അമൃത ആശുപത്രി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്ന് വച്ചാല്‍ അതിന്‍റെ വ്യാപ്തി. പോണേക്കര ഭൂരിഭാഗവും ഇന്നു അവരുടെ കൈവശമാണ്. എങ്കില്‍ക്കൂടിയും ചിലരൊക്കെ ഇപ്പോഴും മാറാതെ ആശുപത്രി പരിസരത്ത് ജീവിക്കുന്നുണ്ട്. അവരില്‍ പലരുടെയും വീടുകളിലേക്ക് അമൃത ആശുപത്രി കോമ്പൌണ്ടിലൂടെ കയറി വേണം പോകാന്‍. താരതമ്യേനെ വളരെ കുറഞ്ഞ വില നല്‍കിയാണ് അമൃത ജന്മ നാട്ടുകാരെ കുടിയൊഴിപ്പിച്ചത്. എങ്കിലും പലര്‍ ബാക്കി നില്ക്കുന്നു. ഉടന്‍ തന്നെ ഇവരൊക്കെ ഒഴിഞ്ഞു കൊടുക്കേണ്ടി വരും. കാരണം ചുറ്റുമുള്ള സ്ഥലങ്ങളൊക്കെ തന്നെ ആശുപത്രി അധികൃതര്‍ സ്വന്തമാക്കിയിരിക്കുന്നു. ഗത്യന്തരമില്ലാതേ ഇവര്‍ക്കൊക്കെ സ്വന്തം ജന്മ സ്ഥലം വിട്ടു ഒഴിയെണ്ടിവരും, അതും നിലവിലുള്ളതിനേക്കാള്‍ തുച്ചമായ സംഖ്യ വാങ്ങിക്കൊണ്ട്. നാടുകാര്‍ സംഘടിച്ചു ശക്തി ചേരാതിരിക്കാന്‍ അധികൃതര്‍ നടത്തിയ ശ്രമങ്ങളൊക്കെ വിജയം കണ്ടു. എല്ലാം കൂടി ഒരുമിച്ചു കൈവശം ആക്കാതെ, പതുക്കെ പതുക്കെ ആശുപത്രി അധികൃതര്‍ ചരട് വലിച്ചു. അങ്ങനെ റോഡിന്‍റെ ഒരു വശത്തെ സ്ഥലം മുഴുവന്‍ എതാണ്ട് ആശുപത്രി അധീനതയിലായി. റോഡിന്‍റെ മറു വശത്തുള്ളവരും മറ്റു പ്രദേശവാസികള്‍ക്കും ആശുപത്രിയുടെ വരവോടെ ചില വരുമാന മാര്‍ഗ്ഗങ്ങള്‍ തുറന്നു കിട്ടിയതിനാല്‍ ഈ പ്രശ്നത്തില്‍ താത്പര്യം തീരെ കാട്ടിയില്ല.
PLEASE CLICK ON THE PICTURE TO ZOOMഅങ്ങനെ കാലം പുരോഗമിക്കുന്നതിനിടയില്‍ അപ്പുറത്തെ നദിക്കരയ്ക്കു മറുവശം കിടക്കുന്ന ഏക്കറു കണക്കിന് നിലം അധികൃതരുടെ കണ്ണില്‍ പ്പെട്ടത്. വളരെ കണ്ണായ സ്ഥലം . തങ്ങളുടെ കൊംബൌണ്ടില്‍ നിന്നും ഒരു ചെറിയ പാലം നിര്‍മ്മിച്ചു , ആ സ്ഥലം നികത്തിയെടുതാല്‍ , എറണാകുളം മറൈന്‍ ഡ്രൈവില്‍ നിന്നും വെറും 10 - 15 മിനിട്ട് കൊണ്ടു വാഹനത്തില്‍ എത്തിച്ചേരാവുന്ന ഈ സ്ഥലത്തിന്‍റെ മൂല്യം ദശ കോടികള്‍ക്കും ഏറെ. വടുതല പാലം കഴിഞ്ഞുള്ള ചിറ്റൂര്‍ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ 5 മിനുട്ടില്‍ താഴെ നടന്നു ഈ സ്ഥലത്തു എത്തിച്ചേരാം. " റ " ആകൃതിയില്‍ ഈ സ്ഥലത്തിന് ചുറ്റും പുഴ ഒഴുകുന്നതിനാല്‍, മെഡിക്കല്‍ ടുറിസത്തിനു നല്ല ഭാവി. കുറച്ചു കാലം കഴിഞ്ഞാല്‍ കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ മികച്ച മെഡിക്കല്‍ കാമ്പസ് ആക്കി ആശുപത്രിയെ മാറ്റാം. നിലമെല്ലാം കൈക്കലാക്കി ചിറ്റൂര്‍ വടുതല പാലത്തിന്‍റെ വശത്തേക്ക് ഒരു നല്ല റോഡു കൂടെ നിര്‍മ്മിച്ചാല്‍ കൊച്ചി നഗരവുമായി കര - കായല്‍ മാര്‍ഗ്ഗം നല്ലൊരു ഗതാഗത സംവിധാനവും ഉണ്ടാക്കാം. പിന്നെ മറ്റനേകം പദ്ധതികളും.
