THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. IF ANY PROBLEM IN VIEWING THIS ,YOU CAN INSTALL MALAYALAM FONTS DIRECTLY FROM THIS BLOG. CLICK THE LINKS FOR DOWNLOADING MALAYALAM FONTS. >>>> ANJALI OLD LIPI THOOLIKA TRADITIONAL RACHANA

Sunday, July 26, 2009

ഇതു കൊടും വഞ്ചന

ബ്ലോത്രവും ബൂലോകം ഓണ്‍ ലൈനും തെറ്റി ധാരണാ ജനകമായ വാര്‍ത്തകള്‍ കൊണ്ടു വീണ്ടും ബൂലോകരെ വഞ്ചിച്ചു. നേരറിയാന്‍ ഇതില്‍ പങ്കെടുത്ത വരോട് ചോദിച്ചാല്‍ മതി. അല്ലെങ്കില്‍ ചെറായി ബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ വായിക്കൂ....


ഒരറിയിപ്പ് : ചെറായി ബ്ലോഗ് മീറ്റില്‍ പുതിയൊരു റെക്കോര്ഡ് സൃഷ്ടിച്ചിരിക്കുന്നു....നേരത്തെ 8 മണിക്കൂര്‍ കൊണ്ടു 227 കാരിക്കേച്ചര്‍ വരച്ച ശ്രീ സജീവ്‌ ഇന്നു മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ടു 108 പേരുടെ കാരിക്കേച്ചര്‍ വരച്ചു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. !!!!!!!!!!! സജീവിന് ആശംസകള്‍ നേരാം..... ഇതാവട്ടെ ചെറായി മീറ്റിലെ ആദ്യ വിശേഷം.......മാത്രമല്ല, ചെറായി വരകള്‍ ഉടന്‍ വരച്ചു തുടങ്ങുമെന്നുള്ള പദ്ധതിയുമായി ശ്രീ സജീവ്‌ .
എല്ലാവരോടും സജീവ്‌ ഒരഭ്യര്‍ത്ഥന കൂടി ചെയ്യുന്നു. അദ്ദേഹം വരച്ച നിങ്ങളുടെ കാരിക്കേച്ചര്‍ സ്കാന്‍ ചെയ്തു അദ്ധേഹത്തിനു
sajjive@gmail.com എന്നതില്‍ ഇ - മെയില്‍ അയച്ചു കൊടുക്കണം .

ഇനി വിഷയത്തില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ താഴെ കാണാം

1.മീറ്റ് പ്രതിനിധി മണിയുടെ ഒരു റിപ്പോര്‍ട്ട് ഇവിടെ വായിക്കാം

2.അനില്‍ @ ബ്ലോഗ് ഗ്രൂപ്‌ ഫോട്ടോ നല്‍കിയിരിക്കുന്നു ഇവിടെ

3.ഹരീഷ് തൊടുപുഴയുടെ ഒരു തമാശ ഇവിടെ

4.മീറ്റില്‍ നിന്നും ഉടലെടുത്ത പുതിയൊരു ബ്ലോഗും ബ്ലോഗ്ഗറും ദാ, ഇവിടെ

5.മീറ്റിനെ കുറിച്ചു അപ്പുവിന്റെ ചിത്രങ്ങളും വിവരണവും ഇവിടെ

6.എഴുത്തുകാരി ചേച്ചിയുടെ വിവരണവും റിപ്പോര്‍ട്ടും ഇവിടെ


7.മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ഫൈസല്‍ കൊണ്ടോട്ടി ഇവിടെ

8.മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ഷെരീഫ്‌ കൊട്ടാരക്കര ഇവിടെ

9.ചെറായി മീറ്റിലെ കാരുണ്യ രീതികളെ കുറിച്ചു നാട്ടുകാരന്‍, ഇവിടെ

10.മീറ്റ് തുടങ്ങിയപ്പോള്‍ കുഞ്ഞന്റെ വക ഒരു പോസ്റ്റ് ഇവിടെ

11.ദാ, ഇവിടെ കേരള ഫാര്‍മര്‍ ചെയ്ത ഒരു സഹായം

12.മുള്ളൂക്കാരന്‍ ചെയ്ത ഒരു സഹായം ഇവിടെ


13.അരീക്കോടന് ' ചക്ക 'കിട്ടിയില്ല ഇവിടെ വായിക്കാം

14.പുതുതായി കിട്ടിയ സൌഹൃദങ്ങളെക്കുറിച്ച് കൊട്ടോടികാരന്‍ ഇവിടെ

15.വെള്ളായണി വിജയന്റെ മീറ്റ് അനുഭവങ്ങള്‍ , ഇവിടെ

16.പാവത്താന്റെ വിവരക്കേടുകള്‍ ഇവിടെ

17.വിവാദങ്ങള്‍ക്ക് പുല്ലുവില നല്കി ചെറായി മീറ്റെന്നു കൂതറ തിരുമേനി, ഇവിടെ

18.ജുനൈതിന്റെ ഒരു മനോഹര വിവരണവും വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളും ഇവിടെ

