ബൂലോകത്തില്‍ സി ബി ഐ : അവസാന ഭാഗം
ഒന്നാം ഭാഗം ഇവിടെ വായിക്കാം.
രണ്ടാം ഭാഗം ഇവിടെ വായിക്കാം
മൂന്നാം ഭാഗം ഇവിടെ വായിക്കാം.
ഭാഗം : നാല്.
നേരം പ്രഭാതമായി.
അന്നിറങ്ങിയ " ബ്ലോഗന രമ " അടക്കമുള്ള പത്രങ്ങളുടെ പ്രധാന വാര്‍ത്ത തലക്കെട്ട് ഇതായിരുന്നു.
"ജോ'യെ കണ്ടു കിട്ടി "
കേട്ടവര്‍ കേട്ടവര്‍ നേരെ ബ്ലോഗര്‍ അക്കദമി യിലേക്ക് ഓടിച്ചെന്നു.......
ജോ താഴെ ഇറങ്ങാന്‍ കൂട്ടാക്കുന്നില്ലത്രേ...
കാര്യമെന്തന്നറിയാന്‍ ജയകുമാര്‍ സി.ബി ഐ യും സംഘവും നേരിട്ടെത്തി. എല്ലാവരും ബ്ലോഗര്‍ അക്കാദമിയുടെ മുകളിലേക്ക്. .......
ഡിഷ് വച്ച കാറില്‍ നിന്നും H D ക്യാമറയുമായി ഏറനാടനും സംഘവും ചാടിയിറങ്ങി. ബ്ലോഗര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്പറേഷന് എന്ന ബി ബി സി യില്‍ നിന്നുമാ വരവ്. സംഗതി ഒരുഗ്രന്‍ ലൈവിനുള്ള വകുപ്പുണ്ടെന്നു വാര്‍ത്ത കിട്ടിയിരുന്നു.
നിമിഷ നേരം കൊണ്ടു ബ്ലോഗര്‍ അക്കാദമിയുടെ മുകള്‍ ഭാഗം ബ്ലോഗ്ഗേര്‍സിനെ കൊണ്ടു നിറഞ്ഞു.......
ജയകുമാര്‍ സി ബി ഐ യും സംഘവും ജോ യുടെ അടുത്തെത്തി.
ജോ ഞെരങ്ങിക്കൊണ്ട് പറഞ്ഞു, " സര്, ദാ, നിങ്ങളൊക്കെ അന്വേഷിക്കുന്ന ആള് ഇപ്പോള്‍ ഇങ്ങെത്തും....അല്‍പ്പ നിമിഷം കൂടി കാക്കൂ.."
--- ജോ യുടെ ബ്ലോഗര്‍ സുഹൃത്ത് വരുന്നു ----
ആ വാര്‍ത്ത ഒരലമാലയായി അവിടം മുഴുവന്‍ വ്യാപിച്ചു. ഏവരും ആകാംക്ഷാഭരിതരായി നില്‍ക്കുകയാണ്.....
സമയം കടന്നു പോകുന്നു .
പത്ത്......പതിനഞ്ചു........ഇരുപത്.........
മിനിട്ടുകള്‍ക്ക് ഒച്ചിന്റെ വേഗം പോലും ഇല്ല എന്ന് എല്ലാവര്ക്കും തോന്നിത്തുടങ്ങി.
പെട്ടെന്നതാ ഒരു മുഴക്കം.........അകലെ നിന്ന്.....
ഒരു പൊട്ടു പോലെ ചക്രവാളത്തില്‍ എന്തോ പ്രത്യേക്ഷപ്പെട്ടു......
ഏറനാടന്‍ ക്യാമറ ട്രൈപ്പോഡില്‍ ഉറപ്പിച്ചു അകലേക്ക് ഫോക്കസ് ചെയ്തു. എന്നിട്ട് ഷിഫ്റ്റ് ചെയ്യാന്‍ നിന്ന സഹായിയുടെ തലയില്‍ ഒരു കിഴുക്കു കൊടുത്തിട്ട് പറഞ്ഞു....." ഫില്‍റ്റര്‍ മാറ്റടാ,കഴുതേ..."
