ബൂലോഗത്തില്‍ സി ബി ഐ : ഭാഗം മൂന്ന്.
ഒന്നാം ഭാഗം വായിക്കാത്തവര്‍ ഇവിടെ വായിക്കുക.
രണ്ടാം ഭാഗം വായിക്കാത്തവര്‍ ഇവിടെ വായിക്കുക.
ഭാഗം : മൂന്ന്
സി.ബി.ഐ ക്യാമ്പ് ഓഫീസ്.
ചോദ്യമുറി. ഷാജി കൈലാസ് ചിത്രത്തിലേത് പോലെ......
നടുക്ക് തൂങ്ങിയാടുന്ന ലൈറ്റ് ......അതിന് താഴെയുള്ള മേശക്കു ചുറ്റുമായി മൂന്നാല് പേര്‍ ഇരിക്കുന്നു....ചിലര്‍ നില്‍ക്കുന്നുമുണ്ട്.
അടികൊണ്ടു അവശനായി ഒരു കസേരയില്‍ ഇരിക്കുന്ന ഒരു ബൂലോകവാസി. പേരു പോലെ തന്നെ അവന്‍ 'അഹങ്കാരി' യാണ്. ക്ഷമയുടെ നെല്ലിപ്പലക കണ്ടെന്നോണം ജയകുമാര്‍ സി ബി ഐ അവനോടു ചോദിച്ചു...അപ്പോള്‍ നീയും ജോ യുമായി ഒരു ബന്ധോം ഇല്ലെന്നാണോ പറയുന്നതു......
" അതെ ,ഞാന്‍ പറഞ്ഞതൊക്കെയും സത്യമാ..." അവന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.
"...ഉം,...ഗജപോക്കിരി,...ആ ഫയല്‍ ഇങ്ങെടുക്കൂ ...."
ജയകുമാര്‍ സി ബി ഐ ആ ഫയല്‍ തുറന്നു വായിച്ചു ".......മഹത്തായ തത്വ ചിന്ത ! ചേംബര്‍ ഓഫ് കൊമെഴ്സിനും , 10 കോപ്പി എടുത്തു, നാന,രാഷ്ട്ര ദീപിക, വെള്ളി നക്ഷത്രം എന്നിവയില്‍ ഫുള്‍ പേജില്‍ പ്രസിധീകരിക്കെണ്ടാതാകുന്നു. ..."
"ജോ യ്ക്കെതിരെ ഇതെഴുതിയത് നീയല്ലേ?"
"അതെ.... " പറഞ്ഞു തീരുന്നതിനു മുന്‍പായി വിന്‍സ് ഗജപോക്കിരി ആ ബൂലോകവാസിയെ കുനിച്ചു നിര്‍ത്തി രണ്ടിടി വച്ചു കൊടുത്തു. എന്നിട്ട് ചോദിച്ചു ..." ഇതു എന്തിനാണ് എന്നറിയാമോ ?"
"...അയ്യോ, ഇല്ല...."
" ......' ചിത്രഭൂമി ' യെ വിട്ടു കളഞ്ഞതിന് ....."
അരുണ്‍ ചാക്കോ കായം കുളം അവന്റെ അടുത്ത് ചെന്നു..." എടാ , സിനിമ കാണാന്‍ പോകണമെങ്കില്‍ വല്ലോരുടെ അടുത്ത് നിന്നും കടം വാങ്ങിയാ പോരാ... സ്വയം അധ്വാനിക്കണം....അല്ലാതെ അഹങ്കാരവും വച്ച് ഏത് നേരവും ബ്ലോഗെഴുത്തും കൊണ്ടിരുന്നാലോ ?..."
"...അപ്പൊ നിനക്കറിയില്ലാ അല്ലെ, ജോ എവിടെയാണെന്ന് ?..."
"ഇല്ല ഏമാനെ...എനിക്കൊന്നും അറിയില്ല......"
" ചാക്കോ....ഇവനെ ആ സെല്ലിലെക്കിട്ടു അടുത്തവനെ വിളീ...."
ചാക്കോ അവനെയും എടുത്തു കൊണ്ടു പോകുമ്പോള്‍, വിന്‍സ് ഗജപോക്കിരി അടുത്ത
ആളുമായി അകത്തു പ്രവേശിച്ചു.
" സര്‍, ദേ, ഇവന്‍ പ്രമോദം......ഇവന നമ്മുടെ മറ്റേ....ഹാ ,...ആ മഞ്ഞ കളര്‍ സാധനം ... ഇല്ലേ സാറേ....."