19.വിവാദ ബ്ലോഗ് നാടകത്തിന്റെ കാരണവുമായി കാപിലാന്‍ ഇവിടെ

20.കണ്ണനുണ്ണിക്കും പറയാനുണ്ട് ചിലത് , അത് ഇവിടെ

21.മീറ്റിനു ആദ്യം എത്തിയതിന്റെ വിശേഷങ്ങളുമായി ഡോ. നാസ് ഇവിടെ

22.മീറ്റ് ഫോട്ടോകള്‍ ഉള്‍പ്പെടുത്തി അപ്പുവിന്റെ പിക്കാസ ആല്‍ബം, ഇവിടെ

23.മീറ്റിനുള്ളിലെ റ്റിനെ ക്കുറിച്ച് പ്രിന്‍സ്‌ , ഇവിടെ

24.മീറ്റിനെക്കുറിച്ച് ഒരല്‍പം അഹങ്കാരത്തോടെ രസികന്‍, ഇവിടെ

25.മീറ്റിലെ തീവ്രവാദികളെ കൂതറ തിരുമേനി കണ്ടെത്തിയത്‌ ഇവിടെ

26. സജി അച്ചായന്റെ മീറ്റ് ഓര്‍മ്മകള്‍ ഇവിടെ

27. പോങ്ങുംമൂടനും ചെറായി വിശേഷങ്ങളുമായി എത്തി, ദാ ഇവിടെ

28.കേരള ഫാര്മാറിന്റെ ചെറായി റിപ്പോര്‍ട്ട് ഇവിടെ

29. നന്ദകുമാറിന്റെ ചെറായി സായാഹ്നക്കാഴ്ച ഇവിടെ

30.പി പടിഷുവിന്റെ ചെറായി വിശേഷങ്ങള്‍ ഇവിടെ

31.വ്യത്യസ്തമായൊരു അവലോകനവുമായി സുനില്‍ കൃഷ്ണന്‍ ആല്‍ത്തറയില്‍

32.സൌഹൃദത്തിന്റെ മാധുര്യം തേടി നാട്ടപ്പിരാന്തന്‍ ഇവിടെ

33 അരീക്കോടന്റെ ചെറായി അനുഭവങ്ങള്‍ ഇവിടെ

34.ചെറായിയില്‍ ശ്രീലാല്‍ കണ്ടെത്തിയ ഒരു പുതിയ രസം ഇവിടെ

35. ചെറായി മീറ്റിലെ സൂപ്പര്‍മാനുമായി ഗോപനും അരുണും വീണ്ടും - കാണൂ.

36. നന്ദപര്‍വ്വത്തില്‍ വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളും വിവരണവുമായി നന്ദു ,ഇവിടെ

37. ശ്രീ @ ശ്രേയസ് പിക്കാസയില്‍ നല്കിയ റിപ്പോര്‍ട്ട് ഇവിടെ

38. ചെറായി മീറ്റില്‍ " മോഹന്‍ലാല്‍ " വേദ വ്യാസന്‍ നല്കുന്ന റിപ്പോര്‍ട്ട് ഇവിടെ

൩൯. മീറ്റിന്റെ സമ്പൂര്ണ്ണ വിവരങ്ങളും ചിത്രങ്ങളുമായി ഹരീഷ് ഇവിടെ

41 അഭിപ്രായം:

അനില്‍@ബ്ലോഗ് // anil said...

(((((( ഠേ )))))
തേങ്ങാ ..
:)

സജീവേട്ടനെ സമ്മതിക്കണം, ഇത്രയും ക്ഷമയോടെ വരക്കുന്നതിന്. എന്റെയും മോളുടേയും ചിത്രം വരച്ചു, ഉടനെ പോസ്റ്റാം.

Manoj മനോജ് said...

ചെറായി മീറ്റില്‍ പങ്കെടുത്തവരില്‍ നിന്നും ആദ്യ പോസ്റ്റ്... നന്ദി, ജോ...

വലയും വിരിച്ച് കാത്തിരുന്ന, മീറ്റില്‍ പങ്കെടുക്കുവാന്‍ കഴിയാതിരുന്ന ഹതഭാഗ്യര്‍ക്ക് ആശ്വാസമായി ഒരു റെക്കോര്‍ഡ് വാര്‍ത്തയെങ്കിലും ഒടുവില്‍ കിട്ടിയല്ലോ.... വീണ്ടും നന്ദി....

ബ്ലോത്രം said...

ജോ,
പലതവണ അവിടെ പങ്കെടുത്ത പലരോടും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച ചില വിവരങ്ങള്‍ മാത്രമെ ബ്ലോത്രം അപ് ഡേറ്റായി കൊടുത്തിട്ടുള്ളു. അല്ലാതെ കെട്ടിച്ചമച്ച ഒരു വാര്‍ത്തകളും ഞങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. വാര്‍ത്തകള്‍ അപ്പപ്പോള്‍ ബൂലോഗരിലെത്തിക്കാനുള്ള താല്പര്യം മാത്രമായിരുന്നു ബ്ലോത്രത്തിന്. എന്തു കൊണ്ടോ അവിടത്തെ വാര്‍ത്തകള്‍ അപ്പപ്പൊള്‍ പുറത്തെത്തിക്കുന്നതിന് സംഘാടകര്‍ ഒരു മുന്‍ കൈയും എടുത്തില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ. പങ്കെടുക്കാത്ത എല്ലാവര്‍ക്കും പങ്കെടുത്തവരോട് അപ്പപ്പോള്‍ ഫോണ്‍ ചെയ്ത് ചോദിക്കാന്‍ കഴിയുമായിരുന്നോ? ബ്ലോഗ് മീറ്റിനെ സംബന്ധിച്ച് അതില്‍ പങ്കെടുത്തവരിടുന്ന പോസ്റ്റുകള്‍ വായിച്ച് അറിഞ്ഞാല്‍ മതിയെന്നായിരുന്നുവോ?

ബ്ലോത്രം said...

http://blothram.blogspot.com/2009/07/272009.html

നാട്ടുകാരന്‍ said...

അല്ലെങ്കിലും പല രീതിയിലും ബൂലോഗരേ മൊത്തം കളിപ്പിക്കാനായിരുന്നല്ലോ ആദ്യം മുതല്‍ അവരുടെ ശ്രമം!

നാട്ടുകാരന്‍ said...
This comment has been removed by the author.
ജോ l JOE said...

പ്രിയ ബ്ലോത്രം, ഞങ്ങള്‍ sangaadakarude 8 ഫോണ്‍ നമ്പരുകള്‍ കഴിഞ്ഞ രണ്ടു മാസമായി പല ബ്ലോഗ്ഗിലും വരുന്നുണ്ട്. ഇവയിലൊന്നും നിങ്ങളുടെ ഫോണ്‍ vilikal ഇത് വരെ വന്നിട്ടില്ല. പിന്നെ, നിങ്ങളുടെ ലേഖനത്തില്‍ കൊടുത്ത അനോണികള്‍ എന്ന് പറയുന്നവരുടെ ചിത്രം ബ്ലോഗ്ഗിലെ സനോനികളില്‍ പ്രമുഖന്മാരുടെ ആയിരുന്നു എന്ന് പറയട്ടെ. ....ചിത്രം എടുത്തവരുടെ അജ്ഞത ഇങ്ങനെ ഉറക്കെ വിളിച്ചു പറയണോ?

