THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA

Thursday, July 23, 2009

ഞാനില്ല ചെറായിയിലേക്ക് .......

ഹൊ , എന്തെല്ലാം ഒരുക്കങ്ങള്‍ !!!


കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു , തെളിഞ്ഞ നീലാകാശത്തെ വെള്ളി മേഘങ്ങള്‍ ...........

അവയ്ക്കിടയ്ക്കു ചിങ്ങ മാസത്തെ അനുസ്മരിപ്പിക്കും വിധം ഇടയ്ക്ക് ഒളിച്ച് വരുന്ന ചിന്നി ചിണുങ്ങി കുഞ്ഞു മഴ.......

പൊക്കാളിപ്പാടങ്ങളില്‍ ഞാറു നാട്ടു തുടങ്ങിയിരിക്കുന്നു. കുഞ്ഞിളം കാറ്റില്‍ തെന്നലാടിക്കളിക്കുന്ന കുഞ്ഞു ഞാറിന്‍ നാമ്പുകള്‍ ..........

കടലിലേക്ക്‌ നോക്കിയാല്‍ , തീരത്ത് നിന്നും അധികം ദൂരത്ത്‌ അല്ലാതെ മത്സ്യം പിടിക്കുന്ന ധാരാളം വള്ളങ്ങള്‍ ......

കടല്ക്കരയാകമാനം ചെറു തണുപ്പോടെ ഓടിക്കളിക്കുന്ന കുഞ്ഞിളം തെന്നല്‍ ........


മീറ്റിന്റെ ചില ഒരുക്കങ്ങള്‍ക്കായി ഞാനും സുഭാഷ്‌ ചേട്ടനും നിരക്ഷരനും ഇന്നു വീണ്ടും ചെറായിയിലെ അമരാവതിറിസോര്‍ട്ടില്‍ എത്തി. മേല്‍ വിവരിച്ച സുഖ കരമായ കാലാവസ്ഥ എന്റെ മനം കുളിര്‍പ്പിച്ചു.
പൊതു വായി രണ്ടു റൂമുകളും പിന്നെ തലേ ദിവസം എത്തുന്ന ബ്ലോഗേഴ്സ് പറഞ്ഞിരുന്ന മറ്റു റൂമുകളും കണ്ടു വിലയിരുത്തി. കടല്‍ക്കാഴ്ചകള്‍ ആവോളം നുകരാനുള്ള സൌകര്യങ്ങള്‍ . റിസോര്‍ട്ട് സ്ടാഫ്ഫിനു വേണ്ട ചില നിര്‍ദ്ദേശങ്ങള്‍ നല്കി.വേണ്ട മറ്റു സൌകര്യങ്ങള്‍ കൂടി അവരോട് പറഞ്ഞു കൊണ്ടു ഞങ്ങള്‍ അവിടെ നിന്നും പിരിഞ്ഞു.


സംഘാടക സമിതി ചെയ്തിരിക്കുന്ന ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിക്കഴിഞ്ഞു........
.
ഞാനില്ല ചെറായിയിലേക്ക് എന്ന് പറഞ്ഞു നടന്നവര്‍ക്ക് അസൂയ ഉളവാക്കും വിധം മീറ്റ്നടത്താന്‍ സംഘാടക സമിതിക്ക് ആവശ്യമായതൊക്കെ ആയിക്കഴിഞ്ഞു. അതിനാല്‍ തന്നെ തുടര്‍ന്നുള്ളരജിസ്ട്രേഷന്‍ ക്ലോസ് ചെയ്തും കഴിഞ്ഞു .


ചെറായിയില്‍ എത്തുവാന്‍ ഉദ്ദേശിക്കുന്ന ,വഴി അറിയാന്‍ പാടില്ലാത്ത രെജിസ്ടര്‍ ചെയ്ത ബ്ലോഗ്ഗേഴ്സിനു , വഴിപറഞ്ഞു തരാന്‍ ഉള്ള ഹെല്പ് ലൈന്‍ നമ്പര്‍ ആയി
9447326743 എന്നതില്‍ വിളിക്കാം.




ഇതാ ചെറായി മീറ്റിനോട് അനുബന്ധിച്ച് രസാവഹമായ ഒരു മത്സരം കൂടി....പങ്കെടുക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




Go To Indradhanuss