തദ്ദെശവാസിയായ ഒരു ഇടനിലക്കാരനെ കൂട്ട് പിടിച്ചു അവയില്‍ ഭൂരി ഭാഗവും ആശുപത്രി അധികൃതര്‍ സ്വന്തമാക്കി. അതും സെന്‍റിന് പതിനായിരത്തില്‍ താഴെയുള്ള തുച്ച വിലകള്‍ക്ക്. ഏതാനും മീറ്റര്‍ അപ്പുറം മാറിയാല്‍ സെന്‍റിന് 2-3 ലക്ഷം വില ഉള്ളപ്പോള്‍ ആണ് ഇതെന്ന് ഓര്‍ക്കണം. പക്ഷെ ഇതിനിടയില്‍ക്കിടക്കുന്ന ചില സ്ഥലങ്ങള്‍ സ്വന്തമാക്കാന്‍ അവര്‍ക്ക് സാധിക്കാതെ വന്നു. അതായത് ആ പാടശേഖരത്തിന്റെ നടു ഭാഗത്തുള്ള ഏതാനും ഏക്കര്‍ സ്ഥലം. കുറഞ്ഞ വിലയ്ക്ക് ഉടമകള്‍ തയ്യാര്‍ആവാതിരുന്നതാണ് അതിന് കാരണം. പക്ഷെ ആശു പത്രി അധികൃതര്‍ കൂടുതല്‍ വിലപെശലിനു നിന്നില്ല. കാരണം അവരുടെ സ്ഥലത്തിന്‍റെ മൂന്നു വശമെങ്കിലും തങ്ങളുടെ അധീനത യിലാണെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനാല്‍ എന്നെങ്കിലും ഉടമകള്‍ തങ്ങളെ തേടി വരുമെന്നും അന്ന് കുറഞ്ഞ വിലയ്ക്ക് നിലം സ്വന്തമാക്കാംഎന്നും അവര്‍ വ്യാമോഹിച്ചു. മാത്രമല്ല അങ്ങോട്ടേക്ക് നിലവിലുണ്ടായിരുന്ന വഴിയും അവര്‍ കല്ലും സിമന്റും ഉപയോഗിച്ചു അടച്ചുകെട്ടി. ഒരിടത്ത് മേല്ക്കൂരയോടു കൂടിയ ഒരു കെട്ടിടവും ( അനധികൃതമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ) ഇപ്പോള്‍ ഉടമകള്‍ക്ക് സ്വന്തം സ്ഥലത്തേക്ക് പോകണമെങ്കില്‍ അമൃത ആശുപത്രി ഉടമസ്ഥതയിലുള്ള സ്ഥലത്തിലെ രണ്ടു മതിലുകള്‍ ചാടിക്കടന്നു പോകണം. അങ്ങനെ കുറച്ചു കാലത്തോളം അവിടെ സ്ഥലം കിടന്നു.
നിലമൊക്കെ വന്‍ പുല്ലുകള്‍ പടര്‍ന്നു. ഇഴ ജന്തുക്കളുടെ ആവാസ - വിഹാര കേന്ദ്രം . ആകെ ഒരു ഭീകരാന്തരീക്ഷം. പകല് പോലും ആള്‍ക്കാര്‍ക്ക് അവിടെ പോകുവാന്‍ ഭയം. ഇങ്ങനെ ഒരു ഭയാവസ്ഥ സൃഷ്ടിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് സാധിച്ചു. അതിന് ശേഷമാണ് അവരുടെ കുബുദ്ധി തെളിഞ്ഞത്. പ്രസ്തുത സ്ഥലങ്ങള്‍ ആശുപത്രി മാലിന്യങ്ങള്‍ കൊണ്ടു നിറയ്ക്കുക. അങ്ങനെയെന്കിലും ഗത്യന്തരമില്ലാതെ മറ്റു ഉടമകള്‍ സ്ഥലം കുറഞ്ഞ വിലയ്ക്ക് തങ്ങള്‍ക്കു തരുവാന്‍ തയ്യാറാകും.