" ഓഹോ ....ഇവനാണ് അവന്‍,...കൊള്ളാം... പോക്കിരി , ആ കേക്കിങ്ങു എടുത്തുകൊണ്ടു വാ..."
അരണ്ട വെളിച്ചത്തില്‍ ആ മേശക്കു മുന്നില്‍ ഇരുന്ന പ്രമോദം-ത്തിനു മുന്നില്‍ ഒരു കേക്ക് കൊണ്ടു വന്നു വെക്കപ്പെട്ടു. തീര്‍ത്തും മഞ്ഞകളറിലെ ഒരു പ്ലം കേക്ക്.
" പീതഭംഗിയേകീടും അമേദ്യമാമീ
കേക്കിന്‍ കഷ്ണത്തെ ഭക്ഷിക്ക,
ഭക്ഷിക്ക, പ്രമോദമാം നീയുടന്‍..."
ജയകുമാര്‍ സി ബി ഐ യുടെ ചുണ്ടില്‍ നിന്നും ഉതിര്‍ന്നു വീണ കവിതാ ശകലം കെട്ട് വിന്‍സ് പോക്കിരി കോള്‍മയിര്‍ കൊണ്ടു.
ജയകുമാര്‍ സി ബി ഐ തുടര്‍ന്നു "...നീയല്ലേ ജോ യെ അമേദ്യം കഴിപ്പിക്കാന്‍ ഇന്ഗ്ലീഷില്‍ എഴുതിയത്? അമേദ്യത്തിന്റെ സ്വാദ് നീയാദ്യം ഒന്നു അറിയൂ ... എന്നിട്ടാവാം ചോദ്യം ചെയ്യല്‍ ..."
അങ്ങനെ പ്രമോദം അവിടെയിരുന്നു അത് മുഴുവന്‍ ഭക്ഷിച്ചു തീര്‍ത്തു.
ജയകുമാര്‍ വിന്‍സ് ഗജ പോക്കിരിയോടായി പറഞ്ഞു " പോക്കിരി, കണ്ടില്ലേ ലോക്കല്‍ പോലീസ് നമ്മുടെ കൂടെ കൂടിയതിന്റെ ഗുണം......ആട്ടെ, ഇനി ഇവനെ ചോദ്യം ചെയ്യേണ്ട......അടുത്തവനെ വിളി...."
അടുത്തയാള്‍ വന്നു ....ജയകുമാര്‍ സി ബി ഐ ചോദിച്ചു" എന്താ നിന്‍റെ പേരു?"
" കായപ്പാ..."
" ഒരു സിനിമാ ഭ്രാന്തന്‍ ആണ് അല്ലെ ?..."
"ഓ...അങ്ങനെയങ്ങ് ബ്ലോഗിപ്പോകുന്നു..."
ടപ്പേ .....മുഖമടച്ചു ഒരടിയായിരുന്നു പിന്നെ..." പോക്കിരി, ഇവന് ബോധം വരുമ്പോഴേക്കും അടുത്തവനെ വിളീ....അല്ലെങ്കീ വേണ്ടാ, ഒരു മൂന്നെണ്ണം ഒരുമിച്ചിങ്ങു പോരട്ടെ...."
മൂന്നെണ്ണം നിര നിര യായി അകത്തേക്ക് വന്നു.
സോമാച്ചന്‍, കൂദിത്യന്‍, തെക്കൂടന്‍..........
വന്നപാടെ മൂവരും ഒരുമിച്ചു ജയകുമാര്‍ സി ബി ഐ യുടെ കാല്‍ക്കല്‍ വീണു കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു.
" ഛെ ,എന്തായിത്...." ജയകുമാര്‍ സി ബി ഐ ഒരാളെ പിടിചെഴുന്നെല്‍പ്പിച്ചു...." ഓ...ഇതു നമ്മുടെ സോമാച്ചനല്ലേ...... നിങ്ങളല്ലേ ചോദിച്ചത് , ജോ ഒരു പ്രൊഡ്യൂസര്‍ ആണോ എന്ന് ..."
"അയ്യോ അതൊരു അറിവില്ലായ്മ കൊണ്ടു ചോദിച്ചു പോയതാണേ ...മാപ്പാക്കണം "
" ഉം...അപ്പൊ , ജോ എവിടുന്ടെന്നു നിങ്ങള്‍ക്കാര്‍ക്കും അറിയില്ല. അല്ലെ.... ശരി, മൂവരും ആ അഴിക്കുള്ളിലേക്ക് കയറൂ..."
" പോക്കിരീ, ഇനി എത്ര പേരുണ്ടെടോ പുറത്ത്..."
