ചെറായി മീറ്റ് - ചില വിവരങ്ങള്‍ എന്ന മുന്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വഴി വിവരണങ്ങളില്‍ ചെറിയൊരു വ്യത്യാസം ഉണ്ട്. പുതിയ വഴി ഇനി പറയും വിധമാണ്. ചിത്രത്തില്‍ പുതിയ വഴി വിശദമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ചിത്രത്തില്‍ നീല വര കൊണ്ട് മാര്‍ക്ക് ചെയ്തിരിക്കുന്നതാണ് പുതിയ വഴി.
എല്ലായിടത്ത് നിന്നും ദേവസ്വം നട കവല വരെ എത്തിച്ചേരുവാനുള്ള വഴികളില്‍ മാറ്റമില്ല. എന്നാല്‍ ദേവസ്വം നട എത്തി വലത്തോട്ട് തിരിയുന്നതിന് പകരം ഇടത്തേക്ക് - എറണാകുളം വൈപ്പിന്‍ റോഡിലേക്ക് തിരിഞ്ഞു, അല്‍പ്പം കൂടി മുന്നോട്ട് പോയി വലത്തോട്ടുള്ള രക്തേശ്വരി റോഡിലേക്ക് കയറി കുറേക്കൂടി മുന്നോട്ടു പോയി ബീച്ച് റോഡിലെത്തി വലത്തോട്ട് തിരിഞ്ഞാല്‍ ബീച്ചില്‍ എത്താം.
അതുപോലെ , കോഴിക്കോട് മലപ്പുറം ഭാഗത്ത് നിന്നും സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് കൊടുങ്ങല്ലൂര്‍ കഴിയുമ്പോള്‍ ഉള്ള രണ്ടു കോട്ടപ്പുറം പാലം കടന്നു മൂത്തകുന്നം കവലയില്‍ എത്താം. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു, ചെട്ടിക്കാട് വഴി മാല്യങ്കര പാലത്തില്‍ എത്തണം. പാലം ഇറങ്ങി വലത്തോട്ട് തിരിഞ്ഞാല്‍ മുനമ്പം ചെറായി ബീച്ച് റോഡ് എത്തും . അവിടെ നിന്നും ഇടത്തോട്ടു തിരിഞ്ഞു ചെറായി ബീച്ചില്‍ എത്താം . പറവൂര്‍ വഴി വരുന്നതിനേക്കാള്‍ ഏകദേശം 3 -4 കിലോ മീറ്ററോളം ലാഭിക്കാം.
എറണാകുളം ഹൈക്കോടതി കവലയില്‍ നിന്നും വരുന്നവര്‍ ചെറായി ഗൌരീശ്വര ക്ഷേത്രം കഴിഞ്ഞു അല്‍പ്പം കൂടി മുന്നോട്ടു പോയി ദേവസ്വം നട കവലയില്‍ എത്തുന്നതിനു മുന്പായി ഇടത്തോട്ടു തിരിഞ്ഞു രക്തേശ്വരി റോഡു വഴി ബീച്ചില്‍ എത്താം
ഇടുക്കി ജില്ലയില്‍ നിന്നും വരുന്നവര്‍ക്ക് ആലുവ യിലെത്തി പറവൂര്‍ വഴി വരുന്നതായിരിക്കും എളുപ്പ മാര്‍ഗ്ഗം.
ചെറായിയിലെ ചില അരുതായ്കകളെ ക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ചെറായി യില്‍ വരൂവാനുള്ള തയാറെടുപ്പില്‍ അത് കൂടി മനസ്സിലാക്കിയാല്‍ നന്ന്. അത് ഇവിടെ വായിക്കാം.
മീറ്റ് സമയത്ത് 9447326743 എന്ന നമ്പറില്‍ വിളിച്ചാല്‍ വിശദമായി വഴി പറഞ്ഞു തരാം.