ചക്രവാളത്തില്‍ പൊട്ടുപോലെ കാണപ്പെട്ട സാധനം ഇപ്പോള്‍ കുറേക്കൂടി വ്യക്തമാണ്. .....അതൊരു ഹെലികോപ്ടര്‍ ആയിരുന്നു.
ഹെലികോപ്ടര്‍ ആ ബ്ലോഗര്‍ അക്കാദമി ലക്ഷ്യം ആക്കിയാണ് വരുന്നതു.........
ബി ബി സി ഒരു അണുവിട പോലും കട്ട് ചെയ്യാതെ അത് ലൈവായി സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്നു.
ഹെലികോപ്ടര്‍ വന്നു ബ്ലോഗര്‍ അക്കാദമിയുടെ ഹെലിപ്പാടില്‍ ലാന്ട് ചെയ്തു..... കാറ്റു കാരണം ആര്‍ക്കും അങ്ങോട്ട് തലയുയര്‍ത്തി നോക്കാന്‍ സാധിക്കുന്നില്ല.
പങ്കയുടെ ദ്രുതതാളം കുറഞ്ഞു കുറഞ്ഞു വരുന്നു.
എല്ലാവരും ആകാംക്ഷാ ഭരിതരായി ശ്വാസമടക്കി ഹെലിക്കൊപ്ടരിന്റെ വാതിലിലേക്ക് നോക്കി
നിന്നു.
ഹെലികോപ്ടരിന്റെ വാതില്‍ തുരയുന്നു. ....മൊട്ടു സൂജി വീണാല്‍ പ്പോലും കേള്‍ക്കുന്ന നിശ്ശബ്ദത യില്‍ ഒരു കോലാപ്പുരി ചെരിപ്പിട്ട വെളുത്തു തുടുത്ത ഒരു കാല് ദൃശ്യമായി. സില്‍ക്ക് മുണ്ടും സില്‍ക്ക് ജുബ്ബയും ധരിച്ച ഒരാള്‍ ഇറങ്ങി വരുന്നു.
പതുക്കെ,...പതുക്കെ...അയാള്‍ ബൂലോകവാസികള്‍ക്ക് നേരെ മുഖം തിരിച്ചു.
ങ് ഹേ....ഒരു നിമിഷം എല്ലാവരും ശ്വാസമടക്കി വാ പൊളിച്ചു നിന്നു. പിന്നെ അവരുടെ ചുണ്ടുകള്‍ അനങ്ങി....
" മമ്മൂട്ടി ..."
മമ്മൂട്ടി നടന്നു വന്നു ജോ യെ പിടിചെഴുന്നെല്‍പ്പിച്ചു. .....
ആ കണ്ണുകള്‍ ആര്ദ്രമായോ?......പിന്നെ ജോ യെ തോളത്തു പിടിച്ചു ചേര്‍ത്ത് നിര്‍ത്തി എല്ലാവരോടും ആയി പറഞ്ഞു.
" എന്താ നിങ്ങള്ക്കരിയെണ്ടേ,.....ഇവന്റെ ബ്ലോഗര്‍ സുഹൃത്ത് ആരെന്നോ?...കേട്ടോള്ളൂ.."
ജോയെ മാറ്റി നിര്‍ത്തി മമ്മൂട്ടി ബൂലോകവാസികല്ക്കരികിലേക്ക് വന്നു. എന്നിട്ട് പറഞ്ഞു
" കേട്ടോളൂ...നിങ്ങള്‍,...ഒരു ബൂലോക പാണനും പാടാത്ത കഥ....
നേരമില്ലാ നേരത്ത് നേരമ്പോക്കിനായി ബൂലോകം കാട്ടിതന്നവന്‍ ജോ ,
ഡസ്ക് ടോപ്പും കീ ബോര്‍ഡും മാറ്റി മാക് ബുക്കും വിന്‍ഡോസും തന്നവന് ജോ,
വരമൊഴിയും ആദ്യാക്ഷരിയും, പിന്നെ ഇന്ദ്ര ധനുസ്സും മുള്ളൂര്ക്കാരനെയും
കാട്ടിതന്നവന്‍ ജോ,.......
ഈ ജോ യെ യാണോ നിങ്ങള്‍ പഴിക്കുന്നത്.....പറ...മക്കളെ..പറ ...