ബ്ലോത്രം said...

:)
ജോ,
സംഘാടകരെയടക്കം വിളിച്ചിട്ടാണ് http://blothram.blogspot.com/2009/07/29-1310.html

ഈ അപ് ഡേറ്റ് കൊടുത്തത്.

ഇനി ബാനര്‍ കെട്ടുന്ന വാര്‍ത്ത ഒരു തമാശിന് അങ്ങനെ കൊടുക്കണമെന്ന അഭ്യര്‍ത്ഥനയില്‍ (അതെടുത്ത് അയച്ചയാള്‍) പറഞ്ഞതിനാല്‍ കൊടുത്തുവെന്നേയുള്ളു. ഇതല്ലാതെ ഏത് വാര്‍ത്തയാണ് വളച്ചൊടിച്ച് ബ്ലോത്രം കൊടുത്തതെന്ന് പറയാമോ?

ചെറായി മീറ്റ് വാര്‍ത്തകള്‍ തുടക്കം മുതല്‍ ഉത്സാഹപൂര്‍വ്വം ബ്ലോത്രം കൊടുത്തിട്ടുണ്ട്. അതോടനുബന്ധിച്ച് വന്ന വിവാദങ്ങളും കൊടുത്തിട്ടുണ്ട് എന്നത് ശരി തന്നെ. പക്ഷെ, മീറ്റിനെ സപ്പോര്‍ട്ട് ചെയ്ത് തന്നെയാണ് ബ്ലോത്രം നിലകൊണ്ടിട്ടുള്ളത്..

ജോ l JOE said...

പ്രിയ ബ്ലോത്രം, സംഘാടക സമിതിയുടെ നിയമാവലി അറിയാതെയുള്ള ഈ ജല്പനങ്ങള്‍ ഞാന്‍ മുഖവിലക്ക് എടുക്കുന്നില്ല. നിങ്ങള്‍ പറഞ്ഞത് പോലെ ...........ബാനര്‍ കെട്ടുന്ന വാര്‍ത്ത ഒരു തമാശിന് അങ്ങനെ കൊടുക്കണമെന്ന അഭ്യര്‍ത്ഥനയില്‍ (അതെടുത്ത് അയച്ചയാള്‍) പറഞ്ഞതിനാല്‍ .......... ഇങ്ങനെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തയാളും എല്ലാം ഒരു തമാശിനു എന്ന് പറഞ്ഞു കാണുമോ?

ജോ l JOE said...

എട്ടു മണി എന്ന സമയം തന്നെ ശരിയല്ല. ... പത്തു മുപ്പതിന് ശേഷം ചായ സല്‍ക്കാരതോട് കൂടി ആണ് മീറ്റ്‌ ആരംഭിച്ചത്‌. ഇത് വരെ സംഘാടക സമിതി എത്തിച്ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വഴി പറഞ്ഞു കൊടുക്കുകയും അവരെ പിക്ക് അപ്പ്‌ ചെയ്യുന്നതിനുമുള്ള സജ്ജീകരണങ്ങള്‍ ചെയ്യുകയും ആയിരുന്നു.

ബ്ലോത്രം said...

:)

ഇതിന്റെ പേരില്‍ കൂടുതല്‍ ചര്‍ച്ചക്കോ വിവാദത്തിനോ ഇല്ല. ആ ഒരു ഫോട്ടോക്ക് കൊടുത്ത അടിക്കുറിപ്പും, അനോണികള്‍ പങ്കെടുത്തു എന്നതും ഒഴിച്ച് ബ്ലോത്രം കൊടുത്ത വാര്‍ത്തകള്‍ അവിടെനിന്ന് തന്നവര്‍ സത്യസന്ധമായി തന്നെ റിപോര്‍ട്ട് ചെയ്തതാണ് എന്ന് ബ്ലോത്രം വിശ്വസിക്കുന്നു. ബ്ലോത്രം ചെറായി മീറ്റിനോട് നല്ല രീതിയില്‍ തന്നെയാണ് നിലപാടെടുത്തതെന്ന് ഉറച്ച് വിശ്വസിക്കുന്നു. മീറ്റില്‍ പങ്കെടുക്കാത്തവര്‍ക്ക് അതിന്റെ വാര്‍ത്തകള്‍ നല്ല രീതിയില്‍ എത്തിക്കുവാന്‍ തന്നെയാണ് ബ്ലോത്രം ശ്രമിച്ചത്.

ഇതില്‍ കൂടുതല്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ താലപര്യമില്ല.

ജോ l JOE said...

വാര്‍ത്തകള്‍ സത്യ സന്ധമല്ല എന്ന് നേരത്തെ തന്നെ ബോധ്യമായതല്ലേ..... നിങ്ങളുടെ പുതിയ പോസ്റ്റ്‌ കണ്ടു.... ഹാ കഷ്ടം! അടിച്ച വഴിക്ക് പോയില്ലെങ്കില്‍ പോയ വഴിക്ക് അടിക്കുക തന്നെ..... :) :) :)

Faizal Kondotty said...

അനില്‍ജി , നിരന്‍ ,, ഹരീഷ് ,ജോ ലതിചേച്ചി,നാട്ടുകാരന്‍ ,. മണികണ്ഠന്‍ etc.

തീര്‍ച്ചയായും പരസ്പരം കണ്ടു മുട്ടലുകളും, സ്നേഹത്തോടെയുള്ള ആശ്ലേഷങ്ങളും ചരിത്ര മുഹൂര്‍ത്തങ്ങള്‍ തന്നെയാണ് ..അതിനു നല്ലൊരു വേദി ഒരുക്കികൊടുത്ത നിങ്ങളെ മീറ്റിനു വന്നവരും, അല്ലാത്തവരും ആയ ആളുകള്‍ അനുമോദിക്കുന്നു മുക്തകണ്ടം .


