാം

ശ്രീ said...

:)

Go To Indradhanuss