നിങ്ങള്‍ക്കിനി എന്താണ് അറിയേണ്ടത്? .....ആ അജ്ഞാത സുഹൃത്ത് ആരെന്നല്ലേ .....
അത്... അത്....ഈ ഞാന്‍ മാത്രം...."
ബൂലോക വാസികള്‍ ശ്വാസ മടക്കി പ്പിടിച്ചു കേട്ടുകൊണ്ട് നില്ല്ക്കുകയായിരുന്നു. മമ്മൂട്ടി തിരിഞ്ഞു നടന്നു വന്നു ജോ യെ ചേര്‍ത്ത് പിടിച്ചു. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.
"ബൂലോകത്തെക്കുള്ള വഴി കാട്ടിതരുമ്പോള്‍, ദാ, ഇവനാ എന്നോട് പറഞ്ഞതു... എഴുതൂ ... എഴുതൂ ... എന്ന്. ...... ഞാനെഴുതി. വെറും രണ്ടു പോസ്റ്റു കൊണ്ടു തന്നെ ഒരു ലക്ഷത്തിലധികം ഹിറ്റ്. ഇതു കണ്ടു അന്തം വിട്ട ജോ യോട് ഞാനാ വിദ്യ പറഞ്ഞു കൊടുത്തത്. ..... അതവന് പ്രയോഗിച്ചു. ....ഇക്കാലയളവില്‍ ഒരു പോസ്റ്റ് പോലും എഴുതാതെ ഞാനവനെ സപ്പോര്‍ട്ട് ചെയ്തു. ....എന്തിന്.....എന്തിന്.....കടപ്പാട്."
മമ്മൂട്ടിയുടെ വാക്കുകള്‍ ഗദ്ഗദമായി...തൊണ്ട ഇടറുന്നു. കണ്ണുകള്‍ ഈറനണിഞ്ഞു.
എന്നിട്ട് തുടര്‍ന്നു.
" ഈ കടപ്പാടില്‍ ഞാന്‍ ആനന്ദം കൊള്ളുന്നു മക്കളെ.....അതെ , ഞാന്‍ വീണ്ടും എഴുതാന്‍ തുടങ്ങുകയാ....."
അപ്പോഴേക്കും അവിടെ ഒരാരവം തുടങ്ങിയിരുന്നു.....ഓരോരുത്തരായി കയ്യടി തുടങ്ങി അതിനെ പരിപോഷിപ്പിച്ചു.
മമ്മൂട്ടി അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു.....അവിടെ മനസ്സറിയാതെ ജിതിന് നില്ക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയെ ക്കണ്ട ജിതിന് ഒന്നു പരുങ്ങി പിന്നോട്ട് വലിഞ്ഞു. മമ്മൂട്ടി അവനട കയ്യില്‍ക്കയറി പിടിച്ചു എന്നിട്ട് പറഞ്ഞു....
" എടാ, കള്ളതിരുമാടി, നിന്നെ ഒന്നു കാണാനിരിക്കുകയായിരുന്നു...എന്റെ ഡാഷ് ബോര്‍ഡ് അടിച്ച് പോയി...നിന്ടടുത്തു നല്ലതൊരെണ്ണം ഉണ്ടെന്നു കേട്ടു... ആ നര്‍മ്മ ലഹരീടെ... അതിങ്ങു താ , ഒന്നരയല്ല, രണ്ടു ലക്ഷം തരാം.
പ്രതീക്ഷിച്ചിരുന്നത് പോലെ ജിതിന് മനസ്സറിയാതെ പോക്കെറ്റില്‍ മടക്കി വച്ചിരുന്ന ഒരു കടലാസ് എടുത്തു നീട്ടി --- ഒരമ്പത് രൂപാ മുദ്രപ്പത്രം.
അങ്ങനെ "നര്‍മ്മ ലഹരി" ബ്ലോഗ് ഡാഷ് ബോര്‍ഡ് അടക്കം മമ്മൂട്ടി സ്വന്തമാക്കി.
പിന്നെ എല്ലാവരോട് മായി മമ്മൂട്ടി ചോദിച്ചു..." പറ നിങ്ങളിലാരാ കൈപ്പിള്ളി....."