ഏതായാലും മീറ്റു സംഘാടകര്‍ മറ്റൊരു കാര്യത്തിനു കൂടി അഭിനന്ദനം അര്‍ഹിക്കുന്നു.
വിവാദങ്ങളുടെ കൊച്ചു കാര്‍മേഘങ്ങളെ സംഘാടക മികവിന്റെ സൂര്യ പ്രകാശത്താല്‍ തുടച്ചു മാറ്റിയതിനു ,സംയമനത്തിന്റെ നിലാവിനാല്‍ ബൂലോഗത്തെ പ്രശോഭിതം ആക്കിയതിന് സര്‍വ്വോപരി "അഹിംസാ" സിദ്ധാന്തത്തില്‍ അടിയുറച്ചു നിന്നതിനു . :)

ജോ .. അതിനാല്‍ ഇനിയും വരുന്ന അനാവശ്യ വിവാദങ്ങളെയും അവഗണിക്കുക .. കാര്യങ്ങള്‍ എല്ലാവര്ക്കും അറിയാമല്ലോ ...

കാപ്പിലാന്‍ said...

:)

ശ്രീ said...

സജ്ജീവേട്ടന്‍ ഒരു സംഭവം തന്നെ

kichu / കിച്ചു said...

good :)

Typist | എഴുത്തുകാരി said...

പോട്ടെ ജോ ഇനിയൊരു വിവാദം വേണ്ട നമുക്കു്. പങ്കെടുത്തവര്‍ക്കറിയാല്ലോ എത്ര ഭംഗിയായി മീറ്റ് നടന്നെന്നു്.

ജോ l JOE said...

ഇവിടെ വന്ന എല്ലാവര്ക്കും നന്ദി.

ഫൈസല്‍ കൊണ്ടോട്ടി - അനുമോദനങ്ങള്‍ക്ക് പ്രത്യേക നന്ദി.

എഴുത്തുകാരി ചേച്ചി - വിവാദം ഉണ്ടാക്കാന്‍ വേണ്ടിയല്ല. സത്യസന്ധം എന്ന് തോന്നിപ്പിക്കുമാറു അവര്‍ എഴുതി വച്ച വാര്‍ത്തകള്‍ കണ്ടില്ലേ...... എത്ര മാത്രം കഷ്ടപ്പെട്ടിട്ടാണ് സംഘാടകര്‍ ഈ മീറ്റ്‌ വന്‍ വിജയമാക്കി മാറ്റിയത്. അതൊക്കെ അവരുടെ പൊള്ള വാക്കുകള്‍ കൊണ്ട് നശിപ്പിക്കാന്‍ ശ്രമിച്ചത് കണ്ടില്ലേ.... .. അസത്യങ്ങളും അപവാദങ്ങളും കണ്ടാല്‍ പ്രതികരിചിരിക്കും. ..... അവിടെ പുലിയാണോ പുപ്പുലികള്‍ ആണോ എന്നൊന്നും ഞാന്‍ നോക്കാറില്ല .....അതാ എന്റെ ഒരു രീതി.

പ്രയാണ്‍ said...

അഭിനന്ദനങ്ങള്‍....

മുള്ളൂക്കാരന്‍ said...

ജോ... എന്തിനും ഏതിനും കുറ്റം മാത്രം കാണുന്ന രീതി പലര്‍ക്കുമുണ്ട്. ബ്ലോത്രം കൊടുക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത എത്രമാത്രമാണെന്ന് മീറ്റില്‍ പങ്കെടുതവര്‍ക്കറിയാം. നാസിന്റെ റിപ്പോര്‍ട്ട്‌ എന്ന് പറഞ്ഞു കൊടുത്ത റിപ്പോര്‍ട്ട്‌ ഇന്നലെ കണ്ടു. നാസും ഡോക്ടറും തലേന്ന് തന്നെ എതിയവരാണല്ലോ. അവ്ര്‍ക്കെന്തെങ്കിലും പ്രശ്നം ഉള്ളതായി എനിക്ക് തോന്നുന്നില്ല. മീറ്റു കഴിഞ്ഞു പിരിയുംബോളും ഞാന്‍ അവസാനമായി യാത്രപറഞ്ഞതും ഇവരോടാണ്. തലേന്ന് എന്തെങ്കിലും അസൌകര്യമുണ്ടായതായി അവര്‍ അതുവരെ ആരോടും പറഞ്ഞിരുന്നില്ല എന്നാണറിവ്. മാത്രമല്ല മീറ്റില്‍ അവര്‍ ഏറെ സജീവമായിരുന്നു. മീറ്റില്‍ പങ്കെടുക്കാന്‍ തലേന്ന് വന്ന ബ്ലോഗര്‍മാരെല്ലാം നിലവിട്ടു ബോധമില്ലാതെ കിടപ്പായിരുന്നു എന്ന രീതിയിലാണ് പ്രചരണം. തലേന്ന് തന്നെ എത്തിയ ഒരു ബ്ലോഗറാണ് ഞാനും. പാവപ്പെട്ടവനും പകല്ക്കിനാവനും ഞാനും പോയാണ് ഞങ്ങള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം കൊണ്ടുവന്നത്. ബോധം പോകാനുള്ള സാധനങ്ങളൊന്നും ആ കൂട്ടത്തില്‍ കൊണ്ടുവന്നില്ല എന്ന് പ്രത്യേകം പറയട്ടെ. റിസോര്‍ട്ടില്‍ വച്ച് ഭക്ഷണം കഴിച്ചതിനെ വളച്ചൊടിച്ചു മറ്റൊരു രീതിയിലാകിയത് ബ്ലോഗ്‌ മീറ്റിനെ കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കണമെന്ന് വച്ചുതന്നെയാണ്. ബ്ലോത്രം പറയുന്നു പലതും തമാശ രീതിയിലാണ് കൊടുത്തത് എന്നും മീറ്റിനെ അനുകൂലിച്ചു മാത്രമാണ് എന്നും നിലനിന്നത് എന്നുമാണ്. പക്ഷെ ഉദ്ദേശ്യം അതല്ല എന്ന് ബ്ലോത്രം വായിക്കുന്ന ആര്‍ക്കും മനസ്സിലാകും. ഇത്രവിപുലമായ ഒരു പരിപാടി സംഘടിപ്പിച്ചപ്പോള്‍ തലമ്മൂത്തതെന്നു അഹങ്കരിക്കുന്ന ചിലര്‍ക്ക് അതില്‍ പ്രാമാണിത്തം നേടാന്‍ കഴിഞ്ഞില്ല എന്നത് മാത്രമാണ് ഇത് വരെ കണ്ട അസഹിഷ്ണുതയ്ക്ക് കാരണം... ഈ ഞങ്ങളുടെ ലേഖകന്‍മാര്‍ ആരാണാവോ... അതുകൂടി വെളിപ്പെടുത്താന്‍ ബൂലോക പത്രം തയ്യാറാവണം...
വിനാശകാലേ വിപരീത ബുദ്ധി...എന്നല്ലാതെ എന്ത് പറയാന്‍..