അങ്ങനെ പുഴയില്‍ നിന്നും കണ്ടത്തിലേക്ക് ഒരു ചാല്‍ വെട്ടിയുണ്ടാക്കി. അതുവഴി തോണിയില്‍ മാലിന്യം നിറച്ചു അവരുടെ അധീനതയിലുള്ള സ്ഥലത്തു നിറയ്ക്കാന്‍ തുടങ്ങി. ഈ രീതി തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു വര്‍ഷത്തോളം ആയി എന്ന് കരുതുന്നു. മാംസ പിണ്ടങ്ങള്‍ ഉള്ള ആശുപത്രി മാലിന്യങ്ങള്‍ അവര്‍ തന്നെ സംസ്കരിച്ചതിന് ശേഷം മറ്റു മരുന്ന് വേസ്റ്റുകള്‍, വ്രനങ്ങളിലും ചോരകളിലും ഉപയോഗിച്ച പഞ്ഞികള്‍ , സിറിഞ്ചുകള്‍ , വേസ്റ്റു തുണികള്‍ തുടങ്ങിയ മാലിന്യങ്ങള്‍ ആണ് ഇവിടെ നിറച്ചു കൊണ്ടിരിക്കുന്നത്. അവിടെ നിന്നും ഏതാനും മീറ്ററുകള്‍ മാറിയാല്‍ ജന നിബിഡ വാസ സ്ഥലം ആണ്. എന്നാല്‍ ഈ വസ്തുത പ്രദേശത്തെ ജനങ്ങള്‍ക്കൊന്നും അറിയില്ല. ഈ ലേഖകനും മറ്റു രണ്ടു പേരുമായി മേല്‍ പറഞ്ഞ സ്ഥലങ്ങള്‍ സന്ദര്‍ശിക്കേണ്ട അവസ്ഥ ഉണ്ടായപ്പോഴാണ് ഇത്തരമൊരു ഭീകരത യുടെ ആഴം മനസ്സിലായത്. കുറച്ചൊക്കെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഇതിന്‍റെ രൂക്ഷ വശങ്ങള്‍ ജനങള്‍ക്ക് മനസ്സിലാകണമെങ്കില്‍ ഇനിയും കാലങ്ങള്‍ കഴിയേണ്ടിയിരിക്കുന്നു. എന്തിനും ഏതിനും കൊടിയെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുപക്ഷെ ഇതു കണ്ടില്ലെന്നു നടിചേക്കാം. കാരണം കൂടുതല്‍ വിശദീകരിക്കാതെ എല്ലാവര്‍ക്കും മനസ്സിലാക്കാമല്ലോ.
അപ്പോഴും ഒരുകാര്യം നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിലെ കൊച്ചി കോര്‍പറേഷന്‍ - ന്‍റെ മാലിന്യ സംസ്കരണ പ്രതി സന്ധി. മാലിന്യ മാണെന്ന് തിരിച്ചറിഞ്ഞു തമിഴ് നാട്ടില്‍ സംസ്കരിക്കാന്‍ കൊണ്ടുപോയ ലോറികള്‍ അതെ പോലെ തിരിച്ചു വന്നത്. അത് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ സംസ്കരിക്കാന്‍ കൊണ്ടു പോയിട്ടുകൂടി ആശുപത്രി മാലിന്യം ആണെന്ന് തിരിച്ചറിഞ്ഞു നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. പക്ഷെ ചിറ്റൂര്‍ക്കാര്‍ക്ക് ഇനിയും ആശുപത്രി മാലിന്യ ത്തിന്‍റെ രൂക്ഷത തിരിച്ചറിയണമെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം തങ്ങളുടെ സന്താനങ്ങള്‍ക്കും മറ്റു പ്രിയപ്പെട്ടവര്‍ക്കും വന്നേക്കാവുന്ന മാറാ രോഗങ്ങളും മറ്റു രൂക്ഷ രോഗങ്ങളും തെളിവായി ലഭിച്ചിട്ട് വേണം.
2008 ഒക്ടോബര്‍ 16 - നു നോക്കിയ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചതാണ് ഇതോടനുബന്ധിച്ച് നല്‍കിയിരിക്കുന്ന ഈ വീഡിയോ. മൊബൈലില്‍ ആയതു കാരണം
വ്യക്തത കുറയാം. എങ്കിലും മേല്‍പറഞ്ഞ വസ്തുതയെ സാധൂകരിക്കുന്നു.
ഈ വീഡിയോ അല്പം കൂടി വലുതായി കാണാന്‍ ഇവിടെ അമര്‍ത്തുക
ഒരല്‍പം കൂടി....
അമൃതാനന്ദമയീ ദേവിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. അമൃത ടി വി യിലെ അവരുടെ പ്രഭാഷണങ്ങള്‍ക്ക് ഞാന്‍ കാതോര്‍ക്കാറുണ്ട്. പക്ഷെ മേല്‍പറഞ്ഞ ആരോപണങ്ങള്‍ ആ മഹദ് വ്യക്തിത്വത്തിന് എതിരെയല്ല ഞാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരുപക്ഷെ ഇത്തരം ഒരു പദ്ധതിയെക്കുറിച്ച് ആ വ്യക്തിത്വത്തിന് അറിവ് പോലും ഉണ്ടാവില്ല. ഒരു സാമൂഹ്യ പ്രശ്നം എന്ന രീതിയില്‍ ഞാന്‍ ഇവിടെ പ്രതികരിച്ചു എന്ന് മാത്രം.
Sorry for adding the tail words Here, I am takingthis back : Update on 20 th Feb 2014


