THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA
Thursday, July 09, 2009
ഈ വാക്കുകള്‍ കൂടി ശ്രദ്ധിക്കൂ......
ആരോടും അനുവാദം ചോദിക്കാതെ കാപ്പിലാന്റെ തോന്ന്യാശ്രമത്തില്‍ കണ്ട ഒരു കമന്റ് ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇതു എഴുതിയിരിക്കുന്നത് പ്രിയപ്പെട്ട ബ്ലോഗര്‍ സുനില്‍ കൃഷ്ണന്‍ ആണ്. പ്രിയ സുനിലിനോ , കാപിലാനോ ഇതു എടുത്തു ഇവിടെ പ്രസിദ്ധീകരിച്ചതില്‍ അനിഷ്ട മുണ്ടെങ്കില്‍ കമന്റ് വഴിയോ, ഇ മെയില്‍ വഴിയോ , ഇനി SMS വഴിയോ എന്നെ അറിയിച്ചാല്‍ ,ഈ പോസ്റ്റ് ഇവിടെ നിന്നും നീക്കം ചെയ്യുന്നതായിരിക്കും.
ശ്രെദ്ധേയമായ ആ വാക്കുകള്‍ ഇതാ.....
രൂപയുടെ മൂല്യം നിശ്ചയിയ്ക്കുന്നത് അതിൽ നിന്നു കിട്ടുന്ന പ്രയോജനത്തിന്റെ, അല്ലെങ്കിൽ അതുപയോഗിച്ചു കിട്ടുന്ന ആനന്ദത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണു എന്റെ അഭിപ്രായം.
ഒരു ഓട്ടോക്കാരൻ 5 രൂപ കൂടുതൽ ചോദിയ്ക്കുമ്പോൾ അയാളോടു തർക്കത്തിനു പോയി പണം കൊടുക്കാതെ തിരിഞ്ഞു നടക്കുന്ന നമ്മൾ 100 രൂപ മുടക്കി മോഹൻലാലിന്റെ “ഭഗവാൻ” ചിത്രം കാണുന്നതിൽ മടി വിചാരിയ്ക്കുന്നില്ല.വെള്ളമടിയ്ക്കാൻ എത്രയോ പണം നമ്മുടെ നാട്ടിൽ ഒഴുകുന്നു എന്നതിനെ പറ്റി ഒരു പോസ്റ്റു തന്നെ ഞാൻ ‘ആൽത്തറ’യിൽ ഇട്ടിട്ടുമുണ്ട്.മുഖം മിനുക്കാൻ 10 രൂപ കൊണ്ട് ഷേവ് ചെയ്ത് തരുന്ന ബാർബർ ഷോപ്പിൽ പോകാതെ അതേ ജോലി 100 രൂപയ്ക്കു ചെയ്യുന്ന ബ്യൂട്ടി പാർലറിൽ പോകുന്നവരാണു നമ്മൾ.
ഞാൻ പറഞ്ഞു വന്നത് 250 രൂ ചെറുതായ ഒരു തുക ആണെന്ന് സ്ഥാപിയ്ക്കാനല്ല.പക്ഷേ, ഇവിടെ അതിൽ നിന്നു നമ്മൾക്ക് എന്ത് കിട്ടുന്നു എന്നുള്ളതാണു ചിന്തിയ്ക്കേണ്ടത്.മറുനാട്ടിൽ നിന്നു വരുന്നവരും നാട്ടിലുള്ളവരുമായ ബ്ലോഗേർസ്, അവർ ഒരിയ്ക്കലും തമ്മിൽ കണ്ടിട്ടില്ലാത്തവർ, എന്നാൽ തമ്മിൽ കണ്ട പലരേക്കാളും നമുക്ക് അടുപ്പം തോന്നിയിട്ടുള്ളവർ.അങ്ങനെ ഉള്ള എല്ലാവരും ഒത്തുകൂടാൻ എന്നും അവസരം ഉണ്ടാകുമോ?ഇതു എല്ലാ ദിവസവും നടക്കുന്ന ഒന്നാണെങ്കിൽ ഒരു ധൂർത്ത് എന്ന് പറയാം.അങ്ങനെ അല്ലല്ലോ.എത്രയോ നാളുകളായി കാണണം എന്ന് ആഗ്രഹിച്ചിരിയ്ക്കുന്നവർ തമ്മിൽ കാണുന്നു.അതിനു മാന്യമായ ഒരു സ്ഥലവും മോശമല്ലാത്ത ഒരു ആഹാരവും ഏർപ്പാടു ചെയ്യുന്നു.അതിനുള്ള ചെലവല്ലേ ഇത്.ഇന്നിപ്പോൾ 250 രൂപയുടെ മൂല്യം എത്രയോ കുറവാണ്.നാട്ടിൽ പണ്ട് ധാരാളമായി കിട്ടുന്ന നെയ്‌മീൻ( നൻമീൻ എന്നും അയ്‌ക്കൂറ എന്നും പറയും) അതിനു ഇവിടെ ചെന്നൈയിൽ കിലോയ്ക്കു 500 രൂപയാണു.വിശ്വസിയ്ക്കാൻ പറ്റുന്നുണ്ടോ? ആർക്കും വേണ്ടാതിരുന്ന അയലയ്ക്ക് കിലോ 150 രൂപയാണ്.നിത്യവും മീൻ കൂട്ടി ചോറുണ്ണുന്ന മലയാളി എന്തു ചെയ്യും?
അപ്പോൾ നമ്മൾ തന്നെയാണു രൂപയുടെ മൂല്യം നിശ്ചയിക്കേണ്ടത്.ഈ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി മാത്രം ആയിരം രൂപയോളം ചെലവു ചെയ്ത് എന്നെപ്പോലെ പലരും വരുന്നു.അതു കൈ നിറയെ പണം ഉണ്ടായിട്ടല്ല.അതിൽ നിന്നു കിട്ടുന്ന ആനന്ദമുണ്ടല്ലോ,അതു വിലമതിയ്ക്കാനാവാത്തത് ആയതു കൊണ്ട് മാത്രമാണ്.മാത്രവുമല്ല ചെലവ് എത്രമാത്രം കുറയ്ക്കാമെന്ന് ഇനിയും ആലോചിയ്ക്കുന്നുവെന്ന് ഇതിന്റെ വോളണ്ടിയർമാർ പറഞ്ഞിട്ടുമുണ്ട്.
ഇതൊരു വൻവിജയമാക്കാൻ എല്ലാം മറന്ന് പിന്നണിയിൽ പ്രവർത്തിയ്ക്കുന്നവർക്ക് പ്രചോദനം നൽകുകയാണു നമ്മൾ ചെയ്യേണ്ടതെന്ന് ഞാൻ വിശ്വസിയ്ക്കുന്നു.
ഇത് ഒരു ചര്‍ച്ചയ്ക്കുള്ള വേദി ആയി കാണാത്തതിനാല്‍ കമന്റ് ഓപ്ഷന്‍ ഞാന്‍ അടക്കുന്നു.
ലേബലുകള്‍:
പലവക