ഒരു സുമുഖന്‍ മുന്നോട്ടു വന്നു.
മമ്മൂട്ടി അവനെ നോക്കി പറഞ്ഞു " കൊള്ളാം, നീ എന്റെ ബൂലോക കണക്കൊക്കെ കൃത്യമായി കൂട്ടി വച്ചിരിക്കയാണ് അല്ലെ?...ദാ ഈ മെനക്കെട്ട പണിക്കു നിനക്കിതിരിക്കട്ടെ..."
സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ രണ്ടു ലക്ഷം രൂപയുടെ ഒരു ചെക്കെടുത്ത് മമ്മൂട്ടി കൈപ്പള്ളിക്ക് നേരെ നീട്ടി.
നിനച്ചിരിക്കാത്ത നേരത്ത് കിട്ടിയ സൌഭാഗ്യത്തിന്റെ പരമോന്നതിയില്‍ തല ചുറ്റി വീഴുന്ന കൈപ്പള്ളിയെയാണ് അടുത്ത് നിന്ന തോന്ന്യാസിയും വടക്കൂടനും ഋഷിയും കണ്ടത്.
പിന്നെ മമ്മൂട്ടി തന്റെ ഇടതു ഭാഗത്തേക്ക് നോക്കി..." അവിടെ ചങ്കരനും അനില്‍ @ ബ്ലോഗിനും പുറകിലായി ഒരു തല കുനിഞ്ഞു മാറുന്നു. ....
തെല്ലോന്നുയര്ന്നു മമ്മൂട്ടി അവനെ വിളിച്ചു. "ഡേയ്, കാളി ദാസന്, ...ന്റെ ബ്ലോഗ് കണ്ടാര്‍ന്നു, നീ എന്നെ കാപട്യക്കാരനാക്കി അല്ലെ? ...ഉം ...നിന്നെ പിന്നെ കണ്ടോളാം . ഇനീം ഈ ബൂലോകതൊക്കെ കാണുമല്ലോ അല്ലെ?"
തിരിഞ്ഞു നോക്കിയ ചങ്കരനും അനില്‍ ബ്ലോഗറിനും ഇത്ര നേരം തങ്ങളോടു കൂടെ നിന്ന കാളിദാസനെ പിന്നെ കാണാന്‍ സാധിച്ചില്ല.
എല്ലാര്ക്കും പുറകിലായി ഒരാള്‍ നിക്കുന്നത് മമ്മൂട്ടി കണ്ടു. മമ്മൂട്ടി അങ്ങോട്ടേക്ക് ഓടിച്ചെന്നു അയാളുടെ കൈ പിടിച്ചു.." അപ്പു...അല്ലെ?....കാണണം ,കാണണം എന്ന് ഒരുപാടു മോഹമുണ്ടായിരുന്നു. ഇപ്പോഴാ സാധിച്ചേ....നിന്റെ ആദ്യാക്ഷരി തന്നെയാ എന്റെ ബ്ലോഗെഴുത്തിന്റെ ബലം. നന്ദിയുണ്ട് കേട്ടോ......"
അപ്പു കൂടെയുണ്ടായിരുന്നവരെ പരിചയപ്പെടുത്തി. " ഇതു മുള്ളൂരാന്‍ - ഇന്ദ്ര ധനുസ്സിന്റെ,
ഇതു സാബിത് - ലൈവ് മലയാളം , ഇതു രോഹിത് കടക്കല്‍ - ഇന്ഫുഷന്‍ "
മമ്മൂട്ടി എല്ലാര്ക്കും കൈ കൊടുത്തു കൊണ്ടു പറഞ്ഞു " എല്ലാവരുടെയും ബ്ലോഗ് ഞാന്‍ കണ്ടിട്ടുണ്ട്...പഠിച്ചിട്ടുമുണ്ട്.... നന്ദി...നിങ്ങളുടെ ശ്രമങ്ങള്‍ തുടരുക....വീണ്ടും കാണാം."