Rakesh R (വേദവ്യാസൻ) said...

വിട്ടുകള ജോ , മീറ്റിനെത്താത്തവര്‍ക്ക് എന്തും പറയാമല്ലോ... (കിട്ടാത്ത മുന്തിരി പുളിക്കും )

Junaiths said...

സജീവേട്ടന് അഭിനന്ദനങ്ങളും ആശംസകളും..

Junaiths said...

സജീവേട്ടന് അഭിനന്ദനങ്ങളും ആശംസകളും..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജോ.....

വിവാദങ്ങളിൽ മാത്രം ജീവിതം കഴിച്ചു കൂട്ടുന്ന ചിലരുണ്ട്.നല്ലത് ചെയ്ത് ശ്രദ്ധ പിടിച്ചു പറ്റാൻ അവർക്ക് ആവുന്നില്ല.അങ്ങനെയുള്ളവരെ എന്തിനു പരിഗണിയ്ക്കുന്നു ?

മഞ്ഞപത്രം നടത്തുന്ന “ക്രൈം” നന്ദകുമാർ “മനുഷ്യാവകാശങ്ങളെ”ക്കുറിച്ച് പറയാൻ പത്ര സമ്മേളനം നടത്തുന്നതു പോലെയേ ഉള്ളൂ ഇതൊക്കെ..

who cares?

ആശംസകൾ ജോ...!

ബ്ലോത്രം said...

സംഘാടകര്‍ ബ്ലോഗ് മീറ്റിനെ പറ്റിയുള്ള വിവരങ്ങള്‍ പുറം ലോകത്തില്‍ നിന്നും മറച്ചു പിടിച്ചു എന്നത് ബീരാന്‍ കുട്ടി എന്ന ബ്ലോഗറാണ് ഉന്നയിച്ചത്. ബ്ലോത്രമല്ല.http://beerankutty.blogspot.com/2009/07/blog-post_26.html
ലിങ്ക് വാര്‍ത്തയിലും ഉണ്ട്.

മീറ്റിനെ അനുകൂലിക്കുന്ന വാര്‍ത്തകള്‍ മാത്രമെ കൊടുക്കാന്‍ പാടുള്ളു എന്നുണ്ടോ?

തലെ ദിവസം തൊട്ട് പലരെയും നേരിട്ട് വിളിച്ച് ചോദിച്ചതിന്റെ അടിസ്ഥാനത്തിലുള്ള വാര്‍ത്തകളെ ഞങ്ങള്‍ കൊടുത്തിട്ടുള്ളു. സംഘാറടകരെയും വിളിച്ചിട്ടുണ്ട്. അവിടെ പങ്കെടുത്തവരുടെ എണ്ണം ഉച്ചക്ക് റിപോര്‍ട്ട് ചെയതത് വിളിച്ച് അന്വേഷിച്ച് തന്നെയാണ്.
അവിടത്തെ പ്രോഗ്രാമുകളും. ഇന്റര്‍നാഷനല്‍ കോളുകള്‍ കാശ് ചിലവാക്കി വിളിച്ചത് ചെറായി മീറ്റ് പൊളിക്കാന്‍ വെണ്ടിയൊന്നുമല്ല. നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തതിലെ വിഷമവും, പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വാര്‍ത്ത എത്തിക്കാന്‍ സാധിക്കുമെങ്കില്‍ ചെയ്യുക എന്ന നല്ല ഉദ്ദേശം മാത്രമെ ഉണ്ടായിരുന്നുള്ളു. അതിന് ‘വഞ്ചന’ എന്നൊക്കെ പറയുമ്പൊള്‍ വിഷമം ഉണ്ട്.

പിന്നെ അനൊണികള്‍ പങ്കെടുത്തു എന്ന് വാര്‍ത്ത കൊടുത്തത്..

അവിടെ പങ്കെടുത്ത എത്ര സനോണികള്‍ക്ക് അനോണി ഐഡികള്‍ ഉണ്ടാവില്ല എന്ന് ഉറപ്പിച്ച് പറയാമോ? ;)


ഈ മീറ്റ് വിജയകരമായി നടന്നതില്‍ അതിന്റെ ഭാഗഭാക്കായ എല്ലാവരേയും അഭിനന്ദിക്കുകയാണ് ബ്ലോത്രം ചെയ്തിട്ടുള്ളത്.

എന്ന് വെച്ച് എതിരെ വരുന്ന വാര്‍ത്തകള്‍ കൊടുക്കാന്‍ പാടില്ല എന്നുണ്ടോ?