" എണ്ണിയാല്‍ തീരില്ല, ഒരു പാടുണ്ട്.....എല്ലാവരും ജോ യെ തെറി പറഞ്ഞിട്ടുള്ള ആള്‍ക്കാരാ...." വിന്‍സ് ഗജപോക്കിരി തല ചൊറിഞ്ഞു കൊണ്ടു പറഞ്ഞു.
ജയകുമാര്‍ കയ്യിലെ കടലാസ് നോക്കി കൊണ്ടു പറഞ്ഞു....."തല്‍ക്കാലം ആ രണ്‍ജിതിനെയും , താങ്ങുംമൂടനെയും മാത്രം വിളി ...ബാക്കിയുള്ളവരെ നാളെ ചോദ്യം ചെയ്യാം..."
വിന്‍സ് ഗജപോക്കിരി അവരെയും കൊണ്ടു വന്നു..." താങ്ങുംമൂടന്‍.......രഞ്ജിത്ത് .....നിങ്ങളിലാരാ ജോ യെ പൊക്കിയത്? "
നിശബ്ദത .....മാത്രം.
തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് തുടക്കം കുറിക്കുന്നത് തെല്ലൊരു ആഹ്ലാദത്തോടെ വിന്‍സ് നോക്കി നിന്നു.
ജയകുമാര്‍ രഞ്ജിത്തിന്റെ അടുത്ത് ചെന്നു..." വെര്‍ബല്‍ ഫാര്‍ട്ട് ..." കൊള്ളാം നല്ല വാക്ക് ...നീയെന്താ രണ്‍ജി പണിക്കര്‍ക്ക് പഠിച്ചു തുടങ്ങിയോ? "
" അയ്യോ സാറേ , ഞാനത് , കോപ്പി അടിച്ചതാ ......സാറിന് ഇഷ്ടമായില്ലെങ്കില്‍ പറ....ഞാനത് ഡിലീറ്റ് ചെയ്തേക്കാം."
" അതിന് മുന്‍പ് നിന്നെ ഞാന്‍ ഡിലീറ്റ് ചെയ്യും.....പറ എവിടെ യാണ് ജോ?"
" സത്യമായിട്ടും എനിക്കറിയില്ല ഏമാനെ....."
"മക്കളൊരു കാര്യം ചെയ്യ്...കുറച്ചു ദിവസം ഉള്ളില്‍ തന്നെ കിടക്ക്...."
"പോക്കിരി , ഇവരെ ലോക്കപ്പിലാക്. ബാക്കിയുള്ളവരെ ചാക്കോയോട് ചോദ്യം ചെയ്യാന്‍ പറ... എനിക്ക് കുറച്ചു കവിതകള്‍ ഇന്നു പോസ്റ്റ് ചെയ്യാനുണ്ട്, അല്ലെങ്കില്‍ എന്‍റെ ആരാധകര്‍ വിഷമിക്കും...." എന്ന് പറഞ്ഞു ജയകുമാര്‍ സി ബി ഐ പുറത്തേക്ക് പോയി
* * * *
സമയം രാത്രി ...പന്ത്രണ്ടു കഴിഞ്ഞു കാണും.
ബ്ലോഗര്‍ അക്കാദമിയുടെ മതില്‍ ചാടിക്കടന്നു രണ്ടു പേര്‍.......
ശ്രീ ഹരിയും ടോട്ടൂചാനും ...അസമയത്ത് ബ്ലോഗര്‍ അക്കാദമിയുടെ കോമ്പൌണ്ടില്‍ കടന്നു പമ്മി പമ്മി അവര്‍ അകത്തേക്ക് പ്രവേശിച്ചു.
സാങ്കേതികത്തിന്‍റെ അനുയായി ആയിരുന്നത് കാരണം അക്കാദമിയുടെ പൂട്ട് പൊളിക്കാന്‍ അവര്‍ക്ക് തെല്ലും വിഷമമുണ്ടായില്ല.
ഒന്നും രണ്ടും നിലകള്‍ കടന്നു അവര്‍ എട്ടാം നിലയിലെത്തി......അവിടെ നിന്നും മട്ടുപ്പാവിലേക്ക്.
ഇപ്പോള്‍ സംഗതി വ്യക്തമാണ്. ടോട്ടോചാന്റെ കയ്യിലൊരു കിഴക്ക് നോക്കിയെന്ത്രവും ശ്രീ ഹരി യുടെ കയ്യില്‍ ഒരു ക്യാമറയും ഉണ്ട്. വാല്‍ നക്ഷത്രത്തെ തേടി ഇറങ്ങിയതാണ്. മറ്റാരെങ്കിലും അതെടുത്ത് ബ്ലോഗ്ഗുന്നതിനു മുന്‍പേ അവര്‍ക്ക് അത് ബൂലോകത്തിനു സംഭാവന ചെയ്യണം.