തിരിഞ്ഞു നടന്നു തുടങ്ങിയ മമ്മൂട്ടി പെട്ടെന്നാണ് ഒരു ചുള്ളനെ കണ്ടത് . കണ്ടയുടനെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. എന്നിട്ട് ചോദിച്ചു " ദീപു, നീ ചെന്നയിലേക്ക് വാരാമെന്നു പറഞ്ഞിട്ട് , കണ്ടില്ലല്ലോ...അതിനിടക്ക് കെട്ടും കെട്ടി അയര്‍ലണ്ടിലേക്ക് പറന്നോ?... ഓ ഇപ്പോഴാ ഓര്‍ത്തത്...നിന്റെ ഒരു പ്രശ്നം തീര്ക്കാനുണ്ടാല്ലേ?"
മമ്മൂട്ടി തിരിഞ്ഞു നിന്നു ഉറക്കെ വിളിച്ചു ..." കൂതറെ ഇവിടെ വരൂ..."
ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ ഇറങ്ങി വന്നു. മമ്മൂട്ടി എല്ലാവരോടും ആയി പറഞ്ഞു " ദാ, ഇതു കൂതറ....നിങ്ങളിനി പാവം ദീപക് രാജിനെ തെറ്റി ധരിക്കേണ്ട......കാപ്പിലാനെ കേള്‍ക്കുന്നുണ്ടോ?"
ഉണ്ടെന്നോ ഇല്ലെന്നോ ആരും പറഞ്ഞില്ല.
മമ്മൂട്ടി എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ടു തിരിഞ്ഞു നടന്നു....ഹെലികൊപ്ടരിനു അരികിലേക്ക്.......
എല്ലാവരെയും കൈവീശി കാണിച്ചിട്ട് ഹെലി കോപ്ടരിലേക്ക് നടന്ന മമ്മൂട്ടി ഒരു നിമിഷം ആലോചിച്ചു തിരിഞ്ഞു. എന്നിഇടു ബൂലോക വാസികളെ ആകെ ഒന്നു നോക്കി...ആരെയോ തേടുന്നത് പോലെ. ......കാണുന്നില്ല.
പതുക്കെ ജോയുടെ അടുത്ത് ചെന്നു ചെവിയില്‍ ചോദിച്ചു " എവിടെ ?"
" ആര് ?"
"നീ മുട്ടിയവന് ?...ബെര്‍ളി ? "
ജോ യുടെ കണ്ണുകളും ആള്‍ക്കൂട്ടത്തില്‍ പരതി. ഇല്ല. ബെര്‍ളി മാത്രം ഇല്ല.
എല്ലാവരോടുമായി മമ്മൂട്ടി ഉറക്കെ പറഞ്ഞു " ബൂലോക വാസി സുഹൃത്തുക്കളെ നോക്കിന് ,
നാമെല്ലാവരും വലിഞ്ഞു കയറി ഗൂഗിളിന്റെ പട്ടയോം വാങ്ങി കളിക്കുന്നു..... എല്ലാവരും ബെര്‍ളിയെ കണ്ടു പഠിക്കുവിന്‍. സ്വന്തം അധ്വാനതാല് സ്ഥലം വാങ്ങി വിതച്ചു കൊയ്യുന്നു. വേണം , മക്കളെ ഇനി എല്ലാര്ക്കും സ്വന്തം മണ്ണ്. അതിന് വേണ്ടി ശ്രമിക്കിന്......എല്ലാര്ക്കും എന്റെ ബ്ലോഗാശംസകള്‍...."
ജോ യുടെ തോളില്‍ കയ്യിട്ടു മമ്മൂട്ടി ഹെലോ കോപ്ടരിനു അരികിലേക്ക് നടക്കുമ്പോള്‍ പറഞ്ഞു
" ഇനി നീ ബെര്‍ളിയെ കാണുമ്പോള്‍ പറയണം, എല്ലാവരുടെ പോസ്റ്റുകളും വായിച്ചു ഒരു കമന്റ് കൂടി ഇട്ടേച്ചു പോകാന്‍........അല്ലാതെ എല്ലാവരും അവന്റെ പോസ്റ്റ് വായിച്ചു അവനു മാത്രം കമന്റ് കൊടുത്താല്‍ പോരല്ലോ.......ഇതു ഞാന്‍ പറഞ്ഞുവെന്നു അവനോടു പ്രത്യേകം പറഞ്ഞേക്ക്........"