“ബ്ലോത്രം കൊടുക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത എത്രമാത്രമാണെന്ന് മീറ്റില്‍ പങ്കെടുതവര്‍ക്കറിയാം. “
പ്രിയ മുള്ളൂക്കാരന്‍,
ഏത് വാര്‍ത്തയാണ് വളച്ചൊടിച്ച് ബ്ലോത്രത്തിന്റേതായി ഉള്ളതെന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

“റിസോര്‍ട്ടില്‍ വച്ച് ഭക്ഷണം കഴിച്ചതിനെ വളച്ചൊടിച്ചു മറ്റൊരു രീതിയിലാകിയത് ബ്ലോഗ്‌ മീറ്റിനെ കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കണമെന്ന്..’


അങ്ങനെ ഏത് വാര്‍ത്തയാണ് ബ്ലോത്രത്തില്‍?



“ബ്ലോത്രം പറയുന്നു പലതും തമാശ രീതിയിലാണ് കൊടുത്തത് എന്നും മീറ്റിനെ അനുകൂലിച്ചു മാത്രമാണ് എന്നും നിലനിന്നത് എന്നുമാണ്. പക്ഷെ ഉദ്ദേശ്യം അതല്ല എന്ന് ബ്ലോത്രം വായിക്കുന്ന ആര്‍ക്കും മനസ്സിലാകും.“

ഒരേയൊരു ചിത്രത്തിനടിക്കുറിപ്പായി മാത്രമെ ബ്ലോത്രം അങ്ങനെ ചെയ്തിട്ടുള്ളൂ. അത് തുറന്ന് സമ്മതിച്ചിട്ടുണ്ട്.

“ഇത്രവിപുലമായ ഒരു പരിപാടി സംഘടിപ്പിച്ചപ്പോള്‍ തലമ്മൂത്തതെന്നു അഹങ്കരിക്കുന്ന ചിലര്‍ക്ക് അതില്‍ പ്രാമാണിത്തം നേടാന്‍ കഴിഞ്ഞില്ല എന്നത് മാത്രമാണ് ഇത് വരെ കണ്ട അസഹിഷ്ണുതയ്ക്ക് കാരണം..“

ഈ പ്രസ്താവനയില്‍ നിന്നും മുന്‍ വിധികളുടെ അടിസ്ഥാനത്തിലാണ് ബ്ലോത്രത്തെ കാണുന്നതെന്നും ആ ആവേശം കൊണ്ടാണിത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ബോധ്യമാവുന്നു.

ഇതേച്ചൊല്ലി വിവാദങ്ങള്‍ വേണ്ട എന്ന് തന്നെയാണ് ബ്ലോത്രത്തിനും.

ബ്ലോത്രം said...

ഇന്നലെ മാത്രം ബ്ലോത്രം സന്ദര്‍ശിച്ച 600 ലധികം ഹിറ്റുകള്‍ ചെറായി മീറ്റ് വിശേഷങ്ങള്‍ അറിയാന്‍ തന്നെയാണ്..

ഇന്നെലെ മുഴുവന്‍ സമയവും അഗ്രികളില്‍ തപ്പിയും നെറ്റിന് മുന്നില്‍ ഇരുന്നും പലര്‍ക്കും ഫോണ്‍ ചെയ്തും വിശേഷങ്ങള്‍ അന്വേഷിച്ചത് ചെറായി മീറ്റ് ഇവിടെയിരുന്ന് എങ്ങനെ തകര്‍ക്കാം എന്ന് ആലോചിക്കാനല്ല, മറിച്ച് അവിടെ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വാര്‍ത്തകള്‍ അറിയിക്കാന്‍ സാധിക്കുമോ എന്നറിയാനാണ്.

ഇപ്പോള്‍ എല്ലാവരും ആവേശത്തോടെ ബ്ലോത്രം വാര്‍ത്ത വളച്ചൊടിച്ചു, മീറ്റ് തകര്‍ക്കാന്‍ ശ്രമിച്ചു, എന്നൊക്കെ പറഞ്ഞ് ആക്രമിക്കുമ്പൊള്‍ മനസ്സിലാകുന്നു, ബ്ലോത്രത്തിന്റെ പ്രസക്തി.

തമാശ തോന്നുന്നു, ബ്ലോത്രത്തെ എല്ലാവരു ആക്രമിക്കുന്നത് കാണുമ്പൊള്‍. ഇങ്ങനെയാനെങ്കില്‍ നമ്മുടെ പത്രങ്ങളെ എന്ത് ചെയ്യണം?
:)
:)

സൂത്രന്‍..!! said...

പ്രിയപ്പെട്ട ജോ,
ബ്ലോത്രം എന്നും ചെറായി ബ്ലോഗ്‌ മീറ്റിനെ സപ്പോര്‍ട്ട് ചെയ്തു മാത്രമേ വാര്‍ത്ത കൊടുത്തിട്ടുള്ളൂ .പലതരത്തിലുള്ള വിമര്‍ശനം നടന്നപോഴും ബ്ലോത്രം അത് പബ്ലിഷ് ചെയ്യുകയും ജനശ്രദ്ധയില്‍ കൊണ്ടുവരുകയും ചെയ്തു .ഒരു പത്രം എന്ന നിലക്ക്‌ അത് അവരുടെ ധര്‍മ്മം മാത്രം .പിന്നെ ബാനറിന്റെ കാര്യം അത് ഒരു തമാശ അത്രേ ബ്ലോത്രം സംഘാടകര്‍ വിചാരിചിട്ടുണ്ടാവൂ.അതിനു ഇത്രേം പ്രാധന്യം നല്‍കേണ്ടതുണ്ടോ ?

Faizal Kondotty said...