ബ്ലോഗര്‍ അക്കാദമിയുടെ മുകളിലുള്ള ഹെലിപ്പാടും കടന്നു അവര്‍ വാട്ടര്‍ ടാങ്കിരിക്കുന്ന ഭാഗത്തേക്ക് ചെന്നു.......
പെട്ടെന്നതാ അവിടെ ഒരനക്കം......അതോ,..... ഒരു ഞെരക്കം ?
അവര്‍ സ്വല്‍പ്പം സംശയിച്ചു നിന്നു....... തലേന്ന് 7.1 Blue Ray ഡിസ്കില്‍ ഗോസ്റ്റ് പടം കണ്ടത് ശ്രീ ഹരിക്ക് ആ സമയത്തു ഓര്‍മ്മ വന്നു . ചെറിയ ഒരു ഭയം. പിന്നെ അത് ഒരു ഇളം ചൂട് ഉറവയായി കണന്കാലും കടന്നു താഴെ പരന്നു.
ടോട്ടോ ചാന്‍ , വാല്‍ നക്ഷത്രത്തെ നോക്കാനായി പോക്കെറ്റില്‍ ഒളിപ്പിച്ചു വച്ചിരുന്ന ബ്രൈറ്റ് ലൈറ്റ് പുറത്ത് എടുത്തു അടിച്ച് നോക്കി.... ദൈവമേ അല്‍പ്പം അകലെ യായി ആരോ കിടക്കുന്നു......
വേഗം ഓടിച്ചെന്നു. അവര്‍ക്ക് വിശ്വസിക്കാനായില്ല....." ഇതു നമ്മുടെ ജോ അല്ലെ....."
അവര്‍ അവനെ കൈകളില്‍ താങ്ങിയെടുത്തു.......
ജോ ആ കൈകളില്‍ കിടന്നു ഞെരങ്ങുന്നു....
എന്തോ പുലമ്പുന്നുമുണ്ട്....
അവര്‍ കൈവശം ഉണ്ടായിരുന്ന സ്പ്രിന്‍റ് എടുത്തു ജോ യുടെ മുഖത്തോഴിച്ചു. .........ബാക്കി സ്വയം വായിലേക്കും ഒഴിച്ചു.
ജോ എന്തോ പറയുന്നു......
വെല്ലു വിളി യെന്നോ , ചങ്കൂറ്റം എന്നോ.........
"എന്ന് വച്ചാല്‍ ജോ യെ ഈ പരുവത്തിലാക്കിയത് ആര്?" അവരിരുവരും പരസ്പരം നോക്കി.
ശേഷം അടുത്ത എപ്പിസോഡില്‍ .......
ഡോണ്ട് മിസ് .... ക്ലൈമാക്സില്‍ ആ ബ്ലോഗര്‍ സുഹൃത്തിനെ അനാവരണം ചെയ്യുന്നു....ഈ വരുന്ന ഫെബ്രുവരി എട്ടാം തീയ്യതി ഏത് സമയത്തും........
3 അഭിപ്രായം:
"ഇതു നമ്മുടെ ജോ അല്ലേ?"
ഡാവിഞ്ചി കോഡില്‍ മ്യൂസിയത്തിലെത്തിയ റോബര്‍ട് ലാംഗ്ഗ്ടണ്‍ പോലും ഇത്രേം ഞെട്ടിക്കാണില്ല.
"അവര്‍ കൈവശം ഉണ്ടായിരുന്ന സ്പ്രിന്റ് എടുത്ത് ജോയുടെ മുഖത്തേക്കൊഴിച്ചു... ബാക്കി സ്വന്തം വായിലേക്കും ഒഴിച്ചു...."
ഹ ഹ ഹ...
ശ്രീ ഹരി...വായിച്ചു അല്ലെ?
റോബാര്‍ട്ട് ലാംഗ്ടന്‍ ഞെട്ടി. പക്ഷെ അതൊരു ഇളം ചൂടു ഉറവയായി കണന്കാലും കടന്നു താഴെ പരന്നില്ല.
ഹ... ഹ ....ഹ !!! തമാശയായി എടുക്കണേ....
നന്നായിട്ടുണ്ട്...ആശീര്‍വ്വാദങ്ങള്‍
Post a Comment