പിന്നെ മമ്മൂട്ടി ജോ യോടും യാത്ര പറഞ്ഞു ഹെലി കോപ്ടരില്‍ കയറി.
ദൂരെ, അങ്ങകലെ, ഒരു പൊട്ടു പോലെ ഹെലി കോപ്ടര്‍ മറയുന്നത് വരെയും ബൂലോക വാസികള്‍ അത് തന്നെ നോക്കി നിന്നു.
കാലോചിതമായി നര്‍മ്മ ലഹരിയില്‍ ഒരു പോസ്റ്റ് ഇട്ട ജിതിന് മനസ്സറിയാതെയ്ക്ക് നന്ദി പറഞ്ഞു കൊള്ളുന്നു. ഒരു പുസ്തകമെഴുതിയില്ലെങ്കിലും നോവലെറ്റ് എങ്കിലും എഴുതാന്‍ സാധിച്ചതിന്..... മെയില്‍ അയച്ചു തന്ന എല്ലാര്ക്കും നന്ദി.
ആരയും വേദനിപ്പിക്കാന്‍ അല്ല ഞാന്‍ ഇതു എഴുതിയത്, ആര്‍ക്കെങ്കിലും അങ്ങനെ തോന്നുന്നുവെങ്കില്‍ ചോദിക്കാനുള്ളത് ക്ഷമ മാത്രം., ബീ പോസിറ്റീവ്.....ദാട്സ് ഓള് .......പറയാനുള്ളത് പറഞ്ഞു. ഞാന്‍ പേരെടുത്തു പറഞ്ഞ എല്ലാര്ക്കും നന്ദി....വീണ്ടും നന്ദി....എല്ലാവരുടെയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
.
THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA
Saturday, February 07, 2009
Subscribe to:
Post Comments (Atom)
8 അഭിപ്രായം:
ഹെന്റെ കളരി പരമ്പര ദൈവങ്ങളേ... വീണ്ടും എല്ലാവരേയും ശശി ആക്കിക്കളഞ്ഞല്ലോ....
ഹെലികോപ്ടര്‍ എന്ന വാക്ക് കാണും വരെ മമ്മൂട്ടി വരും ന്ന് കരുതിയേ ഇല്ല....
അവസാനം ബെര്ളിച്ചായനൊരു ഗുണപാഠോം...
ഊയെന്റമ്മോ...
പൊഴി സൊല്ലാതെ കണ്ണാ .. യാര് യാരവന്‍ അന്ത ബ്ലോഗര്‍ പയല്, ഉന്‍ അന്പന്? സൊല്ലാതെ വിടമാട്ടേന്‍
നന്നായി മുറിഞ്ഞു ചോര ഒലിക്കുന്നുണ്ട് ...........!
ഒന്നും പറയാനില്ല.. ഹോ..
എന്തായാലും ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് . ഇതിനു പിന്നില്‍ മമ്മൂട്ടിയായിരുന്നല്ലെ !!!!!. തുടക്കം പിഴച്ചില്ല സീരിയസ് എഴുത്തിന്റെ കൂടെ ഇനി താങ്കള്‍ക്കു ഹാസ്യവും ധൈര്യമായി കൊണ്ടു പോകാം, പിന്നെ മമ്മൂട്ടിയൊക്കെ എന്റെ ബ്ലോഗ് വായിക്കുന്നുണ്ടല്ലെ :) ..നര്‍മലഹരി മമ്മൂട്ടിക്ക് വിറ്റ വകയില്‍ കിട്ടിയ പണം കൊണ്ട് താങ്കള്‍ക്ക് ചെലവു ചെയ്യുന്നുണ്ട്. .. ആ നന്ദി വരവു വച്ചിരിക്കുന്നു .. സന്തോഷം...
Good Humour Sense.Keep it Up.
ലതു ഗൊള്ളാം...
ഹെലികോപ്റ്റര്‍ ലാന്റിങ് നടന്നപ്പൊ ഞാന്‍ സ്വയം പിന്നണി സംഗീതം (നമ്മടെ സ്വന്തം സിബിഐ ട്യൂണ്‍) ഇട്ടിരുന്നു ട്ടോ..
-പെണ്‍കൊടി...
:)
Post a Comment