ചെറായി മീറ്റ് ഗാനം
രചന: ജയകൃഷ്ണന്‍ കാവാലം സംഗീതം, ആലാപനം: ഡോ. എന്‍.എസ്. പണിക്കര്‍
Blog Geetham Final... |
5 അഭിപ്രായം:
ബൂലോഗ സോദരരേ...
ചേറായി മീറ്റിനു പോണോരേ..
പോയ് വരുമ്പോള്‍ എന്തുകൊണ്ടുവരും കൈ നിറയെ പോയ് വരുമ്പോള്‍ എന്തു കൊണ്ടു വരും...
ആലുവയിൽ നിന്നും പറവൂർ വഴി എങ്ങനെ എത്തിപ്പെടും എന്നൊന്നു പറഞ്ഞു താ ജോ
നന്ദി ജോ..ഈ അപ്ഡേറ്റുകള്‍ക്ക്...
കാന്താരിക്കുട്ടി ചേച്ചീ ,
പെരുമ്പാവൂര്‍ നിന്നും ആലുവ KSRTC സ്റ്റാന്‍ഡില്‍ ഇറങ്ങണം. അവിടെ നിന്നും KSRTC ബസ് വഴി തന്നെ പറവൂരില്‍ എത്താം. പറവൂരില്‍ പ്രൈവറ്റ് സ്ടാന്ടില്‍ അല്ലെങ്കില്‍ നമ്പൂരിച്ചന്‍ ആല് സ്റ്റോപ്പില്‍ ഇറങ്ങണം. അവിടെ നിന്നും ചെറായി ക്കുള്ള പ്രൈവറ്റ് ബസ് കിട്ടും . ചെറായി ദേവസ്വം നട സ്റ്റോപ്പില്‍ ഇറങ്ങി ഓട്ടോ റിക്ഷ പിടിച്ച് ബീച്ചില്‍ എത്തിച്ചേരാം.
ഇനി സ്വകാര്യ വാഹനത്തിലാണ് വരുന്നതെങ്കില്‍, നേരെ ആലുവ ബൈപ്പാസ്സില്‍ എത്തുക . അവിടെ നിന്നും വലത്തോട്ട് ,ആദ്യത്തെ മാര്‍ത്താണ്ട വര്‍മ്മ പ്പാലം കയറി തോട്ടക്കാട്ടുകര സിഗ്നലും കടന്നു പറവൂര്‍ കവല സിഗ്നലില്‍ എത്തി ഇടത്തോട്ടു തിരിഞ്ഞു നേരെ പറവൂരില്‍ എത്താം. പറവൂര്‍ മുനിസിപ്പല്‍ കവല യില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞു KMK കവലയില്‍ എത്തി വലത്തോട്ട് തിരിഞ്ഞു ചെറായി ദേവസ്വം നട കവലയിലെത്തി ഇടത്തോട്ടു തിരിഞ്ഞു രക്തേശ്വരി റോഡ് വഴി ബീച്ചില്‍ എത്താം.
ഇനിയും മസ്സിലായിട്ടില്ലെങ്കില്‍ വരുന്ന സമയത്ത് 9447326743 എന്ന നമ്പറില്‍ വിളിച്ചാല്‍ വഴി പറഞ്ഞു തരാം .മീറ്റില്‍ പങ്കെടുക്കുവാന്‍ ഉദ്ദേശിക്കുന്ന വഴി മനസ്സിലാവാത്ത എല്ലാവര്ക്കും എന്നെ മേല്‍ പ്പറഞ്ഞ നമ്പറില്‍ വിളിച്ചാല്‍ വഴി വിവരങ്ങള്‍ നല്‍കുന്നതായിരിക്കും
നന്ദി ജോ.നമ്പറും നോട്ട് ചെയ്തു വെച്ചിട്ടുണ്ട്.ചിലപ്പോൾ വരും.ഉറപ്പൊന്നുമില്ല.എന്നാലും വരികയാണെങ്കിൽ വഴി അറിഞ്ഞിരിക്കണമല്ലോ എന്നോർത്താണു.
Post a Comment