പക്ഷെ ബൂലോഗം ഓണ്‍ലൈന്‍ കൊടുത്ത വാര്‍ത്ത വളരെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു .. ഒരു മാതിരി വൃത്തി കേട്ട ഭാഷ .സ്ത്രീകളെ തപ്പി നോക്കുമോ എന്ന് ഭയപ്പെട്ടു എന്നും മറ്റും പറഞ്ഞു ..ഒരു പത്രം എന്ന (standard) നിലയില്‍ ആണ് ബ്ലോത്രവും ബൂലോകം ഓണ്‍ലൈ‍നും ശ്രദ്ധിക്കപ്പെടുന്നത് ..അല്ലാതെ തമാശക്കുള്ള മാധ്യമം എന്നാ നിലയില്‍ അല്ല ..അതിനു വേറെ ബ്ലോഗുകള്‍ ഉണ്ടല്ലോ ..അതിനാല്‍ ബൂലോഗം ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വഞ്ചന ആകുന്നതു .കുപ്പി പൊട്ടിച്ചു എന്നും മറ്റും ആദ്യത്തില്‍ വായിച്ചപ്പോള്‍ എനിക്ക് വരെ സംശയം ആയി അങ്ങിനെ നടന്നോ ..ഇത് ശരിക്കുള്ള reporting ആണോ എന്ന് വരെ. പിന്നീട് ഏറ്റവും അവസാനം എത്തിയപ്പോഴാണ് കുറച്ചെങ്കിലും തമാശ ആണെന്ന് മനസ്സിലായത്‌ ..

ബ്ലോത്രവും ബൂലോഗം ഓണ്‍ലൈ‍നും ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്പം കൂടി standard കാത്തു സൂക്ഷിക്കുമെന്ന് കരുതുന്നു .ബൂലോഗര്‍ നിങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വസനീയത മുറുകെ
പിടിക്കുമെന്നും .

സൂത്രന്‍ പറഞ്ഞ കാര്യത്തോടും യോജിക്കുന്നു..ബ്ലോത്രം ഇത്രയും കാലം കൊടുത്തതൊക്കെ മീറ്റിനെ നന്നാക്കി തന്നെയായിരുന്നു ..അതിനാല്‍ ഇത് ക്ഷമീര് ജോ .

ഓ.ടോ
മീറ്റാന്‍ കഴിയാത്തവര്‍ക്കും തന്നാല്‍ ആയതു "ചെറായി"യില്‍ നഷ്ടമായത്

ഞാന്‍ ആചാര്യന്‍ said...

മീറ്റ് സംബന്ധിച്ച് കഴിഞ്ഞ രണ്ട് മാസമായി പ്രസിദ്ധീകരിക്കപ്പെട്ട തൊണ്ണൂറ്റൊന്‍പത് ശതമാനം ബ്ലോഗ്പോസ്റ്റുകളും അധ്വാനിച്ച് തപ്പിയെടുത്ത് ചൂണ്ടിക്കാട്ടിയ ബ്ലോത്രത്തില്‍ നിന്നു തന്നെയാണ് വിവരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നത്. അതു പോലെ മീറ്റ് ദിനമായ ഇന്നലെയും ചില നുറുങ്ങുകളെങ്ങിലും വന്നത് ബ്ലോത്രത്തില്‍ മാത്രമാണ്. മുന്‍പും ഇന്നലെയും ബ്ലോത്രം വഞ്ചിച്ചു എന്ന് തോന്നുന്നില്ല.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

"പക്ഷെ ബൂലോഗം ഓണ്‍ലൈന്‍ കൊടുത്ത വാര്‍ത്ത വളരെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു .."

അതിന് ബ്ലോത്രത്തിനെതിരെ എന്തിനാണ് ആരോപണം ഉന്നയിക്കുന്നത് ഫൈസലേ? ബൂലോഗം ഓണ്‍ ലൈന്‍ ബ്ലോത്രത്തെ “മൂത്ര”മെന്ന് ആക്ഷേപിച്ച് പോസ്റ്റുകളിട്ടത് കണ്ടിട്ടിട്ടുണ്ട്. ബ്ലോത്രത്തില്‍ വരുന്നതും ബൂലോഗം ഓണ്‍ലൈനില്‍ വരുന്നതും നോക്കിയാല്‍ അറിയാന്‍ കഴിയുന്നില്ലേ വത്യാസം?

സൂത്രന്‍..!! said...

ഫൈസലേ,
ബ്ലോത്രത്തെ മറ്റു പത്രങ്ങളുമായി താരതമ്യം ചെയ്യരുത് ..അത് രണ്ടും രണ്ടു ധ്രുവങ്ങളിലാണ് ..ബ്ലോത്രത്തില്‍ വന്ന തെറ്റ് ഒന്ന് കാണിച്ചു തരുമോ ഫൈസല്‍ ഭായ്‌ ഞാന്‍ ബ്ലോത്രത്തിന്റെ ആരുമല്ല പക്ഷെ നല്ല വാര്‍ത്തകള്‍ മാത്രമേ ബ്ലോത്രത്തില്‍ വരാറുള്ളൂ.അത് എനിക്ക് നന്നായി അറിയാം

chithrakaran:ചിത്രകാരന്‍ said...

ഇത്തിക്കണ്ണികളെക്കുറിച്ച് എന്തുപറയാന്‍!!!

Faizal Kondotty said...

@ രാമചന്ദ്രന്‍ വെട്ടിക്കാട് ,
എന്റെ കമ്മെന്റ് ശരിക്കും വായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു ... ബൂലോഗം ഓണ്‍ലൈന്‍ നെ പ്പറ്റി മാത്രമേ ആദ്യത്തെ പാരഗ്രാഫില്‍ പറഞ്ഞിട്ടുള്ളൂ .. ബ്ലോത്രത്തെ പരാമര്‍ശിച്ചിട്ടില്ല അതില്‍ ..
അതും ബൂലോഗം ഓണ്‍ലൈന്‍ നെ പ്പറ്റി ജോ പറഞ്ഞതില്‍ കാര്യം ഉണ്ട് എന്ന് എനിക്ക് തോന്നിയതിനാല്‍ .

ബ്ലോത്രം ഇത്രയും കാലം കൊടുത്തതൊക്കെ മീറ്റിനെ നന്നാക്കി തന്നെയായിരുന്നു ..
അതിനാല്‍ സൂത്രന്‍ പറഞ്ഞ കാര്യത്തോടും യോജിക്കുന്നു.. എന്നാണു ഞാന്‍ പറഞ്ഞത് ... ഇത് ദയവായി സൂത്രനും രാമചന്ദ്രനും ശ്രദ്ധിക്കുമല്ലോ .



ബ്ലോത്രം തന്നെ ഇങ്ങിനെ പറഞ്ഞല്ലോ
പിന്നെ ആ ഒരു ഫോട്ടോക്ക് കൊടുത്ത അടിക്കുറിപ്പും, അനോണികള്‍ പങ്കെടുത്തു എന്നതും ഒഴിച്ച് ബ്ലോത്രം കൊടുത്ത വാര്‍ത്തകള്‍ അവിടെനിന്ന് തന്നവര്‍ സത്യസന്ധമായി തന്നെ റിപോര്‍ട്ട് ചെയ്തതാണ് എന്ന് ബ്ലോത്രം വിശ്വസിക്കുന്നു.

അത് പോട്ടെ ,ബ്ലോഗ്‌ പത്രങ്ങളും അല്പം കൂടി ക്രെടിബിളിടി കാത്തു സൂക്ഷിക്കണം എന്നെ ഞാന്‍ പറഞ്ഞുള്ളൂ ..അതും ഇത്തരം ഒരു പരിപാടി റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ ..അത് ആരെയും കുറ്റപ്പെടുത്താന്‍ പറഞ്ഞതല്ല ..പൊതുവായ ഒരു കാര്യം പറഞ്ഞു അത്ര മാത്രം .. പ്രത്യേകിച്ച് ബൂലോഗര്‍ നല്ല പ്രതീക്ഷയില്‍ തന്നെയാണ് ബ്ലോത്രത്തെ കാണുന്നത് ..അതിനു തെളിവാണ് മീറ്റ്‌ വാര്‍ത്തകള്‍ക്കായി ഇന്നലെ ആയിരത്തിനടുത്തു ഹിറ്റുകള്‍ ബ്ലോത്രത്തിനു ഉണ്ടായത് ..

again @ സൂത്രന്‍ & വെട്ടിക്കാട് ,

വായിക്കുമ്പോള്‍ പാരഗ്രാഫുകള്‍ തമ്മിലുള്ള വ്യത്യാസം മനസ്സില്‍ ആക്കണം എന്നും ... കമന്റില്‍ വല്ല നന്മയും ഉണ്ടെങ്കില്‍ അത് ഉള്‍ക്കൊള്ളണം എന്ന് വിനീതം ആയി അഭ്യര്‍ത്ഥിക്കുന്നു .

ബൂലോഗത്ത്‌ ഐക്യവും സമാദാനവും സ്നേഹവും നിറയട്ടെ .. അതിനു വേണ്ടി സംഘടിപ്പിച്ച ഒരു മീറ്റിന്റെ പേരില്‍ ഒരു ഐക്യവും തകരാതെയും ഇരിക്കട്ടെ .
സ്നേഹത്തോടെ

സൂത്രന്‍..!! said...

ബ്ലോത്രവും ബൂലോഗം ഓണ്‍ലൈനും ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്‍പ്പം കൂടി standerd സൂക്ഷിക്കുമെന്ന് കരുതുന്നു ... എന്താണ് ഫൈസല്‍ ഭായ്‌ ഈ പറഞ്ഞതിന് അര്‍ഥം.മനസിലവാഞ്ഞിട്ടു ചോദിക്ക്യാ.അതിനു ബ്ലോത്രത്തിന്റെ standerd എവിടെ കളഞ്ഞു പോയി എന്ന പറയുന്നേ ?

നിരക്ഷരൻ said...

ട്രാക്കിങ്ങ്..
വായിക്കാനും കാണാനും പിന്നെ വരാം. ആശുപത്രി ഡ്യൂട്ടി ഉണ്ട്.

keralafarmer said...

നല്ല വീഡിയോ ക്ലിപ്പുകള്‍ വരും വരെ വിനയനെ ബ്ലിപ്.ടിവിയില്‍ അവതരിപ്പിക്കുന്നു.

ചാണക്യന്‍ said...

ജോ,

പോസ്റ്റ് നന്നായി..വിമര്‍ശനങ്ങള്‍ക്ക് കൊടുത്ത മറുപടി തെറ്റിദ്ധാരണകള്‍ അകറ്റും...

ഈ മീറ്റിനു വേണ്ടി പ്രയത്നിച്ച താങ്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും ....

ബ്ലോത്രം said...

ചാണക്യ,

ബ്ലോത്രം സംഘാടകരെ അഭിനന്ദിച്ചിട്ടെയുള്ളൂ എല്ലയ്പ്പോഴും.

ബ്ലോത്രത്തെ അഭിനന്ദിക്കാനുള്ള മനസ്സ് കണിക്കണ്ട, അവഹേളിക്കണ്ടായിരുന്നു ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിട്ട്.


എന്നിട്ട് വഞ്ചന എന്ന് പറഞ്ഞിരിക്കുന്നു. ബ്ലോത്രം ചോദിച്ചിരിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി ഇല്ലല്ലോ? ഈ പോസ്റ്റ് തെറ്റിദ്ധാരണകള്‍ തീര്‍ക്കുന്നില്ല.
(ഇതും അപ്രൂവലില്‍ വരില്ല എന്നറിയാം)

നിരക്ഷരൻ said...

26 പോസ്റ്റുകളോ ?!
എനിക്ക് വയ്യ. ബൂലോകം ഇളകി മറിഞ്ഞിരിക്കുകയാണല്ലോ ജോഹര്‍ ?

ഞാനിനി എന്തെഴുതും ഈ മീറ്റിനെപ്പറ്റി ? :(:(

Cartoonist said...

പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്‍ഥന.
കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്‍ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര്‍ വരച്ചുതന്നവര്‍ അതിന്റെ ഒരു ക്ലിയര്‍ സ്കാന്‍ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല്‍ പടമൊ, പറ്റുമെങ്കില്‍ അതും കയ്യിലേന്തിനില്‍ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന്‍ ഒന്നെനിക്കയച്ചു തരുമൊ ?

ഞാന്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്‍
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693

Muralee Mukundan , ബിലാത്തിപട്ടണം said...

നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !

Go To Indradhanuss